തിരിഞ്ഞു നോക്കിയില്ല… അതിനു തോന്നിയുമില്ല.!
“”…കണ്ണാ… എന്തുപറ്റിയെടാ..?? ഒരു മൈൻഡുമില്ലല്ലോ..??”””_ ചോദിച്ചുകൊണ്ട് അവളെന്റെ തോളിൽ കൈവെച്ചതും എനിയ്ക്കെന്റെ പെരുവിരലിൽനിന്നും ഇരച്ചുകയറി…
“”…ഛീ.! കയ്യെടുക്കെടീ മൈരേ… ഇല്ലേൽ ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും..!!”””_ പല്ലുകൾ കൂട്ടിക്കടിച്ചുകൊണ്ട് ഒരൊറ്റ ചീറ്റലായ്രുന്നു ഞാൻ…
ആ വാക്കുകളാണോ… അതോ അന്നേരത്തയെന്റെ മുഖഭാവമാണോ അവളെ ഭയപ്പെടുത്തിയതെന്നറിയില്ല…
അവളൊരു ഞെട്ടലോടെ, ഷോക്കേറ്റപോലെ കൈ പിൻവലിച്ചു…
“”…എടാ… നീ.. നീയെന്താ ഇങ്ങനെ.. ഇങ്ങനൊക്കെ പറയുന്നേ..??”””_ നടുക്കം വിട്ടകലാത്ത മുഖഭാവത്തോടെ അവൾതിരക്കി…
“”…പിന്നെങ്ങനെ പറയണം..?? അല്ലേത്തന്നെ എന്തുപറയാൻ..?? അതിനു നീയാരാ..??”””
“”…കണ്ണാ… നിനക്കെന്താടാ പറ്റിയെ..?? ജിബിച്ചനെപ്പറ്റി നിന്നോടു പറയാത്തതാണോ നിന്റെപ്രശ്നം..?? അങ്ങനെയെങ്കിൽ അതു മനഃപൂർവ്വമല്ല..!!”””_ ന്യായീകരിയ്ക്കാനെന്നോണം അവൾ വാക്കുകൾ നിരത്താനായൊരു ശ്രെമംനടത്തി…
എന്നാലതു കേൾക്കാനുള്ള മാനസികാവസ്ഥയൊന്നുമായിരുന്നില്ല എനിയ്ക്ക്…
“”…നിന്റൊരു മൈരുമെനിയ്ക്കു കേൾക്കണ്ട..!!”””_ തിരിച്ചൊറ്റ മറുപടിയിൽ അവളുടെ വായടപ്പിച്ചശേഷം ഞാൻതുടർന്നു;
“”…എന്റെ നാട്ടിലൊന്നന്വേഷിച്ചു നോക്കണം, ഒറ്റ നായിന്റെമക്കള് എന്നെക്കുറിച്ചു നല്ലതുപറയൂല… തല്ലുപിടിയും വെള്ളമടിയും കഞ്ചാവുവലിയും പെണ്ണുപിടിയുമെന്നുവേണ്ട എന്തുതന്തയില്ലാത്തരം വേണമെങ്കിലും അവരെന്റെപേരിൽ ചുമത്തും… അതൊന്നും ഞാൻ നിഷേധിയ്ക്കുകേമില്ല… പക്ഷെ ഇന്നുവരെയാരും കണ്ണൻ കൂട്ടിക്കൊടുപ്പുതുടങ്ങീന്ന് പറഞ്ഞിട്ടില്ല… ആപ്പണി ഞാനിന്നേവരെ ചെയ്തിട്ടുമില്ല..!!”””
“”…എടാ… നീയിതെന്തൊക്കെയാ ഈ വിളിച്ചുപറയണേ..?? പുള്ളിയെന്നെ കെട്ടാമ്പോണയാളാ..!!”””_ ഞാൻ പറഞ്ഞതിഷ്ടമാകാതെ അവൾതിരിച്ചടിച്ചതും,
“”…കെട്ടാമ്പോണവനാണേലും കൂട്ടിക്കൊടുക്കാമ്പോണവനാണേലും ഞാഞ്ചെയ്തത് മാമാപ്പണി തന്നെയാ… പക്ഷെ അതിനുവേണ്ടിയാ നീയെന്റപ്പം കൂട്ടുകൂടിയേന്നു ഞാൻ കരുതിയിരുന്നില്ല..!!”””_ ഞാനും വിട്ടുകൊടുത്തില്ല…
അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ അമർഷവും സങ്കടവും.!
“”…എടാ… ഇങ്ങനെയൊന്നും പറയല്ലേടാ… സഹിയ്ക്കാമ്പറ്റില്ലടാ..!!”””_ കണ്ണുകൾ നിറച്ചുകൊണ്ടായ്രുന്നു അവളതുപറഞ്ഞത്…
“”…പറയില്ലായ്രുന്നു; ഇതേക്കുറിച്ചൊരുവാക്ക് നീ നേരത്തേ പറഞ്ഞിരുന്നെങ്കിൽ..!!”””_ തിരിച്ചതേ നാണയത്തിൽ മറുപടികൊടുത്തശേഷം ഞാൻ തുടർന്നു;
“”…ഇവിടെ വന്നുകേറിയ ദിവസംമുതൽ മെനിഞ്ഞാന്നുവരെ ഒരു മാസത്തോളം സമയമുണ്ടായ്രുന്നു… പറയണമെന്നു നിനക്കുണ്ടായ്രുന്നേൽ നീ പറഞ്ഞേനേ… പക്ഷേ ഉണ്ടായില്ലല്ലോ… അപ്പൊപ്പിന്നെ ഞാനെന്തുകരുതണം..?? നീയൊക്കെ പറയുന്നതുംകേട്ട് നിന്റെയൊക്കെ വാലേത്തൂങ്ങി നടക്കുന്ന പട്ടിയെന്നോ..??”””
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതോ ആ ചുണ്ടുകൾ വിറച്ചുതിണർക്കുന്നതോ ഒന്നുമെന്റെ നാവിനുമേൽ, അതിൽനിന്നും വഴുതിയൊഴുകിയ വാക്കുകൾക്കുമേൽ കടിഞ്ഞാൺ തീർത്തില്ല…
“”…കണ്ണാ… ഞാമ്പറയുന്നത് നീയൊന്നുകേൾക്ക്… എനിയ്ക്കു നിന്നോടതെങ്ങനെ പറയണമെന്ന് അറിയാത്തോണ്ടാ പറയാണ്ടിരുന്നേ..!!”””_ അവൾ മൂക്കുവലിച്ചുകൊണ്ട് പറഞ്ഞു…
“”…പിന്നെ വായെന്തിന്.. മൂഞ്ചാനാ..??”””
“”…എടാ… അതല്ല…”””_ പിന്നെയുമവളെന്തോ പറയാനായി ശ്രെമിയ്ക്കുമ്പോൾ വാക്കുകൾ പൂർത്തിയാക്കാനനുവധിയ്ക്കാതെ ഞാനിടയ്ക്കു കേറി…
“”…എനിയ്ക്കറിയാം… ഇതതൊന്നുമല്ല… നിനക്കൊക്കെ നേരംപോക്കിനൊരു കമ്പനിവേണമായ്രുന്നു… അതുകൊണ്ടുവന്ന് എന്റൊപ്പം കൂട്ടുകൂടി… അതറിയാതെ നീയൊക്കെക്കാണിച്ച മിസ്റ്റേക്കെടുത്ത് തോളിലുവെച്ച.. അതിന്റെപേരില് ആ മറ്റവൾടെ വായിലിരുന്നതുമുഴുവൻ നിന്നുകേട്ട ഞാനൊരു മണ്ടൻ… കോമാളി.!
…പക്ഷെ ഒന്നുണ്ട്… പൂച്ചയൊരിയ്ക്കലേ ചൂടുവെള്ളത്തിൽ തലമുക്കുള്ളൂ… അതുകൊണ്ടാപറഞ്ഞേ മാറിനിൽക്കാൻ..!!”””_ അതുകൂടിപ്പറഞ്ഞ് സംഭാഷണമവസാനിപ്പിച്ച മട്ടിൽ ഞാൻ ലാപ്പിലേയ്ക്കു കണ്ണുകൂർപ്പിച്ച് ജോലിതുടർന്നു…
