ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 3 3അടിപൊളി  

എന്റെയാ ഡയലോഗുകേട്ടതും ആ പാവത്തിന്റെ മുഖമാകെവാടി…

കണ്ണിപ്പോൾ നിറയുമെന്നുപോലും തോന്നിപ്പിച്ചുകൊണ്ട് കക്ഷി പുഞ്ചിരിയ്ക്കാനായൊരു ശ്രെമം നടത്തുമ്പോളാണ്,

“”…സ്വയമെടുത്തു കഴിയ്ക്കാനുമറിയാം… എന്റെയീ പത്മൂനെക്കൊണ്ട് കഴിപ്പിയ്ക്കാനുമറിയാം..!!”””_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് ഞാനുറക്കെച്ചിരിച്ചത്…

അതുകേട്ടതും തളർന്നുവാടിയ മുഖത്തേയ്ക്കൊരു പൊൻശോഭ പടരുന്നത് ഞാനെന്റെ നഗ്നനേത്രങ്ങളാൽ സാക്ഷ്യംവഹിച്ചു…

നനവൂറിയ കണ്ണുകൾ വിടർന്നു… നുണക്കുഴിക്കവിളുകളേയും കൂട്ടുപിടിച്ച് ചെഞ്ചുകളിൽനിന്നുമൊരു പുഞ്ചിരിയുംപൊഴിഞ്ഞപ്പോൾ ആ മുഖമാകെ ചുംബനങ്ങൾക്കൊണ്ട് മൂടിയാലോന്നുപോലും ഞാനൊരുനിമിഷം ചിന്തിച്ചുപോയിരുന്നു…

അതുപോലെ മനോഹരിയായ്രുന്നു ആന്റിയപ്പോൾ…

“”…ആന്റിയിരിയ്ക്ക്… ഞാനെടുത്തുതരാം..!!”””_ പറഞ്ഞുകൊണ്ട് അവരുടെ കൊഴുപ്പടിഞ്ഞ പതുപതുത്ത കൈവണ്ണയിൽപ്പിടിച്ച് കസേരയിലേയ്ക്കിരുത്തി…

ശേഷം പാഴ്സൽകവർ തുറന്ന് അലൂമിനിയം ഫോയിൽകൊണ്ട് കവർചെയ്തിരുന്ന ഷാവായ് വലിയൊരു പ്ളേറ്റിലേയ്ക്കു മാറ്റി…

“”…അയ്യോ.! ഇതോ..?? എടാ… ഞാങ്കരുതിയെ ബിരിയാണി വല്ലതുമാകുമെന്നാ… ഇതൊന്നും ഞാങ്കഴിയ്ക്കൂലടാ..!!”””_ പ്ളേറ്റിൽക്കിടന്ന ചിക്കനിലേയ്ക്കു നോക്കി ആന്റി പരിഭവംപറഞ്ഞു…

“”…അതു നിങ്ങളങ്ങു തീരുമാനിച്ചാൽമതിയോ..?? ഞാന്തരും… നിങ്ങള് കഴിയ്ക്കും..!!”””_ പറഞ്ഞശേഷം ഞാനതിനെ പലപീസുകളാക്കി…

എന്നിട്ട് കുബ്ബൂസും രണ്ടു പ്ളേറ്റിലാക്കി മാറ്റുമ്പോളത്രയും ആന്റിയെന്റെ മുഖത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ്…

…ഈശ്വരാ.! ഇങ്ങനെനോക്കാൻ ഇനിയീ പെണ്ണുമ്പിള്ളയ്ക്കെന്നോടു പ്രേമംവല്ലതുമാണോ..??

…കെട്ടിയോൻ പടമായെന്നറിഞ്ഞപ്പോൾ ആ വേക്കൻസിചോദിച്ചത് നിങ്ങളിനി കാര്യായ്ട്ടെടുത്തോ ഹേ..??

“”…കൊച്ചേ… നീയെന്താ ആലോചിയ്ക്കുന്നേ..??”””_ ആന്റിയുടെ ചോദ്യമാണ് എന്നെ പല സംശയങ്ങളിൽനിന്നും വേർപെടുത്തി തിരികെക്കൊണ്ടുവന്നത്…

“”…സത്യമ്പറഞ്ഞാൽ എനിയ്ക്കിങ്ങനെ പുറത്തൂന്നാഹാരം വാങ്ങുന്നേം റെസ്റ്റോറന്റിൽപ്പോയി കഴിയ്ക്കുന്നേമൊക്കെ ഭയങ്കരയിഷ്ടമാടാ..!!”””_ പ്ളേറ്റിൽനിറഞ്ഞ ഭക്ഷണത്തിൽ ഉറ്റുനോക്കിക്കൊണ്ട് അങ്ങനെപറഞ്ഞശേഷം ആന്റിതുടർന്നു….

“”…പക്ഷേ എന്തുചെയ്യാം, ചേട്ടനുണ്ടായ്രുന്നപ്പോൾ പുള്ളിയ്ക്കങ്ങനെ പുറത്തൂന്നു കഴിയ്ക്കുന്നതൊന്നും ഇഷ്ടമല്ലായ്രുന്നു..!!”””

“”…ഇപ്പൊ അങ്ങേരില്ലലോ..?? പിന്നെന്താ പ്രശ്നം..?? മോളേംകൂട്ടിയങ്ങു പോണം..!!”””_ പാഴ്സൽബാഗിൽ ഉണ്ടായ്രുന്ന ഡിപ്സും പുറത്തെടുക്കുന്നതിനിടയിൽ ഞാനുപദേശിച്ചു…

“”…ചന്തൂനെയോ..?? കൊള്ളാം.! അവളങ്ങനെ കെട്ടിയൊരുങ്ങി നടക്കുന്നെന്നേയുള്ളൂ… അച്ഛനെക്കാളും പഴഞ്ചനാ… ഇപ്പൊപ്പോയില്ലേ, അതുപോലെന്തേലും കോൺഫെറൻസിനൊക്കെ പോകുമ്പോൾമാത്രമാ പുറത്തൂന്നു കഴിയ്ക്കുന്നേ… അല്ലേൽ ഇവിടെന്ന് കെട്ടിച്ചുമന്നോണ്ടു പോക്കാ പതിവ്..!!”””_ വല്യെന്തോ കാര്യമെന്നപോലെ പുള്ളിക്കാരിയതു പറഞ്ഞതും,

“”…അതു കഴിയ്ക്കാനൊന്നുമാവില്ല… തെരുവുപട്ടികൾക്കുവല്ലതും കൊടുക്കാനാവും… അല്ലേലും ആന്റിയുണ്ടാക്കുന്നതൊക്കെ വായില് വെയ്ക്കാങ്കൊള്ളാവോ..??”””_ എന്നുംചോദിച്ച് ഞാനടിച്ചിരുത്തി…

ചോദിച്ചൊക്കെ കഴിഞ്ഞപ്പോഴാണോർത്തത് തരത്തിലല്ലല്ലോ കളിച്ചതെന്ന്…

“”…ഹലോ.! ഇനിയതിന്റെപേരിൽ മുഖംവീർപ്പിയ്ക്കണ്ട… ഞാനെപ്പോഴും എന്റമ്മയെ കളിയാക്കുന്ന മൈൻഡിലങ്ങു പറഞ്ഞുപോയതാ..!!”””_ കണ്ണിറുക്കി ഞാനൊന്നു ചിരിച്ചുകാണിച്ചതും പുള്ളിക്കാരിയുടെ മുഖവുംതെളിഞ്ഞു…

…ഈശ്വരാ.! ജോലിയ്ക്കുകേറി അവിടുത്തെ മാഡത്തെപ്രേമിച്ചാൽ പറയാനൊരന്തസ്സുണ്ട്… ഇതിപ്പോൾ അവരുടെ തള്ളേക്കേറി പ്രേമിച്ചെന്നു നാട്ടിലറിഞ്ഞാലുള്ള അവസ്ഥയോർക്കുമ്പോഴാ.!

“”…സ്വന്തം മോൾക്കുപോലും ചെയ്യാന്തോന്നാത്തത് എന്റെ കൊച്ചിനുതോന്നുന്നല്ലോ..!!”””_ പതംപറയുമ്പോലെ ആന്റിയതു പറഞ്ഞപ്പോഴാണ് ഞാൻവീണ്ടും തിരിച്ചുവന്നത്…

“”…അതു പോട്ടേന്നെ… ഇനിയിപ്പോ ഞാനിവിടെയുണ്ടല്ലോ… എന്തേലും വേണംന്നുണ്ടേൽ എന്നോടു പറഞ്ഞാമതീട്ടാ… ഞാൻ വാങ്ങിത്തരൂലേ..!!”””_ ഭയങ്കര ആത്മാർത്ഥത നടിച്ച് ഞാനിരുന്നു കീച്ചിയതും പുള്ളിക്കാരി വീണ്ടുംഫ്ലാറ്റ്…

Leave a Reply

Your email address will not be published. Required fields are marked *