തുളസിദളം – 8അടിപൊളി  

“രുദ്രേട്ടാ… നിങ്ങൾ എന്നെ തൊടുന്ന ഒരോ നിമിഷവും ഞാൻ എന്ത് മാത്രം എൻജോയ് ചെയ്യുന്നുണ്ടെന്നറിയോ, അതിപ്പോ കൊല്ലാനായാലും തഴുകാനായാലും, നിങ്ങളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എനിക്ക് അവളോട് പക കൂടുകയാണ്, എന്ന് വച്ചാൽ ആ ഓരോ നിമിഷവും അവൾ മരണത്തോട് അടുക്കയുകയാണ്…”

അവൾ പറഞ്ഞു തീർന്നതും അവളുടെ കവിളിൽ അവന്റെ കൈ ശക്തിയായി പതിച്ചു, ഒരു നിമിഷം അവൾ തലയൊന്ന് കുടഞ്ഞു,

“നീയെന്താടി പറഞ്ഞത്… എന്റെ ഉണ്ണിയെ ഒരു വാക്കുകൊണ്ട് പോലും നോവിച്ചാൽ…”

അവൻ പറഞ്ഞുകൊണ്ട് കിതച്ചു,

“ദേഷ്യം വരുന്നുണ്ടോ…? എന്നാ നീ കേട്ടോ… അവളുടെ ആയുസ്സെത്തി… അവളുടെ വിധി ഉടനെ നടപ്പാക്കും… പിന്നീട് അവളുടെ ശവം പോലും നീയൊന്നും കാണില്ല… പിന്നേ നിനക്ക് വേണ്ടി ഒരേഒരു കാര്യം ഞാൻ ചെയ്തു തരാം… അവളുടെ ജീവന് പകരം നിന്റെ ജീവിതം എന്നോടൊപ്പം ജീവിച്ച് തീർക്കണം… പറ്റോ…? എന്നാ ഞാനവളുടെ ജീവൻ പിച്ചയായി കൊടുക്കാം…”

അവളൊരു ഉന്മദിനിയെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു

അതുകേട്ട് രുദ്ര് പല്ലുകടിച്ചു

“വെറുതെ പല്ലുകടിച്ചു പൊട്ടിക്കണ്ട, എല്ലാം അവളുടെ വിധിയാണ്, ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ… അപ്പൊ അവൾ ചെയ്ത കുറ്റം…? അതെന്താണെന്നല്ലേ…? എനിക്ക് വേണ്ടി സൃഷ്ടിച്ചതിനെയെല്ലാം മോഹിച്ചത്… അല്ല… എനിക്ക് വേണ്ടി സൃഷ്ടിച്ചതെല്ലാം അവളെ മോഹിച്ചത്… അതാണ് അവൾ ചെയ്ത വലിയ കുറ്റം…”

ശില്പ ക്രൂരമായ ചിരിയോടെ പറഞ്ഞു

രുദ്ര് അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി, അവന്റെ കണ്ണിൽ അവളോടുള്ള ദേഷ്യവും വെറുപ്പും നിറഞ്ഞു, അതുകണ്ട് ശില്പ പുച്ഛത്തോടെ ചിരിച്ചു

“എന്ന നീ കേട്ടോ… നീയെന്നല്ല ഒരുത്തരും തൊടില്ല എന്റെ ഉണ്ണിയെ… അതിന് ഈ രുദ്ര് സമ്മതിക്കില്ല, എന്റെ ജീവൻ കൊടുത്തായാലും അവളെ ഞാൻ കാക്കും… പക്ഷേ അത് കാണാൻ നീയുണ്ടാവില്ല നിന്റച്ഛനും… കാരണം അതിനു മുന്നേ രണ്ടിനേം ഞാൻ കാലപുരിക്ക് അയക്കും…”

രുദ്ര് അവളുടെ നേരെ വിരൽ ഞൊടിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട ശില്പ പൊട്ടിച്ചിരിച്ചു…

“ഒരിക്കലും നടക്കാത്ത സ്വപ്നം… അല്ലെങ്കിലും നടക്കാത്ത സ്വപ്നം മാത്രേ രുദ്രേട്ടൻ കാണു… അതിപ്പോ ഇതായാലും ഉണ്ണിയുടെ കാര്യമായാലും…”

ശില്പ പുച്ഛത്തോടെ പറഞ്ഞു

“കാണാം നമുക്ക്…”

രുദ്ര് പരഞ്ഞു

“കാണാം…”

“അതിന് മുന്നേ നിന്റെയും നിന്റെ തന്തയുടെയും പേരിൽ മൃത്യുഞ്ചയഹോമം നടത്തിയേക്ക്… കാരണം നീയിപ്പോ കാലനാണ് വഴിപാട് നടത്തുന്നത്…”

രുദ്ര് പുച്ഛത്തോടെ പറഞ്ഞു, ശില്പ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി, അതുകണ്ട് രുദ്ര് ഒന്ന് പുച്ഛത്തോടെ ചിരിച്ചു,

“move bitch get out the way…

Get out the way bitch get out the way…”

രുദ്ര് പാടിക്കൊണ്ട് അവളെ തള്ളിമാറ്റി പുറത്തേക്ക് പോയി

••❀••

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു, ഇന്ന് പൂജയുടെ അഞ്ചാംദിവസം ആണ്,

അന്ന് വൈകിട്ട് ശില്പ പുറത്ത് പോയി തിരികെ വരുമ്പോൾ വിവേക് കാറിനു മുൻപിൽ കയറി രണ്ട് കയ്യും വിരിച്ച് നിന്നു,

വിവേകിനെ കണ്ട ശില്പ ഒന്ന് ഞെട്ടി,അവന്റെ മുൻപിലായി കാറ് നിർത്തി, വിവേക് നടന്ന് ഡ്രൈവിംഗ് സീറ്റിനടുത്തെത്തി അകത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാണിച്ചു, ശില്പ ഒന്ന് മടിച്ചെങ്കിലും പിന്നീട് ഗ്ലാസ്സ് താഴ്ത്തി

“തമ്പുരാട്ടി ഒന്നിറങ്ങണം…. അടിയന് കുറച്ച് കാര്യങ്ങൾ ഉണർത്തിക്കാനുണ്ട്…”

അവൻ പറഞ്ഞു

“എന്ത്… എന്ത് കാര്യങ്ങൾ… എനിക്കൊന്നും കേൾക്കാനില്ല…”

അവൾ അവനെ നോക്കാതെ പുച്ഛത്തോടെ പറഞ്ഞു

“ഹ… അങ്ങനെ പറഞ്ഞോഴിയാതെ… പറയേണ്ട കാര്യം ഞാൻ പറയും അത് നീ കേൾക്കുകയും ചെയ്യും…”

അവൻ ഗൗരവത്തിൽ അവളെ നോക്കിപ്പറഞ്ഞു

“ഇല്ലെങ്കിൽ നീയെന്ത് ചെയ്യും…?”

അവൾ വാശിയോടെ പറഞ്ഞു,

“അത് ചോദ്യം… നീയും നിന്റെ തന്തേം കൂടെ കൊറേ പണി തന്നിട്ടുള്ളതല്ലേ… അപ്പൊ ഞാനെന്തെങ്കിലും മറുപണി തരണ്ടേ…? നിന്റെ തന്തേടെ ഭീക്ഷണി ഭയന്ന് ഇവിടുന്ന് നാട് വിടുമ്പോ മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,

അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”

അവൻ അവളോട് ചോദിച്ചു

ശില്പ സംശയത്തോടെ അവനെ ഉറ്റു നോക്കി

വിവേക് തന്റെ ഫോൺ കയ്യിലെടുത്ത് ഒരു സൗണ്ട് റെക്കോർഡിങ് അവളെ കേൾപ്പിച്ചു,

മൂന്നുപേരുടെ ആത്മഹത്യാ സന്ദേശമായിരുന്നു അത്, അതിൽ രാജേന്ദ്രന്റെയും സുരേഷിന്റെയും മഹിയുടെയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്,

അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി

“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”

ശില്പ ഭയത്തോടെ വിവേകിനെ നോക്കി

“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…

രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കും, ഓർമവച്ച കാലം മുതൽ അവരോരുമിച്ചായിരുന്നു, അതിലൊരാളുടെ പെങ്ങൾ അവർ രണ്ടുപേർക്കും പെങ്ങളായി, ജീവനായി… അവർ വളർന്നു, കൂട്ടുകാരിൽ ഒരാൾ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നാൽ അവന്റെ പ്രാരാബ്ദം അവന് തുടർന്ന് പഠിക്കാനുള്ള വഴി അടച്ചു, പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്റെ കുഞ്ഞുപെങ്ങൾ അവളുടെ പഠനം ഉപേക്ഷിച് ജോലിക്കിറങ്ങുന്നു, എല്ലാവരും ഒരുപാട് പറഞ്ഞു നോക്കി, അവൾ കേട്ടില്ല, തന്റെ പ്രീയപ്പെട്ട ഏട്ടന് വേണ്ടി, അവനെ പഠിപ്പിക്കാൻ വേണ്ടി അവൾ പഠനം ഉപേക്ഷിച്ചിറങ്ങി, വീടിന്റെ ആധാരം ബാങ്കിൽ ഇട് കൊടുത്ത് ലോൺ എടുക്കാനുള്ള ശ്രമങ്ങളെല്ലാം മുന്നാധാരത്തിലെ പിശക് പറഞ്ഞ് തടയപ്പെട്ടു, ഒടുവിൽ അവൾ ആ ആധാരം നാട്ടിലെ ഒരു കൊള്ളപലിശക്കാരന് പണയം വച്ചു പണം വാങ്ങി, അവൾ ചെയ്യാവുന്ന പണി മുഴുവനും രാവും പകലും ഇല്ലാതെ ചെയ്ത് കടം വീട്ടിക്കൊണ്ടിരുന്നു, ആരുടെയും സഹായം അവൾ സ്വീകരിച്ചില്ല, അവസാനം കടം വീട്ടികഴിഞ്ഞു ആധാരത്തിനായി ചെന്ന അവളെ ആ കൊള്ളപലിശക്കാരനും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ചവച്ചു തുപ്പി, സ്വന്തം മോളുടെ പ്രായം പോലുമില്ലാത്ത ആ കുട്ടിയെ അവന്മാർ കടിച്ചു കുടഞ്ഞു, ജീവിതവും മാനവും നഷ്ടപ്പെട്ട അവളും അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, അതറിഞ്ഞ ആ സഹോദരൻ തകർന്നുപോയി, ആ പെൺകുട്ടിക്ക് നീതി കിട്ടാൻ അവൻ പോലീസ് സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ ഓഫീസുകളിലും കയറിയിറങ്ങി, എങ്ങു നിന്നും അവന് നീതി കിട്ടിയില്ല, അവനോടൊപ്പം ഏതിനും കൂടെ നിന്ന അവന്റെ കൂട്ടുകാരനെ ആ പലിശക്കാരനും കൂട്ടുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കി, ആ കൂട്ടുകാരനെ ആ പലിശക്കാരന്റെ മകൾ അവനെ പ്രേമിക്കുന്നു എന്ന് നടിച്ചു അവനെ ചതിച്ചു, അവനെ സ്ത്രീലമ്പടനാക്കി, നാട്ടിൽ നിൽക്കാൻ വയ്യാതായപ്പോൾ അവൻ ഈ നാട് വിട്ടു പോകേണ്ടി വന്നു, അവന്റെ കൂട്ടുകാരനെ പോലും കളഞ്ഞ്… അതോടെ ആ സഹോദരൻ തകർന്നു, തന്റെ കുഞ്ഞുപെങ്ങൾ മരിച്ച ശേഷവും ഇല്ലാവചനങ്ങൾ പറഞ്ഞുണ്ടാക്കി രസിച്ചു ഈ നാട്ടുകാർ, ഇപ്പൊ അവൻ മുഴു ഭ്രാന്തനായി ഭ്രാന്തശുപത്രിയിൽ കിടപ്പുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *