ചാരുലത ടീച്ചർ – 8 19അടിപൊളി  

 

ഒന്ന് കണ്ണടച്ച് തുടങ്ങിയാലപ്പോ തന്നെ എണീറ്റ് മാറി അപ്പുറത്തെ സീറ്റിലേക്ക് ഇരിക്കാമെന്ന പ്ലാനിൽ ഞാനിരുന്ന് കണക്ക് കൂട്ടിയെങ്കിലും അതെല്ലാം അപ്പാടെ തെറ്റിച്ചുകൊണ്ട് പെണ്ണെന്റെയൊരു കൈ പിടിച്ചു അവളുടെ നെഞ്ചിലേക്ക് ചേർത്ത് വച്ചൊരൊറ്റയുറക്കം……………ശെടാ…ഇവള്ടെ ഉറക്കം കളഞ്ഞു പകരം വീട്ടാമെന്ന് പ്ലാൻ ചെയ്ത ഞാനാരായിപ്പോ…. ഏതായാലും ഈ പിടുത്തമിപ്പോളൊന്നും വിടുകേലന്ന് ഉറപ്പായതോടെ ഞാനും സൈഡിലേക്ക് തലവെച്ചു ഉറങ്ങാനൊരു ശ്രമം നടത്തി…ആദ്യമൊന്നും ഉറക്കമെന്നെ കടക്ഷിച്ചില്ലെങ്കിലും ഇടക്കെപ്പോഴോ കണ്ണുകളടച്ചപ്പോളാ ഇരുട്ടിൽ ചാരുവിനെ കണ്ടതും മെല്ലേ മെല്ലേ ഞാനും ഉറക്കത്തിലേക്ക് വീണു പോയി

 

 

——————————–

 

സത്യം പറയാലോ…. ഈ ട്രെയിൻ യാത്രപോലെ ബോറടിച്ചൊരു പരിപാടിയും വേറെയില്ല.. പ്രത്യേകിച്ച് രണ്ടും മൂന്നും ദിവസമൊക്കെ നീണ്ടു പോകുന്ന യാത്രകൾ….. ഇരുന്നിരുന്നു ചത്തെന്നു തന്നെ പറയാം ഞാനും ചാരുവും…ഇടക്കെപ്പോഴോ TTR വന്നു ടികെറ്റൊക്കെ നോക്കിയിട്ട് പോയി…വെറുതെ ഇരുന്ന് വട്ടാവുമ്പോ ഞാനോരോന്നും പറഞ്ഞു മിസ്സിനെ പ്രാന്താക്കാൻ ചെല്ലും അവളതിനെല്ലാം കയ്യിലെ വിരലും നഖവുമുപയോഗിച്ചു മറുപടിയും തരും.. പിന്നെ ഞാൻ കൊറച്ചു നേരത്തേക്ക് അങ്ങനെയൊരാൾ കൂടെയുണ്ടന്നെ പോലും മൈൻഡ് ചെയ്യാതിരിക്കും…. പലപ്പോഴും വെള്ളകൊടിയുമായി ഒത്തുതീർപ്പിനായി ചാരു തന്നെയാണ് വരാർ…അങ്ങനെ പിണങ്ങിയും വഴക്കടിച്ചും നുള്ളിപ്പറിച്ചും അന്നത്തെ ദിവസവും കടന്നു പോയി…ഇടക്ക് വീട്ടിൽ നിന്ന് അമ്മയും അച്ഛനും വിളിച്ചു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നു അന്വേഷിക്കും…

 

ഒടുക്കം വേറൊരു പണിയുമീ ട്രെയിനിനകത്തു ചെയ്യാനില്ലെന്ന ബോധം വന്നതും ഞാനുമിരുന്നു മിസ്സിന്റെ കൂടെ ഏതോ വെബ് സീരീസ് കാണാൻ തുടങ്ങി…. സംഭവം നല്ല രസമാണ് കണ്ടിരിക്കാൻ.. ഭാഷയൊന്നും മനസിലായില്ലെങ്കിലും കഥയെന്താണെന്ന് ചാരു ഇടക്കിടക്ക് പറഞ്ഞു തരും…ഞാനതും കേട്ടിരിക്കും……. ഇടക്ക് വിശപ്പ് വരുമ്പോ ട്രെയിനിനകത്തു കൂടെ വിൽക്കാൻ കൊണ്ടുനടക്കുന്ന കടലയും സമൂസയുമൊക്കെ വാങ്ങി കഴിച്ചോണ്ടിരുന്നു ഞാൻ…മിസ്സിന് പിന്നെ അതൊന്നും പറ്റുകേല…നാട്ടീന്നു കേറിയപ്പോ തന്നെ കെട്ടിപൊതിഞ്ഞു കൊണ്ടുവന്ന കൊറേ എണ്ണക്കടികളും വറുത്തതും കരിച്ചതുമൊക്കെയായി അവളുടെ ഭക്ഷണം…. രാത്രി ആയപ്പോ ബിരിയാണിയും ചപ്പാത്തിയുമായൊക്കെ ഒരു പയ്യൻ കേറി വന്നു…

 

ചിക്കൻ ബിരിയാണി ആയതോണ്ട് ഞാൻ രണ്ടു പാക്കറ്റ് വാങ്ങി…

 

“ന്നാ ഇത് കഴിച്ചോ…!

 

ഒരു പാക്കറ്റ് ചാരുവിനും കൊടുത്തു…. പെണ്ണാദ്യമൊന്ന് കഴിക്കാൻ മടി കാണിച്ചെങ്കിലും അവളുടെ കയ്യിലിരിക്കുന്ന ചിക്കൻ പീസ് കൂടെ ഞാൻ പെറുക്കി തിന്നുമെന്ന പേടി കൊണ്ടാണോ എന്തോ അത് മൊത്തം കഴിച്ചു തീർത്തു…ഇനിയിപ്പോ നാളെയറിയാം ഇതിന്റെ സൈഡ് എഫക്ട് എന്താണെന്ന്…. എന്ത്തന്നെ ആണേലും മുൻപോട്ട് വെച്ച കാല് മുൻപോട്ട് തന്നെ എന്ന ഭാവത്തിൽ ഞാനെന്റെ സീറ്റിൽ കേറി കിടന്നു……. രാത്രിയുടെ തണുപ്പിൽ കുളിരു കോരിയൊന്ന് വിറച്ചു തുള്ളിയെങ്കിലും ട്രെയിനിൽ നിന്ന് കിട്ടിയ പുതപ്പിന്റെ ബലത്തിൽ ഞാനങ്ങനെ കണ്ണുമടച്ചു കിടന്നു…..

 

ഇടക്കൊന്നു തല മാത്രം വെളിയിലേക്ക് ഇട്ട് നോക്കിയപ്പോ കണ്ടു ജനാലയും ചാരിയിരുന്നു ഫോണിൽ നോക്കുന്ന മിസ്സിനെ…. പെണ്ണിന് ഒറക്കവുമില്ലേ…അല്ല എങ്ങനെ ഉണ്ടാവാനാ…രാത്രിക്കത്തേക്കുള്ളയുറക്കം മുഴുവൻ രാവിലെ തന്നെ ഉറങ്ങി തീർത്തല്ലോ…ന്നാലും ഇവൾക്ക് മാത്രം എങ്ങനാ ഫോണിൽ റേൻജ് കിട്ടുന്നെ…എന്റെയൊക്കെ അയ്യോ ചത്തേന്ന് പറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നേരം കൊറേയായി…. പെട്ടെന്നാണ് വെളിയിൽ നിന്നൊരു വലിയ ശബ്ദം കേട്ടത്…പതിവിലും വലിയ ഒച്ചപ്പാടോടെയാണ് ട്രെയിനിന്റെ പോക്ക്.. മിക്കവാറും ഏതോ തുരംഗതിന്റെ അടിയിലൂടെയോ പാറക്കെട്ടിന്റെ സൈഡിലൂടെയോ ഉള്ള ട്രാക്കിലൂടെ ആണിപ്പോ ട്രെയിനിന്റെ പോക്ക്…അങ്ങനാണേൽ പെണ്ണിന്റെ ഫോണിൽ കളിയിപ്പോ നിൽക്കും…. സാധാരണ ഇങ്ങനെയുള്ള ഏരിയകളിൽ റേഞ്ച് പോയിട്ട് സിഗ്നല് പോലും കിട്ടുകേല….

1 Comment

Add a Comment
  1. Bro ee story വായിച്ചപ്പോൾ ഏകദേശം എൻ്റെ ലൈഫും ആയി സാമ്യം തോനി, കരണം ഞാനും എൻ്റെ ടീച്ചറിനെ പ്രേമിച്ച് വളച്ചതാണ് 😁😅
    എന്നെക്കാൾ 5 വയസു കൂടുതൽ ആണ് , ഇപ്പോളും അത് തുടരുന്നുമൊണ്ട് …..♥️
    ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *