എന്റെ മാവും പൂക്കുമ്പോൾ – 20 6അടിപൊളി  

ഭാഗ്യലക്ഷ്‌മി : ഇനിയും ഉറങ്ങാൻ പോവാ

ഞാൻ : അല്ലാതെ പിന്നെ ഇന്നലെ രാത്രി ഇവിടത്തെ കൊതുകുകളുമായി നല്ല പോട്ടിയായിരുന്നു, ഉറക്കം വന്നിട്ട് വയ്യ

ചിരിച്ചു കൊണ്ട്

ഭാഗ്യലക്ഷ്‌മി : ഹമ്… ഇനിയിപ്പോ ശീലമായിക്കോളും

ഞാൻ : ചേച്ചി എങ്ങനെ കിടന്നുറങ്ങുന്നു ഇവിടെ?

ഭാഗ്യലക്ഷ്‌മി : കിടക്കാതെ പറ്റില്ലല്ലോ

ഞാൻ : ആ അതും ശരിയാ

എന്ന് പറഞ്ഞു കൊണ്ട് മൊബൈലിൽ സമയം നോക്കി

ഞാൻ : അമ്മയെന്താ വരാത്തെ, മണി ഏഴാവാറായല്ലോ

ഭാഗ്യലക്ഷ്‌മി : വിളിച്ചു നോക്കു

ഞാൻ : ഏയ്‌ സാരമില്ല

ഭാഗ്യലക്ഷ്‌മി : ക്ലാസ്സിൽ എത്താൻ വൈകില്ലേ?

ഞാൻ : അത് വൈകും

ഭാഗ്യലക്ഷ്‌മി : എന്നാ പിന്നെ അമ്മയെ ഒന്ന് വിളിച്ചു നോക്കിക്കൂടെ

ഞാൻ : കുഴപ്പമില്ലന്നേ അതുവരെ ചേച്ചിയുമായി സംസാരിച്ച് നിൽക്കാല്ലോ

ഭാഗ്യലക്ഷ്‌മി : എങ്ങനെ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇങ്ങനെ…

അപ്പോഴേക്കും അമ്മ സ്റ്റെപ്പ് കയറി വരുന്നത് കണ്ട്

ഭാഗ്യലക്ഷ്മി : ആ ഇതല്ലേ അജുവിന്റെ അമ്മ

അമ്മയെ നോക്കി

ഞാൻ : ആ എത്തിയോ, എന്നാ പിന്നെ കാണാം ചേച്ചി

എന്ന് പറഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങി

ഞാൻ : അമ്മ എന്താ വൈകിയത്?

അച്ഛനടുത്തേക്ക് നടന്ന്

അമ്മ : രാവിലെ കഴിക്കാനുള്ളത് വെക്കണ്ടേ മോനെ

ഞാൻ : അതിവിടെ കാന്റീനീന്ന് വാങ്ങിയാൽ പോരായിരുന്നോ

അമ്മ : ആ നാളെ ഇനി അങ്ങനെ ചെയ്യാം

ഞാൻ : മം…ഞാനെന്ന പോണ്

അമ്മ : ആ…വൈകിയല്ലേ പിന്നെ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഹേമയോട് പറഞ്ഞട്ടുണ്ട്, മോൻ വരുമ്പോ അതൂടെ മേടിച്ചോണ്ട് പോര്

ഞാൻ : ആ…

എന്ന് പറഞ്ഞു കൊണ്ട് വേഗം കുളിമുറിയിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി ഞാൻ ക്ലാസിലേക്ക് പോയി, ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽലെത്തി ഒരു കുളി പാസ്സാക്കി ബെർമൂഡയും വലിച്ചു കേറ്റി ഉറങ്ങാൻ കിടക്കും നേരം, രതീഷിന്റെ വിളി വന്നു, കോൾ എടുത്ത്

ഞാൻ : ആ പറയടാ

രതീഷ് : നീ എന്താടാ കോപ്പേ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ട് അറിയക്കാതിരുന്നേ?

ഞാൻ : നിന്നോടിതിപ്പോ ആര് പറഞ്ഞു?

രതീഷ് : ആശാന്റെ കെട്ടിയോള്

ഞാൻ : ഓ.. ബീനാന്റി പറഞ്ഞതാവും

രതീഷ് : എന്ത് പറ്റിയതാടാ?

ഞാൻ : ഷുഗറൊന്ന് ഡൗൺ ആയതാടാ വേറെ കുഴപ്പമൊന്നുമില്ല, അല്ല നീയിപ്പോ എവിടാ?

രതീഷ് : ചെറിയൊരു വർക്കുണ്ട്, നീ വീട്ടിലാണോ?

ഞാൻ : ആ

രതീഷ് : എപ്പഴാ ഇനി ഹോസ്പിറ്റലിൽ പോവുന്നത്?

ഞാൻ : ഉച്ചക്ക്

രതീഷ് : എന്നാ ഞാൻ ഈ ജോലിയൊന്നു തീർത്തിട്ട് വീട്ടിലേക്ക് വരാം, ഒരുമിച്ച് പോവാം

ഞാൻ : ആ ശരിയെന്ന, വരുമ്പോ വിളിക്ക്

രതീഷ് : ആ…

കോള് കട്ടാക്കി ഞാൻ ഉറങ്ങാൻ കിടന്നു, കുറേക്കഴിഞ്ഞ് അടുക്കള വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, നല്ലൊരു ഉറക്കം കിട്ടിയ ആശ്വാസത്തിൽ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നതും, റെഡ് നൈറ്റിയുമിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാനുള്ള ഭക്ഷണമൊക്കെ കവറിലാക്കി കൊണ്ടു വന്ന് നിൽക്കുന്ന

ഹേമ : നീ ഉറങ്ങുവായിരുന്നോ?

ഞാൻ : ആ..ഇതെന്താ?

ഹേമ : ഭക്ഷണം കൊടുക്കാൻ പോണില്ലേ നീ, സമയം പന്ത്രണ്ട് കഴിഞ്ഞു

ഞാൻ : ആ പോണം

ഹേമ : ഹമ് അങ്ങോട്ട്‌ മാറ് ചെക്കാ

എന്ന് പറഞ്ഞു കൊണ്ട് എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി ഡൈനിങ് ടേബിളിൽ കവറ് വെച്ച്

ഹേമ : നീ എപ്പഴാ പോവുന്നേ?

ഞാൻ : ഇപ്പൊ പോവും, കൂട്ടുകാരൻ വരാന്ന് പറഞ്ഞട്ടുണ്ട്

ഹേമ : മം… രാവിലെ എന്ത് കഴിച്ചു?

ഞാൻ : രാവിലെ…അയ്യോ ഒന്നും കഴിച്ചില്ല

ഹേമ : കഴിച്ചില്ലേ…

എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്ന് പാത്രം തുറന്നു നോക്കി

ഹേമ : ആ ഇവിടെയുണ്ട്, ചായയൊക്കെ തണുത്ത്‌ പോയ്‌

അടുക്കളയിൽ ചെന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നല്ല ഉറക്ക ക്ഷീണമായിരുന്നു, മറന്നു പോയ്‌

ഹേമ : ഹമ് കഴിക്കാനും മറക്കുന്നവരെ ആദ്യമായിട്ടാ കാണുന്നെ

എന്ന് പറഞ്ഞു കൊണ്ട് അപ്പവും മുട്ടക്കറിയും എടുത്ത് ടേബിളിൽ കൊണ്ടുവന്ന് വെച്ച്

ഹേമ : പോയ്‌ കൈയ്യും മുഖം കഴുകിയിട്ട് വാടാ

ഞാൻ : ആ…

എന്ന് പറഞ്ഞു കൊണ്ട് പുറത്തു പോയി കൈയ്യൊക്കെ കഴുകി ടേബിളിനടുത്തു വന്നിരുന്ന് ഭക്ഷണം കഴിക്കും നേരം, ചായ ചൂടാക്കി കൊണ്ടു വന്ന് എന്റെ വലതു വശമിരുന്ന

Leave a Reply

Your email address will not be published. Required fields are marked *