എന്റെ ഡോക്ടറൂട്ടി – 22 19അടിപൊളി  

അതുകേട്ടതും ആദ്യമെന്നെയൊരു പുച്ഛത്തോടെനോക്കിയ മീനാക്ഷി പിന്നെന്തോ ആലോചിയ്ക്കുന്നതും കണ്ടു…

എന്നിട്ട്;

“”…അങ്ങനൊക്കെ പറയോ..??”””_ ന്നൊരു ചോദ്യവും…

അതോടെ സംഗതിയേറ്റെന്നെനിയ്ക്കു മനസ്സിലായി…

പിന്നെ വിടോ ഞാൻ..??

“”…പറയാതെ പിന്നെ..?? ജീപ്പിടിപ്പിച്ചതുമാത്രമല്ല, അവരുടെ കുഞ്ഞിനെക്കൊല്ലാന്നോക്കീലേ അതുമ്പറയാൻ ചാൻസുണ്ട്… അതോണ്ടാ പറഞ്ഞേ, ഇതീന്നൂരാനൊരു വഴിപറഞ്ഞുതരാൻ..!!”””

“”…പോടാ… ഞാൻ കൊല്ലാന്നോക്കീന്നുമില്ല… അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ..!!”””

“”…ഓ.! നീ കൊല്ലാന്നോക്കീലേലും അവർക്കങ്ങനെ പറയാലോ… എന്താപറഞ്ഞൂടേ..?? അതാപറഞ്ഞെ, ഇതീന്നൂരാനൊരു വഴിപറയാൻ..!!”””_ ഞാനൊന്നു നിർത്തി…

അതോടവിടുത്തെ കോൺഫിഡൻസും പോയി…

പിന്നെന്തൊക്കെയോ ചിന്തിയ്ക്കുന്നതും കണ്ടു…

ശേഷം,

“”…അതിപ്പൊ പെട്ടെന്നൊരു വഴിപറഞ്ഞുതരാനൊക്കെ പറഞ്ഞാൽ ഞാനെവിടെപ്പോവും..?? ഒരുകാര്യഞ്ചെയ്യാം, ചെന്നങ്ങ് സോറിപറയാം… എന്തേയ്..??”””_ കുറച്ചുനേരം ആലോചിച്ചശേഷം അവള് അഭിപ്രായഞ്ചോദിച്ചു…

“”…ഉവ്വ.! എന്നിട്ടുവേണമവര് കാലേവാരിയെങ്ങോട്ടേലും എറിയാൻ..!!”””_ അവൾടെ ഐഡിയകേട്ട് ഞാനൽപ്പം പുച്ഛമിട്ടതും;

“”…ഏയ്‌.! ആത്മാർത്ഥമായ്ട്ടാണ് സോറിപറയുന്നതെങ്കിൽ ആരായാലും ക്ഷമിയ്ക്കും… അതോണ്ട് നമുക്കൊന്നു പറഞ്ഞുനോക്കാം… വേണേൽ ഞാങ്കൂടിവരാം..!!”””_ മീനാക്ഷി ഓഫറിട്ടതും എനിയ്ക്കെന്തോ ഒരു സന്തോഷംതോന്നി…

…ഇനി കിട്ടുന്നത് തല്ലാണേലും ഷെയർചെയ്യാനാളുണ്ടേൽ അതൊരു സന്തോഷമല്ലേ..??!!

“”…ഞാനൊന്നു ഡ്രസ്സുമാറീട്ടിപ്പൊ വരാം..!!”””_ അവൾ കൂടെവരാമെന്നു പറഞ്ഞതിനെ എതിർക്കാതെവന്നതും മീനാക്ഷിയങ്ങനെപറഞ്ഞ് അലമാരതുറന്നു…

എന്നിട്ടേതോ തുണിയുമെടുത്ത് ബാത്‌റൂമിലേയ്ക്കു കേറി…

തിരിച്ചിറങ്ങീത് മുട്ടോളമെത്തുന്ന മഞ്ഞയിൽ ചുവന്നപൂക്കളുള്ള സ്‌കർട്ടും റോസ് ടീഷർട്ടുമിട്ടായ്രുന്നു…

“”…പോകാം..??”””_ ബാത്‌റൂമിൽനിന്നും ഇറങ്ങി ഡ്രസ്സിങ്ടേബിളിനു മുന്നിലെ കണ്ണാടിയിലൊന്നു നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു…

അതിനു തലകുലുക്കിക്കൊണ്ട് ഞാനെഴുന്നേറ്റതും അവളുമെന്റെ പിന്നാലെ പുറത്തേയ്ക്കുവന്നു…

ചെറിയൊരുപേടിയോടെ തന്നെയാണ് ഞാൻ താഴത്തേയ്ക്കു നടന്നത്…

ജീവിതത്തിൽ ക്ഷമചോദിച്ചിട്ടുള്ള അവസരങ്ങൾ വിരളമായതിനാൽ അതേക്കുറിച്ചു വലിയധാരണയൊന്നും ഉണ്ടായ്രുന്നില്ല…

അതുകൊണ്ടാവും മീനാക്ഷി കൂടെയുണ്ടോന്നറിയാൻ ഞാനിടയ്ക്കിടെ തിരിഞ്ഞുനോക്കീതും…

താഴെയിറങ്ങീതും നേരെ ചെന്നുപെട്ടത് ആരതിയേച്ചിയുടെ മുന്നിലായ്രുന്നു…

ഞങ്ങളെക്കണ്ടതും,

“”…ആഹാ… എഴുന്നേറ്റോ രണ്ടാളും..?? ഇപ്പെങ്ങനുണ്ട്..?? ക്ഷീണമൊക്കെ കുറഞ്ഞോ..??”””_ ന്നും തിരക്കി പുള്ളിക്കാരി അടുത്തേയ്ക്കു പാഞ്ഞുവന്നു…

ഇന്നലെവന്നു നിർത്തിപൊരിച്ചിട്ടുപോയ ടീമല്ലേയിത്..??

ഇവർക്കിത്ര പെട്ടെന്നെങ്ങനെ മനംമാറ്റമുണ്ടായി..??

അതോ അതൊക്കിനി ഞാൻ സ്വപ്നംകണ്ടതാണോ??

അങ്ങനാണേ ഞാനുമിവളും ഒരേ സ്വപ്നന്തന്നെ കാണോ..??

പറയാമ്പറ്റൂല, സ്വഭാവംവെച്ച് അവളതിനിടേലുംകേറി കുമ്മനടിയ്ക്കും.!

അങ്ങനെ ഞാൻ മൊത്തമൊരാശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ,

“”…ഇപ്പോൾ വല്യകുഴപ്പമൊന്നൂല്ലേച്ചീ..!!”””_ ന്നതിനു മറുപടികൊടുത്തുകൊണ്ട് മീനാക്ഷിയെന്റെ നേരേതിരിഞ്ഞു…

ശേഷം, സോറിപറയാനായി കണ്ണുകാണിച്ചു…

അതിന്, നീപറ എന്നഭാവത്തിൽ ഞാനവളെ തിരിച്ച് കണ്ണുകൊണ്ടുപറഞ്ഞതും അവളെന്നെയൊന്നു തുറിച്ചുനോക്കി പേടിപ്പിയ്ക്കാനൊരു ശ്രെമവും നടത്താതിരുന്നില്ല…

“”…മ്മ്മ്..?? എന്നാപറ്റി..?? എന്താ രണ്ടിനുമൊരു കള്ളലക്ഷണം..??”””_ ഞങ്ങടെ കണ്ണുകൾകൊണ്ടുള്ള കസ്രത്തുകണ്ടതും ചേച്ചി ചിരിയോടെ ചോദിച്ചു…

അതിനൊന്നുമില്ലെന്നർത്ഥത്തിൽ ഞാൻ ചുമൽകൂച്ചാനൊരുങ്ങീതും മീനാക്ഷി ചാടിക്കേറി;

“”…അതുചേച്ചീ… ഇന്നലെയിവൻ ചേച്ചിയോടങ്ങനൊക്കെ പറഞ്ഞില്ലേ..?? അതിനിവന് ഭയങ്കരകുറ്റബോധം… അതുകൊണ്ട് ഞങ്ങളൊന്നു മാപ്പുപറഞ്ഞാലോന്നു കരുതിവന്നതാ… എന്താ ചേച്ചീടഭിപ്രായം..??”””_ ന്ന് ഒറ്റശ്വാസത്തിൽ തുപ്പി…

Leave a Reply

Your email address will not be published. Required fields are marked *