പിന്നെ കഴുത്തിൽ മുറുകെപ്പിടിച്ചിരുന്ന കൈ പറിച്ചുമാറ്റി കരണംപൊളിയെ
തിരിച്ചൊന്നുകൊടുത്തു…
ആ തല്ലിലെന്റെ മനസ്സിലുള്ള സകലയമർഷവും നിസ്സഹായതയും
വെളിവായ്രുന്നെന്നതു മറ്റൊരുസത്യം…
കിട്ടിയ അടിയുടെഫോഴ്സിൽ കട്ടിലിൽ ചെന്നിടിച്ചുവീണ അവൾക്ക് പറന്നുപോയകിളികളെ
തിരിച്ചുകിട്ടാൻ കുറച്ചു സമയംവേണ്ടിവന്നു…
“”…എന്താടീ നോക്കുന്നേ..?? അന്നു നീയിവിടെക്കേറി എന്നെത്തല്ലിയപ്പോൾ എനിയ്ക്കിതു തിരിച്ചുതരാമ്പറ്റീല… ഇനി നീ വാടീ… വന്നുതല്ലെടീ…
നിന്നിവിടിട്ടു തല്ലിക്കൊന്നാപ്പോലുമാരും ചോദിയ്ക്കൂല, നിന്റെ വീട്ടുകാരുപോലും… മോളെ പടിയടച്ചുപിണ്ഡംവെച്ചിട്ടാ അവര്പോയത്… ഇനിവേണേൽ എന്നുമെന്റെ അടിമേപ്പോലിവടെ കിടക്കാന്നെനക്ക്..!!”””_ പകുതികലിപ്പിലും പകുതിപുച്ഛത്തോടെയും
പറഞ്ഞ എന്റെനേരേ
ചീറിക്കൊണ്ടവൾ
പാഞ്ഞുവന്നതും
ഡോറിൽമുട്ടുകേട്ടു;
“”…മീനൂ..??”””_ പിന്നാലെ ചോദ്യഭാവത്തിലുള്ള അമ്മയുടെ വിളികൂടിവന്നതോടെ ഞാനൊന്നുപകച്ചു…
ഇനിയിവടെ നടന്നതൊക്കെ പുറത്തുകേട്ടിട്ടുണ്ടാവോ..??
ഇവളെ തല്ലിയതറിഞ്ഞാൽ
ചെലപ്പോ വീട്ടിന്നുംപുറത്താവും…
ഓഹ്.!
അങ്ങനെയാവുന്നേലാവട്ടേ…
ഈ നാശത്തിനൊപ്പം
വീട്ടിൽക്കിടക്കുന്നേക്കാളും നല്ലതു പെരുവഴിയാ…
ഞാൻ മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു…
“”…എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… ഇനിയതുമോർത്തിരിയ്ക്കണ്ട… മോള് വാ..!!”””_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു…
സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്…
എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു…
“”…അല്ലമോളേ… ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!”””_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി…
അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു…
“”…നീയിതെന്താടീ ചോദിയ്ക്കുന്നേ..?? ഒന്നുമറിഞ്ഞൂടാത്തപോലെ… ഇങ്ങോട്ടുവന്നേ നീ..!!”””_ അടുത്തുനിന്ന ചെറിയമ്മ അമ്മയെ പിടിച്ചുവലിച്ചുകൊണ്ടു
പറഞ്ഞശേഷം
ഞങ്ങൾക്കുനേരേ തിരിഞ്ഞു;
“”…അതേ… ഇടയ്‌ക്കൊന്നു താഴേയ്ക്കിറങ്ങിവന്നാൽ എന്തേലുംകഴിച്ചേച്ചും
വരാങ്കേട്ടോ..!!””” ആക്കിയചിരിയോടെ ചെറിയമ്മ പറഞ്ഞതുകേട്ടതും,
“”…ശ്ശോ.! ഈ ചെറിയമ്മ..!!”””_ എന്നുംപറഞ്ഞ് മീനാക്ഷി ഇതിൽപരമില്ലാത്ത നാണത്തോടെന്നെ
മലർന്നുനോക്കി…
ഞാനാണേൽ അന്നേരമെന്തോ ചെയ്യണോന്നറിയാത്തവസ്ഥയിൽ മൊത്തത്തിലങ്ങു പൊളിഞ്ഞുപോയി…
ചെറിയമ്മ അമ്മയേംകൂട്ടി താഴേയ്ക്കുപോയതും അവളെന്റെ നേർക്കുതിരിഞ്ഞു;
“”…എന്നാലുമിതെന്തോ കടിയാകടിച്ചേ..?? ഇത്രേമാക്രാന്തം പാടില്ലാട്ടോ…
ഞാനിവിടെത്തന്നെയില്ലേ..?? ഇനി നാളെ ഞാനെങ്ങനാ അവരുടൊക്കെ മൊഖത്തുനോക്കണേ..??”””_
ചോദിച്ചുകൊണ്ട് അവളകത്തേയ്ക്കുപോയതും വാതിൽക്കൽനിന്നെന്നെ കട്ടകലിപ്പോടെനോക്കുന്ന
കീത്തുവിനെ ഞാനൊരു ഞെട്ടലോടെകണ്ടു…
അപ്പോഴാണെനിയ്ക്കു സംഗതിയെന്തെന്നുപോലും
മനസ്സിലായത്…
ഞാനളേവക്കേറി പൂശിയപ്പോൾ കടിച്ചുപറിച്ചേന്റെ ബാക്കിയാണതെന്ന്
കീത്തൂനെ കേൾപ്പിക്കാൻ നോക്കീതാണാ പുണ്ടച്ചി…
“”…കീത്തുവേച്ചീ… ഞാൻ…”””_ ഒരാവശ്യവുമില്ലാതെ സ്വയം ന്യായീകരിയ്ക്കാനായി അവളെ
വിളിച്ചുനോക്കിയെങ്കിലും കലിയടങ്ങാതെ ചവിട്ടിക്കുലുക്കിക്കൊണ്ടവൾ മുറിയിലേയ്ക്കുകയറി ഡോറുവലിച്ചടച്ചു…
