എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”…ഒറങ്ങി കെടക്കുമ്പം ബോധമില്ലാണ്ടോരൊന്നൊക്കെ പറഞ്ഞാ മനസ്സിലൊളേളക്കെ ബാക്ക്യൊള്ളോരു കേക്കും… അതോർമ്മവെച്ചാൽ എല്ലാർക്കുംകൊള്ളാം..!!”””_ അവളെന്റെ മുഖത്തുനോക്കാതെ പറഞ്ഞപ്പോൾ ഉള്ളിലൊരുതരം ഞെട്ടലുണ്ടായി…

അപ്പൊ… അടുത്താഴ്ച വീട്ടിപ്പോണോന്നും പറഞ്ഞു കലിപ്പുണ്ടാക്കിയത് ഞാൻ ബോധമില്ലാണ്ടു പറഞ്ഞ കേട്ടിട്ടാരുന്നോ..?? എന്നിട്ടു നാളേയ്ക്കു നാളെ ലീവുംമേടിച്ചു വീട്ടിപ്പോവാൻ തയ്യാറായതുമെന്നെ കരുതീട്ടോ..??

എന്നാലുമീശ്വരാ… എനിയ്ക്കീ ശവത്തിനെ മനസ്സിലാവുന്നില്ലല്ലോ..??!!

“”…അതേ…. ഞാൻ വീട്ടിപ്പോണോന്നു മാത്രേ പറഞ്ഞോളോ… അതോ വേറെ വല്ലതുമൊക്കെ പറഞ്ഞിട്ടുണ്ടോ…??”””_ ഇനിയുറക്കത്തിലാണം വല്ല ഷക്കീലേനേം സ്വപ്‌നങ്കണ്ടിട്ടു വല്ലതുമൊക്കെ പറഞ്ഞിട്ടുണ്ടേലോ…. എന്നറിയാൻ ഞാനൊന്നെറിഞ്ഞു നോക്കി…

“”…മ്മ്മ്.! അമ്മേ കാണണം… ശ്രീയെ കാണണം… കീത്തൂനെ കാണണം… വാവേ കാണണോന്നൊക്കെ എണ്ണമിട്ടു പറയുന്നകേട്ടു..!!”””

“”…അല്ലാതെ വേറെന്തേലും..??”””_ തിടുക്കത്തോടെ ചോദിച്ചതും മീനാക്ഷി പുഞ്ചിരിച്ചു…

“”….എടീ കോപ്പേ…. കിണിയ്ക്കാണ്ടു പറേടീ..!!”””

“”…അതുപിന്നെ… ങ്ഹൂം… അതു പറയാമ്പറ്റൂല..!!”””_ പറയില്ലെന്നർത്ഥത്തിലവൾ തലകുലുക്കിയതും ഗിയർലിവറിനു പുറത്തിരുന്ന കൈപിടിച്ചു ഞാൻഞെക്കി…

“”…പറേടീ… ന്റെ കള്ളിമിന്നൂസല്ലേ… ഞാവ്വേറെന്തൊക്കെ വൃത്ത്യേടാ പറഞ്ഞേ…പറ..!!”””

“”…അതോ… അത്…”””

“”…മ്മ്മ്.! പോരട്ടേ…!!”””- അവളൊരു നാണത്തോടെ നിർത്തിയതും ഞാനൊരാവശ്യോമില്ലാതെ ആത്മവിശ്വാസം കൊടുത്തു…

“”…അതുണ്ടല്ലോ… അതുപറയുവാ… മിന്നൂസേ ഐ ലവ്യൂന്ന്… പിന്നെ…. ആരേക്കെ മിസ്സുചെയ്താലും മിന്നൂസുകൂടൊണ്ടേൽ എനിയ്ക്കു വേറാരുമ്മേണ്ടാന്ന്..!!”””_ മൊത്തത്തിൽ പൂത്തുലഞ്ഞ മുഖത്തോടെയവളതു പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻകണ്ടു…

സന്തോഷംകൊണ്ടാവും കണ്ണുകൾ ചെറുതായി നിറഞ്ഞുംനിന്നു…

കാമമെന്ന വികാരത്തിന്റെ തെല്ലകമ്പടിയില്ലാതെ അവളെ ചുംബിയ്ക്കാനെന്റെ മനസ്സൊന്നു വെമ്പിയെങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“”…എന്റമ്മ പണ്ടേപറയും… ഒറങ്ങിക്കഴിഞ്ഞാപ്പിന്നെ ഞാനെന്തൊക്കെയാ പറേന്നെന്നെനിയ്ക്കൊരു വീണ്ടുവിചാരോങ്കാണില്ലെന്ന്… ഇപ്പഴാണ് സംഗതി സത്യമാന്ന് മനസ്സിലായെ..!!”””

“”…ഒന്നുപോടാ തെണ്ടീ.! നിന്റോടിതൊക്കെ പറയാമ്മന്നയെന്നെ പറഞ്ഞാമതീലോ..!!”””_ അവളെന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് വണ്ടിയെടുത്തു…

പിന്നെയും ഞാനിരുന്നോരോന്നൊക്കെ പറഞ്ഞു ചൊറിഞ്ഞെങ്കിലും അതിനൊന്നും മറുപടിപറയാതെ തെല്ലൊരുചിരിയോടെ എല്ലാം കേട്ടിരിയ്ക്കുവാണവൾ ചെയ്തത്…

എന്റാഗ്രഹപ്രകാരമെന്നെയും കൊണ്ടൊരു സിനിമയ്ക്കുപോയെങ്കിലും സിനിമയിരുന്നു കാണുകയല്ലാണ്ട് വേറെ പ്രത്യേകിച്ചൊന്നും തന്നെ നടന്നില്ല…

അവള് തൊടീച്ചില്ല… സിനിമയും കഴിഞ്ഞു സന്ധ്യയ്ക്കു ഫ്ലാറ്റിലെത്തിയപ്പോഴേയ്ക്കും മീനാക്ഷിയാകെ റ്റയേഡായി…

എന്നോടൊരു ഗുഡ്നൈറ്റും പറഞ്ഞു കട്ടിലിലേയ്ക്കു കമ്ഴ്ന്ന സാധനം അപ്പോൾതന്നുറങ്ങുവേം ചെയ്തു…

വെളുപ്പിനു പതിവുപോലുള്ള അലാംകേട്ട് ഞെട്ടിയെഴീച്ച ഞാൻ നോക്കുമ്പോൾ ബെഡിന്റെ സൈഡിലെ കുഞ്ഞുടീപ്പോയുടെ പുറത്തിരുന്ന ടൈംപീസെന്റെ ചെവിയുടെ ഭാഗത്തിരിയ്ക്കുന്നു…

അതെടുത്തങ്ങനെ വെച്ചതും പോരാഞ്ഞിട്ടൊന്നുമറിയാത്ത പോലെ കുണ്ടീംപൊക്കി ചെരിഞ്ഞുകിടന്ന അവളെയൊരു തൊഴികൊടുക്കാനാ ആദ്യംതോന്നീത്…

പിന്നതുപോലെ തിരിച്ചുകിട്ടുന്നതും വാങ്ങണോലോന്നോർത്തപ്പോ ഞാൻ സ്വയംപിന്മാറി…

നേരേയെഴുന്നേറ്റു ബാത്‌റൂമിൽപോയി ഫ്രഷായി തിരിച്ചുവരുമ്പോളും ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞിനെ പോലെ തലയിണയെയും ചുറ്റിപ്പിടിച്ചുറങ്ങുവാർന്നു മീനാക്ഷി…

“”…ആഹാ.! എന്റെ ഉറക്കോങ്കളഞ്ഞേച്ച് ഒന്നുമറിയാത്തപോലെ കിടന്നൊറങ്ങുന്നോടീ ശവമേ..??”””_ ചോദിച്ചതും നിമിഷനേരത്തിനുള്ളിൽ അവൾടെ കാലിൽപിടിച്ചു പുറത്തേയ്ക്കു വലിച്ചു…

“”…ആഹ്..!!”””_ എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിയുണർന്നു പരവേശത്തോടെ ചുറ്റുംനോക്കിയതും അവൾടപ്പോഴത്തെ എക്സ്പ്രെഷൻ കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *