എന്റെ ഡോക്ടറൂട്ടി – 12 352അടിപൊളി 

“”…ഇവളല്ലേലുമങ്ങനാ… ഒരുപെണ്ണിനേം വെറുതേവിടൂലാന്ന്… ഇവളെക്കാരണം എനിയ്ക്കു നാട്ടിലെറങ്ങി നടക്കാമ്പോലും പറ്റാത്തവസ്ഥയായി… മതികഴിച്ചത്… ഇങ്ങോട്ടെണീറ്റു വാ നാശമ്പിടിച്ചതേ… വെറുതെ മനുഷ്യനെ നാണങ്കെടുത്താനായ്ട്ട്..!!”””_ എന്നുംപറഞ്ഞു ഞാനവളെയും പിടിച്ചുവലിച്ചുകൊണ്ട് വോഷ്റൂമിലേയ്ക്കു നടന്നു…

“”…നെനക്കെന്താടീ പ്രാന്തുണ്ടോ..?? അയ്യേ.. നാണക്കേട്..!!”””_ ഞാൻ പൊട്ടിവന്നചിരി പരമാവധി ഒതുക്കിക്കൊണ്ടവളെ മൂപ്പിച്ചു…

“”…പറ്റിപ്പോയെടാ… അത്രേമൊച്ച പൊറത്തുവരോന്ന് കരുതീല… എല്ലാരുങ്കേട്ടല്ലേ… അയ്യേ..!!”””_ അവൾ സ്വയംപഴിച്ചുകൊണ്ട് കൈകഴുകുമ്പോളും എനിയ്ക്കു ചിരിയടക്കാനാവാത്ത നിലയായിരുന്നു…

“”…ചിരിയെടാ ചിരി… നീയൊന്നു കണ്ടോട്ടേന്നുകരുതി പറഞ്ഞപ്പോ… മ്മ്മ്.! കളിയാക്കിയ്‌ക്കോ..!!”””_ അവളെന്നെ തുറിച്ചുനോക്കി പറഞ്ഞശേഷം നടക്കാനൊരുങ്ങിയെങ്കിലും പെട്ടെന്ന് സഡ്ഡെൻബ്രേക്കിട്ടു…

“”…നീ മുന്നേ നടെ..!!”””_ തിരിഞ്ഞുനിന്നു പറഞ്ഞതും ഞാൻ തലകുലുക്കിക്കൊണ്ടു നടന്നു…

അന്നേരമൊരു പൂച്ചക്കുട്ടിയെപ്പോലെ ചൊതുങ്ങി എന്റൊപ്പംനടന്ന മീനാക്ഷിയ്ക്കങ്ങനൊരു മുഖമുണ്ടോന്നു കൂടി ഞാനതിശയിച്ചു പോയി…

“”…മിന്നൂസേ… ദേ…അവരൊക്കെ നിന്നെനോക്കിയാ ചിരിയ്ക്കുന്നേ… ഒരു ഹായ് പറ..!!”””_ തീയിലേയ്ക്കു കുറച്ചെണ്ണ പകർന്നുകൊണ്ടു ഞാൻപറഞ്ഞതും അവളുവീണ്ടുമെന്നോടെ ചൊതുങ്ങിക്കൊണ്ട് ചുറ്റുമൊക്കെ പാളിനോക്കി…

“”…ബില്ലു കൊടുത്തേച്ചും വരോ…?? ഞാമ്പോയ് വണ്ടീലിരുന്നോട്ടേ..??”””_ മുഖമുയർത്തി നോക്കിക്കൊണ്ടവൾ പതിഞ്ഞസ്വരത്തിൽ ചോദിച്ചതും ഞാൻ തലകുലുക്കി…

അതുകണ്ടതും പിന്നെ തിരിഞ്ഞുനോക്കാതെ പുറത്തേയ്‌ക്കൊരു നടത്തമായിരുന്നു…

ഞാൻ ബില്ലും പേ ചെയ്തു പുറത്തേയ്ക്കിറങ്ങുമ്പോഴും പലരുമെന്നെ നോക്കിയടക്കം പറയുന്നകണ്ടു…

ആസനത്തിലാലു കുരുത്താലതും തണലെന്നെണ്ണുന്ന നമുക്കെന്ത്‌ മാനക്കേട്…

നേരേയിറങ്ങി കാറിനടുത്തേയ്ക്കു ചെല്ലുമ്പോൾ വിരലും കടിച്ചുകൊണ്ടെന്നെയും പ്രതീക്ഷിച്ച് കാറിൽ ചാരിനിൽപ്പുണ്ട് മീനാക്ഷി…

“”…എന്നാലുമത്രയ്ക്കും വേണ്ടായ്രുന്നു മിന്നൂസേ…. ഇപ്പോൾ ആളുകളൊക്കെ എന്തു കരുതിക്കാണോന്നറിയോ..?? നീ മറ്റെതാണെന്ന്..!!”””_ വീണ്ടുമവളെയൊന്നു മൂപ്പിയ്ക്കാനായി ഞാൻ പറഞ്ഞതുകേട്ട് അവളെന്നെനോക്കി…

ആൾക്കു കാര്യം മനസ്സിലായിട്ടില്ലെന്നു തോന്നുന്നു…

“”…മറ്റേതോ..?? എന്നുവെച്ചാ..??”””

“”…എന്നുവെച്ചാലതു തന്നെ… പെണ്ണുങ്ങളെ നോക്കി വെള്ളോറക്കീതല്ലേ… അപ്പൊ ലെസ് ആണെന്നേ കരുതൂ… പോരാത്തേനിമ്മാതിരി ഡ്രെസ്സും..!!”””

അതോടെ ഡോക്ടർടെ കിളിപോയി…

“”…ഹെലോ..!!”””_ അവളെന്നെനോക്കി എന്തുചെയ്യണോന്നറിയാത്ത ഭാവത്തിൽ നിൽക്കുമ്പോഴാണ് റെസ്റ്റോറെന്റിനകത്തുവെച്ച് അവളുകമന്റടിച്ച പെണ്ണും അവൾടെ കൂട്ടുകാരിയാണെന്നു തോന്നിയ്ക്കുന്ന വേറൊരുത്തിയും കൂടി ഞങ്ങൾ നിന്നിടത്തേയ്ക്കുവന്നത്…

അവരുടെ ഹെലോ കേട്ടു തിരിഞ്ഞുനോക്കിയ മീനാക്ഷി ചുമ്മാതൊന്നുകൂടി ഞെട്ടി…

“”…എന്നാലും ആണുങ്ങളു കമന്റടിച്ചിട്ടുണ്ട്… പക്ഷേ ഇതൊരു പെണ്ണ് ചെക്കനു വിളിച്ചുകാട്ടിക്കൊടുത്തോണ്ട് കമന്റടിച്ചു കേക്കണതാദ്യായ്ട്ടാ..!!”””_ കമന്റടിച്ചവൾടെ കൂട്ടുകാരി നൈസിനു മീനാക്ഷിയെ തളർത്തിയതും അവളെന്റെ പിന്നിലേയ്ക്കു മെല്ലെ താളം ചവിട്ടാൻതുടങ്ങി…

“”…നീയിതെങ്ങോട്ടൊളിയ്ക്കുന്നെ… നിന്നോടാപറേണേ..!!”””

ഞാനവളെ പിടിച്ചു മുന്നിലേയ്ക്കുതള്ളിയതും അവളെന്നെ ചെറഞ്ഞൊന്നുനോക്കി…

“”…എന്തായാലും നെങ്ങളു പൊളിയാട്ടോ… എങ്ങനെ ഫ്രണ്ട്സാണോ..??”””_ മീനാക്ഷിയുടെ ഭാവം കണ്ടിട്ടാവണം കമന്റടിയ്ക്കപ്പെട്ട പെണ്ണ് നൈസിനു വിഷയംമാറ്റി…

“”…ആം… ഫ്രണ്ടാ…. വയറു വെശക്കുന്നെന്നു പറഞ്ഞപ്പൊ ഫുഡ്‌ മേടിച്ചുകൊടുക്കാൻ കൊണ്ടുവന്നതാ..!!”””_ മറുപടി പറഞ്ഞു തീർന്നതുമാത്രമേ എനിയ്‌ക്കോർമ്മയുള്ളൂ…

പുറംപൊളിയെയൊന്നു കിട്ടി…

കിട്ടിയടമൊന്നു തടവുമ്മുന്നേ ഡോറും വലിച്ചുതുറന്ന് അവളെന്നെ വണ്ടിയ്ക്കുള്ളിലേയ്ക്കു തള്ളി…

Leave a Reply

Your email address will not be published. Required fields are marked *