കാമ കാവടി – 5 1

“ദാറ്റ് മേക്സ് സെന്‍സ്..താങ്ക്സ് രേണു..ഞാന്‍ എസ് പിയെ ഒന്ന് ബന്ധപ്പെടട്ടെ…”

“ഓക്കേ സര്‍..”

അവള്‍ എഴുന്നേറ്റ് സല്യൂട്ട് നല്‍കി പുറത്തേക്ക് പോയി. വസീം എസ് പിയെ ഫോണില്‍ ബന്ധപ്പെട്ടു.

“സര്‍..വസീം ഹിയര്‍…” അയാള്‍ പറഞ്ഞു.

“പറ വസീം..”

“സര്‍ ഇന്നലെ റോയിയുടെ വീട്ടില്‍ അവന്റെ സഹോദരിക്ക് നേരെ ഒരു ആസിഡ് ആക്രമണം നടന്നു. എനിക്ക് പരമേശ്വരനെ സംശയമുണ്ട്..ഞാന്‍ അയാളെ ചോദ്യം ചെയ്യുന്നതില്‍ സാറിനു വിരോധമുണ്ടോ?”

“നോ..പക്ഷെ ഞാന്‍ ആദ്യം അയാളെ ഒന്ന് വിളിച്ച് സംസാരിക്കട്ടെ…..”

“ഒകെ സര്‍…”
പരമേശ്വരനും രാജും രമ്യയും ഒരു മുറിയില്‍ ചില ചര്‍ച്ചകളില്‍ ആയിരുന്നു. രാജീവിന്റെ കൊലയുമായി ബന്ധപ്പെട്ടു പോലീസ് സംശയിക്കുന്ന റോയി, ശിവന്‍ എന്നിവരെ കണ്ടെത്താന്‍ ആന്റണി എന്ന ഗുണ്ടയെയും സംഘത്തെയും അവര്‍ ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ റോയിക്കും ശിവനും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചും കഴിഞ്ഞിരുന്നു. ഫോണ്‍ ശബ്ദിച്ചപ്പോള്‍ രമ്യ ചെന്നു റിസീവര്‍ എടുത്തു.

“ഹലോ..”

“ങാ മോളെ ഇത് അങ്കിളാണ്..അച്ഛന്‍ ഇല്ലേ അവിടെ?” വര്‍മ്മയുടെ സ്വരം അവള്‍ കേട്ടു.

“ഉണ്ടങ്കിള്‍..(റിസീവറിന്റെ മൌത്ത് പീസ്‌ പൊത്തി) അച്ഛാ..അങ്കിള്‍…..” പരമേശ്വരന്‍ ചെന്നു ഫോണ്‍ വാങ്ങി.

“ഹലോ..പരമേശ്വരന്‍..”

“ങാ..അളിയാ ഞാനാ…ഒരു കാര്യം ചോദിച്ച് അറിയാനാണ് വിളിച്ചത്…ഇന്നലെ റോയിയുടെ വീട്ടില്‍ ഒരു ആസിഡ് ആക്രമണം നടന്നു..ആ പെണ്‍കുട്ടിക്ക് നേരെ….പക്ഷെ അവള്‍ ആ സമയത്ത് കട്ടിലില്‍ ഇല്ലാതിരുന്നതിനാല്‍ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപെട്ടു…അളിയനാണ് അതിന്റെ പിന്നിലെന്ന് എസ് ഐ വസീം സംശയിക്കുന്നുണ്ട്..അയാള്‍ക്ക് നിങ്ങളെ ഒന്നും ചോദ്യം ചെയ്യാന്‍ എന്നോട് അനുമതി ചോദിച്ചിരിക്കുകയാണ്…”

“ങേ..ആസിഡ് ആക്രമണമോ? ഞാന്‍ അറിഞ്ഞ സംഭവമല്ലല്ലോ അത്…”

രാജും രമ്യയും ആകാംക്ഷയോടെ അച്ഛനെ നോക്കി.

“സത്യമാണല്ലോ അളിയാ..നമുക്ക് രാജീവിന്റെ കൊലപാതകിയെ ആണ് പിടിക്കേണ്ടത്. റോയി സംശയിക്കപ്പെടുന്നുമുണ്ട്..അതിന്റെ പേരില്‍ അവരുടെ വീട്ടുകാരെ ദ്രോഹിക്കുന്നതിനോട് എനിക്കും യോജിപ്പില്ല..അളിയനെ ഞാന്‍ വിശ്വസിച്ചോട്ടെ?”

“ഞാന്‍ സത്യമാണ് പറഞ്ഞത്..അവന്മാരെ തിരയാന്‍ ഞാനെന്റെ ആളുകളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..പക്ഷെ വീട്ടുകാരെ ഉപദ്രവിക്കാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല…മറ്റാരോ ആണ് അതിന്റെ പിന്നില്‍….”

“ഒകെ അളിയാ..ദെന്‍ ലീവിറ്റ്…” എസ് പി ഫോണ്‍ വച്ചു.

“എന്താ അച്ഛാ..എന്താണ് പ്രശ്നം?” രാജ് ചോദിച്ചു.

“ആരോ ഇന്നലെ രാത്രി റോയിയുടെ സഹോദരിക്ക് നേരെ ആസിഡ് എറിഞ്ഞത്രേ..അത് ഞാനാണ്‌ ചെയ്യിച്ചത് എന്ന് പോലീസ് സംശയിക്കുന്നു…അത് ചോദിയ്ക്കാന്‍ അളിയന്‍ വിളിച്ചതാണ്…” പരമേശ്വരന്‍ പറഞ്ഞു.

“ങേ..ആണോ…അവള്‍ക്ക് അങ്ങനെ തന്നെ വരണം..അവളുടെ ആ മോന്ത കത്തിക്കരിഞ്ഞു വികൃതമായിരിക്കുന്നത് എനിക്ക് കാണണം..എന്റെ ഏട്ടന്‍ മരിക്കാന്‍ അവളാണ് കാരണക്കാരി..” രമ്യ അതിയായ സന്തോഷത്തോടെയും ഒപ്പം പകയോടെയും പറഞ്ഞു.

“നീ അത്രയ്ക്ക് സന്തോഷിക്കണ്ട..ആ പെണ്ണിന് പൊള്ളല്‍ ഏറ്റിട്ടില്ല..അവള്‍ രക്ഷപെട്ടു..” പരമേശ്വരന്‍ അവളുടെ ഉത്സാഹത്തെ കെടുത്തിക്കൊണ്ട് പറഞ്ഞു.

“ഛെ..അവളുടെ ഒടുക്കത്തെ ഭാഗ്യം…എന്നാലും നമുക്ക് മനസറിവില്ലാത്ത കാര്യത്തിന് എന്തിനാ പോലീസ് നമ്മെ സംശയിക്കുന്നത്….” രമ്യ നിരാശയോടെ അച്ഛനെ നോക്കി.

“നമുക്ക് റോയിയോടുള്ള പക പോലീസിനറിയാം..ഇനി അവര്‍ക്കെതിരെ എന്ത് ആക്രമണം ഉണ്ടായാലും നമ്മെ പോലീസ് സംശയിക്കും..ഇനി ഇത് ആന്റണി ചെയ്യിച്ചതാകുമോ?” പരമേശ്വരന്‍ തന്റെ സംശയം പ്രകടിപ്പിച്ചു.

“അയാള്‍ എന്തിനത് ചെയ്യണം? റോയിയെയും ശിവനെയും കണ്ടുപിടിക്കാന്‍ ആ പെണ്ണിന്റെ മുഖത്ത് ആസിഡ് ഒഴിച്ചാല്‍ മതിയോ?” രാജാണ് ചോദിച്ചത്.

“എന്തായാലും അവള്‍ രക്ഷപെട്ടല്ലോ..അത് വളരെ കഷ്ടമായിപ്പോയി” രമ്യയ്ക്ക് അതായിരുന്നു പ്രശ്നം.

“അതെ..അവള് കാരണം അല്ലെ നമുക്ക് രാജീവിനെ നഷ്ടമായത്..എനിക്കുറപ്പാണ്..അവളുടെ ആങ്ങളയ്ക്ക് ഈ വധവുമായി ബന്ധമുണ്ട്..വേറെ ആരും അത് ചെയ്യില്ല…’ രാജ് അവളെ പിന്തുണച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *