കുട്ടൻ :ഇനി പറ എന്താ ഉണ്ടായത്…
നന്ദിനി :അത് എന്നോട് എന്നോട് ക്ഷമിക്കണം കുട്ടേട്ടാ അവൻ എന്നേ ചതിക്കുക ആയിരുന്നു.. ഞാൻ അവനെ അത്രത്തോളം വിശ്വസിച്ചു പക്ഷേ അവൻ എന്നേ ചതിച്ചു…
കുട്ടൻ :അപ്പോൾ നീ എന്നോട് ചെയ്തതോ…. ഞാൻ എന്താ മറക്കേണ്ടത് നീ പറ… നിന്റെ പരവേശം കണ്ടപ്പോളെ എനിക്ക് തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്….
നന്ദിനി :അയാൾ ഒരു എന്നേ ഓരോന്ന് പറഞ്ഞു പറ്റിക്കുക ആയിരുന്നു…. എനിക്ക് അബദ്ധം പറ്റി പോയി… എനിക്ക് അറിയില്ല എങ്ങനെ പറയണം എന്ന്.. പൈസക്ക് വേണ്ടി സ്വന്തം ഭാര്യയെ…. ചേ……
കുട്ടൻ :ഞാൻ നിന്നോട് പറഞ്ഞപ്പോൾ നീ എന്താ എന്നോട് പറഞ്ഞത്.. ശ്യാം ചേട്ടനെ കുറിച്ച് അനാവശ്യം പറയരുത് എന്ന്… ഇപ്പോളോ….
നന്ദിനി :എനിക്ക് അറിയാം… ഞാൻ ചെയ്ത തെറ്റുകൾ ഒരിക്കലും പൊറുക്കാൻ പറ്റില്ല എന്ന്….എന്നേ സ്വീകരിക്കണം എന്ന് ഞാൻ പറയുന്നില്ല കാരണം ആ മനസ്സിൽ എനിക്ക് ഇനി സ്ഥാനം ഇല്ലെന്ന് അറിയാം… അതുകൊണ്ട് എനിക്ക് ഇവിടെ ഇനി നിൽക്കാൻ പറ്റില്ല നാട്ടിൽ പോകാൻ എന്നേ സഹായിക്കാൻ പറ്റുമോ…
കുട്ടൻ :നീ ഇനി നാട്ടിൽ പോകേണ്ട നന്ദിനി…
നന്ദിനി അവനെ നോക്കി…
നന്ദിനി :അതെന്താ….
കുട്ടൻ :ശ്യാം എന്നേ അത് പറഞ്ഞു ഒരുപാട് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.. ഇന്നലെ രാത്രി ഞാൻ എല്ലാം മുത്തശ്ശനോടും മുത്തശ്ശിയോടും തുറന്നു പറഞ്ഞിരുന്നു…
അത് കേട്ടപ്പോൾ നന്ദിനി ഒരു ശവം പോലെ ആയി….
കുട്ടൻ :അതുകൊണ്ട് നീ ഇനി നാട്ടിൽ പോയാലും ആ വീട്ടിൽ നിനക്ക് സ്ഥാനം ഉണ്ടാകില്ല… അനുഭവിക്കണം നന്ദിനി നീ കാരണം അത്രത്തോളം ഞാൻ കണ്ണ് നീര് കുടിച്ചിട്ടുണ്ട്….
അവൾ തറയിൽ ഇരുന്നു വിതുമ്പിയപ്പോൾ… പെട്ടെന്ന് ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു… നന്ദിനി കുട്ടനെ നോക്കി കരഞ്ഞു കൊണ്ട് എഴുന്നേറ്റു…കുട്ടൻ പോയി ഡോർ തുറന്നു… അവൾ അപ്പോഴേക്കും അവിടെ നിന്ന് മാറി നിന്നു…
ശ്യാം :അഹ് എടാ…
കുട്ടൻ :കാര്യം പറയെടാ മൈരേ…..!
ഉം അവൻ കുട്ടന്റെ പിറകിലേക്ക് നോക്കി…
കുട്ടൻ :ഉം എന്താ നോക്കുന്നത്…
ശ്യാം :നീ ഇവിടെ ഒറ്റയ്ക്ക് ആണോ എന്ന് നോക്കിയത് ആണ്…
കുട്ടൻ :തത്കാലം ഒറ്റക്ക് തന്നെ.. ഇനി അങ്ങോട്ടും അങ്ങനെ തന്നെ..
ആ പറച്ചിലിൽ നന്ദിനി അവിടെ വന്നിട്ടില്ല എന്ന് അവനു തോന്നി. കൂടുതൽ ഒന്നും പറയാതെ അവൻ തിരിച്ചു പോയി… അവൻ പോയി കഴിഞ്ഞു നന്ദിനി അകത്തു നിന്ന് പുറത്തെക്ക് വന്നു…
കുട്ടൻ :നീ എനിക്ക് ഒരു സഹായം ചെയ്യണം…
നന്ദിനി :എന്ത് സഹായം….!!!!
കുട്ടൻ :പറയാം…
അവൻ ഫോൺ എടുത്തു ബാൽക്കണി സൈഡിലേക്ക് പോകുന്നത് കണ്ടു അവിടെ നിന്ന് ആരോടോ എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു… അവൾക്ക് അത് വ്യക്തമായി ഒന്നും മനസ്സിൽ ആയില്ല… കുറച്ചു കഴിഞ്ഞു അവൻ ഉള്ളിലേക്കു വന്നു..
കുട്ടൻ :ശ്യാമിനെ വിളിച്ചു കാണണം എന്ന് പറ….!
നന്ദിനി :പ്ലീസ് കുട്ടേട്ടാ എനിക്ക് ഇനി അവന്റെ കൂടെ പോകാൻ പറ്റില്ല…
കുട്ടൻ :നീ പോയെ പറ്റു തത്കാലം…. പക്ഷേ അത് നീ ഒറ്റയ്ക്ക് എനിക്ക് വേണ്ടത് അവനെ ആണ്…. പക്ഷേ അതിന് നീയും എന്റെ കണ്മുന്നിൽ വേണം… ഫോൺ എടുത്തു കാശ് വേണം എന്ന് പറ ഹാർബറിൽ ബോട്ട് നമ്പർ 16 ഇൽ കാണണം എന്നും പറയണം… പക്ഷേ നമുക്ക് ആദ്യം അവിടെ ചെല്ലണം എന്നിട്ട് മതി വിളി…
കുട്ടൻ നന്ദിനിയെ കൊണ്ട് ഹാർബറിൽ പോയി. അവിടെ വെച്ച് കുട്ടൻ പറഞ്ഞത് അനുസരിച്ചു നന്ദിനി ശ്യാമിനെ കാൾ ചെയ്ത് വിളിപ്പിച്ചു…ബാഗിൽ കാശ് എന്ന രീതിയിൽ ശ്യാം ബോട്ടിൽ എത്തി എന്നാൽ അവളെ കൊണ്ട് പോകാൻ ആയിരുന്നു അവൻ വന്നത്. ശ്യാം നന്ദിനിയുടെ അടുത്തേക്ക് വന്നപ്പോൾ ബോട്ട് ഓൺ ആവുകയും കടലിലേക്ക് ബോട്ട് പോവുകയും ചെയ്തു. ഒന്നും മനസ്സിൽ ആകാതെ ശ്യാം ബോട്ടിൽ തന്നെ നിന്നു. അവനിൽ മെല്ലെ ഭയം വെച്ച് തുടങ്ങി… ബോട്ട് ഓടിച്ചു കൊണ്ട് പോകുന്ന ഒരു സഹായി അവൾക്ക് ഉണ്ടെന്ന് അവനു മനസ്സിൽ ആയി… കടലിന്റെ കുറച്ചു ഉള്ളിലേക്ക് ചെന്ന് ബോട്ട് ഓഫ് ചെയ്തു ആ രൂപം അവന്റെ കണ്മുന്നിൽ വന്നു നിന്നു… കുട്ടനെ കണ്ടതും അവൻ ഭയന്നു വിറച്ചു…
