ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3അടിപൊളി  

“”…ഓ.! നിങ്ങള് വല്യ ബെസ്റ്റീസാണല്ലോ, അപ്പോളിതൊക്കെ ഇവളുതന്നെ പറഞ്ഞിട്ടുണ്ടാവുമല്ലോ..!!”””_ ടീഷർട്ടിനുമുകളിലൂടെ അവളുടെ വിടർന്ന അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുനിന്ന് ഒരുചിരിയോടെ അവനാ ഡയലോഗ് പൂർത്തിയാക്കുമ്പോൾ ഞാനതിന് ചിരിച്ചെന്നുവരുത്തി തലകുലുക്കി…

അപ്പോഴും മിഴികളുയർത്താൻ തുനിയാതെ നിലത്തുതന്നെ നോക്കിനിൽക്കുന്ന സേറയിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ…

“”…അങ്ങനെയെങ്കിൽ കണ്ണൻവിട്ടോ… ഞങ്ങൾക്കു കുറച്ചു പ്ലാൻസുണ്ട്… അതൊക്കെക്കഴിഞ്ഞ് ഞാൻതന്നെയിവളെ ഹോസ്റ്റലിലാക്കാം..!!”””_ ഒരു വഷളൻ ചിരിയോടെ എന്നോടായി അങ്ങനെപറഞ്ഞശേഷം,

“”…വാടീ… പോവാം..!!”””_ എന്നുംപറഞ്ഞ് അവൻ സേറയേം ചുറ്റിപിടിച്ച് കാറിനടുത്തേയ്ക്കായി നടന്നു…

പോകുന്നപോക്കിൽ അവനവളുടെ ഇടുപ്പിലെന്തോ കുസൃതി കാണിയ്ക്കുന്നതും അതിനവൾ പുളഞ്ഞുതെറിയ്ക്കുന്നതും അതിനിടയിലെപ്പോഴോ എന്നെയൊന്നു തിരിഞ്ഞുനോക്കുന്നതും നെഞ്ചുവിങ്ങി നിൽക്കുന്നതിനിടയിൽ ഞാൻ കാണുന്നുണ്ടായ്രുന്നു…

അവരുപോയ വണ്ടി കണ്മുന്നിൽനിന്നും മറയുന്നതുവരെ അങ്ങനെ നോക്കിനിന്നശേഷമാണ് ഞാൻ പിന്തിരിഞ്ഞത്…

…ഈ കഴിഞ്ഞുപോയ നിമിഷങ്ങളിൽ അരങ്ങേറിയതെന്താ..??

…സ്വപ്നമാണോ..??

…അതോ എന്റെ വെറും തോന്നലുകളോ..??

…അതുമല്ല, ഇനിയവരെന്നെ പ്രാങ്ക് ചെയ്തതാവോ..??

എന്നെ പറ്റിയ്ക്കാനായി പോയിട്ട് തിരിച്ചുവരുമെന്നു കരുതി പിന്നെയും കുറച്ചുനേരംകൂടി ഞാനവിടെ തങ്ങി…

പക്ഷെ ഒന്നുമുണ്ടായില്ല… ആരും തിരിച്ചുവന്നതുമില്ല.!

…കുറച്ചുമുന്നേവരെ ഞാൻ മനസ്സിലാക്കിയിരുന്ന സേറയാണോ അവനൊപ്പം തോളോടുതോൾ ചേർന്ന് കാറിലേയ്ക്കു കേറിയത്..??

…അവൾക്കൊരു പ്രണയമുണ്ടായ്രുന്നോ..??

…എന്നിട്ടെന്താ അത് ഞാനറിയാതെ പോയത്..??

…ഒന്നുമില്ലേലും ഞാനല്ലായ്രുന്നോ അവൾടെ ബെസ്റ്റ്ഫ്രണ്ട്..?? അപ്പൊ ഞാനുമറിയേണ്ടതല്ലേ ഇതൊക്കെ..??!!

വണ്ടിതിരിച്ച് വീട്ടിലേയ്ക്കു പോകുമ്പോൾ ഞാനറിയാതെ സംശയിച്ചുപോയി…

…ശെരിയാണ്, കാമക്കണ്ണോടെ തന്നെയാണ് അവളെ നോക്കിയിരുന്നത്… കൂട്ടുകൂടിയതും പ്രണയംനടിച്ചതുമെല്ലാം ഒരു കളിമോഹിച്ചു തന്നെയാണ്.!

…എങ്കിപ്പോലും ഞാനവളോടു കാണിച്ച സ്നേഹത്തിലൊരു ആത്മാർത്ഥതയില്ലായ്രുന്നോ..??

അതുപോലും അവളെന്നോട് തിരിച്ചുകാണിച്ചില്ലല്ലോ എന്നോർത്തപ്പോൾ ദേഷ്യവും സങ്കടവുമെല്ലാം ഇടകലർന്ന് നെഞ്ചിലേയ്ക്കൊരു ഭാരമായി ചേക്കേറി…

ശേഷം കണ്ണുകളിലൊരു നനവുപടർന്നപ്പോൾ കാഴ്ച്ചപോലും മറഞ്ഞു…

…എന്നെ പറ്റിയ്ക്കാനൊക്കെ ഇത്ര എളുപ്പമായ്രുന്നല്ലേ..??

ലോകംകണ്ട ഏറ്റവുംവലിയ ഊമ്പനായി സ്വയം വിശേഷിപ്പിച്ചിരുന്ന എന്റെ ആത്മവിശ്വാസത്തിനുമേൽ ആത്മാർത്ഥസുഹൃത്ത് തന്നെയൊരു കൊട്ടുതന്നപ്പോൾ ഞാൻ നന്നായിയൊന്നു തളർന്നു…

അന്നു വീട്ടിലെത്തിയിട്ട് നേരേ റൂമിൽപ്പോയി കതകുമടച്ച് ഒറ്റക്കിടത്തമായ്രുന്നു…

ഉച്ചയ്ക്കുണ്ണാനായി പത്മാന്റി വന്നുവിളിച്ചപ്പോൾ തലവേദനയാന്നുപറഞ്ഞ് ഞാനൊഴിഞ്ഞുമാറി…

വൈകുന്നേരം പറമ്പിലെ പണിയ്ക്കായി ആന്റിയെ സഹായിയ്ക്കാമ്പോലും എഴുന്നേൽക്കാനെനിയ്ക്കു തോന്നിയില്ല…

മനസ്സുനിറയെ സേറയുടെ മുഖമായ്രുന്നു…

അവനോടൊപ്പം തിരിഞ്ഞുനടക്കുന്ന, കാറിലേയ്ക്കുകേറുന്ന അവൾടെ രൂപം.!

സഹിയ്ക്കുന്നില്ലെനിയ്ക്ക്.!

നാലുവശവും ചിന്തിച്ചുകൊണ്ടുമാത്രം തീരുമാനമെടുക്കാറുള്ള എനിയ്ക്കെങ്ങനെയാ ഇങ്ങനൊരബദ്ധം പറ്റീത്..??

…അത്രയ്ക്കു ഞാനവളെ വിശ്വസിച്ചിട്ടല്ലേ..??

…അറിയാതെയെങ്കിലും ഉള്ളിന്റെയുള്ളിൽ ഞാനവളെ സ്നേഹിച്ചു പോയതുകൊണ്ടല്ലേ..??

…കാമം നിറഞ്ഞുനിൽക്കുമ്പോഴും അതിനുള്ളിലെവിടെയോ നേർത്തൊരു പ്രണയം നിറഞ്ഞിരുന്നതുകൊണ്ടല്ലേ..??

ഓർക്കുന്തോറും എന്റെനെഞ്ചിൽ കനലെരിയാൻ തുടങ്ങി…

…ഞാനാരെയും സ്നേഹിയ്ക്കാൻ പാടില്ലായ്രുന്നു.!

…ചിരിയ്ക്കുന്ന പെണ്ണിനെ വിശ്വസിയ്ക്കരുതെന്നു മറക്കരുതായ്രുന്നു.!

…പെണ്ണും പാമ്പും അവസരംകിട്ടിയാൽ തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണമായ്രുന്നു.!

…കാമത്തിനപ്പുറം മറ്റൊരുവികാരവും അവരോടൊന്നും തോന്നരുതായ്രുന്നു.!

…ഒരിയ്ക്കലുമാ പഴയ വിഷ്ണുവിൽനിന്നും കണ്ണനിലേയ്ക്കു ഞാൻ മാറിപ്പോവരുതായ്രുന്നു.!

ഇനി പറഞ്ഞിട്ടുകാര്യമില്ല; നടക്കേണ്ടത് നടന്നു…

…എന്നാൽ ഇനിയെന്താണ് നടക്കേണ്ടതെന്ന് ഞാൻ പറയും… അത് നടക്കും.!

ഒരു വാശിയോടെ പല്ലുകടിച്ചു പൊട്ടിച്ചുകൊണ്ടാണ് ഞാനന്നുറങ്ങാനായി കിടന്നത്…

എന്തുകൊണ്ടാണെന്നറിയില്ല, പിറ്റേന്ന് വളരെ നേരത്തേതന്നെ ഞാനുറക്കമെഴുന്നേറ്റു…

കുളിച്ചു ഫ്രെഷായി ഓഫീസിൽകേറിയെങ്കിലും മനസ്സുമുഴുവനും ഒരുതരം വിരക്തിയായ്രുന്നു…

…കൈപ്പിടിയിൽ നമ്മുടേതാണെന്ന് കരുതി കാത്തുവെച്ചിരുന്ന പലതിനും മറ്റവകാശികളുണ്ടെന്നറിയുന്ന സത്യം ചിലപ്പോഴെങ്കിലും നമ്മളെ ആരുമാരുമല്ലാതാക്കും.!

അങ്ങനെ ലാപ് ഓൺചെയ്ത് മെനിഞ്ഞാന്നുചെയ്തു പകുതിയ്ക്കുനിർത്തിയ വർക്ക് ഓപ്പണാക്കി…

അതുമൊരു ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് തന്നെയായ്രുന്നു…

അതിന്റെ ബാക്കിയിരുന്നു ചെയ്യാനായി ശ്രെമിയ്ക്കുമ്പോഴാണ് പെട്ടെന്ന് ഗ്ലാസ്സ്ഡോറും തള്ളിത്തുറന്ന് ചാന്ദ്നി അകത്തേയ്ക്കുവന്നത്…

വീട്ടിൽനിന്ന ടീഷർട്ടും അരപ്പാവാടയും ധരിച്ചായ്രുന്നു പുള്ളിക്കാരിയുടെ വരവ്…

അതുകണ്ട് ഇതെന്തായിങ്ങനെ എന്നമട്ടിൽ നോക്കുമ്പോഴാണ് ലാപ്പിനുമുന്നിലിരിയ്ക്കുന്ന എന്നെയവൾ കണ്ടത്…

ഉടനെ മുഖത്തൊരു ഞെട്ടലുണ്ടായി… ശേഷം ക്ലോക്കിലേയ്ക്കൊന്നു നോക്കുവേംചെയ്തു…

“”…ഞാൻകരുതി എന്റെ വാച്ച് തെറ്റിയെന്ന്..!!”””_ ചെറിയൊരു പുഞ്ചിരിയോടെയാണ് മാഡമങ്ങനെ പറഞ്ഞതെങ്കിലും ഞാനതിനു വലിയവിലയൊന്നും കൊടുത്തില്ല…

എന്റെയപ്പോഴത്തെ ഇരിപ്പും ഭാവവുമൊക്കെക്കണ്ടാൽ ഞാനാണ് മൊതലാളിയെന്നു തോന്നും.!

“”…വിഷ്ണൂ… ഹോംസ്റ്റോൺസിന്റെ ജിഎസ്റ്റി ഫയൽചെയ്യാനുള്ള ഡീറ്റയിൽസ് അവരു തരുവാണേൽ ചെയ്യാൻപറ്റത്തില്ലാന്നു പറയണം… കഴിഞ്ഞ മൂന്നുനാല് മാസമായ്ട്ട് പെയ്മെന്റ് പെന്റിങ്ങാ… അവരെന്തേലുമ്പറഞ്ഞാൽ ഡ്യൂയായി കിടക്കുന്ന പെയ്മെന്റുമടച്ച് ഈ മാസത്തെ പെയ്മെന്റ് അഡ്വാൻസായിത്തന്നാലേ ചെയ്യാമ്പറ്റുള്ളൂന്നങ്ങു പറഞ്ഞേക്കണം..!!”””_ അത്രയുംപറഞ്ഞതിന് ഞാൻ തലകുലുക്കിവിട്ടപ്പോൾ എന്നെയൊന്നു ചുഴിഞ്ഞുനോക്കിയിട്ട് അവളിറങ്ങിപ്പോയി…

ഞാനതോടെ വീണ്ടുമെന്റെ വർക്കിലേയ്ക്കു തിരിഞ്ഞു…

പിന്നേയുമൊരു പതിനഞ്ച്- ഇരുപതുമിനിറ്റ് കഴിഞ്ഞശേഷമാണ് നൂറാത്ത കേറിവരുന്നത്…

ഒരു പീച്ച്കളർ ചുരിദാർടോപ്പും അതേ നിറത്തിലൊരു ലെഗ്ഗിൻസും വെള്ളഷോള്കൊണ്ട് തട്ടവുമിട്ടായ്രുന്നു കക്ഷിയുടെവരവ്…

“”…ആഹാ.! സാറിന്നു നേരത്തേയാണല്ലോ… എന്തുപറ്റി..??”””_ എന്നെനോക്കി നിറചിരിയോടെ ചോദിച്ചുകൊണ്ട് അടുത്തുവന്നപ്പോൾ ഞാനുമൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചു… അത്രമാത്രം.!

Leave a Reply

Your email address will not be published. Required fields are marked *