എന്റെ ഡോക്ടറൂട്ടി – 22 18അടിപൊളി  

“”…കണ്ടോ… ഈ തള്ളയാണെല്ലാം നശിപ്പിച്ചത്… സാമദ്രോഹി..!!”””_ പല്ലുകടിച്ചുകൊണ്ടുള്ള അവൾടെ വർത്താനവും അന്നേരത്തെയാ എക്സ്പ്രെഷനുമൊക്കെ കണ്ടപ്പോൾ എനിയ്ക്കുപിന്നേം ചിരിവന്നു…

“”…മ്മ്മ്.! നീ കിണി… നെനക്കെന്തറിയണം..?? അനുഭവിയ്ക്കുന്നതത്രേം ഞാനല്ലേ..!!”””_ ചെറിയമ്മ ടേബിളിനുപുറത്തായി ആ പാത്രം കൊണ്ടുവെച്ചപ്പോൾ മീനാക്ഷി ഞാൻ കേൾക്കേയിരുന്ന് പിറുപിറുത്തു…

“”…നെനക്കെന്തടീ വാവടുത്തോ..?? കൊറേനേരായല്ലോ നീയിരുന്നു മുറുമുറുക്കുന്നു… എന്താ നിന്റെപ്രശ്നം..??”””

“”…വാവ് നിന്റെ മറ്റവൾക്കാടാ പട്ടീ..!!”””_ കേട്ടതുമവൾ ശബ്ദമൊതുക്കി ചീറി…

അപ്പോഴേയ്ക്കും മറ്റൊരു പാത്രവുമായി അമ്മയുംവന്നു…

“”…എടാ… എനിയ്ക്കാകെയൊരു ഇരിറ്റേഷൻ… വല്ലാണ്ടാകുവാ..!!”””_ അവൾ പിന്നേമെന്നെ തോണ്ടി…

അതിനിടെ ചെറിയമ്മ എന്റെ പ്ളേറ്റിലേയ്ക്ക് ബിരിയാണിവിളമ്പി…

ശേഷം മീനാക്ഷിയുടേതിലും…

“”…മ്മ്മ്..?? എന്റെ മിന്നൂസിനെന്താ ഇരിറ്റേഷൻ..?? മക്കള് കാര്യമെന്താന്നു പറ..!!”””_ വിളമ്പിക്കഴിഞ്ഞ് ചെറിയമ്മമാറീതും ഞാൻ വീണ്ടും മീനാക്ഷിയുടെനേരേ തിരിഞ്ഞു…

“”…എടാ… ഞാനാകെ ഈയൊരു നൈറ്റിമാത്രേ ഇട്ടിട്ടുള്ളൂ… അകത്തൊന്നുമൊന്നൂല്ല… അതിന്റെടേല് ആകെനനവും… ഇരുന്നിട്ട് ചന്തിയൊക്കെ ഒട്ടിപ്പിടിയ്ക്കുന്നെടാ..!!”””_ പെണ്ണിരുന്ന് ഞെളിപിരികൊണ്ടപ്പോൾ അടങ്ങിയിരിയെന്നർത്ഥത്തിൽ ഞാനവൾടെ തലയ്ക്കിട്ടൊരു കൊട്ടുകൊടുത്തു…

“”…തരാമേ… അങ്ങ് റൂമിച്ചെല്ലട്ടേ..!!”””_ ഞാൻ കൊട്ടിയതിഷ്ടമാകാതെ അവളിരുന്ന് തെറിച്ചു…

എന്നാലതു കാര്യമാക്കാതെ ഞാൻ ഡൈനിങ്ഹോളിൽ അമ്മയുടടുത്തായിനിന്ന ചെറിയമ്മയുടെ നേരേതിരിഞ്ഞു…

“”…അല്ല ചെറിയമ്മേ… നിങ്ങടെ കുരുപ്പുകളെയൊന്നും ഇങ്ങോട്ടുകണ്ടില്ല… ഒത്തുവന്നപ്പോൾ കൊണ്ടോയി പണയമ്മെച്ചോ..??”””

“”…പോടാ… എനിയ്ക്കു നിന്നോടൊന്നും പറയാനില്ല… അല്ലേത്തന്നെ ഞാമ്പറയുന്നത് കേൾക്കാത്തവർക്ക് ഞാനെന്തിനാ മറുപടികൊടുക്കുന്നേ..??”””_ ചെറിയമ്മ പിന്നേം ചുണ്ടുകോട്ടി കള്ളപരിഭവംനടിച്ചു…

“”…എടാ… ശ്രീക്കുട്ടൻ ഉണ്ണിയേങ്കൊണ്ടെങ്ങോട്ടേയ്ക്കോ പോയതാ… നിങ്ങളുവരുന്നേന്റപേരിൽ എന്തോ പരിപാടിയൊക്കെ പ്ലാൻചെയ്തിട്ടുണ്ട് രണ്ടൂടെ..!!”””_ ചെറിയമ്മ പിണങ്ങിയെങ്കിലും എനിയ്ക്കുള്ളമറുപടി അമ്മയിൽനിന്നും കിട്ടി…

“”…മ്മ്മ്.! ഉണ്ണിസാറാണ് പരിപാടി പ്ലാൻചെയ്തതെങ്കിൽ വെള്ളമടിതന്നെ..!!”””_ കുഞ്ഞിനേമെടുത്തുപിടിച്ച് അടുക്കളയിലേയ്ക്കു പോണവഴി കീത്തുവിന്റെവകയൊരു കുത്തിത്തിരിപ്പ്…

സംഭവം ഈ ഉണ്ണിയെന്നുപറയുന്നത് ഞങ്ങടെ മാമൻബ്രോയാണ്…

അതായത് അമ്മയുടേം ചെറിയമ്മയുടേം നടുക്കൊരെണ്ണമുണ്ടെന്ന് പറഞ്ഞിട്ടില്ലേ… ആ സാമാനംതന്നെ…

പുള്ളിയ്ക്ക് ബോംബേലെന്തോ ബിസിനസ്സാ… കയ്യിലിരുപ്പുവെച്ച് റെഡ്സ്ട്രീറ്റിലൊരു ഷെയറ് പുള്ളിയ്ക്കുമുണ്ടാവും…

“”…അതവളുപറഞ്ഞത് ശെരിയാ..!!”””_ അമ്മ കീത്തുവിനെ സപ്പോർട്ട് ചെയ്തതും,

“”…അതേ… പണ്ടത്തെപ്പോലെ ഇവിടെക്കിടന്ന് വെള്ളമടിച്ച് നാട്ടുകാർടെ ഉറക്കങ്കളയരുത്… അപേക്ഷയാണ്..!!”””_ എന്നുമ്പറഞ്ഞ് ചെറിയമ്മയും ഇടയ്ക്കുകേറി…

അതോടെ മീനാക്ഷി എന്റടുത്തേയ്ക്കു ചാഞ്ഞു…

“”…അതേ… ഇവിടെ നീ മാത്രല്ല, ബാക്കിയുള്ളോരും കുടിയ്ക്കണതാ… എന്നിട്ട് നമ്മളോടുമാത്രം പറയേണ്ടകാര്യമെന്താ..??”””_ അമ്മയാ പറഞ്ഞതിഷ്ടമാകാത്ത ഭാവത്തിലായ്രുന്നു അവൾടെചോദ്യം…

“”…ബാക്കിയുള്ളവർ വെള്ളമടിയ്ക്കാനേ കൂടെയുണ്ടായ്രുന്നുള്ളൂ… ഇവടെക്കിടന്ന് അലമ്പുണ്ടാക്കീതും അടികൂടിയതുമെല്ലാം നമ്മളൊറ്റയ്ക്കായ്രുന്നു..!!”””_ ഞാനൊരു ആക്കിയചിരിയോടെ പറഞ്ഞു…

അതോടെ മീനൂട്ടിയും ചെറുതായൊന്നു ചമ്മി…

“”…നീ അതിലിട്ട് കിള്ളിക്കൊണ്ടിരിയ്ക്കാതെ കഴിയ്ക്ക്… ദാ..!!”””_ അവൾടെപ്ളേറ്റിലെ ബിരിയാണി ഏകദേശം കഴിയാറായെന്നു കണ്ടതും ഞാൻ ബിരിയാണിപ്പാത്രം അടുത്തേയ്ക്കു നീക്കിവെച്ച് അവൾടെ പ്ളേറ്റിലേയ്ക്കു രണ്ടുതവികൂടി കോരിയിട്ടു…

“”…എടാ… മതി… മതി… മതി..!!”””_ ഉടനെ അവളെന്റെ കൈതടഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *