എന്റെ ഡോക്ടറൂട്ടി – 22 18അടിപൊളി  

തിരിഞ്ഞുനോക്കുമ്പോൾ ഭദ്രകാളിനിൽക്കുമ്പോലെ നിൽക്കുവാണ് കീത്തു…

ഒരിളംനീലയിൽ ചുവന്നപൂക്കളുള്ള നൈറ്റിയാണ് വേഷം…

ആള് പഴയതിനേക്കാളും നന്നായി തടിച്ചിട്ടുണ്ട്… വെളുപ്പും സൗന്ദര്യവും കൂടിയിട്ടുമുണ്ട്…

പക്ഷെ പറഞ്ഞിട്ടുകാര്യമില്ലല്ലോ…

ഭദ്രകാളിപോലും ഒന്നുമല്ലെന്നു തോന്നിപ്പിയ്ക്കുന്ന രീതിയിൽ നിൽക്കുമ്പോൾ സൗന്ദര്യത്തിനൊക്കെ എന്തുപ്രസക്തി..??!!

അമ്മാതിരി കലിച്ചുള്ളനോട്ടവും ഇപ്പൊ കടിച്ചുപറിയ്ക്കുമെന്ന ഭാവവുമായ്രുന്നു അവൾക്ക്…

“”…എന്റെ കുഞ്ഞിനെത്തൊടാൻ നിന്നോടാരു പറഞ്ഞെടാ..?? താടാ ന്റെ കുഞ്ഞിനെ..!!”””_ പാഞ്ഞടുത്തേയ്ക്കുവന്ന കീത്തു, കുഞ്ഞിനെ എന്റെകയ്യിൽനിന്നും ബലമായി പിടിച്ചുവാങ്ങാൻ നോക്കി…

അതിന്,

“”…എടി ചേച്ചീ… ഞാനതിനിവളെ തിന്നുവൊന്നുമില്ല… കുറച്ചുനേരമെന്റെ കയ്യിലിരുന്നോട്ടെടീ..!!”””_ കുഞ്ഞിനെ കൊടുക്കാതെ മാറ്റിപ്പിടിച്ചുകൊണ്ട് കെഞ്ചുന്നഭാവത്തിൽ പറഞ്ഞുനോക്കിയെങ്കിലും അതൊന്നുമവളെ ബാധിച്ചതേയില്ല…

“”…എനിയ്ക്കിഷ്ടല്ലാത്തോര് എന്റെ കുഞ്ഞിനെ തൊടണ്ട… മര്യാദയ്ക്കെന്റെ കുഞ്ഞിനെയിങ്ങു താടാ..!!”””_ ഒരു ദാക്ഷിണ്യവുമില്ലാതെ അവൾവീണ്ടും നിന്നുചീറി…

…അതെനിയ്ക്കത്ര സുഖിച്ചില്ല.!

“”…ഓ.! അങ്ങനെ.! എന്നാ നിന്റെ കുഞ്ഞിനെ നീയൊന്നുമേടിയ്ക്ക്… കാണട്ടേ..!!”””_ ഉടനേതന്നെ കാറിവിളിയ്ക്കുന്ന കുഞ്ഞിനേം നെഞ്ചിലമർത്തിപ്പിടിച്ച് ഞാനുംനിന്ന് പോരുവിളിച്ചു…

…ഒന്നൂല്ലേലും അവൾടതേ ചോരയല്ലേ ഞാനും.!

പിന്നെ ദേഷ്യംവരൂലേ..??!!

അതോടെ കീത്തുവിന്റെകലിപ്പും ഉച്ഛിയിലെത്തി…

എന്റെതോളിനിട്ട് രണ്ടിടിയുംതന്നിട്ട് കുഞ്ഞിനെ പിടിച്ചുവാങ്ങുവാനുള്ള പരിശ്രമം നടത്തുമ്പോഴാണ്,

“”…എടീ… ഒന്നൂല്ലേലും നിന്റനിയനല്ലേ… അപ്പൊ കുഞ്ഞിനെടുക്കാനും അതിനെ കൊഞ്ചിയ്ക്കാനുമൊക്കെഅവനുമവകാശമില്ലേ..??”””_ ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു കേറീത്…

അതത്ര സുഖിയ്ക്കാത്ത കീത്തു,

“”…അതിനു നിന്റടുത്താരേലും അഭിപ്രായഞ്ചോയ്ച്ചോ..?? അല്ലേലും വലിഞ്ഞുകേറിവന്നവൾമാരുടെ വാക്കുകേൾക്കേണ്ട ഗതികേടൊന്നും കീർത്തനയ്ക്കു വന്നിട്ടില്ല… അവളെന്നെ ന്യായമ്പഠിപ്പിയ്ക്കാൻ വന്നേക്കുന്നു..!!”””_ എന്നുമ്പറഞ്ഞ് മീനാക്ഷിയെ നൈസിന് തളർത്തിവിട്ടു…

പിന്നെ മീനാക്ഷി വിടോ..??

“”…അതേ… ഞാൻവന്നതെന്റെ കെട്ട്യോന്റെ വീട്ടിലാ… അല്ലാതെ നിന്നെപ്പോലെ കെട്ടിച്ചുവിട്ടിട്ടും അവിടെനിയ്ക്കാതെ സ്വന്തംവീട്ടിൽ അട്ടിപ്പേറിക്കിടക്കാനല്ല..!!”””_ എന്നുംചിതറിക്കൊണ്ടവൾ
സാരിത്തുമ്പെടുത്ത് ഇടുപ്പിലേയ്ക്കു കുത്തി…

“”…എന്താന്ന്..?? ദേ അനാവശ്യമ്പറഞ്ഞാ ചൂലെടുക്കും ഞാൻ… പറഞ്ഞില്ലാന്നുവേണ്ട..!!”””_ കീത്തുവും വിട്ടില്ല…

ഞാനാണേലിതൊക്കെ ശ്രെദ്ധിയ്ക്കുന്നുണ്ടേലും കുഞ്ഞിനെ നെഞ്ചിൽത്തന്നെ ചേർത്തുപിടിച്ചേക്കുവായ്രുന്നു…

അപ്പോഴാണ് മീനാക്ഷിയുടെ അടുത്തഡയലോഗ്;

“”…പിന്നേ… അമ്മായമ്മയെ തവിക്കണകൊണ്ട് കുത്തിയതിലും വല്യ അനാവശ്യോന്നും ഞാമ്പറഞ്ഞില്ല..!!”””_ ന്ന്…

ഒരുപൊടിയ്ക്കടങ്ങാതെയുള്ള മീനാക്ഷിയുടെ ആ തളിപ്പിൽ കീത്തുവൊന്നു തളർന്നു…

എന്നാലപ്പോഴും കക്ഷീടെ ദേഷ്യമടങ്ങീട്ടുണ്ടായില്ല…

മീനാക്ഷിയ്ക്കുനേരേ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ കലിപ്പെന്നോടായീന്നു മാത്രം…

“”…മതി.! എന്റെ കുഞ്ഞിനെ മര്യാദയ്ക്കിങ്ങോട്ടു താടാ പട്ടീ..!!”””_ ചീറിക്കൊണ്ടുവന്ന അവൾ എന്റെകയ്യിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങാനായി ആഞ്ഞതും,

“”…ഡീ പെണ്ണേ… പട്ടീന്നൊക്കെ നിന്റച്ഛനെയോ ഭർത്താവിനേയോക്കെ വിളിച്ചാമതി… ഇവനെ വിളിയ്ക്കരുത്..!!”””_ അവൾ പറഞ്ഞതിഷ്ടപ്പെടാതെ കീത്തുവിനെപ്പിടിച്ച് പിന്നിലേയ്ക്കു വലിച്ചുകൊണ്ട് മീനാക്ഷിമുരണ്ടു…

ഉടനെ,

“”…വിളിച്ചാ നീയെന്തോ ചെയ്യും..??”””_ ന്നായി കീത്തു…

അതിനപ്പോൾത്തന്നെ മറുപടിയുംചെന്നു…

“”…ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും… അറിയാലോ, പണ്ടുകിട്ടീതൊക്കെ..!!”””

ആ ഒരു ഡയലോഗ് ചെല്ലേണ്ടതാമസം കീത്തുതവിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *