ആ സമയമത്രയും നിന്നിരച്ചിരുന്ന വണ്ടിഓഫ്ചെയ്ത്, ശേഷം സ്റ്റിയറിങ്ങിലേയ്ക്കു തലവെച്ചുകിടന്ന ഓഫ്റോഡ് റൈഡറെ ആരൊക്കെയോചേർന്ന് പുറത്തേയ്ക്കു വലിച്ചെടുത്തു…
കൂട്ടത്തിലെന്നെയും പിടിച്ചിറക്കി മറ്റൊരുവണ്ടിയിലേയ്ക്കു കൊണ്ടേക്കയറ്റുമ്പോൾ ആരതിച്ചേച്ചിയുടെമടിയിൽ ഒരു ബോധോം പൊക്കണോമില്ലാണ്ടു കിടക്കുവായ്രുന്നൂ മീനാക്ഷി; എന്തിനോവേണ്ടി, ഒരു കാര്യോമില്ലാണ്ട് വേറുതേതിളച്ചൊരു സാമ്പാറുപോലെ…
“”…എന്റെ പൊന്നുചങ്ങായീ, എനിയ്ക്കൊരു പ്രശ്നോമില്ല… നിങ്ങളവളേംകൊണ്ട് പെട്ടെന്നു പോവാന്നോക്ക്..!!”””_ അവൾക്കരികിലേയ്ക്കെന്നെ തള്ളിക്കയറ്റാൻനോക്കിയ പുള്ളിയോടു ഞാനങ്ങനെ പറഞ്ഞെങ്കിലും, ഒരുമാതിരി കാലകേയന്റെ മുഴുനീള ഡയലോഗ്കേട്ട് ശിവകാമീദേവി മിഴിച്ചുനോക്കുമ്പോലെ അവരെന്നെ കണ്ണുംതള്ളിനോക്കിയതല്ലാതെ ഞാമ്പറഞ്ഞതാരും മൈൻഡാക്കിയില്ല…
അപ്പോഴാണ് മീനാക്ഷിയുടെ തലപൊട്ടിയൊഴുകിയ ചോര ചേച്ചിയുടെ ഇളംനീല നൈറ്റിയിലേയ്ക്കുപടർന്ന് സിപിഎമ്മിന്റെ കൊടിപോലായതെന്റെ ശ്രെദ്ധയിൽപ്പെട്ടത്…
അതുകണ്ടതും ഞാനൊന്നുഭയന്നു…
“”…ഏത് ഒച്ചിനൊണ്ടായോനാടാ വണ്ടിയോടിയ്ക്കുന്നേ… ചവിട്ടിവിടടാ..!!”””_ ഞാനിരുന്നു കാറി…
അതുകേട്ടിട്ടാണോന്നറിയില്ല, പിന്നെവണ്ടി പായുവായ്രുന്നു…
അതിനിടയിലും ഞാനെന്തൊക്കെയോ പറയാൻശ്രെമിച്ചു…
എന്നാലപ്പോഴെല്ലാം ആരൊക്കെയോ എന്നെ ആശ്വസിപ്പിയ്ക്കുന്നുമുണ്ട്…
കരച്ചിലിന്റെ വക്കോളമെത്തിയ ചേച്ചിയാണെങ്കിൽ ഇടയ്ക്കിടെ മീനാക്ഷിയെ കുലുക്കിവിളിയ്ക്കുന്നതും കണ്ടു…
ഹോസ്പിറ്റലിലെത്തിയപ്പോഴും അവസ്ഥ മറിച്ചായ്രുന്നില്ല…
ബോധമില്ലാണ്ടുകിടന്ന മീനാക്ഷിയെ സ്‌ട്രെച്ചറിലേറ്റി കൊണ്ടുപോകുന്ന കൂട്ടത്തിൽ അവരെന്നെയും പിടിച്ചുവലിച്ചകത്തേയ്ക്കു കയറ്റി…
അപ്പോഴും, ഞാനവിടെ നിന്നോളാന്നും ഹോസ്പിറ്റലിന്റെ സ്മെല്ലെനിയ്ക്കിഷ്ടമല്ലാന്നുമൊക്കെ പറഞ്ഞുനോക്കീതാണ്…
പക്ഷേ, ആരു മൈൻഡാക്കുന്നു..??
കൊണ്ടോയൊരു ബെഡ്ഡിൽ കവിഴ്ത്തിക്കിടത്തിയതും അങ്ങോട്ടേയ്ക്കിൻജക്ഷനുമായി വന്ന നേഴ്സുപെണ്ണിനോടും ഞാൻപറഞ്ഞു;
“”…എന്റെപൊന്നുകൊച്ചേ… എനിയ്ക്കൊരു മൈരൂല്ല..!!”””_ ന്ന്…
പക്ഷേ രക്ഷയുണ്ടായില്ല…
സൂചി കുണ്ടീൽക്കേറി, സ്വിച്ചിട്ടപോലെ ബോധോംപോയി…
പിന്നീട് ബോധംവന്നപ്പോൾ ആദ്യം ഞാനെവിടെയാന്നൊരു സംശയമായ്രുന്നു…
ഞാൻ കണ്ണുതുറന്നതു കണ്ടിട്ടെന്നോണം അടുത്തനിന്ന നേഴ്സുകൊച്ച് പുറത്തേയ്ക്കുപോകുന്നതും കുറച്ചുകഴിഞ്ഞൊരു ഡ്യൂട്ടിഡോക്ടറുമായി തിരികെക്കയറിവരുന്നതും കണ്ടു…
“”…ആഹ്.! എങ്ങനുണ്ട് സിദ്ധാർഥ്..?? ഓക്കെയല്ലേ..??”””_ ഡോക്ടറ്ചേച്ചീടെ ചോദ്യം…
“”…ഞാനതിനെപ്പോഴേലും ഡോക്ടർടടുത്തു പറഞ്ഞോ, ഞാനോക്കേയല്ലെന്ന്… കൊണ്ടുവന്നൊടനേ എന്താ ഏതാന്നൊന്നു ചോദിയ്ക്കാണ്ട് കുണ്ടിയ്ക്കിട്ടു കുത്തീട്ടെന്നോടു ചോദിയ്ക്കുന്നോ ഞാനോക്കെയാണോന്ന്..??”””_ ചോദിയ്ക്കാണ്ടും പറയാണ്ടും കുത്തിവെച്ചതിഷ്ടപ്പെടാതെ ഞാനെന്റെ രോഷംപ്രകടിപ്പിച്ചപ്പോൾ ഡോക്ടറുടേം നേഴ്സിന്റേം മുഖത്തൊരു പുഞ്ചിരിവിരിഞ്ഞു…
“”…അതേ… കൊണ്ടുവന്നപ്പോൾ സിദ്ധാർഥ് നന്നായിപേടിച്ചിരുന്നു… പരിസരബോധമില്ലാണ്ടാണ് സംസാരിച്ചിരുന്നേ… അതാണ് മയങ്ങാനായ്ട്ടൊരു ഇൻജെക്ഷൻ സജസ്റ്റ്ചെയ്തത്..!!”””_ ഡോക്ടർ വിശദീകരിച്ചു…
ശേഷം,
“”…ഇൻജെക്ഷനെടുക്കുമ്പോൾ ഈ പൂജയെ സിദ്ധാർഥ് ഒത്തിരി തെറിയുംവിളിച്ചു, തൊഴിയ്ക്കുവേം ചെയ്തു… സാധാരണ കുഞ്ഞിപ്പിളേളരാണ് അങ്ങനൊക്കെ കാട്ടാറ്..!!”””_ അടുത്തുനിന്ന നേഴ്സിനെച്ചൂണ്ടി ഡോക്ടർ കൂട്ടിച്ചേർത്തപ്പോൾ എനിയ്ക്കു വല്യ അത്ഭുതമൊന്നും തോന്നിയില്ല…
അങ്ങനെ
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ എന്നെ വാർഡിലേയ്ക്കു മാറ്റി…
എന്നാൽ വാർഡിലേയ്ക്കു കൊണ്ടുപോകുമ്പോഴാണ് എനിയ്ക്കെന്തു പറ്റീതാന്നും എന്തോത്തിനാ അവിടെക്കൊണ്ടുച്ചെന്നതെന്നുമൊക്കെ ഞാൻ ജോയോടു ചോദിയ്ക്കുന്നത്…
അതിനാദ്യമവനൊന്ന് ഉഴപ്പാൻശ്രെമിച്ചെങ്കിലും ഞാൻ വിടാതെപിടിച്ചപ്പോൾ ഗത്യന്തരമില്ലാതെ നടന്നസംഭവങ്ങളോരോന്നും വിശദീകരിച്ചു…
