“”അവരിപ്പോ എത്തുടി…””
“” മ്മ് ഇങ്ങ് വരട്ടെ രണ്ടും ശെരിയാക്കി കൊടുക്കണ്ണ്ട് ഞാൻ..
അല്ല ഇവര് വല്ലോം കഴിച്ചായിരുന്നോ…?””
ന്നോട് പിറുപിറുക്കുന്ന കൂട്ടത്തിൽ അവളുടെ ചെഷ്ടകൾ കണ്ട് പലരും പതുങ്ങി ചിരിക്കുന്ന കാര്യം പെണ്ണ് കണ്ടില്ല..
“” ന്താണ് ഡോക്ടർക്കൊരു കുശലം പറച്ചില്..ങേ..””
അതോടെ പെണ്ണൊരു ചമ്മിയ ചിരിയും നൽകി അവിടുന്ന് സ്ഥലം വിട്ടു.
“” അർജുൻ ചെലവൊന്നുമില്ലേ… “”
കൂട്ടത്തിൽ ഒരുത്തൻ കൈകൊണ്ട് കുപ്പിയുടെ ആഗ്യo കാട്ടിയതും, ഞാൻ ശെരിയാക്കാം ന്നും പറഞ്ഞു മുറിയിലേക്ക് പോയി, നേരത്തെ പ്പോയി വാങ്ങിയിരുന്നു സാധനം, ഇവന്മാരൊക്കെ ഇത് പ്രതീക്ഷിച്ചു വന്നതാണെന്ന് നിക്കറിയില്ലേ.. അങ്ങനെ സാധനം കൊടുത്ത് സ്ഥലവും പറഞ്ഞു കൊടുത്ത് ഞാൻ ഗായത്രി യും മറ്റുമായി സംസാരിച്ചോണ്ട് നിൽകുമ്പോളാണ് വിഷ്ണുവും മാഗിയും വന്നത്..
ഇടക്കവരുടെ ആളുകൾ കുറച്ച് സീൻ ആക്കിയിരുന്നു,, മാഗിയുടെ വീട്ടിൽ ചെന്ന് ചെറിയ കച്ചറ ആക്കി, പിന്നെ അവളുടെ അപ്പന്റെ ഹോൾഡ് ഒന്നുകൊണ്ടു മാത്രം എല്ലാം ഒതുക്കി തീർത്തു.. അന്ന് കേറിയതാ രണ്ടും പിന്നിപ്പോള പുറത്തിറങ്ങുന്നേ..ഇവിടെ ആർക്കും അറിയില്ല കാര്യങ്ങൾ അതോണ്ട് കുഞ്ഞിനെ കാണാൻ മനഃപൂർവം വരാത്തതാണ് ന്നും പറഞ്ഞു ആമി എന്നും ബഹളമായിരുന്നു
അടുത്തേക്ക് വന്നവർ എന്നോടും ഗായത്രിയോടും മറ്റുള്ള സ്റ്റാഫിനോട് എല്ലാം സംസാരിച്ചു നിൽകുമ്പോൾ ഞാൻ ആമിയെ അകത്തുനിന്ന് വിളിച്ചു..അവള് വെളിയിലേക്ക് വന്നതും
“” ആരാ ഇവരൊക്കെ…? ഇവരെ കാണാൻ ന്തിനാന്നെ ന്നെ വിളിച്ചേ..”” ന്നായിരുന്നു അവളുടെ മറുപടി, കൂടെ വന്ന അമ്മയും അവളുടെ സംസാരം കേട്ട് അവളുടെ കയ്യിൽ ഒന്ന് പൊട്ടിച്ചു, എല്ലാരും ഒന്ന് ചിരിച്ചെങ്കിലും അവളുടെ മുഖം മാത്രം തെളിഞ്ഞിട്ടില്ല
“” മിണ്ടാണ്ടിരി പെണ്ണെ… നിങ്ങളകത്തേക്ക് വായോ.. മാഗി മോളെ വാ.. എടാ വിഷ്ണു കേറി വാടാ.. “”
അമ്മ അകത്തേക്ക് വിളിച്ചതും അവർ അകത്തേക്ക് കയറി,അവരെടുത്തെത്തിയപ്പോൾ അവള് മുഖം വെട്ടിച്ചു, അതിന് വിഷ്ണു മുഖം കൊണ്ട് ജാഡ ന്ന് കാണിച്ചതും, പെണ്ണവന്റെ വയറ്റിൽ ഒറ്റ കുത്ത് ന്നിട്ടകത്തേക്കൊരു പോക്കും.. കുറച്ചു മുൻപോട്ട് നടന്നവൾ തിരിഞ്ഞു നോക്കി
“” വീട്ടി വീട്ടി കേറിക്കോ പക്ഷെങ്കില് ന്റെ കുഞ്ഞിനെ കാണാൻ ഞാൻ സമ്മതിക്കില്ല… “”
“” ന്തോന്നാ ചേച്ചി നീ പറയണേ.. അവര് പിന്നെ ആരെ കാണാനാ ഇപ്പോ വന്നേ “”
അഞ്ചു കൈയും ഷാളിൽ തൂത്തുകൊണ്ട് അങ്ങോട്ടേക്ക് വന്നതും, ഇവളിത് എവിടെപോയിരുന്നെടാ ന്നായിരുന്നു ന്റെ ഡൌട്ട്, പുള്ളികാരത്തിയെ കാണാംടായിട്ട് ഒരുപാട് നേരയെ..
“” ആഹ്ഹ് എനിക്കെങ്ങും അറിയാൻ മേല, അവരെന്തിനാ വന്നെന്ന്.. ഹും.”” അവരെ നോക്കി ഒന്ന് അമർത്തി മൂളി പെണ്ണ് മുകളിലേക്ക് കയറി, അത് കണ്ടതും എല്ലാരുമൊന്ന് ചിരിച്ചു,
“” അല്ല നീയെവിടെയിരുനേടി കാന്താരി ഇത്രേം നേരം.. “”
അവള് പോയ വഴി നോക്കി നിന്ന അഞ്ചുന്റെ ചെവിക്ക് പിടുത്തമിട്ടായിരുന്നു ൻറെ ചോദ്യം
“” ഹാ ഏട്ടാ വിട്.. ഞാൻ.. ഞാനവിടെ അടുക്കളേൽ ഉണ്ടായിരുന്നു ന്ന്.. ഇയ്യോ വീടോ.””
“” ഇതാരാ…? “”
ഗായത്രിയാണ്.., അവർക്ക് ഇവളെ അറിയില്ല പിന്നെ പരിചയപ്പെടുത്തി കൊടുത്തു,. പിന്നീട് ലീവിന്റെ കാര്യം പ്രതേകം ഓർമ്മിപ്പിച്ചാണ് ഗായത്രിയും കൂട്ടരും ഇറങ്ങിയത്, അവരെ യാത്രയാക്കി ഞാനും അഞ്ജുവും അകത്തേക്ക് കയറുമ്പോൾ അടുക്കളയിൽ ഒരു ബഹളം, വന്നുടനെ രണ്ടും അങ്ങോട്ടേക്ക് ചെന്ന് കേറീട്ടുണ്ട്, കുഞ്ഞുമായി ആമിയുടെ അമ്മ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്, അതിന് കൂട്ടായി ന്റെ അമ്മായിയച്ഛനും, ന്റെ തന്തപ്പടി ന്തിയെ ന്തോ…? കൊച്ചിനുള്ള പേരും പറഞു തന്നപ്പോ കണ്ടതാ പിന്നെ കണ്ടില്ല, ഏട്ടൻ പിന്നെ തണ്ണിയടിക്കാൻ പോയിക്കാണും, എനിക്ക് പിന്നെ പ്രതേക വിലക്കുള്ളതാ ഇന്നത്തെ ദിവസം,,
***************
“” എടി പെണ്ണെ നിയാ കുഞ്ഞിനെ അവരെയൊന്ന് കാണിക്ക്..
ശെടാ ഇതുപോലൊരു കൊച്ച്.””
