“”…ഏയ്… ഉണ്ണിയേട്ടൻ ഫസ്റ്റ്..!!”””_ എന്നുമ്പറഞ്ഞ്, ഇത്തയ്ക്കു പിന്നിലേയ്ക്ക് കേറാനൊരുങ്ങിയ സേറയെ തള്ളിമാറ്റി, രണ്ടിന്റേംനടുക്കായി കേറിയിരിയ്ക്കാനായി കാലിട്ടു…
കൂട്ടത്തിൽ ഇത്തയുടെ വയറിലൂടെ കയ്യിട്ടൊരു പിടുത്തവും കഴിച്ചു…
…ഉഫ്.! ഇങ്ങനൊരു മൈരൻ തെന്നെ ഞാൻ..!!
അങ്ങനെ മേത്തേയ്ക്കു ഞാനിടിച്ചു ഞെരുങ്ങിക്കേറീതും,
“”…എടാ… നീയിതെങ്ങോട്ടേയ്ക്കാ..??”””_ എന്നുംചോദിച്ച് നൂറാത്ത പെട്ടെന്നു വണ്ടി സ്റ്റാൻഡിലേയ്ക്കിട്ടു…
എന്നിട്ടതിൽനിന്നും ചാടിയിറങ്ങി രൂക്ഷമായെന്റെ മുഖത്തേയ്ക്കു നോക്കുവേം ചെയ്തു…
ഞാനെന്തോ വൃത്തികേട് കാണിച്ചതുപോലെ..!!
“”…ഞാനും ടൗണിലേയ്ക്കാ… വാ കേറ്… പെട്ടെന്നുപോവാം..!!”””_ ഉടനെ ഞാൻ ധൃതിവെച്ചു…
“”…അയ്യടാ.! ടൗണിലേയ്ക്കു പോണമെങ്കില് മക്കളൊരു ഓട്ടോവിളിച്ചങ്ങു പോയേച്ചാമതി..!!”””_ കേട്ടതും എന്റുദ്ദേശത്തിനുമേലെ ഇത്ത വിലങ്ങുതടി തീർക്കുവായ്രുന്നു…
“”…ഓട്ടോയോ..?? നിങ്ങളിതെന്തു ദുഷ്ടത്തരമാണിത്താ പറയുന്നേ..?? ഇവിടെന്നൊരു വണ്ടി ടൗണിലേയ്ക്കു പോകുമ്പോൾ ഞാനെന്തിനാ പത്തുനൂറ്റമ്പതു രൂപ വെറുതേകളയുന്നേ..??”””_ മുന്നിൽനിന്നും ഇത്തയിറങ്ങി മാറിയിട്ടും അവർക്കിരിയ്ക്കാനുള്ള സ്ഥലമൊഴിച്ചിട്ടു തന്നെയായ്രുന്നു എന്റെയിരുപ്പ്…
…വെറും കരുതൽ; അല്ലാണ്ടിതിനൊക്കെ എന്തു പറയാൻ..??!!
എന്നിട്ടുമവരുടെ മുഖത്തൊരു ഭാവമാറ്റമില്ലെന്നു കണ്ടതും,
“”…പ്ളീസിത്താ… എന്നെക്കൂടി കൊണ്ടുപോയിത്താ..!!”””_ ന്ന് കുഞ്ഞിപ്പിളേളരിരുന്നു കീറുമ്പോലെ ഞാനിരുന്നു കെഞ്ചിയപ്പോൾ ഗത്യന്തരമില്ലാതെ പുള്ളിക്കാരി സമ്മതിയ്ക്കുവായ്രുന്നു…
“”…മ്മ്മ്.! പക്ഷെ ഇങ്ങനിരിയ്ക്കാമ്പറ്റൂല… മോനിങ്ങിറങ്ങ്..!!”””_ മുഖത്തെവിടെയോ പരിഹാസച്ചിരിയും വിതച്ചുകൊണ്ട് ഇത്തയെന്നെ വണ്ടിയിൽനിന്നും പിടിച്ചിറക്കി…
“”…അതെന്തായിത്താ.. ഒരുമാതിരി വൃത്തികെട്ട വർത്താനമ്പറയുന്നേ..?? നമുക്കിങ്ങനിരുന്ന് അടിച്ചുപൊളിച്ചങ്ങ് ജങ്ഷൻവരെ പോവാന്നേ..!!”””_ അവരുടെ കൈയ്ക്കുപിടിച്ച് ഞാനൊന്നുകൂടി കെഞ്ചിനോക്കി…
…ആവശ്യക്കാരന് ഔചിത്യംവേണ്ടല്ലോ… ഏത്..??!!
“”…ഓ.! അടിച്ചുപൊളി കുറച്ചു കുറഞ്ഞാലും സാരമില്ല… നീ നടുക്കിരിയ്ക്കണ്ട..!!”””_ കേട്ടതും ഇത്തയങ്ങട് തീർത്തുപറഞ്ഞു…
“”…എന്നാ വേണ്ട… എങ്കിപ്പിന്നെ ഞാൻ പിന്നിലിരുന്നോളാം..!!”””
നൂറപോയാൽ സേറ എന്നമട്ടിൽ വല്യതാല്പര്യമില്ലാത്ത ഭാവത്തിലാണ് അങ്ങനെപറഞ്ഞതെങ്കിലും അതുമേറ്റില്ല…
“”…ബാക്കിലോ..?? അയ്യടാ… അതൊട്ടുംവേണ്ട..!!”””_ ആക്കിയൊരു ചിരിയോടെ സേറയുമെതിർത്തു…
…ഉഹ്.! നീർക്കോലിയ്ക്കും പത്തിയോ..??!!
“”…പിന്നെ ഞാനെങ്ങനെ വരൂന്നാ നിങ്ങളീപ്പറേണെ..?? ഒരു പണിചെയ്യ്… നിങ്ങളിവളേം കൊണ്ടുവിട്ടിട്ടിങ്ങിട്ടു വാ… ഞാനവിടെ വെയ്റ്റ്ചെയ്യാം..!!”””_ സേറയെ തപ്പിയതുപോലെ ഇത്തയേം തപ്പാനുള്ള പ്ലാനിൽ ഞാനൊരുപായമിട്ടു…
“”…ആ.! അതുംവേണ്ട… ഇതാ… നീ വണ്ടിയെടുത്തോ… ഞങ്ങള് പിറകിൽകേറാം… അപ്പൊപ്പിന്നെ പ്രശ്നമില്ലല്ലോ..!!”””_ ഉടനെ വണ്ടിയുടെ കീ ഇത്ത എന്റെനേരേനീട്ടി…
…മ്മ്മ്.! ജാക്കിയാവാൻ പോയതാ… ഇപ്പൊ ദേ വീണ്ടും ജഗ്ഗുവായി..!!
“”…എന്നാപ്പിന്നെ ഞാനെന്തിനാ വരുന്നത്..?? നിങ്ങളുവിട്ടോ… ഞാനൊരോട്ടോപിടിച്ച് പോയ്ക്കോളാം..!!”””_ മുഖംചുളിച്ചുകൊണ്ട് അങ്ങനെപറഞ്ഞു തിരിഞ്ഞതും രണ്ടുംകൂടി ഒറ്റച്ചിരിയായ്രുന്നു… പന്നികള്.!
“”…നിന്നു കളിയ്ക്കാതെ ഇങ്ങോട്ടുവന്ന് വണ്ടിയെടുക്കെടാ ചെക്കാ..!!”””_ ആ ചിരിയ്ക്കിടയിലും ഇത്തയതു പറഞ്ഞപ്പോൾ,
“”…വേണ്ടിത്താ… ത്രിപിളടിച്ചുപോയാൽ പെറ്റിവീഴും..!!”””_ എന്നുംപറഞ്ഞ് ഞാനുടനേ ഊരാനായി നോക്കിയെങ്കിലും,
“”…അതൊന്നും സാരമില്ല… ഇനി പെറ്റിവന്നാലും ഞാനടച്ചോളാം… എന്നാലും നിന്നേംകൊണ്ടേ ഞാമ്പോവുള്ളൂ..!!”””_ എന്നായ്രുന്നൂ അതിനുള്ള ഇത്തയുടെമറുപടി…
പിന്നെ പറഞ്ഞുനിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായ ഞാൻ, അവരുടെകയ്യീന്ന് ചാവിയുംവാങ്ങി വണ്ടിയിലേയ്ക്കു കേറുന്നേരം സേറയെന്നെ നോക്കി വാപൊത്തി ചിരിയ്ക്കുവായ്രുന്നു…
