ആദീൽ ജാഫറിൻ്റെ അടുത്തേക്ക് നീങ്ങി. അടി വയറിലാണ് കുത്തു കിട്ടിയിരിക്കുന്നത്. നല്ല ചികിത്സാകിട്ടിയാൽ രക്ഷപെടാം. ശബ്ദം പുറത്താകാതിരിക്കാൻ ജാഫർ കൈ സ്വയം കടിച്ചു പിടിച്ചിട്ടുണ്ട്, ആദീൽ വേഗം തന്നെ കൊന്നവനെ മറച്ചു കടത്തിയ ശേഷം അരയിൽ നിന്ന് തോക്കെടുത്തു. വീട്ടിൽ നിന്ന് അനക്കമൊന്നുമില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാകില്ല.
ആദീൽ ചുറ്റും നോക്കി ആരും തന്നെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. എതിർവശത്തെ രണ്ടു വീടുകളും കാലിയാണ്. സൈഡിൽ നേരത്തെ കയറിയ വീടിലും ആളില്ല. ജാഫറിനെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു. കത്തി അവിടെ തന്നെയുണ്ട്. നല്ല പോലെ രക്തമൊലിച്ചു ഇറങ്ങുന്നുണ്ട്. ആദീൽ
അവൻ വേഗം സലീമിനെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.
സമയം കളയേണ്ട വേഗം അകത്തു കയറി നോക്ക്. ലാപ്ടോപ്പ് ഹാർഡിസ്ക് പെൻഡ്രൈവ് അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എടുത്തേരെ. പിന്നെ ആ കൊന്നവൻ്റെ ജനനേദ്രിയവും കണ്ണും.
ഭായി ജാഫർ.
അവനെ രക്ഷിക്കാൻ പറ്റില്ല. ജീവനോടെ പിടിക്കപ്പെടുകയും അരുത്. എന്തു ചെയ്യണം എന്ന് ഞാൻ പ്രത്യകം പറയേണ്ടല്ലോ. 10 മിനിറ്റിൽ കൂടുതൽ എടുക്കരുത്.
ആദീൽ വീടിനകത്തേക്ക് ഓടി കയറി റൂമുകൾ ഓരോന്നായി പരിശോദിച്ചു. കാര്യമായ ഒന്നുമില്ല. മരിച്ച ആളുടെ ഒരു വ്യാജ id കാർഡ് ഉണ്ട്. TCS സോഫ്റ്റ്‌വെയർ എഞ്ചിനീയർ. പിന്നെ മുൻപിൽ ഇരിക്കുന്ന ബൈക്കിൻ്റെ താക്കോൽ. താഴെ ഉള്ള ബെഡ്‌റൂമിൽ വലിയ ടീവി ഉണ്ട്. ആദീൽ അവിടെ കിടന്ന റിമോട്ട് എടുത്ത് ടീവി ഓണാക്കി. ലൈവ് ഫീഡ് ഉണ്ട് ഒന്ന് നേരത്തെ കണ്ട ATM ൽ നിന്നുള്ള ഫീഡ് . പിന്നെ തങ്ങൾ target ചെയ്‌ത വീഡിൻ്റെ ,മുൻഭാഗം. അകത്തേയും visuals ഉണ്ട്. ആദീൽവേഗം രണ്ട് ഫോട്ടോ എടുത്തു. എന്തായാലും മുഖം റെക്കോർഡ് ചെയ്യപ്പെട്ടു. ഇപ്പോളും റെക്കോർഡ് ചെയ്യ്തു കൊണ്ടിരിക്കുകയാണ്. അവൻ ഒന്നുകൂടി
തിരഞ്ഞു . പിന്നെ ഡിജിറ്റൽ ലോക്ക് ഉള്ള വലിയ ഒരു അലമാര. വായിക്കാനുള്ള ബുക്ക്സ് വേറേ പറയത്തക്ക ഒന്നുമില്ല. മുകളിൽ രണ്ടു റൂം ഉണ്ട് അവൻ വേഗം പോയി നോക്കി. അലമാരയിൽ കുറച്ചു ഡ്രെസ്സുകൾ അല്ലാതെ ഒന്നുമില്ല. തിരിച്ചു താഴെ ഒന്നുകൂടി നോക്കിയപ്പോളാണ് ഒളിച്ചു വെച്ച നിലയിൽ ലാപ്ടോപ്പ് ലഭിച്ചത്. കിച്ചണിൽ കയറി നല്ല ഒരു കത്തി കൈക്കലാക്കി. കൂടെ ഒരു പ്ലാസ്റ്റിക് കവറും. തൻ്റെ കൈയിലുള്ള ചെറിയ കത്തി വെച്ച് സലീം ആവിശ്യപ്പെട്ടത് ചെയ്യാൻ സാധിക്കില്ല. ജാഫറിൻ്റെ ബോധം പോയിട്ടുണ്ട്. എഴുന്നേറ്റിരുത്തിയത് പോലെ അല്ല. ഒരു സൈഡിലേക്ക് ചെരിഞ്ഞു വീണിരിക്കുന്നു. മുഴുവൻ ചോരമയമാണ് ജാഫറിൻ്റെയും മരിച്ചു കടക്കുന്നവൻ്റെയും രക്തം കാർപോർച്ചിൽ നിന്ന് റോഡിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നു. ബാഗിലും രക്തമായിട്ടുണ്ട്. ആദീൽ വേഗം തന്നെ മരിച്ചു കിടക്കുന്ന ത്രിശൂൽ ഏജന്റിനെ വീണ്ടും തിരിച്ചു കിടത്തി. ആദ്യം പോക്കറ്റ് പരിശോദിച്ചു. പിന്നെ സലീം ആവിശ്യപെട്ടപോലെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ജനേദ്രിവും എല്ലാം കൂടി പ്ലാസ്റ്റിക് കവറിലാക്കി എല്ലാം കൂടി ബാഗിലേക്ക് തിരുകി. ജാഫർ ബോധം മറഞ്ഞു കിടക്കുകയാണ്. അകത്തു പോയി ഡൈനിങ്ങ് വാഷിൽ കൈയും മുഖവും കഴുകി കണ്ണാടിയിൽ നോക്കി. ഷർട്ടിൽ നല്ല രീതിയിൽ രക്തമായിട്ടുണ്ട്. മെയിൻ റോഡിൽ ചെന്നാൽ എന്തായാലും ആളുകൾ കാണും. വാതിലും ഗേറ്ററും അടച്ച ശേഷം ആദീൽ ബാഗും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് ഒന്ന് കൂടി നോക്കി. പതിയെ മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും സലീം ബൈക്കുമായി എത്തി കൂളിംഗ് ഉള്ള ഫുൾ ഹെൽമെറ്റ് ആണ്. ഹാൻഡിലിൽ ഒരു കവറിൽ എന്തോ സാധനമുണ്ട് . ആദീൽ വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് അല്ല പോയത്. പകരം ആരും ഇല്ലാത്ത മറ്റൊരു ഇട വഴിയിലേക്ക് കയറി. അതിനു ശേഷം ഒന്നും മിണ്ടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് ബാഗ് തുറന്നു ലാപ്ടോപ്പ് എടുത്ത ശേഷം കവറിൽ നിന്ന് അലൂമിനിയം ഫോയിൽ പേപ്പർ എടുത്തു ലാപ്ടോപ്പ് നല്ലത് പോലെ കട്ടിയായി പൊതിഞ്ഞു തിരിച്ചു ബാഗിൽ വെച്ചു. പിന്നെ തിരിച്ചു താമസസ്ഥലത്തേക്ക്
വീട് എത്തിയതും സലീം അദീലൻ്റെ ബാഗിൽ നിന്ന് കണ്ണുകളും ജനേന്ദ്രിയവും അടങ്ങിയ കവർ പുറത്തേക്കെടുത്തു. അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ആദീൽ ശ്രദ്ധിച്ചു.
