ജീവിതമാകുന്ന നൗക – 10 Like

അതു കണ്ടപ്പോൾ ആദീലിന് ഭയം തോന്നി. പിന്നെ നടന്ന കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കി. ഒരാൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ സലീം ആദീൽ മൊബൈലിൽ എടുത്ത ഫോട്ടോസ് ഒക്കെ പരിശോദിച്ചു. അദീലിൻ്റെ മുഖം cctv വഴി റെക്കോർഡ് ആയി എന്നറിഞ്ഞിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ല. സാദാരണ ഇങ്ങനെ സംഭവം ഉണ്ടായാൽ സലീം ആ ലിങ്ക് കട്ടാക്കാൻ കൊന്ന് കളയുകയാണ് ചെയ്യാറ്. പക്ഷേ ഇപ്പോൾ ആദിലിനെ കൊണ്ട് ആവിശ്യമുണ്ട്.

ആദീൽ നീ ഈ ലാപ്ടോപ്പ് കൊണ്ട് ഇന്ന് രാത്രി തന്നെ ചെന്നൈയിലേക്ക് പോകണം. എന്നിട്ട് ചിദംബരനെ ഏൽപ്പിക്കണം. കൂടെ ഈ മെയിൽ ഐഡി കൊടുക്കണം. സലീം ഒരു പേപ്പറിൽ മെയിൽ id എഴുതി നൽകി. പിന്നെ അവിടെ കറങ്ങി നടക്കാതെ നിനക്ക് സേഫ് എന്ന് തോന്നുന്ന ഒരു സ്ഥലത്തെക്ക് മാറണം. ആറു മാസത്തിനു ശേഷം ഇതേ മെയിൽ ഐ.ഡി യിൽ എന്നെ കോൺടാക്ട് ചെയ്യുക. ആറു മാസത്തിനു ശേഷം. ഞാൻ ഹൈടെരബാദിന് പോകുകയാണ്. ഇവിടെ നിൽക്കുന്നത് അപകടമാണ്. ഫോണും സിമ്മും എല്ലാം ഉപേക്ഷിച്ചേരെ വേണ്ട പണം എടുക്കുക. പിന്നെ രൂപവും വേഷവും മാറ്റണം. ഒരിക്കലും പിടിക്കപ്പെടെരുത്.

പിന്നെ ഇത് ഇവിടെ കുഴിച്ചു മൂടിയേരെ. സഞ്ജയുടെ ശരീര ഭാഗങ്ങൾ അടങ്ങിയ കവർ തിരിച്ചു നൽകി.

പിന്നെ അതികം താമസിക്കാതെ സലീം അവിടന്ന് ഇറങ്ങി. പക്ഷേ ഹൈദ്രരബാദിന് അല്ല പോയത്. പകരം മംഗലാപുരത്തേക്കാണ് പോയത്.

ചെന്നൈ SRM യൂണിവേഴ്സിറ്റി ക്യാമ്പസ്:

ചെന്നൈ SRM കോളേജ് ക്യാമ്പസ്:

രാവിലെ എത്തിയ സി.ഐ ഭദ്രൻ റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു. ബ്രേക്ഫാസ്റ് ഒക്കെ കഴിച്ച ശേഷം നേരെ SRM യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചു.

രാവിലെ തന്നെ ഉദയ് യൂണിവേഴ്സിറ്റി ഡീനിനെ കണ്ട് എല്ലാം സെറ്റാക്കി. IB ID കാർഡ് കാണിച്ചതോടെ എല്ലാം എളുപ്പമായി. പിന്നെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെ ഹെഡിനെ കണ്ടു അർജ്ജുവിൻ്റെയും രാഹുലിൻ്റെ പ്രൊഫൈൽ നൽകി പറയേണ്ട കാര്യങ്ങളുടെ ഒരു ബ്രീഫ് നൽകി.
“യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ തന്നെ ലോഗിൻ ചെയ്‌താലും ഡീറ്റെയിൽസ് ഒക്കെ കാണും. സംഭവം ശരിയാണ്.

അത് കേട്ടപ്പോൾ HOD ഒന്ന് അമ്പരന്നു. അയാൾ അത് ചെക്ക് ചെയ്‌തു നോക്കി.

“സാർ ഇന്ന് ഒരു ദിവസത്തേക്ക് ഞാൻ നിങ്ങളുടെ ഡിപ്പാർട്മെൻ്റെലെ asst പ്രൊഫസ്സർ ആണ്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ എന്നെ വിളിച്ചാൽ മതി. വരുന്ന ആളോട് അവരുടെ പ്രൊജക്റ്റ് ഗൈഡ് ആയിരുന്നു എന്ന് പറഞ്ഞാൽ മതി”

പത്തരയോടെ ഭദ്രൻ യൂണിവേഴ്സിറ്റിയിൽ എത്തി. ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പരീക്ഷ കൺട്രോളറുടെ ഓഫീസിലേക്കാണ്. അവിടെ പരീക്ഷ കൺട്രോളറെ കണ്ടു. ID കാർഡ് കാണിച്ചു

“സാർ ഞാൻ കേരള പോലീസിൽ നിന്നാണ്. വ്യാജ ഡിഗ്രി പരാതി കിട്ടിയിട്ടുണ്ട്. അതിനെ പറ്റി അറിയാൻ ആണ്. unofficial ആയി പറഞ്ഞാൽ മതി. “

അയാൾ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡിഗ്രീ സെർട്ടിഫിക്കറ്റുകളുടെ കോപ്പി നൽകി.

“കോപ്പി കണ്ടിട്ട് ഇത് ഇവിടത്തെ സർട്ടിഫിക്കറ്റ് ആണെന്ന് തോന്നുന്നു. എങ്കിലും സിസ്റ്റത്തിൽ ചെക്ക് ചെയ്‌തു നോക്കാം. “

അയാൾ ചെക്കിൻ ചെയ്‌തു നോക്കി

“സാർ രണ്ടു പേരും ഇവിടെ പഠിച്ചതാണ്. ആരോ വ്യാജ പരാതി തന്നതാകും. “

അയാൾ മോണിറ്റർ കാണിച്ചു.

“സാർ, ഇത് എൻ്റെ കാർഡ് ആണ്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിളിച്ചാൽ മതി .”

ഭദ്രൻ നന്ദി പറഞ്ഞിറങ്ങി.

കൂടുതൽ കാര്യങ്ങൾ അറിയാൻ അയാൾ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെ HOD യെ കണ്ടു.

“ഞാൻ ഭദ്രൻ കേരള പോലീസിൽ നിന്നാണ്.”

അയാൾ ID കാർഡ് കാണിച്ചു.

“ഇവിടെ പഠിച്ചിരുന്ന രണ്ടു പേരെ കുറിച്ച് അറിയാനാണ്. ഒരു അർജ്ജുൻ ദേവും രാഹുൽ കൃഷ്‌ണ.”

“ അർജ്ജുൻ ദേവ് രാഹുൽ കൃഷ്‌ണ, അറിയാം നല്ല സ്റ്റുഡൻസ് ആണ്. കൂടുതൽ അറിയണമെങ്കിൽ അവരുടെ പ്രൊജക്റ്റ് ഗൈഡിനെ വിളിക്കാം.”

അയാളുടെ സംസാരം കേട്ടപ്പോൾ ഭദ്രന് ചില സംശയങ്ങൾ തോന്നി. സാധരണ ഒരാൾ എന്തിനാണ് അന്വേഷിക്കുന്നത് എന്ന് ക്യൂരിയോസിറ്റിയുടെ പുറത്തു ചോദിക്കും. ഇവിടെ HOD യുടെ ഭാഗത്തു നിന്ന് അങ്ങനെ ഉണ്ടായില്ല. പോരാത്തതിന് കാണാതെ പഠിച്ചു പറയുന്ന പോലെ റെഡി മെയ്‌ഡ്‌ ഉത്തരം . പിന്നെ മുഖത്തു ചെറിയ ഒരു പരിഭ്രമം. എങ്കിലും ഭദ്രൻ അത് പുറത്തു കാണിച്ചില്ല. കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.
“ശരി സാർ ഒന്ന് വിളിക്കാമോ? HOD ആളെ വിട്ട് ഉദയനെ വിളിപ്പിച്ചു. “

Leave a Reply

Your email address will not be published. Required fields are marked *