അഭിരാമി : വെറുതെ എടുത്ത് തലയിൽ വെക്കാൻ നോക്കണ്ട
ഗായത്രി : തലയിലാവാതെ നോക്കാനുള്ള പരിപാടിയൊക്കെ എനിക്കറിയാം, മോള് ആദ്യം അവനെയൊന്ന് മുട്ടിച്ച് താ
അഭിരാമി : മം… നോക്കാം
ഗായത്രി : നോക്കിയാൽ പോരേ…
പുഞ്ചിരിച്ചു കൊണ്ട്
അഭിരാമി : വഴിയുണ്ടാക്കാം പെണ്ണേ.. ഒന്ന് അടങ്ങ്
ഗായത്രി : ഓക്കേ…അങ്ങനെ വഴിക്ക് വാ…
വീട്ടിൽ എത്തിയതും വാതിൽ ലോക്ക് ചെയ്തിരിക്കുന്നത് കണ്ട് ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു, കുറേ നേരം വിളിച്ചിട്ടും അമ്മ ഫോൺ എടുക്കാത്തത് കൊണ്ട് പുറകിലൂടെ ഹേമയുടെ വീട്ടിലേക്ക് ചെന്ന് അടുക്കള ഭാഗത്ത് നിൽക്കുന്ന ഹേമയെ കണ്ട്
ഞാൻ : ചേച്ചി അമ്മയെ കണ്ടോ?
വേഗം അടുക്കളയിൽ നിന്നുമിറങ്ങി പുറത്തേക്ക് വന്ന
ഹേമ : നീയിത് എവിടെയായിരുന്നു അജു, അമ്മ എത്ര പ്രാവശ്യം നിന്നെ വിളിച്ചു
ഞാൻ : ഫോൺ സൈലന്റായിരുന്നു ചേച്ചി, എന്താ കാര്യം? അമ്മ എവിടെ?
ഹേമ : അച്ഛൻ രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയപ്പോൾ ഒന്ന് തല കറങ്ങി വീണു
ഞാൻ : എന്നിട്ട്? എന്തെങ്കിലും പറ്റിയോ?
ഹേമ : അവരിപ്പോ ഹോസ്പിറ്റലിലാണ്
ഞാൻ : ഏത് ഹോസ്പിറ്റലിലാണ്?
ഹേമ : ബസ്സ് സ്റ്റാൻഡിന് അടുത്തുള്ള
ഞാൻ : ഞാനെന്ന അങ്ങോട്ട് പോണ് ചേച്ചി
ഹേമ : നീ പേടിക്കൊന്നും വേണ്ട, ഇവിടത്തെ അച്ഛനും അമ്മയും അവിടെയുണ്ട്
ഞാൻ : ആ…ശരി ചേച്ചി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു, റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഐ സി യുവിൽ ആണെന്ന് അറിഞ്ഞ് പേടിച്ച് ഞാൻ അങ്ങോട്ട് ചെന്നു, ഐ സി യൂവിന്റെ മുന്നിൽ നിൽക്കുന്ന വിജയന്റേയും ലളിതയുടേയും അടുത്ത് ചെന്ന്
ഞാൻ : അച്ഛന് എന്താ പറ്റിയത്?
എന്റെ പേടിയും സങ്കടവും കണ്ട്
വിജയൻ : പേടിക്കണ്ട മോനെ അച്ഛന് ഇപ്പൊ കുഴപ്പമൊന്നുമില്ല, ഷുഗറ് കുറഞ്ഞു പോയതാണ്
ഞാൻ : പിന്നെ എന്താ ഐ സി യൂവിൽ കിടത്തിയിരിക്കുന്നെ, അമ്മയെവിടെ?
വിജയൻ : അമ്മ അകത്തുണ്ട്, ഒബ്സർവേഷനു വേണ്ടി ഇവിടെ കിടത്തിയിരിക്കുവാണ്
ഞാൻ : ഞാനൊന്ന് കേറട്ടെ?
ലളിത : ഒരാൾക്ക് കേറാൻ പറ്റോളു അജു, അമ്മ ഇപ്പൊ വരും, ഇവിടെയിരിക്ക്
എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച് കസേരയിൽ ഇരുത്തിയ നേരം അമ്മ പുറത്തേക്കിറങ്ങി വന്നു, അമ്മയെ കണ്ടതും എഴുന്നേറ്റ് ചെന്ന്
ഞാൻ : അച്ഛന് എങ്ങനുണ്ട് അമ്മാ
കരഞ്ഞു കലങ്ങിയ കണ്ണിലെ ചെറിയ സന്തോഷത്തിൽ
അമ്മ : ഇപ്പൊ കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞു
ഞാൻ : എനിക്ക് കേറി കാണാൻ പറ്റോ?
അമ്മ : വേണ്ട മോനെ വൈകിട്ട് വാർഡിലേക്ക് മാറ്റുമ്പോൾ കാണാം
ഞാൻ : മം..
കുറച്ചു കഴിഞ്ഞ് വിജയനും ലളിതയും വീട്ടിലേക്ക് ഇറങ്ങി, ഉച്ചയോടെ അമ്മക്ക് ഫുഡൊക്കെ വാങ്ങി കൊടുത്ത് അച്ഛനുള്ള ഡ്രെസ്സും ഫ്ലാസ്ക്കും പ്ലേറ്റും ഗ്ലാസുമൊക്കെ എടുക്കാൻ ഞാൻ വീട്ടിലേക്ക് വന്നു, എല്ലാം എടുത്ത് ഇറങ്ങും നേരം അങ്ങോട്ട് വന്ന
ഹേമ : അജു ഹോസ്പിറ്റലിലേക്ക് പോവല്ലേ?
ഞാൻ : ആ ചേച്ചി
ഹേമ : ഞാനും വരുന്നുണ്ട്
ഞാൻ : മം…
കവറ് ഹേമയുടെ കൈയിൽ കൊടുത്ത് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി, ഹേമ പുറകിൽ കയറിയതും ബൈക്ക് മുന്നോട്ടെടുത്ത്
ഞാൻ : കൊച്ച്?
ഹേമ : അച്ഛനും അമ്മയും ഉണ്ടല്ലോ അവിടെ, അവര് നോക്കിക്കോളും
ഞാൻ : മം…
ഹോസ്പിറ്റലിൽ എത്തിയതും ബീനയുടെ കോൾ വന്നു, ഹേമയെ അകത്തേക്ക് പറഞ്ഞു വിട്ട് കോളെടുത്ത്
ഞാൻ : ആ ആന്റി..
ബീന : വരുന്നില്ലേ അജു?
ഞാൻ : ഞാൻ കുറച്ചു ദിവസത്തേക്ക് ഉണ്ടാവില്ല ആന്റി
ബീന : എന്ത് പറ്റി?
ഞാൻ : അച്ഛൻ ഹോസ്പിറ്റലിലാണ്
ബീന : എന്താ പറ്റിയത്?
ഞാൻ : ഷുഗറ് ഡൗണായതാ
ബീന : ഓ വേറെ കുഴപ്പമൊന്നുമില്ലല്ലോ
ഞാൻ : ഏയ് ഇല്ല ആന്റി
ബീന : ഏത് ഹോസ്പിറ്റലിലാ
ഞാൻ : ഇവിടെ ബസ്സ് സ്റ്റാൻഡിനടുത്തുള്ള
ബീന : ആ എന്നാ ശരി അജു
ഞാൻ : മം..
കോള് കട്ടാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, ഒരു മണിക്കൂർ കഴിഞ്ഞ് സീനത്തിന്റെ കോള് വന്നു, കോളെടുത്ത്
ഞാൻ : ആ പറയ് ഇത്ത
സീനത്ത് : ഞാനിവിടെ ഹോസ്പിറ്റലിന്റെ താഴെയുണ്ട്
ഞാൻ : ഏ… ഞാനിപ്പൊ വരാം
