നന്ദിനി 8അടിപൊളി  

കുട്ടൻ :എന്നാൽ പിന്നെ അങ്ങനെ ആകട്ടെ…

നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് സന്തോഷം കൊണ്ട് ആണെന്ന് മുത്തശ്ശിയും മുത്തശ്ശനും കരുതി.. അവൾ പാത്രം എടുത്തു കഴുകാൻ ആയി പിറകിലേക്ക് പോയി… കുട്ടന് അത് ഒരു ആശ്വാസം ആയിരുന്നു… ഇനി താമസിപ്പിക്കേണ്ട എന്ന് അവനും മനസ്സിൽ കരുതിയിരുന്നു. അന്ന് രാത്രി ശ്യാം ബാൽക്കണിയിൽ തന്നെ ഇരുന്നു ഫോൺ യൂസ് ചെയ്യുന്നത് കുട്ടൻ കണ്ടു… പക്ഷേ കൂടുതൽ ഒന്നും ചോദിക്കാൻ അവൻ അങ്ങോട്ട്‌ പോയില്ല…
സത്യത്തിൽ അപ്പോൾ നന്ദിനി ശ്യാമുമായി ചാറ്റിങ്ങിൽ ആയിരുന്നു… കുട്ടൻ അപ്പോൾ ആണ് വാട്സ്ആപ്പ് വെറുതെ ചെക്ക് ചെയ്‍തത്.. അപ്പോൾ നന്ദിനിയും ശ്യാമും ഓൺലൈൻ കാണിക്കുന്നുണ്ട്… അവർ തമ്മിൽ ചാറ്റിങ് നടക്കുന്നുണ്ടോ എന്നൊരു സംശയം കുട്ടന് ഉണ്ടായി…

ശ്യാം :എന്റെ നന്ദിനി നീ ഒന്ന് സമാധാനപ്പെടു… നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം….

നന്ദിനി :എന്ത് വഴി മുത്തശ്ശൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്താ ചെയ്യുക…

ശ്യാം :ഞാൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു…

നന്ദിനി :എന്ത്…..!

അതേ സമയത്തു നന്ദിനിക്ക് കുട്ടൻ മെസ്സേജ് അയച്ചു….

ശ്യാം :അതൊക്കെ ഞാൻ പറയാം…

നന്ദിനി :ദേ കുട്ടേട്ടൻ മെസ്സേജ് അയക്കുന്നു…

ശ്യാം ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ കുട്ടൻ ഫോൺ യൂസ് ചെയ്യുന്നത് കണ്ടു… അത് തന്നെ ആയിരുന്നു കുട്ടന് വേണ്ടത്. നന്ദിനി അവൾക്ക് മെസ്സേജ് അയച്ചത് അവനോട് പറഞ്ഞിരിക്കുന്നു… അത് കൊണ്ട് ആണ് അവൻ തിരിഞ്ഞു നോക്കിയത്.. അപ്പോൾ അവർ തമ്മിൽ വല്ലതും ഉണ്ടോ? അത് കൊണ്ട് ആണോ നന്ദിനി എന്നെ അവോയിട് ചെയ്യുന്നത്? അങ്ങനെ പല പല ചോദ്യങ്ങൾ കടന്നു വന്നു… കുട്ടന്റെ സമാധാനം ഇതിനകം നഷ്ടമായി തുടങ്ങിയിരുന്നു.

ശ്യാം :ഉം അവൻ അകത്തു ഇരിപ്പുണ്ട് ഇവിടെ ഇരുന്നു കാണാം… നീ അവനു റിപ്ലൈ കൊടുത്തോ വല്ലതും..

നന്ദിനി :ഇല്ല….

ശ്യാം :എന്തെങ്കിലും റിപ്ലൈ കൊടുക്ക്…

നന്ദിനി :ഉം ശെരി…

തന്റെ മെസ്സേജ് ഇത്രയും നേരം ആയിട്ടും നന്ദിനി റീഡ് ചെയ്തില്ല എന്ന് ഓർത്തപ്പോൾ അതിൽ എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിൽ ആയി. പെട്ടെന്ന് അവൻ അയച്ച മെസ്സേജ് ബ്ലൂ ടിക് വീണു… നന്ദിനി typeing…..

നന്ദിനി :പറ കുട്ടേട്ടാ….

കുട്ടൻ :എന്താ തിരക്ക് ആണോ…!

നന്ദിനി :ഹേയ് അല്ല…

കുട്ടൻ :അല്ല മെസ്സേജ് അയച്ചു കുറച്ചു ടൈം ആയി അതാ ചോദിച്ചത്….

നന്ദിനി :അത് ഞാൻ കണ്ടില്ല ഇപ്പോൾ ആണ് ശ്രദ്ധിച്ചത്…

കുട്ടൻ :ഉം അതിന് മാത്രം തിരക്ക് ഉണ്ടോ…!

നന്ദിനി :അല്ല ഞാൻ കണ്ടില്ല കുട്ടേട്ടാ അതാ…

അപ്പോൾ ശ്യാം മെസ്സേജ് അയച്ചു…

ശ്യാം :എന്താ നന്ദിനി അവൻ അയച്ചത്…

നന്ദിനി :കുട്ടേട്ടന്റെ സംശയ പ്രകടനം തന്നെ….

ശ്യാം :അഹ് എന്തെങ്കിലും പറഞ്ഞു ഒഴിവാക്ക്..

നന്ദിനി :ഉം…

കുട്ടൻ :പിന്നെ പറ നന്ദിനി, ഇപ്പൊ നിനക്ക് സന്തോഷം ആയില്ലേ…

നന്ദിനി :എന്തിനു…!

കുട്ടൻ :നമ്മുടെ കല്യാണം… പെട്ടന്ന് ആകും എന്ന് ഞാനും കരുതിയില്ല…

നന്ദിനി :അഹ്…

കുട്ടൻ :നിനക്ക് എന്ത്പറ്റി…

നന്ദിനി :എന്ത്..?

കുട്ടൻ :അല്ല ഒന്നിനും ഒരു ഉത്സാഹം ഇല്ല…

നന്ദിനി :കുട്ടേട്ടന് തോന്നുന്നത് ആണ്…

കുട്ടൻ :ഞാൻ ആദ്യം ആയി അല്ലല്ലോ നന്ദിനി നിന്നെ കാണുന്നത്. നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ….

നന്ദിനി :എന്ത് ഒന്നും ഇല്ല കുട്ടേട്ടാ.. അതേ എനിക്ക് ഉറക്കം വരുന്നു.. ഞാൻ പൊക്കോട്ടെ…

കുട്ടൻ :ഉം…

നന്ദിനി തിരിച്ചു ഒന്നും പറയാൻ ആയി നിന്നില്ല..

നന്ദിനി :അഹ് ശ്യാം ചേട്ടാ പറ…

ശ്യാം :പോയ നിന്റെ മൊണ ചെക്കൻ…

നന്ദിനി :🤣… ഓഹ് ഞാൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു…

ശ്യാം :നാളെ എന്തായലും അവനോട് കാര്യം തുറന്നു പറയണം അല്ലെങ്കിൽ പണി പാളും…

നന്ദിനി :എനിക്ക് പേടി ആകുന്നു ശ്യാം ഏട്ടാ.. 🥲

ശ്യാം :ഹേയ് പേടിക്കണ്ട പേടിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല നമുക്ക് വരുന്നിടത് വെച്ച് കാണാം…

കുട്ടൻ അപ്പോഴും അവൾ ഓൺലൈനിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *