എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ വേഗം ഹോസ്പിറ്റലിന് പുറത്തേക്ക് ചെന്നു, അവിടെ മരത്തിന്റെ ചുവട്ടിൽ പർദ്ദയിട്ട് നിൽക്കുന്ന സീനത്ത് എന്നെ കൈ കാണിച്ചു, അങ്ങോട്ട് ചെന്ന്
ഞാൻ : ഇത്ത എന്താ വന്നേ?
സീനത്ത് : എനിക്ക് വന്നൂടെ
ഞാൻ : അതല്ല…
സീനത്ത് : മം… അച്ഛന് എങ്ങനുണ്ട്?
ഞാൻ : കുഴപ്പമൊന്നുമില്ല, വൈകിട്ട് വാർഡിലേക്ക് മാറ്റാന്ന് പറഞ്ഞട്ടുണ്ട്
കൈയിൽ ചുരുട്ടി പിടിച്ച കുറച്ചധികം ക്യാഷ് എനിക്ക് നേരെ നീട്ടി
സീനത്ത് : ഇത് വെച്ചോ
ഞാൻ : ഏയ് ഇതൊന്നും വേണ്ട ഇത്ത, അച്ഛന് കമ്പനിയിൽ നിന്നും മെഡിക്കൽ ഇൻഷുറൻസൊക്കെയുള്ളതാ
സീനത്ത് : ഇത് പിടിക്ക് അർജുൻ
ഞാൻ : വേണ്ട ഇത്ത
സീനത്ത് : മര്യാദക്ക് വാങ്ങാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് സീനത്ത് എന്റെ കൈ പിടിച്ച് ക്യാഷ് കൈയിൽ വെച്ചു തന്നു
ഞാൻ : മം… ഈ കടമൊക്കെ ഞാൻ എങ്ങനെ വീട്ടാനാ ഇത്ത
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : അതിന് കടം തന്നതല്ലെങ്കിലോ
ഞാൻ : മം..
സീനത്ത് : ഞാൻ എന്നാ പോവാൻ നോക്കട്ടെ
ഞാൻ : പോവാണോ, ഒരു ചായ കുടിച്ചിട്ട് പോവാം
സീനത്ത് : ഏയ് വേണ്ട അർജുൻ
ഞാൻ : മം…
സീനത്ത് : അച്ഛനെ ഡിസ്ചാർജ് ചെയ്തു കഴിയുമ്പോ വിളിക്ക്
ഞാൻ : ആ…
സീനത്ത് : എന്നാ ശരി
എന്ന് പറഞ്ഞു കൊണ്ട് സീനത്ത് ഹോസ്പിറ്റലിന് പുറത്തേക്ക് പോയ്, ക്യാഷ് പോക്കറ്റിലാക്കി ഞാൻ ഹോസ്പിറ്റലിലേക്ക് കയറി, വൈകിട്ട് നാല് മണിയോടെ അച്ഛനെ സെക്കൻഡ് ഫ്ലോറിലുള്ള ജെൻസിന്റെ വാർഡിലേക്ക് മാറ്റി, തല കറങ്ങി വീണപ്പോൾ പൊട്ടിയ നെറ്റിയിലെ മുറിവിൽ ബാന്റേജ് വെച്ച് കെട്ടിയിട്ടുണ്ട് പിന്നെ കൈയിൽ മെഡിസിനും ഗ്ലൂക്കോസും കേറ്റാനുള്ള സൂചിയും അല്ലാതെ വേറെ കുഴപ്പമൊന്നും അച്ഛനില്ല, ആള് ഇപ്പൊ നല്ല ഉഷാറിലാണ്, അത് കണ്ടപ്പോൾ തന്നെ എനിക്കും അമ്മയ്ക്കും പകുതി ആശ്വാസമായി, വാർഡിലെ ബെഡൊക്കെ കാലിയാണെങ്കിലും അച്ഛനെ കിടത്തിയിരിക്കുന്ന ബെഡിന്റെ അടുത്തുള്ള ബെഡിൽ മെലിഞ്ഞുണങ്ങിയ പത്തെൺമ്പത് വയസ്സുള്ള ഒരു കാർന്നോര് കിടപ്പുണ്ട്, ദേഹത്ത് പൂണൂലൊക്കെ കണ്ടിട്ട് ഏതോ അമ്പലത്തിലെ ശാന്തിയെ പോലെയുണ്ട്, അങ്ങേരുടെ രൂപ സാദൃശ്യത്തോടെ കണ്ണടയൊക്കെ വെച്ച് ബുദ്ധിജീവിയെപ്പോലെ വെളുത്ത് മെലിഞ്ഞു പൊക്കമുള്ള ഒരു പത്തിരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനുമായി സംസാരിച്ചപ്പോഴാണ് കിളവൻ പ്രെഷറടിച്ച് വലതു സൈഡ് പാരലൈസായ് ഒരു മാസം ഇവിടെ കിടപ്പാണെന്ന് അറിഞ്ഞത്, കാർന്നോരുടെ കൊച്ചു മോനായിരിക്കും, ഇരുപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഫോൺ വരുമ്പോൾ ഇടക്ക് അവൻ സംസാരിക്കുന്നത് കേട്ട്
ഞാൻ : അതേത് ഭാഷയാണ് അമ്മ?
അമ്മ : അത് കൊങ്കണിയാണ് മോനെ
ഞാൻ : ഓ… വെറുതെയല്ല ഒന്നും മനസിലാകാത്തത്
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : നിനക്ക് ബാക്കിയുള്ള ഭാഷയൊക്കെ അറിയോ?
ഞാൻ : അങ്ങനെയില്ല, ചേച്ചിക്ക് അറിയോ ഈ ഭാഷ
ഹേമ : കേട്ടാൽ മനസിലാവും
ഞാൻ : എന്നാ ആള് എന്താ ഇപ്പൊ പറയുന്നത്?
അവന്റെ സംസാരം ശ്രെദ്ധിച്ച്
ഹേമ : അമ്മയോട് വേഗം വരാൻ പറയുവാണ്, അവന് ജോലിക്ക് പോവാൻ സമയം ആവുന്നെന്ന്
ഞാൻ : ഓ പിന്നെ ചുമ്മാ അങ്ങ് വെച്ച് കീറുവാണ്
ഹേമ : സംശയമുണ്ടെങ്കിൽ നീ ചോദിച്ചു നോക്ക്
ഞാൻ : പിന്നെ എനിക്ക് വേറെ പണിയില്ല
ഹേമ : ഹമ്…
ഞാൻ : അമ്മ ഹേമ ചേച്ചിയുടെ കൂടെ പൊക്കോട്ടാ
അമ്മ : ആ…
ഞാൻ : പിന്നെ രാവിലെ നേരത്തെ വന്നോണം, എനിക്ക് ക്ലാസ്സിൽ പോവാനുള്ളതാ
അമ്മ : ആ വരാം
ഞാൻ : പിന്നെ എന്റെ ഡ്രസ്സ് ബാഗിലാക്കി കൊണ്ടു വരണം
അമ്മ : ആ ശരി
ഹേമ : നീ ഇവിടെന്ന പോവുന്നേ?
ഞാൻ : ആ അല്ലാതെ പിന്നെ, വീട്ടിൽ പോയേച്ചും വരുമ്പോൾ വൈകൂലെ
ഹേമ : കുളിക്കോന്നും വേണ്ടേ ചെക്കാ നിനക്ക്
ഞാൻ : ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ ചെന്ന് കുളിച്ചാൽ പോരേ
ഹേമ : അയ്യേ…
ഞാൻ : എന്തേയ്…
ഹേമ : ഒന്നുല്ലേ…
ഞാൻ : ചേച്ചി അമ്മയുടെ കൂടെ രാത്രി നിൽക്കൂലേ
ഹേമ : അത് നീ പറഞ്ഞിട്ട് വേണോ
ഞാൻ : അല്ല ഞാൻ ചോദിച്ചുന്നുള്ളു
ഹേമ : ഹമ്…
അഞ്ചു മണിയോടെ ഫ്ലാസ്ക്കും എടുത്ത് താഴെ കാന്റീനിൽ ചെന്ന് ചായയും രണ്ടു മൂന്ന് പേപ്പർ ഗ്ലാസും വാങ്ങി വാർഡിലേക്ക് വരുമ്പോൾ കിളവന്റെ അടുത്തുള്ള കസേരയിൽ ഇരിക്കുന്ന സ്ത്രീയോട് അമ്മയും ഹേമയും സംസാരിച്ചിരിക്കുന്നത് കണ്ട് അവരുടെ അടുത്തേക്ക് ചെന്ന്
