ഞാൻ : ചേച്ചി ഫുഡ് കഴിച്ചോ?
എന്നെ നോക്കി
ഭാഗ്യലക്ഷ്‌മി : ഇല്ല
” അപ്പൊ മിണ്ടാനൊന്നും കുഴപ്പമില്ല ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : പുറത്തു നിന്നാണോ കഴിക്കുന്നത്?
ഭാഗ്യലക്ഷ്‌മി : അല്ല, കൊണ്ടുവന്നട്ടുണ്ട്
ഞാൻ : മം…
എന്നോട് തിരിച്ചൊന്നും ചോദിക്കാത്തത് കൊണ്ട് പിന്നെ ഞാൻ അധികമൊന്നും മിണ്ടാൻ നിന്നില്ല, എന്നെ ദേഷ്യത്തിൽ നോക്കി ഭാര്യ വാരിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന കിളവനെ കണ്ട് ” ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നത് ” എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പതിയെ നടന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞ അച്ഛന് വേദനക്കുള്ള മരുന്നും ഉറങ്ങാനുള്ള മരുന്നും കൊടുത്ത് ഞാൻ താഴേക്ക് പോവുമ്പോൾ ഭാഗ്യലക്ഷ്‌മി ബെഡിന് താഴെയിരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു, ഒൻപതു മണിക്ക് വാർഡിലേക്കുള്ള ഗേറ്റ് അടക്കുമെന്നു പറഞ്ഞതിനാൽ കുറച്ചു നേരം പുറത്തൊക്കെ കറങ്ങി നടന്ന് ഹോട്ടലിൽ കയറി ഒരു ബിരിയാണിയൊക്കെ കഴിച്ച് ഹോസ്പിറ്റലിലേക്ക് വരുന്നനേരം റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?
കൈയിലുള്ള പ്രിസ്ക്രിപ്‌ഷൻ കാണിച്ച്
ഭാഗ്യലക്ഷ്‌മി : ഈ മരുന്ന് മേടിക്കാനുണ്ടായിരുന്നു
ഞാൻ : അകത്ത് സ്റ്റോറുണ്ടല്ലോ
ഭാഗ്യലക്ഷ്‌മി : അത് നേരത്തെ പൂട്ടി
ഞാൻ : ആണോ.. എന്നാ താ ഞാൻ മേടിച്ചു തരാം
ഭാഗ്യലക്ഷ്‌മി : ഏയ് അത് വേണ്ട, ഞാൻ മേടിച്ചോളാം
ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ നിന്നും ചീട്ട് പിടിച്ചു വാങ്ങി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചി ഇവിടെ നിൽക്ക് ഞാൻ വാങ്ങിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന എന്നോട്
ഭാഗ്യലക്ഷ്‌മി : പൈസ വേണ്ടേ?
തിരിഞ്ഞു നോക്കി
ഞാൻ : ഞാൻ മേടിച്ചോളാം
എന്ന് പറഞ്ഞു കൊണ്ട് റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് മരുന്ന് വാങ്ങി തിരിച്ചു വന്ന് ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഇൻജെക്ഷനുള്ള മരുന്നാണല്ലേ
ഭാഗ്യലക്ഷ്‌മി : ആ… എത്രയായി?
ഹോസ്പിറ്റലിലേക്ക് നടന്ന്
ഞാൻ : ചേച്ചി വാ ഗേറ്റ് ഇപ്പൊ അടക്കും
എന്റെ പുറകേ നടന്ന്
ഭാഗ്യലക്ഷ്‌മി : പൈസ പറഞ്ഞില്ല
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പിന്നെ തന്നാൽ മതി
ഒന്നും മിണ്ടാതെ പുറകേ വരുന്ന ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്
ഞാൻ : അവരെന്താ ഈ നേരത്ത് മേടിക്കാൻ പറഞ്ഞേ, കുറച്ചു നേരത്തെ പറഞ്ഞൂടെ
ഭാഗ്യലക്ഷ്മി : മകനോട് പറഞ്ഞിരുന്നതാണ്, മേടിക്കാൻ മറന്നു കാണും
ഞാൻ : ഓ…
ഭാഗ്യലക്ഷ്മി : മോന്റെ പേരെന്താ?
ഞാൻ : അമ്മ പറഞ്ഞിരുന്നല്ലോ, മറന്നോ?
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം..
ഞാൻ : അർജുൻ, ഇഷ്ട്ടമുള്ളവര് അജുന്ന് വിളിക്കും, ചേച്ചിയും അങ്ങനെ വിളിച്ചോ
ഭാഗ്യലക്ഷ്മി : മം
പിന്നെ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിൽ എത്തി വാർഡിലേക്ക് കയറുന്നേരം സ്റ്റെപ്പിൽ നിന്ന്
ഭാഗ്യലക്ഷ്‌മി : ആൾടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കേണ്ട
ഞാൻ : അതെന്താ വഴക്ക് പറയോ…?
ഭാഗ്യലക്ഷ്മി : ഏയ് എന്നോട് ആരും മിണ്ടുന്നത് ആൾക്കത്ര ഇഷ്ട്ടമല്ല
” ചുമ്മാതല്ല കിളവൻ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നത് ” എന്ന് മനസ്സിൽ ഓർത്ത്, ചിരിച്ചു കൊണ്ട്
ഞാൻ : ആണുങ്ങളോട് മിണ്ടുന്നതായിരിക്കും പ്രശ്നം
ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിന്ന ഭാഗ്യലക്ഷ്മിയെ നോക്കി
ഞാൻ : അല്ലാതെ പേടിയൊന്നുമില്ലാഞ്ഞിട്ടല്ല
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഞാൻ എന്നാ ആദ്യം ചെല്ലട്ടെ
ഞാൻ : ആ ചേച്ചി പൊക്കോ ഞാൻ പതുക്കെ വന്നോളാം
എന്ന് പറഞ്ഞു കൊണ്ട് മുകളിലെത്തി ഭാഗ്യലക്ഷ്മി പോവുന്നതും നോക്കി ഞാൻ അവിടെയുള്ള ചെയറിൽ ഇരുന്നു, കുറച്ചു നേരം അവിടെയിരുന്ന് നേഷ്‌സ്മാരെയൊക്കെ വായ് നോക്കി ഞാൻ വാർഡിലേക്ക് ചെന്നു, ബെഡിന് താഴെ ഷീറ്റ് വിരിച്ച് നിലത്ത് കിടന്നുറങ്ങുന്ന ഭാഗ്യലക്ഷ്‌മിയെ നോക്കി ഞാൻ നേരെ ആളൊഴിഞ്ഞ ബെഡിൽ കയറി ആറര മണിക്കുള്ള അലാറം മൊബൈലിൽ സെറ്റ് ചെയ്ത് വെച്ച് കിടന്നു, നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നതിനാൽ ഒരു കൈകൊട്ടി കളിയൊക്കെ കഴിഞ്ഞ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയ്, രാവിലെ അലാറം കേട്ട് എഴുന്നേറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ, അച്ഛൻ നല്ല ഉറക്കമാണ് അടുത്ത ബെഡിൽ ഉറങ്ങുന്ന കാർന്നോരുടെ അടുത്ത് ഇന്നലെ കണ്ട പോലെ പ്രതിമയുടെ കൂട്ട് ഭാഗ്യലക്ഷ്‌മി കസേരയിൽ ഇരിപ്പുണ്ട്, കട്ടിലിൽ നിന്നും ഇറങ്ങി മുഖമൊക്കെ കഴുകി വന്ന്
