എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”….നിന്റെ കയ്യേ കാശൊണ്ടല്ലോ… നെനക്കു വേണേപ്പോയ് മേടിച്ചു കഴിയ്ക്കണം…!!”””_ എന്നുംപറഞ്ഞാ കൈവിടുവിയ്ക്കാനൊരു ശ്രെമംനടത്തി…

“”…പൈസേണ്ടന്നുകരുതി നീയിവടെ വെശന്നിരിയ്ക്കുമ്പ കഴിച്ചാലെനിയ്ക്കെറങ്ങോടാ..?? മക്കളു വാ..!!”””_ അവൾടെ കവിളിൽനുള്ളിക്കൊണ്ടു ഞാൻപറഞ്ഞതും മീനാക്ഷിക്കുട്ടീടെ മുഖമൊന്നുതുടുത്തു….

“”…ഉവ്വ… ഭയങ്കര ച്നേഹന്തന്നെ… എനിയ്‌ക്കൊന്നുങ്കാണണ്ട… കൊണ്ടോയ് ഉപ്പിലിട്ടുവെയ്..!!”””

“”…ഞാനൊന്നു താന്നുതരാന്നു കരുതീപ്പൊ ഒടുക്കത്തെ ജാഡല്ലേ… എന്നാ നിന്നേന്തൂക്കിക്കൊണ്ടോയിട്ടന്നെ ബാക്കിക്കാര്യം..!!”””_ പറഞ്ഞതും ചമ്രമ്പടഞ്ഞിരുന്ന അവൾടെ ഇടതുകാലുപിടിച്ചു ഞാൻ പുറത്തേയ്ക്കിട്ടു…

“”…വിട്രാ… എനിയ്‌ക്കൊന്നുമ്മേണ്ട… വേണ്ടെന്നു പറഞ്ഞില്ലേ..!!”””_ അവളാ സീറ്റിലിരുന്നെന്നെ ചവിട്ടാനാഞ്ഞു…

“”…അതെന്താടീ നെനക്കു വേണ്ടാത്തേ… തിന്നെടീതിന്ന്… തിന്ന് ബില്ലുംകൊടുത്തേച്ചു പോയാമതി നീ..!!”””_ പോഞ്ഞിക്കര ടോണിൽ പറഞ്ഞുകൊണ്ടവൾടെ കാലിൽപിടിച്ചു വലിച്ചതും മീനാക്ഷി സീറ്റിൽ ചുറ്റിടുപിടിച്ചുകൊണ്ടു പ്രതിരോധത്തിനു ശ്രെമിച്ചു…

“”…പിടിച്ചു വലിയ്ക്കുന്നതൊക്കെ കൊള്ളാം… ന്റെ പാന്റ്സാണമൂരിപ്പോയാ കൊല്ലും ഞാൻ..!!”””

“”…അതെന്തായാലുമൂരൂല… തുണിയില്ലാണ്ടു നിന്നെക്കണ്ടാ ചെലപ്പോളെന്റെ വെശപ്പിന്റെ സ്ഥാനമ്മാറിപ്പോവും..!!”””_ ഒരു വെകിടചിരിയോടെ ഞാമ്പറഞ്ഞതും അവളും ചിരിച്ചുപോയി…

“”…കള്ളത്തെമ്മാടി..!!”””_ എന്റെ കവിളിലൊരു കുത്തുംതന്നവൾ പുറത്തേയ്ക്കിറങ്ങിയതും ഞാനവളെയും വലിച്ചുകൊണ്ട് റെസ്റ്റോന്റിനുള്ളിലേയ്ക്കു നടന്നു…

ഞാനും മീനാക്ഷീമൊരേപോലെ ഡ്രസ്സിട്ടേക്കുന്നതു കൊണ്ടാണോന്നറിയില്ല അവിടിരുന്നവരൊക്കെ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…

ഇനിയിമ്മാതിരി കോലംകെട്ടി നടക്കുന്നേനാവോ..??!!

“”…വാടാ… ദേ അങ്ങോട്ടുപോവാം… അവടപ്പോയിരിയ്ക്കാം..!!”””_ എന്നേം പിടിച്ചുവലിച്ചവൾ പറഞ്ഞു…

ഞങ്ങളവിടെ ഒഴിഞ്ഞൊരുമൂലയിലെ ടേബിളിലേയ്ക്കു ചെന്നിരുന്നപ്പോഴേയ്ക്കും വെയിറ്റർപയ്യൻ മെനുകാർഡ് കൊണ്ടുത്തന്നു…

കയ്യിൽകിട്ടിയ സ്ഥിതിയ്ക്ക് നോക്കാതെവിടുന്ന ശെരിയല്ലല്ലോന്നു കരുതി അതിമ്മേലുഴിഞ്ഞു നോക്കുമ്പോൾ മീനാക്ഷിയെന്റെ കയ്യിൽനിന്നും മെനുകാർഡു പിടിച്ചുവാങ്ങി അവനു തിരികെക്കൊടുത്തു…

“”…രണ്ടു മീൽസ് മതീടാ മോനേ..!!”””_ അവനൊഴിച്ചുവെച്ച വെള്ളം ചുണ്ടോടു പിടിച്ചുകൊണ്ടവൾ പറഞ്ഞതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു…

“”…മീൽസോ..?? എനിയ്ക്കെങ്ങുമ്മേണ്ട… എനിയ്ക്കു ചിക്കൻബിരിയാണി മതി..!!”””_ വാശിയോടെ പറഞ്ഞുകൊണ്ട് ഞാൻ ചാരിയിരുന്നതും വെയ്റ്റർപയ്യൻ ഞങ്ങളെ മാറിമാറി നോക്കിനിന്നു…

“”…ഇവമ്പറേണെന്നും കാര്യാക്കണ്ട… രണ്ടു മീൽസെടുത്തോ… ഇവങ്കഴിച്ചോളും..!!”””

“”…അതു നീ തന്നത്താമ്പറഞ്ഞാപ്പോരല്ലോ…. എനിയ്ക്കു മീൽസുവേണ്ട..!!”””_ ഞാൻ വാശിയോടെപറഞ്ഞതും മീനാക്ഷി ദയനീയമായെന്നെ നോക്കി…

“”…ഡാ… ഇതെങ്കിലും നെനക്കു ഞാമ്പറേണപോലെ കേട്ടൂടേടാ… എപ്പഴും നിന്റെ താളത്തിനു തുള്ളിത്തുള്ളിയാണ് നീയിങ്ങനെ വഷളായിപ്പോയേ… അതോണ്ടെന്റെ കുട്ടൂസ് ഞാമ്പറേണ കേക്കൂട്ടോ..!!””‘

“”…പിന്നേ… താളത്തിനു തുള്ളിയെന്ന്… ആര്..?? എന്നിട്ടാണോ ഞാങ്കാണിച്ച ഡ്രെസ്സെടുക്കാണ്ടെന്നെ കളിയാക്കിയെ..??”””

“”…ഞാങ്കളിയാക്കിയോ..?? അപ്പഴ്ത്തെ നിന്റ മൊഖങ്കണ്ടപ്പൊന്നു ചിരിച്ചുപോയി… പിന്നെ ഞാനേത് ഡ്രെസ്സാണെടുത്തേന്നു കൂടി നോക്കാണ്ടെന്നെ ചീത്തപറയാനാണേ ആയിയ്‌ക്കോ..!!”””_ അവളെന്നെ പാളിനോക്കിക്കൊണ്ടു പറഞ്ഞുനിർത്തിയതും ഞാൻ വിശ്വാസം വരാതവളെനോക്കി…

“”…സാർ…??”””_ ഒരു തീരുമാനത്തിലെത്താനാകാതെ നിന്ന വെയ്റ്റർപയ്യൻ വീണ്ടുംവിളിച്ചതും

“”….രണ്ടു മീൽസെടുത്തോ…!!”””_ എന്നു ഞാൻ മറുപടിനല്കി…

“”…മിന്നൂസ് പറഞ്ഞ സത്യവാണോ..??”””_ അടുത്തുകിടന്ന ടേബിളുകളിലേയ്ക്കു തിരിഞ്ഞുംമറിഞ്ഞും നോക്കിയിരുന്ന മീനാക്ഷിയോടു ഞാൻചോദിച്ചതും അവളെന്റെ മുഖത്തേയ്ക്കു വെട്ടിത്തിരിഞ്ഞു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *