നന്ദിനി 8അടിപൊളി  

നന്ദിനി :പ്ലീസ് കുട്ടേട്ടാ വിട് ശ്യാമേട്ടനെ വിട്….ഞാൻ ഒന്ന് പറയട്ടെ…

കുട്ടൻ തിരിഞ്ഞു വന്നു നന്ദിനിയുടെ കവിളിൽ കുത്തി പിടിച്ചു…

കുട്ടൻ :നീ ഇനി എന്ത് പറയാൻ ആണ്…. എടി നമ്മളുടെ കല്യാണ നിശ്ചയം കഴിഞ്ഞത് അല്ലെ… ഇത്രയും ആയിട്ടും നിനക്ക് എങ്ങനെ എന്നെ ചതിക്കാൻ തോന്നി…

നന്ദിനി കവിളിൽ നിന്ന് അവന്റെ കൈ വലിച്ചു മാറ്റി.. എന്നിട്ട് കുട്ടന്റെ നേർക്ക് വിരൽ ഉയർത്തി.. ഇതുവരെ നന്ദിനിയിൽ കാണാത്ത മറ്റൊരു രൂപം അവൻ കണ്ടു….

നന്ദിനി :ഞാൻ ആരെയാ ചതിച്ചത് പറ… അന്ന് മുതൽ ഈ മുഖം മാത്രം ആയിരുന്നു എന്റെ മനസ്സിൽ. എന്നാൽ എന്നെ കാണുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ എന്നെ ഒഴിവാക്കി എത്ര തവണ പോയി… എന്നിരുന്നാലും എന്നോട് ഇഷ്ടം ഉണ്ടെന്ന് കരുതി നടന്ന ഒരു പൊട്ടി പെണ്ണാണ് ഞാൻ… നാളുകൾ കാത്തിരുന്നു ഇവിടെ വന്നാൽ എന്റെ കൂടെ സംസാരിക്കാൻ എങ്കിലും സമയം ചിലവഴിക്കാർ ഉണ്ടോ… എന്തിനു ഒരു ഫോണിൽ മെസ്സേജ് എങ്കിലും അയച്ചാൽ റിപ്ലൈ ചെയ്യാമല്ലോ… ഒരു പെണ്ണ് എത്ര നാളായി കാത്തിരിക്കുന്നു വന്നിട്ട് അവളോട്‌ ഒന്ന് മിണ്ടാൻ സമയം കണ്ടെത്തിയോ…. പിന്നെ എങ്ങനെ എല്ലാം എന്റെ തെറ്റ് ആകും….

കുട്ടൻ :എനിക്ക് നിന്നോട് ഇഷ്ട കുറവ് ഒന്നുമില്ല.. പിന്നെ പുറത്തേക്ക് പോകാൻ ഉള്ള ലക്ഷ്യം അത് എന്റെ ഒരു അമ്പിഷൻ ആണെന്ന് നിനക്ക് അറിയാമല്ലോ… ഞാൻ അത് കൂടുതൽ ഫോകസ് ചെയ്തു… എന്തിനു നിനക്ക് വേണ്ടി കല്യാണത്തിന് എടുക്കാൻ ഉള്ള പുടവ പോലും ഞാൻ എന്നെ സെലക്ട്‌ ചെയ്തു വെച്ചിരിക്കുക ആണെന്ന് അറിയോ… നിനക്ക് ഇടാൻ ഉള്ള താലി മാല പോലും ഞാൻ അങ്ങനെ കരുതി വെച്ചിരിക്കുക ആണ്…

നന്ദിനി :അതേ അതെല്ലാം കുട്ടേട്ടന്റെ മനസ്സിൽ ഇരുന്നാൽ മതി ഒന്നും പുറത്ത് കാണിക്കരുത്… ഞാൻ എങ്ങനെ മനസ്സിൽ ആക്കാൻ ആണ്.. സ്നേഹം കാണിക്കാതെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് മനസ്സിൽ ആക്കാൻ ദേവി ഒന്നുമല്ല….

കുട്ടൻ :ഇത്രയും നാൾ ആയിട്ടും നിനക്ക് എന്നെ മനസ്സിൽ ആയില്ലല്ലോ നന്ദിനി…

അപ്പോഴേക്കും ശ്യാം വെള്ളകെട്ടിൽ നിന്നും കരയിലേക്ക് കയറി വന്നു… അവൻ കൈകൊണ്ട് മുഖം തുടച്ചു…

ശ്യാം :എടാ ഞാൻ ഒന്നും മനപ്പൂർവം അല്ല…

കുട്ടൻ :നീ ഒന്നും മിണ്ടരുത് നിനക്ക് അറിയാല്ലോ ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചവർ ആണെന്ന്…

ശ്യാം :അതിന് നീ എന്നോട് നിശ്ചയം കഴിഞ്ഞത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ.. അവളെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ… ഞാൻ കരുതി നിന്റെ സ്വപ്‌നങ്ങൾക്ക് പിറകെ ആണ് നീ എന്ന്… എപ്പോഴും പുറത്ത് പോകണം പൈസ ഉണ്ടാക്കണം അതല്ലേ നീ പറഞ്ഞിട്ടുള്ളു…

കുട്ടൻ :അതേ ആ സ്വപ്നത്തിൽ എന്റെ പെണ്ണിനെ പറ്റി ഞാൻ എന്തിനാ നിന്നോട് പറയണം.. അവൾ എന്റെ ഉള്ളിൽ മാത്രം ഇരിക്കണം എന്ന് ഞാൻ കരുതി.. മറ്റാരും അറിയേണ്ട…

നന്ദിനി :കുട്ടേട്ടാ എനിക്ക് ഇപ്പൊ എന്താ പറയാൻ പറ്റുക… എന്നോട് ക്ഷമിക്കണം ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്…

കുട്ടന്റെ നെഞ്ചിൽ കത്തി കുത്തി കയറ്റിയ പോലെ ആയിരുന്നു ആ നിമിഷം…

കുട്ടൻ :നന്ദിനി നീ എന്താ ഈ പറയുന്നത് എന്ന് നിനക്ക് ഓർമ്മ ഉണ്ടോ… നമ്മുടെ കല്യാണ കാര്യം ആണ് ഇവിടെ അവർ സംസാരിച്ചു കൊണ്ട് ഇരിക്കുന്നത്…

നന്ദിനി :എനിക്ക് അതൊന്നും അറിയില്ല കുട്ടേട്ടാ.. എനിക്ക് ഇനി ഒന്നും തലയിൽ കേറില്ല.. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം….

കുട്ടൻ ശ്യാമിനെ നോക്കി…

കുട്ടൻ :എടാ നീ അവളെ ഇഷ്ട്ടപെട്ടോ പക്ഷേ എന്തിനാടാ ഇതൊക്കെ വലിച്ചു കേറ്റാൻ അവളെ പ്രേരിപ്പിക്കുന്നത്… അവൾ ഒരു പാവം ആടാ…

നന്ദിനി :അത് ശ്യാം ചേട്ടനെ കുറ്റം പറയണ്ട കുട്ടേട്ടാ എന്റെ കൂടെ തെറ്റാ അറിയാതെ ഞാൻ അതൊക്കെ ഇഷ്ടപെട്ട് പോയി…

ശ്യാമിനെ ന്യായികരിക്കാൻ അവൾ കാണിക്കുന്ന മിടുക്കിന് മുൻപിൽ ആണ് സത്യത്തിൽ കുട്ടൻ തളർന്നു പോകുന്നത്…

കുട്ടൻ :എടാ എടാ നീ എന്റെ ജീവിതം തകർത്തു… ഇത് കൊണ്ട് തന്നെ ആണ് നിന്നോട് ഇവളെ പറ്റി ഒന്നും തന്നെ പറയാതെ ഇരുന്നത്.. ഫോട്ടോ കണ്ടാൽ പോലും നിന്റെ വായിൽ നിന്ന് അനാവശ്യ വർത്താനം പുറത്ത് വരും. അതുപോലും കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു… നന്ദിനി ഇവൻ എത്ര പെണ്ണുങ്ങൾ ആയി ബന്ധം ഉണ്ടെന്ന് നിനക്ക് അറിയോ…

Leave a Reply

Your email address will not be published. Required fields are marked *