ആത്മസഖി 1

“””””മൈരേ ഈ കളിയൊന്ന് തീരട്ടെ””””

“””””ഓന്റൊര് കളി…. എണീറ്റ് പോയേടാ””””””
എന്നും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപറിച്ച് വാങ്ങിയപ്പോൾ എന്നെ രണ്ട് തെറിയും വിളിച്ചിട്ട് അവൻ അണ്ണനെ കൊണ്ടാക്കാൻ പോയി…
*****

അതോടെ അടിച്ച് ഔട്ടായി കിടക്കുന്ന അനന്തുവിനെ നക്ഷത്രങ്ങളൊന്നും ഇല്ലാതെ തനിച്ച് പോസ്റ്റ്‌ അടിച്ചിരിക്കുന്ന ചന്ദ്രന് കൂട്ട് കിടക്കാൻ വിട്ടുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…
ചെറുതായി ആടുന്നത് പോലെ തോന്നുന്നു…

അകത്ത് ചെന്നപ്പോൾ നിക്കി ലാപ്പും മടിയിൽ വെച്ച് അതിൽ കണ്ണും നട്ട് ഇരിപ്പാണ്… ഞാൻ അവൾക്കരികിൽ പോയി ഇരുന്നു, ബട്ട് ഇപ്പഴും പ്രതികരണമില്ല…

“””””നിക്സേ….. മിണ്ട്””””””
അകത്ത് കിടക്കുന്ന സന്യാസി നൽക്കുന്ന ധൈര്യത്തിൽ ഞാനവളെ തോണ്ടി കൊണ്ട് പറഞ്ഞു… പക്ഷെ അവളെന്റെ കൈ തട്ടി മാറ്റി…

“”””””ഡീ പെണ്ണേ, വിട്ട്കള….. ച്ചോറി””””””
അവളെ തോണ്ടി കൊണ്ട് വീണ്ടും പറഞ്ഞപ്പോൾ പെണ്ണ് ലാപ്പിൽ നിന്നും കണ്ണെടുത്തു, എന്നിട്ട് എന്നെയൊന്ന് തുറിച്ച് നോക്കി…

“”””””മിണ്ട്…”””””””

“”””””ഞാൻ കാര്യായിട്ട് ഒരു പണി ചെയ്യാ….. കള്ളും കുടിച്ച് വന്ന് ശല്യം ചെയ്താ അടിച്ച് മോന്തേന്റെ ഷേപ്പ് ഞാൻ മാറ്റും……””””””
നേരത്തെ കയറി വന്നപ്പോൾ അനന്തൂന് നേരെ ചാടിയതിന്റെ ഡബിൾ സ്ട്രോങ്ങിൽ അവളെന്നോട് പറഞ്ഞു…

പല്ല് കടിച്ചുകൊണ്ട്
“””””””എണീറ്റ് അവിടെവിടേലും പോയി കിടക്ക്…”””””””
എന്ന് കൂടിയവൾ കൂട്ടി ചേർത്തു… എന്നാലും കുറച്ച് നേരം കൂടി അവിടെ ഇരുന്ന് പെണ്ണിന്റെ ചൂട് ഒന്ന് തണുപ്പിക്കാൻ നോക്കി,
മ്ഹും നോ രക്ഷ….. ഒടുക്കം ഞാൻ എഴുന്നേറ്റ് ബെഡ് റൂമിൽ പോയി ശക്കീബ് വരുന്നത് വരെ കുറച്ച് നേരം വെറുതേ കിടക്കാമെന്ന് കരുതി കിടന്നു….
അങ്ങനെ കിടന്നതേ ഓർമ്മയുള്ളു, ഔട്ട് കംപ്ലീറ്റ്ലി…

പിന്നെ ഞാൻ ഉണരുന്നത് എന്റെ നെഞ്ചിൽ എന്തോ അനങ്ങുന്നത് പോലെ തോന്നിയപ്പോഴാണ്, നോക്കിയപ്പോൾ നേരത്തെ എന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റുമെന്ന് പറഞ്ഞ് ഞെട്ടിച്ച ഐറ്റം നല്ല സുഖമായി എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയാണ്…. പുറത്ത് വെളിച്ചം വീണ് തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് നേരം വെളുത്തിട്ടില്ലെന്ന് മനസ്സിലായി, അതോണ്ട് അവളെ തലയിൽ തലോടി കൊണ്ട് ഞാൻ അങ്ങനെ കിടന്നു…. ആ കിടത്തം വീണ്ടും ഒരു സുഖമുള്ള നിദ്രയ്ക്ക് വഴിയൊരുക്കി….
*****

“””””അതേ….. കൂയ്……. മക്കൾസ്…….”””””””
വാതിലിൽ ശക്തമായ മുട്ടും ഒപ്പം ശക്കീബിന്റെ വിളിയുമാണ് എന്നെ ഉണർത്തിയത്…. അതേ സമയം എന്റെ നെഞ്ചിൽ കിടന്ന് ഞെരങ്ങി കൊണ്ട് നിക്കിയും കണ്ണ് തുറന്നു….

“”””””പടച്ചോനെ രണ്ടും കൂടി തമ്മീ തല്ലി ചത്തോ”””””
ഞങ്ങടെ അനക്കം ഒന്നും കേൾക്കാതെ ശക്കീബ് പുറത്ത് നിന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ കിടന്ന് കോട്ടുവാ ഇട്ട് ഞെളിയുന്ന നിക്കിയെ ചേർത്ത് പിടിച്ചു…

അപ്പോഴാണ് പെണ്ണ് ഞാൻ എഴുന്നേറ്റ കാര്യം അറിയുന്നത്, ഉടനെ അവളെന്റെ ദേഹത്ത് നിന്നും ചാടി എഴുന്നേറ്റു…
“”””””കെട്ടിറങ്ങിയോ??””””””
അവളെ സംശയത്തോടെ നോക്കി കിടന്ന എന്നോട് നിക്കി ചോദിച്ചപ്പോൾ ഞാൻ “ഇറങ്ങി” എന്ന് തലയാട്ടി അറിയിച്ചു….
തൊട്ടടുത്ത നിമിഷം അവളെന്റെ മേലേക്ക് കയറി ഇരുന്നിട്ട് സൈഡിൽ കിടന്ന തലയണയെടുത്ത് എന്റെ മുഖത്ത് വെച്ച് അമർത്തി, പ്രതീക്ഷിക്കാതെയുള്ള നീക്കമായത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല… ശ്വാസം മുട്ടിപോയി…

“””””എന്താടാ??”””””
അല്പനേരം തലയണ വെച്ച് അമർത്തി ശ്വാസം മുട്ടിച്ച ശേഷം അതെടുത്ത് മാറ്റിയിട്ട് ശ്വാസം വലിച്ചെടുക്കുന്ന എന്നെ നോക്കി നിക്കി ഗൗരവത്തിൽ ചോദിച്ചു…

“”””””വെക്കേഷനൊക്കെ അടിച്ച് പൊളിച്ചോ??””””””
ആ ചോദ്യത്തിന് ഞാൻ എന്തേലും മറുപടി പറയും മുന്നെ അവള് വീണ്ടും തലയണ വെച്ച് എന്നെ ശ്വാസം മുട്ടിച്ചു…

“”””””പട്ടി ചെറ്റ തെണ്ടി നാറീ……”””””””
തലയണ മാറ്റിയിട്ട് പെണ്ണ് പല്ല് കടിച്ചുകൊണ്ട് ചീറി….
ഞാൻ പിന്നെ അവള് ദേഷ്യം മാറുന്നത് വരെ എന്തേലും കാട്ടട്ടെ എന്ന് കരുതി അടങ്ങി കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *