അതിന്,
“”…കുറ്റബോധമോ..?? എന്നാത്തിന്..?? അതിനുമ്മേണ്ടി നീയെന്നതാപറഞ്ഞേ..?? എനിയ്ക്കൊന്നുമോർമ്മയില്ലല്ലോ..!!”””_ എന്നൊരു മറുപടിയായ്രുന്നു അവിടെനിന്നുവന്നത്…
…ങ്ഹേ..?? ഇതെന്താപ്പിങ്ങനെ..?? ഇന്നലെയിത്രയൊക്കെ വാണമാക്കീട്ട് ഇന്നുമറന്നെന്നോ..?? അതെങ്ങനെ ശെരിയാവും..??
അല്ല… ഇനിയെന്നെ കളിയാക്കുന്നതാവോ..??_ ചെറിയൊരു സംശയമെനിയ്ക്കു തോന്നാതിരുന്നില്ല…
അപ്പോഴേയ്ക്കും,
“”…അതിനിടയ്ക്കു ചേച്ചിയെല്ലാം മറന്നോ..?? ഇന്നലെ ഹോസ്പിറ്റലിൽവെച്ചിവൻ ചേച്ചിയോടുപറഞ്ഞതൊക്കെ ഒന്നോർത്തുനോക്ക്… നിങ്ങള്, നിങ്ങടെ കെട്ടിയോന്റെ കാര്യത്തിലിടപെട്ടാമതീന്നും എന്റെ കാര്യത്തിലിടപെടണ്ടാന്നുമൊക്കെ ഇവമ്പറഞ്ഞതോർക്കുന്നില്ലേ..?? ചേച്ചിയൊന്നോർത്തുനോക്ക്..!!”””_ അവർക്കോർമ്മയില്ലെന്നു പറഞ്ഞതിന് ചേച്ചിയോടു ചേർന്നുനിന്ന് മീനാക്ഷി ഓർത്തെടുക്കാനായി അവരെ സഹായിച്ചു…
…ഈ പൂറിയ്ക്കിതെന്തിന്റെ കഴപ്പാണോ ആവോ..?? എല്ലാംമറന്നിരിയ്ക്കുന്ന ആ പെണ്ണുമ്പിള്ളയോട് വീണ്ടുംനിന്ന് വിശദീകരിയ്ക്കേണ്ട കാര്യമെന്താ..??
എനിയ്ക്കു വിറഞ്ഞുകേറി…
“”…ഓ.! അതാണോ..?? അതിനു കുറ്റബോധം തോന്നാൻമാത്രം എന്താള്ളേ..?? ആ ദേഷ്യത്തിന് പറഞ്ഞതല്ലേ… അതോണ്ട് നീയതൊന്നുമോർത്ത് ടെൻഷനാവണ്ടടാ..!!”””_ ചേച്ചി എന്നെനോക്കി പുഞ്ചിരിച്ചു…
അതുകേട്ടപ്പോളാണ് എനിയ്ക്കു ചെറിയൊരു സമാധാനംകിട്ടീത്…
ഒന്നൂല്ലേലും നമ്മളെപ്പോലെ അവരൊന്നും മനസ്സിൽവെച്ചിട്ടില്ലല്ലോ…
“”…സത്യായ്ട്ടും..?? ചേച്ചിയ്ക്കൊട്ടും ദേഷ്യോല്ലേ..??”””_ മീനാക്ഷിയൊന്നുകൂടി എടുത്തുചോദിച്ചു…
“”…ഞാൻ സത്യമാപറഞ്ഞേ… സിദ്ധൂന്റെ സ്ഥാനത്തു ഞാനായ്രുന്നേലും ആ സമയത്തങ്ങനൊക്കേ പറയുള്ളൂ..!!”””_ ചേച്ചിയെന്നെനോക്കി ഒരുചിരിയും പാസാക്കിപ്പോയപ്പോൾ ഞാനറിയാതൊരു ദീർഘനിശ്വാസമിട്ടു…
കാരണം ഞാൻപ്രതീക്ഷിച്ചിരുന്നത് ഇതൊന്നുമായിരുന്നില്ലല്ലോ…
“”…പാവം..!!”””_ അത്രയുമ്പറഞ്ഞ് ആരതിയേച്ചി അടുക്കളയിലേയ്ക്കു നടന്നപ്പോൾ അവരെനോക്കി മീനാക്ഷിയുരുവിട്ടു…
എന്നിട്ടെന്റെ നേരേതിരിഞ്ഞ്;
“”…അതൊരു പാവമായ്രുന്നെടാ… അതോണ്ടല്ലേ നീയത്രയൊക്കെ പറഞ്ഞിട്ടും അതൊന്നുംമനസ്സില് വെയ്ക്കാതെ ഇത്രകാര്യായ്ട്ട് വർത്താനമ്പറഞ്ഞത്..!!”””_ അങ്ങനെപറഞ്ഞിട്ടൊന്നു നിർത്തിയശേഷം;
“”…എന്നാലുമാ പാവംപിടിച്ചതിന്റെ മുഖത്തുനോക്കിയങ്ങനൊക്കെ പറയാൻ നെനക്കെങ്ങനെ തോന്നീന്നാണ്… കഷ്ടം… ആ ചേച്ചിയ്ക്കൊത്തിരി വെഷമമായ്ട്ടുണ്ടാവൂന്നാ തോന്നണേ..!!”””_ എന്നൊരു ഡയലോഗ്കൂടിയിട്ടു…
“”…മ്മ്മ്.! നിന്റെ ദണ്ണമൊക്കെനിയ്ക്കു മനസ്സിലാവുന്നുണ്ട്… എന്നേങ്കൂട്ടിക്കൊണ്ടുവന്ന് സോറിപറയിയ്ക്കുമ്പോൾ വീണ്ടുമവരു തെറിവിളിയ്ക്കോന്നായ്രുന്നല്ലേ നിന്റെ മനസ്സിൽ..?? അതുകാണാനല്ലേ കൂട്ടിന് നീകൂടി ചാടിപ്പോന്നത്..?? ആ പ്ലാനൂമ്പിപ്പോയപ്പോൾ കൊണച്ച ഡയലോഗുമായ്ട്ടിറങ്ങിയേക്കുവാ ശവം..!!”””_ അവള് മനസ്സിൽക്കണ്ടത് മാനത്തുകണ്ടപോലെ ഞാനടിച്ചുകൊടുത്തു…
കേട്ടതും മീനാക്ഷിയൊന്നു പരുങ്ങി…
“”…അത്… അതു ഞാനങ്ങനൊന്നും..”””
“”…ഓ.! വേണ്ട… ഇതിന്റപ്പുറത്തെ തറവേലകാണിച്ചിട്ടുള്ളവനാ ഞാൻ… ആ എന്റടുക്കെ ഇമ്മാതിരി പറിയുമായിവരുമ്പോൾ അറ്റ്ലീസ്റ്റ് അടികൊണ്ടാൽ പറന്നുപോകാതിരിയ്ക്കാനുള്ള ആരോഗ്യോങ്കിലും വേണം..!!”””_ എന്നുകൂടി പൊട്ടിച്ചിട്ട് തിരിയുമ്പോഴാണ് ഡയനിങ്ടേബിളിലിരുന്ന് ജോക്കുട്ടന്റച്ഛൻ വിളിയ്ക്കുന്നത്…
“”…ദേ… വിളിയ്ക്കുന്നെടാ… ഇനി നിന്നെപ്പിടിച്ചിടിയ്ക്കാനാണോ എന്തോ..??”””_ പുള്ളിയുടെനോട്ടവും കൈകാട്ടിയുള്ളവിളിയും കണ്ട മീനാക്ഷി എന്റെപിന്നിൽ ചൊതുങ്ങിക്കൊണ്ട് സംശയംപ്രകടിപ്പിച്ചു…
“”…നെനക്കിത്രേക്കെയായ്ട്ടും മതിയായില്ലേടീ മൈരേ..?? മനുഷ്യനെവെറുതേ പേടിപ്പിയ്ക്കാനായ്ട്ട്..!!”””_ അയാൾടടുത്തേയ്ക്കു നടക്കുന്നതിനിടയിലും ഞാൻ പറഞ്ഞൊപ്പിച്ചു…
“”…മ്മ്മ്..?? എന്തോപറ്റി
രാവിലെയൊരു പരുങ്ങൽ..??”””_ അടുത്തേയ്ക്കുചെന്നതും പുള്ളിതിരക്കി…
