ജീവിതമാകുന്ന നൗക – 10 Like

“അവർ എന്തെങ്കിലും ഉപായം കണ്ടെത്തിക്കാണും. എങ്കിലും അവർ ലാപ്ടോപ്പിൽ പരതാൻ ശ്രമിക്കും ലാപ്ടോപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്പൈക്ക് തന്നെത്താൻ ആക്ടിവേറ്റ് ആകും. അതിനുള്ളിൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ ശ്രമിക്കണം.”

“ബാങ്കിൽ രണ്ടു cctv പോലീസ് identify ചെയ്‌തിട്ടുണ്ട്‌. ഒന്ന് നമ്മുടെ cctv ആണ്. നിയമപ്രകാരമുള്ള നോട്ടീസ് ബാങ്കിന് കൈമാറിയിട്ടുണ്ട്. നാളെ രാവിലെ തന്നെ നോട്ട് നിറക്കാനുള്ള വ്യാജേനെ ഞാനും നൗഫലും പോയി നമ്മുടെ ക്യാമറ അഴിച്ചെടുക്കാനാണ് തീരുമാനം.”

അവർ മിക്കവാറും സിറ്റി വീട്ടുകാണും. എങ്കിലും സ്റ്റാൻലി ആ CCTV യിൽ ശ്രമിച്ചു നോക്ക്. ആദ്യം ലോക്കൽ ബസ് സ്റ്റേഷൻ വഴി. നാളെയാകുമ്പോളേക്കും IB വഴി lookout നോട്ടീസ് ഇറക്കം. എങ്കിലും താഴെ തട്ടിലേക്ക് അത് എത്താൻ സമയമെടുക്കും നമുക്ക് ഇല്ലാത്തതതും അതാണ്.
ജീവ മീറ്റിംഗ് അവസാനിപ്പിച്ചു. എല്ലാവരും പോയപ്പോൾ വിശ്വനാഥൻ വെബിൽ ആക്റ്റീവ് ആയി.

സഞ്ജയുടെ വീട്ടിൽ ആരൊക്കെയുണ്ട്?

“അമ്മയും അനിയത്തിയും മാത്രമാണ് ഉള്ളത്. അച്ഛൻ നേരത്തെ മരിച്ചു പോയി.

ശരീരം വികൃതമാക്കിയിട്ടുണ്ട്. “

“ഞാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നു. ഇത് നമുക്കുള്ള ഒരു മെസ്സേജ് ആണ്. രണ്ടു പേർ രക്ഷപെട്ടിരിക്കുന്ന. ഒരാളെ തിരിച്ചറിയാൻ സാധിക്കും. അതിൽ തിരിച്ചറിയാൻ കഴിയാത്തവൻ സമർത്ഥനാണ്. അവനെ നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.”

“വിശ്വ, അവിടെ ഉണ്ടായിരുന്ന നമ്മുടെ weapons പോലീസ് ടീം കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് സഞ്ജയെ തീവ്രവാദിയായി മുദ്രകുത്താൻ ചാൻസ് ഉണ്ട്. അങ്ങനെ ഫോട്ടോ വല്ലതും മീഡിയയിൽ ലീക്കായാൽ അവൻ്റെ കുടുംബം. “

“ഇന്ന് തന്നെ ഞാൻ ഇടപെട്ട് കേസ് NIA ക്ക് കൈമാറാൻ ഏർപ്പാടാക്കാം. NIA യിൽ ഉള്ള ബിജോയുടെ ടീമിനെ സെറ്റാക്കാം. അതാകുമ്പോൾ അന്വേഷണം നമ്മുടെ കൺട്രോളിൽ നിൽക്കും.”

കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ച ശേഷം വിശ്വനാഥൻ മീറ്റിങ് അവസാനിപ്പിച്ചു. അതിനു ശേഷം satellite ഫോൺ ഉപയോഗിച്ചു ഒരു നമ്പറിലേക്ക് വിളിച്ചു.

“പോയ്സൺ എന്തായി തയ്യാറെടുപ്പുകൾ?”

തുടരും…

Leave a Reply

Your email address will not be published. Required fields are marked *