നന്ദിനി 8അടിപൊളി  

ശ്യാം :എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ…

നന്ദിനി :ഉം ശെരി…

ശ്യാം എഴുന്നേൽക്കുന്നത് അവൻ ശ്രദ്ധിച്ചു. ഫോൺ പോക്കറ്റിൽ വെക്കുന്നതും സിഗരറ്റ് കത്തിച്ചു വലിക്കുന്നതും അവൻ കണ്ടു.. ശ്യാം ഓൺ ലൈനിൽ നിന്ന് പോയത് കൊണ്ട് ആണോ എന്നറിയില്ല ഇപ്പോൾ നന്ദിനിയും പോയിരിക്കുന്നു.. കുട്ടന് ഇപ്പോൾ സംശയം കൂടി വരാൻ തുടങ്ങി. കുട്ടൻ ഒന്നും അറിയാതെ പോലെ നിന്നു.. അന്ന് രാത്രി മെല്ലെ ഇഴഞ്ഞു നീങ്ങി..

പിറ്റേന്ന് രാവിലെ കുട്ടൻ എഴുന്നേറ്റു വന്നപ്പോൾ ശ്യാമിനെ അവന്റെ മുറിയിൽ കണ്ടില്ല… അവൻ നേരെ അടുക്കളയിലേക്ക് പോയി… അവിടെ മുത്തശ്ശി അടുപ്പിന് ചാണകം തളിക്കുന്ന ധൃതിയിൽ ആയിരുന്നു. വീട്ടിൽ ഒരു പണിക്കാരി വരുന്നുണ്ട് സഹായത്തിനായി അവർ തത്കാലം പാചകം പുറത്ത് ചെയ്യിപ്പിലേക്ക് മാറ്റി വെച്ച് പാചകം ചെയ്യുന്നു…

കുട്ടൻ :മുത്തശ്ശി നന്ദിനി എവിടെ..!

മുത്തശ്ശി :അഹ് അവൾ കുളിക്കാൻ പോയി മോനെ….

കുട്ടന് മനസ്സിൽ എന്തോ തോന്നി.. അവൻ മെല്ലെ അങ്ങോട്ട്‌ നടന്നു… പെണ്ണുങ്ങൾ പോകുന്ന കുളി സ്ഥലത്തു പോകാൻ അവൻ മടി കാണിച്ചു.. അവൻ വേഗം ആണുങ്ങൾ കുളിക്കുന്ന സൈഡിൽ ഇറങ്ങി. പടി ഇറക്കിൽ നിന്ന് കൊണ്ട് അവൻ അപ്പുറത്ത് നടക്കുന്നത് ശ്രദ്ധിച്ചു.. വലിയ മതിൽ ആയത് കൊണ്ട് അപ്പുറത്ത് സംസാരിക്കുന്നത് എന്തെന്ന് വ്യക്തമല്ല… പക്ഷേ എന്തോ മൂളൽ മാത്രം കേൾക്കുന്നു… അവനു പെട്ടെന്ന് ഒരു ബുദ്ധി തോന്നി കുട്ടൻ അവന്റെ ഫോണിലേക്കു ഒന്ന് കാൾ ചെയ്തു.. പെട്ടെന്ന് മതിൽ കെട്ടിന് അപ്പുറത്ത് നിന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം അവൻ കേട്ടു. രണ്ട് റിങ് അടിച്ചപ്പോൾ തന്നെ അത് കട്ട് ആക്കുകയും ചെയ്തു. കുട്ടന്റെ മനസ്സിൽ വല്ലാത്ത വേദന തോന്നി. ഒരു മതിൽ അപ്പുറത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ അവന്റെ മനസ്സ് വെമ്പി. തന്റെ പ്രിയപ്പട്ടവൾ തന്നെ ചതിക്കുക ആണോ.. അവൻ മനസ്സ് വല്ലാത്ത ഒരു നീറ്റൽ ഉണ്ടാകാൻ തുടങ്ങി… ഇത്രയും നാൾ എന്ത് കാര്യവും വളരെ സരളമായി കൈകാര്യം ചെയ്തു കൊണ്ടിരുന്ന കുട്ടന് ടെൻഷൻ ഉണ്ടാകുവാൻ തുടങ്ങി… അവൻ മറ്റൊന്നും ആലോചിക്കാതെ സ്ത്രീകളുടെ കുളിക്കടവിലേക്ക് എത്തി. അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു.. താഴെ കണ്ട കാഴ്ച്ച അവനു പെട്ടെന്ന് വിശ്വസിക്കാൻ ആയില്ല.. കുളത്തിന്റെ പടവിൽ കുത്തി ഇരുന്നു കൊണ്ട് പുക വലിക്കുന്ന ശ്യാം അവന്റെ ശരീരത്തിൽ ചാരി കിടന്നു പുക എടുത്തു വിടുന്ന നന്ദിനി. കുട്ടനെ കണ്ടതും നന്ദിനിയും ശ്യാമും ചാടി എഴുന്നേറ്റു. നന്ദിനി സിഗരറ്റ് പെട്ടെന്ന് താഴേക്ക് ഇട്ട്.. അവളുടെ കൈ വിറയ്ക്കുക ആയിരുന്നു… ശ്യാം കുട്ടന്റെ നോട്ടം കണ്ട് തന്നെ വിറച്ചു പോയി…കുട്ടൻ അകത്തേക്ക് കയറി കതക് മെല്ലെ അകത്തു നിന്ന് അടച്ചു… എന്നിട്ട് മെല്ലെ പടവുകൾ ഇറങ്ങി താഴേക്ക് വന്നു…

ശ്യാം :ടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ…

കുട്ടൻ :നീ ഒന്നും പറയേണ്ടടാ പന്നി….എടാ തെണ്ടി ചെറ്റേ…..!

പറഞ്ഞു മുഴുപ്പിക്കും മുൻപേ കുട്ടന്റെ വലത് കാൽ അവന്റെ നെഞ്ചിൽ വീണു… നന്ദിനി ഒരു കൺ ചിമ്മി അടയുന്ന മാത്രയിൽ ശ്യാം താഴേക്ക് തെറിച്ചു വീഴുന്നത് ആണ് കണ്ടത്…. താഴെ വെള്ളത്തിലേക്ക് ആണ് അവൻ ചെന്നു വീണത്… അപ്പോഴേക്കും നന്ദിനി കുട്ടനെ തടയും വിധം..

നന്ദിനി :കുട്ടേട്ടാ പ്ലീസ്… ശ്യാം ഏട്ടനെ ഒന്നും ചെയ്യരുത്…

നന്ദിനിയെ കൈയിൽ പിടിച്ചു മുകളിലെ പടവിലേക്ക് തെള്ളി മാറ്റിയ ശേഷം അവൻ വീണ്ടും പടവുകൾ ഇറങ്ങി. വെള്ളത്തിൽ കിടക്കുന്ന ശ്യാമിന്റെ കോളറിൽ പിടിച്ചു വെള്ളത്തിൽ മുക്കി വെച്ചു… നന്ദിനി ഓടി വന്നു കുട്ടനെ തടഞ്ഞു.. ഒരു കൈ കൊണ്ട് അവളെ കരയിലേക്ക് പിടിച്ചു തെള്ളി കൊണ്ട്. കുട്ടൻ ശ്യാമിനെ പിടിച്ചു ഉയർത്തി കരണത്തു നോക്കി ഒറ്റ ഒരെണ്ണം പൊട്ടിച്ചു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്ന പോലെ അവനു തോന്നി. അവൻ വീണ്ടും വെള്ളത്തിലേക്ക് തെറിച്ചു വീണു.. നീന്തി മാറുവാൻ ശ്രമിച്ചു എങ്കിലും അവന്റെ കാലിൽ പിടിച്ചു കുട്ടൻ കരയിലേക്ക് വലിച്ചു. നന്ദിനി ഓടി വന്നു കുട്ടന്റെ പുറത്ത് ഇടിച്ചു കൊണ്ട്..

Leave a Reply

Your email address will not be published. Required fields are marked *