“ദേ നോക്ക്…മുറിഞ്ഞെന്ന തോന്നണേ…!
ആരോടെന്നില്ലാതെ സ്വയം പറഞ്ഞോണ്ട് ഞാൻ തന്നെ ഇരുന്ന് വയറു തിരുമ്മാൻ തുടങ്ങി…. വേറാരും വരില്ലെന്ന് എനിക്ക് നന്നായിട്ടറിയാം.. പ്രത്യേകിച്ച് അടുത്തിരിക്കുന്ന സാധനംതിരിഞ്ഞു കൂടി നോക്കുകേല…. അഹ് അല്ലേലും വടി കൊടുത്തടി വാങ്ങിയതല്ലേ…അപ്പൊ പിന്നെ സ്വയമിരുന്നങ് അനുഭവിക്ക.. അത്രതന്നെ….
ഒടുക്കം തിരുമ്മി തിരുമ്മി വേദനയൊരല്പം കുറഞ്ഞപ്പോ ഇതൊക്കെ ചെയ്ത് കൂട്ടിയതിനെ ഒന്ന് നോക്കി…
എണ്ണടി എണ്ണ്…നീയിരുന്നു മരങ്ങളുടെ കണക്കെഴുത്…ഇതിനൊക്കെ ഞാൻ പകരം ചോദിച്ചിരിക്കും…. എന്നെ പിച്ചിയതിനും മാന്തിയതിനും എല്ലാത്തിനും എണ്ണി എണ്ണി കണക്ക് ചോദിച്ചിരിക്കും…ഹും….
സ്വയമേ പറഞ്ഞാശ്വസിച്ചുകൊണ്ട് ഞാൻ വീണ്ടുമാ കമ്പിയിൽ തലവെച്ചു കിടന്നു…എങ്ങാനും ചിലപ്പോ പാവം തോന്നി വീണ്ടും വന്നു മിണ്ടിയലോ…അപ്പൊ പിടിച്ചു എയറിൽ കേറ്റാം….. വല്യ പ്ലാനൊക്കെയാ ഞാനവിടെ അതേ ഇരുപ്പ് ഇരുന്നു മിസ്സ് വരുമെന്ന പ്രതീക്ഷയിൽ…. പക്ഷേ ചോതിയും വന്നില്ല കൂ…..അല്ലെങ്കിൽ വേണ്ട ബാക്കി പറയണില്ല… ഇടക്കെപ്പോഴോ ട്രൈയിനൊന്ന് കുലുങ്ങിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്….
മൈര് ആകെ മൊത്തമൊരു മന്ദത….ഓഹ്…ചാരിയിരുന്ന അതേ ഇരുപ്പിൽ തന്നെ ഞാനങ്ങു ഉറങ്ങിപോയന്നെ…..കയ്യിലെ വാച്ചിൽ നോക്കിയപ്പോ സമയം പതിനൊന്നു മണി…
ഇത്രനേരം ഞാനിരുന്ന് ഉറങ്ങിയോ….. ആകെ മൊത്തം സംശമായിരുന്നപ്പോളാണ് കൂടെ വന്നിരുന്ന ഒന്നിന്റെ കാര്യം ഓർമ്മ വന്നത്…പെണ്ണിതെവിടെ പോയെന്ന് നോക്കാനൊന്ന് തല തിരിച്ചപ്പോളാണ് നല്ല ചൂട് കാറ്റന്റെ കഴുത്തിലേക്ക് അടിച്ചത്…
വഴക്കിട്ട് ഇരുന്നവളാണ്ടെ എന്റെ തോളും ചാരി കിടന്നുറങ്ങുന്നു….. ഞാനൊന്നനങ്ങിയപ്പോളാണ് പെണ്ണൊന്നൂടെ ചേർന്ന് ഇരുന്നത് അതായത് മുഖമെന്റെ കഴുത്തിലേക്ക് അടുപ്പിച്ചത്…
“ചാരു…!!
മെല്ലെയവളുടെ തോളിലൊന്ന് തട്ടി വിളിച്ചു നോക്കി…ഒരനക്കവുമില്ല നല്ല സുഖമായുള്ള ഉറക്കമാണെന്ന് തോന്നുന്നു…
“ടി പെണ്ണെ…. എണീറ്റെ….!!
ഞാനൊന്നൂടെ തട്ടി വിളിച്ചു…ഇവളെ ഇപ്പോളെ എണീപ്പിച്ചു വിടണം അല്ലെങ്കിൽ എന്റെ ബോഡിയുടെ ഒരുഭാഗം തന്നെ തളർന്നു പോകാൻ സാധ്യതയുണ്ട്…മറ്റൊന്നുമല്ല പെണ്ണിങ്ങനെ തന്നെ കിടന്നിട്ട് എന്റെ തോളിന്റെ ഒരു സൈഡ് എനിക്ക് അറിയാൻ പറ്റുന്നില്ല…ശരീരത്തിൽ അങ്ങനെയൊരു ഭാഗമേ ഇല്ലായെന്ന് തോന്നിപ്പോകും…
“എണീക്ക് പെണ്ണെ…നിന്റെയീ കുഞ്ഞിതലക്ക് ഇത്രയും ഭാരമോ.. “
അവളുടെ മുഖത്തേക്ക് വീണു കിടന്ന ഒരുപറ്റം മുടികളെ മെല്ലേ പിറകിലേക്ക് ഇട്ടുകൊണ്ട് ഞാൻ വിളിച്ചു…. വിളിച്ചിട്ടും വിളിച്ചിട്ടും എണീക്കാതായപ്പോ ഒടുക്കം കുലുക്കി വിളിച്ചാണ് മിസ്സിനെ എണീപ്പിച്ചത്…. ഒറക്കച്ചടവിൽ ഞെട്ടി എണീറ്റ മിസ്സൊന്നും മനസിലാവാതെ ചുറ്റിനുമിരുന്ന് നോക്കുന്നത് കണ്ടു.. ഒടുക്കമാ കൃഷ്‌ണമണികളിൽ എന്നെ കണ്ടപ്പോളാണ് ആ ചുണ്ടുകളിൽ എന്നും കാണുന്നൊരു ചിരി വിടർന്നത്..
“നല്ല ഉറക്കമായിരുന്നെന്ന് തോന്നുന്നല്ലോ…?
സീറ്റിൽ നിവർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു….. ഉത്തരമൊന്നും പ്രതീക്ഷിക്കണ്ടയെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു…കാരണം ചാരുവിന്റെ ബ്രെയിനിൽ കാര്യങ്ങളൊക്കെ ലോഡ് ആയികൊണ്ട് ഇരിക്കുവാണ്…അതാണ് പെണ്ണാ ചിരിയോടെ തന്നെ പതുങ്ങിയിരിക്കുന്നത്….
പാവത്തിന്റെ ഉറക്കം വിട്ട് മാറാത്ത മുഖവും കണ്ണുകളും കണ്ടപ്പോ വിളിച്ചെണീപ്പിക്കേണ്ടിയിരുന്നില്ലായെന്ന് വരെ തോന്നിപ്പോയി….
“നിന്റെ ഉറക്കം മാറിയില്ലേ…വാ…””
ചുമ്മാതൊന്ന് വിളിച്ചു നോക്കിയതാണ് പക്ഷെ പെണ്ണാണെങ്കിൽ അത് കേൾക്കാൻ വേണ്ടി കാത്തിരുന്നത് പോലെ നീങ്ങി നീങ്ങി വന്നെന്റെ തോളിൽ പഴയത് പോലെ ചാരിയിരുന്നു…കാല് രണ്ടും സീറ്റിലേക്ക് കയറ്റി മടക്കി വച്ചിട്ടുണ്ട്… അപ്പോ വിശാലമായൊരു പള്ളിയുറക്കത്തിനുള്ള പുറപ്പാടിലാണ്…..

Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു