എന്റെ ഇസ Likeഅടിപൊളി  

“ചേട്ടാ…. ഒരു കാര്യം ഞാൻ പറയും…… എന്നോട് ദേഷ്യപ്പെടരുത്….” തല ചെരിച്ച് എന്റെ മുഖത്തിന്റെ സൈഡ് നോക്കി കൊണ്ട് ഇസ മടിച്ചു, മടിച്ചു പറഞ്ഞു.

എന്റെ മുഖം പെട്ടന്ന് കറുത്തു. അവള്‍ എന്ത് പറയാൻ പോകുന്നു എന്ന് എനിക്ക് മനസ്സിലായി.

“വേണ്ട നി പറയേണ്ട…” ഞാൻ കടുപ്പിച്ച് പറഞ്ഞു.

പക്ഷേ അവൾക്ക് ഒരു കൂസലുമില്ല…

“ഞാൻ പറയും…. പക്ഷേ എന്നോട് ദേഷ്യം തോന്നില്ലാന് പറ…… പിണങ്ങില്ലാന് പറ…..”

ഞാൻ ഇസയോട് അത്ര പെട്ടന്ന് ദേഷ്യം കാണിക്കില്ല എന്ന് ഇസ ടെ അച്ഛനും അമ്മക്കും നല്ലോണം അറിയാം. അതുപോലെ ഞങ്ങൾ പരസ്പരം തെറ്റ് കാണിക്കില്ല എന്നാണ് അവരുടെ വിശ്വാസവും….. പക്ഷേ ചെറുപ്പം തൊട്ടേ ഇസ എന്റെ വീക്നസ് ആയിരുന്നു. എല്ലാ അര്‍ത്ഥത്തിലും അവളെ ഞാൻ സ്നേഹിക്കുന്നു…. പക്ഷേ ആ സ്നേഹത്തെ ഞാൻ എന്റെ മനസില്‍ കൊണ്ട് നടക്കുന്നു എന്ന് മാത്രം.……

ഞാൻ ഇസയോട് അത്ര പെട്ടന്ന് ദേഷ്യം കാണിക്കില്ല എന്ന കാരണം കൊണ്ടാണ് അവൾട അമ്മ ഇപ്പോൾ ഈ ദൗത്യം ഇസയെ ഏല്പിച്ചതെന്ന് എനിക്ക് മനസ്സിലായി.

ഇസക്ക് പറയാനുള്ളത് ഞാൻ കേള്‍ക്കാത്ത എനിക്കിനി രക്ഷയില്ല….. കാരണം അവള്‍ക്ക് പറയാനുള്ളത് പറഞ്ഞ്‌ കഴിയാതെ ഈ ബൈക്കില്‍ നിന്ന് അവള്‍ ഉറങ്ങില്ല.

ഇസയെ എനിക്ക് വേദനിപ്പിക്കാനും കഴിയില്ല.

“ഞാൻ പിണങ്ങില്ല….. നി പറ….”

“കഴിഞ്ഞ രാത്രി ക്രിസ്റ്റി ആന്റി എന്റെ അമ്മയെ വിളിച്ചിരുന്നു. അ—”

“നിന്റെ ക്രിസ്റ്റി ആന്റി എപ്പോഴും നിന്റെ അമ്മയെ വിളിക്കാറുണ്ടല്ലൊ…. അതൊരു പുതുമയാണെന്ന് എനിക്ക് തോന്നിയിട്ടില്ല…” പല്ല് ഞെരിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു.

“അവർ എന്റെ ആന്റി തന്നെയാ…. പക്ഷേ ക്രിസ്റ്റി ആന്റി ചേട്ടന്റെ അമ്മ കൂടിയാണ്…. ഓര്‍മ വെച്ച ശേഷം ഒരിക്കലെങ്കിലും ചേട്ടൻ അവരെ ‘അമ്മ’ എന്ന് വിളിച്ചിട്ടുണ്ടോ….? വിബിൻ അങ്കിള്‍… അതുതന്നെ ചേട്ടന്റെ അച്ഛൻ, അവരെ അച്ഛൻ എന്ന് ഒരിക്കലെങ്കിലും ചേട്ടൻ വിളിച്ചിട്ടുണ്ടോ…. എന്തിനാണ് അവരോട് ഇത്ര ദേഷ്യം, എന്തിനാണ് ഇത്ര വൈരാഗ്യം…..? അവർ—”

“മതിയാക് ഇസ…. ഈ സംസാരം നി തുടര്‍ന്നാല്‍, നിന്നോട് പിണങ്ങില്ല എന്ന് ഞാൻ തന്ന വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല….” ദേഷ്യം കാരണം എന്റെ സ്വരം തന്നെ മാറിയിരുന്നു.

പക്ഷേ അവളോടുള്ള ദേഷ്യം അല്ലായിരുന്നു.

എന്റെ മനസ്സു അറിയാവുന്ന ഇസ പെട്ടന്ന് മൗനമായി…. പക്ഷേ ദേഷ്യത്തോടെ ഇസ എന്നില്‍ നിന്ന് പുറകോട്ട് നീങ്ങി എന്നെ തൊടാതെ ഇരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

പള്ളിക്ക് മുന്നില്‍ ബൈക്ക് ഞാൻ നിര്‍ത്തിയതും ഇസ എന്റെ മുഖത്ത് പോലും നോക്കാതെ ഇറങ്ങി ഒറ്റ പോക്ക്. എനിക്ക് വിഷമം തോന്നി.

ചുഴലിക്കാറ്റിൽ അകപ്പെട്ട ഇല പോലെയായിരുന്നു എന്റെ മനസ്. ഞാൻ നേരെ വീട്ടില്‍ വന്ന് എന്റെ ബെഡ്ഡിൽ കിടന്നു.

എന്റെ അമ്മ – ക്രിസ്റ്റി…. എന്റെ അച്ഛൻ – വിബിൻ…. രണ്ടുപേരും വല്യ ഡോക്ടര്‍സ് ആണ്. പഠിക്കുന്ന കാലം തൊട്ടേ അവർ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകഴിഞ്ഞ്‌ പഠിച്ചതും ഡോക്ടർ ആയതും ജോലിക്ക് കേറിയത് എല്ലാം ഒരുമിച്ച് തന്നെ. ഉടനെ അവർ തമ്മില്‍ വിവാഹവും കഴിച്ചു.

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അവർ തമ്മില്‍ പ്രശ്നം തുടങ്ങുന്നത്….. അതിന്‌ മുമ്പുള്ള കാര്യങ്ങൾ എന്റെ ഓര്‍മയില്‍ ഇല്ലാത്തത് കൊണ്ട്‌ പ്രശ്നങ്ങൾ നേരത്തെ തുടങ്ങിയോ എന്നൊന്നും എനിക്കറിയില്ല.

എന്റെ പേരിലായിരുന്നു എപ്പോഴും പ്രശ്നം.

“ഉടനെ കുഞ്ഞ് വേണ്ടെന്ന് പറഞ്ഞപ്പോൾ നിനക്ക് കുഞ്ഞ് ഉടനെ വേണം… ഇപ്പോൾ അവനെ നോക്കാൻ നിനക്ക് സമയമില്ല….”

ഇതുപോലെ എപ്പോഴും അമ്മയെ അച്ഛൻ കുറ്റപ്പെടുത്തും.

“സ്ത്രീകൾ മാത്രമല്ല പുരുഷനും അതിൽ പങ്കുണ്ട്…. എനിക്ക് സമയം ഇല്ലെങ്കില്‍ നിങ്ങൾ അവനെ നോക്കണം…. അല്ലാതെ എന്നെ മാത്രം കുറ്റം പറഞ്ഞ്‌ നടക്കരുത്…. എനിക്ക് അവന്‍ വലുതാണ് പക്ഷേ എന്റെ ജോലിയും വലുതാണ്…. അതിനെ കളഞ്ഞ് ഞാൻ ഒന്നും ചെയ്യില്ല…… ” പലപ്പോഴും ഇതുതന്നെ യായിരിക്കും അമ്മയുടെ മറുപടി.

“എനിക്കും എന്റെ ജോലി തന്നെയാ വലുത്….. എന്റെ ജോലി കളഞ്ഞ് ഒരു ബേബി സിറ്റരായി ഇവിടെ ഇരിക്കാൻ എന്നെ കിട്ടില്ല…..”

“അപ്പോ ഞാൻ മത്രം എന്റെ ജോലിയും കളഞ്ഞ് ബേബി സിറ്റരായി ഇവനെയും നോക്കി ഇരിക്കണം എന്നാണ് നിങ്ങൾ പറഞ്ഞ്‌ വരുന്നെങ്കില്‍….. ഒരിക്കലും എനിക്കത് പറ്റില്ല….” എന്റെ അമ്മയുടെ വാചകം.

എല്ലാ രാത്രിയും ഇതുതന്നെ കേട്ടു കേട്ടു ഞാൻ വളര്‍ന്നു. എന്നോട് അവർ രണ്ട് പേരും സ്നേഹം കാണിച്ചതായി എന്റെ ഓര്‍മയില്‍ ഇല്ല.

അവർ പറയുന്നത് എല്ലാം കേട്ട് ആ പ്രായത്തിലെ ഞാൻ എന്നെ തന്നെ വെറുത്തു….. അവരോടും എനിക്ക് വെറുപ്പ് മാത്രമാണ് തോന്നിയിരുന്നത്.

ടൗണിൽ ഞങ്ങൾക്ക് സ്വന്തമായ രണ്ട്‌ നില വീട്ടില്‍ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവർ രണ്ട് പേരും എന്നും അതിരാവിലെ ജോലിക്ക് പോകും. എപ്പോഴും ഗ്രേസി ആന്റിയുടെ വീട്ടില്‍ എന്നെ ഏല്പിച്ചിട്ടാണ് അവർ പോകുന്നത്.

ഓരോ ദിവസവും പ്രശ്നം വഷളായി കൊണ്ട് പോയി. എന്നെ ഒരിക്കല്‍ പോലും ‘മോനെ’ എന്ന് അവർ രണ്ട് പേരും വിളിച്ചതായി ഞാൻ ഓര്‍ക്കുന്നില്ല. എനിക്ക് ഒരു ഉമ്മ പോലും സ്നേഹത്തോടെ തന്നിട്ടില്ല. സ്നേഹം ഒഴികെ മറ്റെല്ലാം ആവശ്യത്തിന് കൂടുതൽ എനിക്ക് കിട്ടി. പക്ഷേ എന്ത് കാര്യം…..?

എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവര്‍ക്ക് കാനഡ വിസ ശരിയായത്….. രണ്ട് പേര്‍ക്കും വെവ്വേറെ ഹോസ്പിറ്റലിൽ ആണ് ജോലി ശരിയായത്. അവര്‍ക്കു ഒരുമിച്ചുള്ള ജീവിതം മടുത്ത് കാണും. അവസാനം രണ്ട് പേരും ഒരു തീരുമാനത്തില്‍ എത്തി, സിമ്പിൾ ആയ ഒരു പരിഹാരവും അവർ കണ്ടെത്തി.

‘ഡിവോർസ്’ എന്ന പരിഹാരം ആയിരുന്നു…. ഉടനെ ഡിവോർസ് ചെയ്യുകയും ചെയ്തു.

പക്ഷേ പിന്നെയും പ്രശ്‌നം…. എപ്പോഴും ഞാൻ ആണല്ലോ അവരുടെ പ്രശ്നം…!! ഇപ്പോഴും അതിന്‌ മാറ്റമില്ല.

ഇനി എന്നെ ആരു നോക്കും എന്നായിരുന്നു ഗ്രേസി ആന്റിയുടെ വീട്ടില്‍ വെച്ച് അവരുടെ അടുത്ത പ്രശ്‌നം.

ഭാഗ്യത്തിന് തോമസ് അങ്കിള്‍, ഗ്രേസി ആന്റിയുടെ ഭർത്താവ് ആണ് അതിന്റെ പരിഹാരം കണ്ടെത്തിയത്…. എന്റെ അച്ഛനോ അമ്മയോ ഇതിന്റെ പരിഹാരം കണ്ടെത്താൻ ശ്രമിച്ചിരുന്നു വെങ്കിൽ ഒരുപക്ഷേ ഞാൻ വല്ല അനാഥ ആശ്രമത്തിലും എത്തി പെടുമായിരുന്നു…

തോമസ് അങ്കിളും ഗ്രേസി ആന്റിയും എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന പരിഹാരം ആണ് തോമസ് അങ്കിള്‍ കണ്ടത്….

എന്റെ അച്ഛനും അമ്മയും ഉടന്‍തന്നെ സന്തോഷത്തോടെ സമ്മതിച്ചു. ഒരു മാസത്തിനുള്ളില്‍ അവർ രണ്ടുപേരും കാനഡ യില്‍ പോയി. പിന്നെ അവിടെ സെറ്റില്‍ ആയി.

എല്ലാ മാസവും വലിയൊരു തുക ആന്റിയുടെ അക്കൌണ്ടിൽ വരും. കാശ് വേണ്ടെന്ന് ആന്റിയും അങ്കിളും അവരോട് എത്രയോ പറഞ്ഞ്‌ നോക്കി. പക്ഷെ ഇന്നുവരെയും കാശ് വന്നു കൊണ്ടെ ഇരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *