ജീവിതമാകുന്ന നൗക – 10 Like

ഉദയ് കടന്നു വന്നപ്പോൾ തന്നെ ഭദ്രൻ ശ്രദ്ധിച്ചു. ആള് ചെറുപ്പമാണ് പിന്നെ ID TAG പുതിയതായി തോന്നി. എങ്കിലും അയാൾ അത് പുറത്തു കാണിച്ചില്ല.

“സാർ ഞാൻ കേരള പോലീസിൽ നിന്നാണ്. രണ്ടു പേർ വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് വെച്ച് ജോലിക്ക് കയറി എന്നൊരു പരാതി കിട്ടിയിട്ടുണ്ട്. ഒരു അർജ്ജുൻ ദേവ് പിന്നെ രാഹുൽ കൃഷ്ണൻ “

ഭദ്രൻ മനഃപൂർവ്വം നുണ പറഞ്ഞു.

“അന്വേഷിച്ചപ്പോൾ അവർ ഇവിടെ പഠിച്ചവർ തന്നെയാണ്. HOD പറഞ്ഞു സാർ ആണ് പ്രൊജക്റ്റ് ഗൈഡ് എന്ന് അത് കൊണ്ട് ഒന്ന് കാണാം എന്ന് കരുതി.”

ഭദ്രൻ തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചെങ്കിലും ഉദയൻ സമ്മർഥമായി ഉത്തരങ്ങൾ പറഞ്ഞു.

ഉച്ചയോടെ ഭദ്രൻ അവിടന്ന് ഇറങ്ങി. ഭദ്രൻ്റെ പിന്നാലെ ത്രിശൂൽ ചെന്നൈ ടീമിലെ ആൾ ഉണ്ടായിരുന്നു. നേരെ ഒരു ഹോട്ടലിൽ കയറി ഫുഡ് ഓർഡർ ചെയ്‌തു.

അറിഞ്ഞടത്തോളം അവർ അവിടെ തന്നെയാണ് പഠിച്ചത്. പക്ഷേ എന്തോ അങ്ങോട്ട് ശരിയാകുന്നില്ല. Asst Prof Uday kumar was too good. പക്ഷേ ഇനി എങ്ങനെ അന്വേഷിക്കും. ആ ബാച്ചിൽ പെട്ട ആരെയെങ്കിലും കിട്ടാതെ നിജസ്ഥിതി അറിയാൻ സാധിക്കില്ല. ഊഹങ്ങൾ വെച്ചു ലെന മാഡാത്തിൻ്റെ അടുത്തു ഒന്നും പറയാൻ പറ്റില്ല.

എന്തായാലും രാത്രി തന്നെ തിരിച്ചു പോകണം. കൂടുതൽ ദിവസം ഇവിടെ നിന്നാൽ തൻ്റെ ജോലി തന്നെ പോകും.

ഭക്ഷണം കഴിച്ചു ശേഷം ഹോട്ടലിൽ പോയി വിശ്രമിച്ചു. വൈകിട്ടുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ശേഷം റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷൻ വരെ ത്രിശൂൽ agent സി ഐ ഭദ്രനെ പിന്തുടർന്നു. അന്വേഷണം അവസാനിപ്പിച്ചു തിരിച്ചു പോകാനാണ് എന്ന് മനസ്സിലായപ്പോൾ അയാൾ തിരിച്ചു പോയി.

ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഭദ്രൻ വീണ്ടും ആലോചനയിലാണ്.

താൻ കണ്ട പരീക്ഷ കൺട്രോളർ നുണ പറഞ്ഞതായി തോന്നുന്നില്ല. അയാൾ സിസ്റ്റം ചെക്ക് ചെയ്‌ത അവർ അവിടെയാണ് പഠിച്ചത് എന്ന് കൺഫേം ചെയ്‌തു. ഡിപ്പാർട്മെൻ്റെ HOD ആണ് നുണ പറഞ്ഞതായി തോന്നിയത്. പക്ഷേ അതു കഴിഞ്ഞു കണ്ട ഉദയ് കുമാർ എല്ലാം കൃത്യമായി ആണ് പറഞ്ഞത്. He was too good, too good to be a professor.
പെട്ടന്ന് ഭദ്രന് ഒരു ഐഡിയ തോന്നി. അയാൾ ടെലിഫോൺ ബൂത്തിൽ പോയി വിസിറ്റിംഗ് കാർഡ് എടുത്ത് പരീക്ഷ കോൺട്രോളറെ വിളിച്ചു.

“സാർ ഞാൻ ഭദ്രൻ രാവിലെ കണ്ടിരുന്നു.”

“മനസ്സിലായി സാർ”

“എനിക്ക് നിങ്ങളുടെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെലെ ഉദയ് സാറിൻ്റെ contact ഒന്ന് തരാമോ.”

“ഉദയ് എന്ന് തന്നയാണോ പേര്. എൻ്റെ അറിവിൽ അങ്ങനെ ഒരു പ്രൊഫസർ ആ ഡിപ്പാർട്മെൻ്റെൽ ഇല്ലല്ലോ”

കുറച്ചു നേരത്തേക്ക് ഭദ്രന് എന്തു പറയണം എന്നറിയാതെ നിന്നു.

“സാർ, Department HOD നമ്പർ മതിയോ?”

“no thank you ഇപ്പോൾ ആവിശ്യമില്ല.”

ഭദ്രൻ ഫോൺ വെച്ചു.

ഭദ്രനോടാണ് കളി. ഇതിൻ്റെ പിന്നിലെ കളി എന്തായാലും ഈ ഭദ്രൻ കണ്ടെത്തിയിരിക്കും.

ത്രിശൂൽ ഓഫീസ് ബാംഗ്ലൂർ:

ജീവയുടെ നേതൃത്വത്തിൽ മീറ്റിങ് നടക്കുകയാണ്. ജീവ, സ്റ്റാൻലി ബാംഗ്ലൂർ ടെക് ടീമിലെ റോണി. പിന്നെ IB ഏജൻറ് അർബ്ബാസ് ,ഓൺലൈൻ ആയി വിശ്വനാഥനുമുണ്ട് പക്ഷേ അത് ജീവക്ക് മാത്രമേ അറിയുകയുള്ളൂ.

സഞ്ജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു സ്വദേശമായ മധ്യപ്രദേശിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റിൽ കൊണ്ടുപോയിരിക്കുകയാണ്‌. അരുണും ദീപക്കുമാണ് കൂടെ പോയിരിക്കുന്നത്.

“അർബാസ് ഫോര്മാലിറ്റീസ് എളുപ്പമാക്കി മൃതദേഹം വിട്ടു കിട്ടാൻ ഇടപെട്ടതിന് നന്ദി. അന്വേഷണ പുരോഗതി ഒന്ന് അപ്ഡേറ്റ് ചെയ്യാമോ?”

കാര്യമായ പുരോഗതിയൊന്നുമില്ല. രാവിലെ പത്രമിടാൻ പോയ ആളാണ് കണ്ടത്. അയാളുടെ പോലീസ് സ്റ്റെമെന്റ്റ് അപ്പോൾ തന്നെ പോലീസ് എത്തി. ഡോഗ്‌സ്‌ക്വാഡ് മണം പിടിച്ചു മെയിൻ റോഡ് വരെ പോയി. മരണം നടന്നത് തലേ ദിവസം നാലുമണി സമയത്താണ്. മരിച്ചതിൽ ഒരാൾ TCS എംപ്ലോയീ ആണ് എന്നാണ് പോലീസ് ആദ്യം കരുതിയത്. പക്ഷേ അന്വേഷിച്ചപ്പോൾ ഫേക്ക് id ആണ് എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. ഐബി ഏജെൻ്റെ ആണെന്ന് മനസ്സിലായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *