“”…അപ്പോഴേ തലേക്കൈയ്യുംവെച്ച് പറഞ്ഞതല്ലേ ഞാൻ, ഇവളെക്കൊണ്ടൊരു പറിയുമോടിയ്ക്കാൻ പറ്റത്തില്ലാന്ന്… എന്നിട്ടു നിങ്ങളുകേട്ടോ..?? കഴപ്പിറങ്ങി കൊടുത്തതല്ലേ..?? അനുഭവിച്ചോ… ഇനി വണ്ടിപണിയാനെന്നുമ്പറഞ്ഞ് മൂഞ്ചിക്കൊണ്ടുവന്നാ മുണ്ടുപൊക്കി കാണിച്ചുതരോന്നല്ലാതെ അഞ്ചിന്റെ പൈസയെന്റേന്നു കിട്ടൂന്നു പ്രതീക്ഷിയ്ക്കണ്ട..!!”””_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ പൊളിയുന്നതിന്റെ മാക്സിമത്തിലാരുന്നൂ ഞാനപ്പോൾ…
ഒന്നാമതേ ദേഹംനൊന്താൽ പ്രാന്താകുന്നയെനിയ്ക്ക് പുറംചൊറിയാനൊന്ന് കയ്യനക്കാൻ കഴിയാത്തവസ്ഥ കൂടിയാകുമ്പോൾ നിങ്ങൾക്കൂഹിയ്ക്കാമല്ലോ…
ഞാനോവറാവും.! അതിനി ഏതു മൈരന്മാര് പറഞ്ഞാലും ശെരി.!
അങ്ങനെയാക്കലിപ്പിൽ ഇനിയാരുടെ നെഞ്ചത്തുകേറണമെന്നു ചിന്തിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെവക പതിഞ്ഞസ്വരത്തിലൊരു സോറി കേൾക്കുന്നത്…
ഉടനെ;
“”…എന്തിന്..?? കൊല്ലാന്നോക്കീതിനോ..?? എടീമൈരേ… നിന്നോടു ഞാനപ്പഴേപറഞ്ഞു, ആവശ്യമില്ലാത്ത പരിപാടിയ്ക്കിറങ്ങരുതെന്ന്… കേട്ടോ നീ..?? അതെങ്ങനാ എന്നെ ദ്രോഹിയ്ക്കാനായ്ട്ട് കച്ചകെട്ടിയിറങ്ങിയേക്കുവല്ലേ ശവം… നിന്റെയീ തിരുമോന്തയെന്നുതൊട്ടുകണ്ടോ അന്നുതുടങ്ങീതാ എന്റെ കഷ്ടകാലം..!!”””_ ഞാനൊന്നു നിർത്തീതും,
“”…മതിയെടാ… ഒന്നൂല്ലേലും അവൾക്കൊരബദ്ധം പറ്റീതല്ലേ..?? അതിനിത്രയൊക്കെ പറയണോ..??”””_ എന്നും ചോദിച്ചുകൊണ്ട് ജോയുടെവക
ന്യായീകരണമെത്തി…
“”…അബദ്ധോ..?? ഇതോ..??”””_ അവന്റെനേരേ വെട്ടിത്തിരിഞ്ഞ ഞാൻ;
“”…ഇതിനബദ്ധോന്നല്ല, അഹങ്കാരോന്നാ പറക… അണ്ടീംകുണ്ടീമൊന്നുമോടിയ്ക്കാൻ അറിയില്ലേലും ചാടിക്കേറിയേറ്റിട്ട് എന്നെയീയവസ്ഥയിലും ജീപ്പിനെയാ അവസ്ഥയിലുമാക്കി ഷെഡ്ഡിലും കേറിയപ്പോൾ അവൾടെ നെഞ്ചിലെ കല്ലെറങ്ങീട്ടുണ്ടാവും… ഇങ്ങനൊരു കൃമി..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…എടാ… സത്യായ്ട്ടും എനിയ്ക്കു വണ്ടിയോടിയ്ക്കാനറിയാം… ഇത്…”””_ പറഞ്ഞുമുഴുവിയ്ക്കാൻ സമ്മതിച്ചില്ല, അതിനുമുന്നേ ഞാനിടയ്ക്കുകേറി,
“”…നെനക്കു വണ്ടിയല്ല, അണ്ടിയൂമ്പാനറിയാം… ദേ വെറുതേ എന്നെക്കൊണ്ടോരോന്ന് പറയിപ്പിയ്ക്കരുത്..!!””‘_ എന്നുകൂടി പറഞ്ഞതും,
“”…അല്ലടാ… ഞാൻ സത്യവാപറഞ്ഞേ… ഞാനെത്രേക്ക നോക്കീട്ടും വണ്ടിതിരിയുന്നുണ്ടായ്രുന്നില്ല… അതാപറ്റിയെ..!!”””_ അവളവൾടെ നിസ്സഹായത വെളിപ്പെടുത്തി…
അതുകേട്ടതും,
“”…അതിനു ഞാനപ്പഴേ പറഞ്ഞതാണല്ലോ, വണ്ടിയ്ക്ക് മൂന്നുറൗണ്ട് പ്ളേയുണ്ടെന്ന്… ശ്രെദ്ധിച്ചില്ലേ..??”””_ ജോ ആശ്ചര്യത്തോടെ മീനാക്ഷിയെനോക്കി…
അതിനവൾ,
“”…പ്ളേയോ..?? അതെന്തോ സാധനാ..??”””_ എന്നു തിരിച്ചൊരുചോദ്യം…
ഉടനെയൊന്നു കണ്ണുമിഴിച്ചുപോയ അവൻ അച്ചനെനോക്കുമ്പോൾ അവിടെയുമവസ്ഥ മറിച്ചായ്രുന്നില്ല…
“”…അല്ല… അതിനു മൂന്നുറൗണ്ട് പ്ളേയുണ്ട്… മൂന്നുറൗണ്ട് സ്റ്റിയറിങ് തിരിച്ചാൽമാത്രമേ സ്റ്റെഡിയാവുള്ളൂ… അതോണ്ടാ കീ തന്നപ്പോഴേ ഞാമ്പറഞ്ഞതും..!!”””_ മനസ്സിൽവന്ന തെറി പരമാവധിയൊതുക്കിക്കൊണ്ടാവണം അവനതു വിശദീകരിച്ചത്…
“”…ഓഹോ.! അപ്പൊ വാണമായ വണ്ടിയാല്ലേ ഞങ്ങക്കു തന്നുവിട്ടത്..?? എനിയ്ക്കപ്പോഴേ സംശയോണ്ടായ്രുന്നു..!!”””
“”…ഇനി നീയതിൽപ്പിടിച്ചു കേറണ്ട… അതങ്ങനെയുള്ളതാ… അല്ലാണ്ട് പണിയായതല്ല..!!”””
“”…ഓ.! ഇനിയിപ്പോളങ്ങനെ പറഞ്ഞാൽമതീലോ… പറ്റീതു ഞങ്ങൾക്കല്ലേ..!!”””_ ശേഷം മീനാക്ഷിയെച്ചൂണ്ടി,
“”…കണ്ടില്ലേ… യേശുക്രിസ്തൂന്റെ മോഡലിൽ തലേലൊക്കെവെച്ചുകെട്ടി ഓരോന്നുകിടക്കുന്നേ… ഇനിയൊരു കുരിശൂടെയായാൽ പൂർത്തിയായി..!!”””_ എന്നുകൂടി ചേർത്തതും,
“”…അതിന് നീ കൂടുള്ളപ്പോൾ വേറെ കുരിശെന്തിന്..??”””_ ന്ന് മീനാക്ഷി മുറുമുറുത്തു…
“”…ഓഹോ.! അപ്പതുകൊണ്ടങ്ങു തീർത്തേക്കാന്നുവെച്ച് മനഃപൂർവ്വം ചെയ്തതല്ലേടീ നീ..??”””_ ചോദിച്ചുകൊണ്ടൊന്നാഞ്ഞതും ജോക്കുട്ടൻ പിടിച്ചുനിർത്തി, ഇല്ലായ്രുന്നേൽ പന്നീന്റെ സ്റ്റിച്ചിന്റെണ്ണം കൂടിയേനെ…
അപ്പോഴേയ്ക്കും ഡോക്ടർ റൂമിലേയ്ക്കുവന്നു…
