“” ദേ ചെക്കാ.. രാത്രി ഇറങ്ങി പോണേൽ ആ കതകടച്ചിട്ടു പോണം കൊച്ചുള്ളതാ.. “”
കിടക്കാൻ നേരമുള്ള പ്രാർത്ഥനയും കഴിഞ്ഞമ്മ എനിക്കുള്ള വാണിംഗ് ഉം തന്നു
“” ഓ മ്പ്രാട്ടി… “”
അതിന് ഒരു ചിരിയും തന്നമ്മ കിടന്നുറങ്ങി, അമ്മ ഉറങ്ങിയതും
“” ഏട്ടാ…. അമ്മ ഉറങ്ങിയോ…? “”
“” ഹ്മ്മ് ന്തെടി.. കാല് വേദനിക്കുന്നുണ്ടോ…?? “”
അതിനവൾ ഉണ്ടെന്ന് കുറച്ചു പൊങ്ങി തലയനകുമ്പോൾ ഞാൻ എണ്ണിറ്റ് നേരെ അവളുടെ അടുത്തിരുന്നു.., നീട്ടിവെച്ച കാലുകളുഴിഞ്ഞു ഞാൻ അവൾക്കൊപ്പമിരുന്നു അവളും ആ സുഖത്തിൽ എപ്പോളോ നിദ്രയിലേക്ക് പോയതും ഞാനും എപ്പോളോ ഉറങ്ങിപ്പോയിരുന്നു..
പിന്നെ പുലർച്ചെ ന്റടുക്കൽ നിന്നും കേൾക്കുന്ന ചില സ്വരങ്ങളാണ് ന്നെ ഉണർത്തിയത്. കണ്ണുതുറക്കുമ്പോൾ അഹ് ഹാ ല്ലാരുമുണ്ടല്ലോ..? എന്നെന്നോക്കി ചിരിക്കുന്ന അമ്മയെയും ഏട്ടത്തിയെയും ആവളുടെ അമ്മയെയും അഞ്ചുന്റെയും ചിരി കണ്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ന്താണോ ന്നെ നോക്കി ചിരിക്കാൻ മാത്രം ഇത്ര വല്യ കോമഡി..
. അപ്പോളാണ് ഇന്നലെ ഞാൻ കിടന്നതിനെ കുറിച്ചോർത്തത്, അവളുടെ കാലിൽ തല ചാരി എപ്പോളോ ഇന്നലെ ഉറക്കം പിടിച്ചിരുന്നു..
“” ഇന്നലെ നിലത്തു കിടന്നുറങ്ങിയ നീയെങ്ങനെയടാ അവളുടെ കട്ടിലിൽ വന്നേ..””
ന്നെ തളിക്കാൻ മാത്രം വായ തുറക്കുന്ന ന്റെ അമ്മയായിരുന്നു അത്,
“” അജുവേട്ട മസാജിങ് ഒക്കെ കഴിഞ്ഞെപ്പോളാ ഉറങ്ങിയേ.. “”
കുട്ടിനായി ആ തെണ്ടി അഞ്ജുവും ഉണ്ട്.. ഏട്ടത്തിയും അമ്മയും ഒന്നും മിണ്ടില്ല അവിടെ ചിരി മാത്രം..
പിന്നെ അവരെ മൈൻഡ് ചെയ്യാതെ ഞാൻ പുറത്തേക്ക് ഇറങ്ങി ഫ്രഷ് ആകാനുള്ള പരുപാടി നോക്കി,. ഫ്രഷായി തിരിച്ചുവരുമ്പോൾ ന്നെ കാത്തൊരു അമ്മയും മോളുമുണ്ടായിരുന്നു.. ഞാൻ ചെന്നതും അവരെല്ലാം വീട്ടിൽ പോയിട്ട് വരാമെന്നുള്ള നിലപാടിലായി,
അങ്ങനെ റൂമിൽ ഇരിക്കുമ്പോൾ അവൾക്കുള്ള മെഡിസിനും എത്തി അതും കഴിച്ചു കുഞ്ഞിനും എന്തോ തുള്ളിമരുന്നും കൊടുത്ത് പോയതും. കുഞ്ഞ് കിടന്ന് കാരയാൻ തുടങ്ങി.
അതോടെ അവളേം എടുത്ത് അങ്ങോട്ടും എങ്ങോട്ടും നടന്നിട്ടും രക്ഷയില്ലെന്ന് കണ്ട ഞാൻ അവളെ നോക്കി
“” കൊച്ചിന് വിശക്കുണ്ടാവും മനുഷ്യാ ഇങ്ങ് കൊണ്ടാ “”
അവള് കൈ നീട്ടിയതും കൊച്ചിനേം കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി
“” മ്മ് എങ്ങോട്ട് പോവാ…? “”
നൈറ്റിയുടെ സിപ് അഴിച്ചോണ്ട് അവളത് ചോദിച്ചതും ചമ്മി നിൽക്കുന്ന ന്നെ കണ്ടപ്പോ കാര്യം ആശത്തിക്ക് പിടികിട്ടി.
“” കൂടുതല് ചമ്മുവൊന്നും വേണ്ട..! നിങ്ങളെ ന്റെ കെട്ടിയോനാ..നിങ്ങള് കാണാത്തതൊന്നുമെനിക്കില്ല അതോണ്ടെന്റെ മോനെങ്ങും പോണ്ട ഇവിടെ ഇരുന്നോ…””
അവളൊരു ചിരിയോടെ പറഞ്ഞു കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി,
“” നാണമുണ്ടോ മനുഷ്യ നിങ്ങക്ക്, സ്വന്തം ഭാര്യ കുഞ്ഞിന് പാല് കൊടുക്കുന്നടത്തുനിന്ന് പോകാൻ നിക്കുന്നു അയ്യേ.. ഇതുപോലെ ഒരു കോന്തൻ “”
ചിരിയോളുപ്പിച്ചു അവളല്പം ഗൗരവത്തിൽ പറഞ്ഞതും ഞാൻ വീണ്ടും അവിടെത്തന്നെ ഇരുന്ന്.. ഇടക്ക് ആ നൈറ്റിയിൽ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളിലേക്ക് നോട്ടം പോയതും അവള് നോക്കിയതുമെല്ലാം ഒരേ നിമിഷം.. പെട്ടെന്ന് നോട്ടം മാറ്റിയതും അവളൊറ്റ ചിരി.. ന്നിട്ടൊരു ചോദിയോം
“” ന്തേ നോക്കണേ….! പാല് വേണോ ന്റെ കുഞ്ഞാവക്ക്.. “”
കുഞ്ഞി കുട്ടികളോട് ചോദിക്കുന്ന പോലെ അവളെന്നോട് കൊഞ്ചി ചോദിച്ചതും.
“” കൊണ്ടോയ് നിന്റെ മറ്റവന് കൊടുക്കേടി പട്ടി…””
അതുംകൂടെ കേട്ടതും അവളാർത്തു ചിരിക്കാൻ തുടങ്ങി.പാല് കുടിച്ചു മതിയായതും കുഞ്ഞിനെ തിരിച്ചു നിർത്തി മുതുകിൽ തട്ടി ഗ്യാസ് കളഞ്ഞവൾ ന്റെ നേർക്ക് കുഞ്ഞിനെ നീട്ടി..ന്നാൽ ആ നേരമെല്ലാം അവളെ നോക്കിന്നിക്കായിരുന്നു ഞാൻ, ഒരു സ്ത്രീ ന്ത് പെട്ടെന്നാണ് സാഹചര്യങ്ങളോടടുത്തു പെരുമാറുന്നത്..!
“” ന്നാ…. ഇനിയച്ഛനും മോളും എന്താന്ന് വെച്ചാ ആയിക്കോ.. നിക്കൊന്നുറങ്ങണം.. “”
മറുപടിയായി കുഞ്ഞിനേം കയ്യിൽ എടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ആ മുറിക്ക് ചുറ്റും ന്റെ സുന്ദരിക്കുട്ടിയുമായി നടന്നു, കുട്ടിനെന്റെ രണ്ടു കുഞ്ഞുങ്ങളേം ഉറക്കാനായിയൊരു പാട്ടും പാടി .
