നാമം ഇല്ലാത്തവൾ – 9 3അടിപൊളി  

കുഞ്ഞിന് മേലെ വിഴുന്ന അവരുടെ കണ്ണുകളിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു ആമി തന്റെ നിലപാട് വ്യക്തമാക്കി,

“” പിന്നെ…നീ കാണിച്ചിട്ട് വേണോല്ലോ ഞങ്ങൾക്ക് ഞങ്ങടെ അജുന്റെ കുഞ്ഞിനെ കാണാൻ.. മാഗി കുഞ്ഞിനെയെടുക്കെടി..!””

അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി കടിച്ചുപിടിച്ച വിഷ്ണു മാഗിയോടതുപറയുമ്പോൾ അവളും ചിരി കഷ്ടപ്പെട്ട് ഒളിക്കുന്നുണ്ടായിരുന്നു.,

അതോടെ കുഞ്ഞിനെ എടുക്കാൻ ന്നപോലെ മാഗി ആക്ഷൻ ഇട്ടതും, പെണ്ണിന്റെ വിധം മാറി..

“” ന്നാ അതൊന്ന് കാണണമല്ലോ.. ഇത്രേം നാളും വരാൻ പറ്റാത്തൊരാരും ന്റെ കുഞ്ഞിനേയും കാണണ്ടന്നെ.. “”

ന്നവൾ വാശിപിടിച്ചപ്പോ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ അവരാകുന്നത് നോക്കുന്നുണ്ട്, എവിടെ അതുവല്ലോം ഇവളുണ്ട് കേക്കുന്നോ.. ന്നിട്ടും നില ഇല്ലാണ്ടായപ്പോ

“” ആമി……!! മാറിയെ.. “”

ന്റെ സ്വരം വീണതും പെണ്ണ് മുഖവും വീർപ്പിച്ചു കുഞ്ഞിനെ അവർക്ക് കാണാൻ പാകത്തിൽ മാറി കൊടുത്തു..,കുഞ്ഞിനേം എടുത്തവര് വെളിയിലേക്ക് ഇറങ്ങുമ്പോൾ ഡോറും അടച്ചു ഞാൻ ന്റെ പെണ്ണിന്റെ അടുത്തേക്ക് വന്ന് വേദനിക്കാതെ ആ മടിയിൽ കിടന്നു, സാധാരണ ഇങ്ങനെ കിടക്കുമ്പോൾ ഒരു മെസ്സേജിങ് പതിവുള്ളതാ ഇന്നത്തുണ്ടായില്ല, ഹ്മ്മ് പെണ്ണ് കലിപ്പാ…

“” ഒന്ന് പെറ്റെണ്ണിറ്റിട്ടും നിന്റെ കൊഞ്ചലു മാറിയില്ലേ പെണ്ണെ..””

അവളുടെ കവിളിൽ വലിച്ചു വിട്ട് ഞാൻ ചോദിച്ചതെ പെണ്ണെന്റെ കൈ തട്ടി മാറ്റി.

“” ഹാ…ന്റെ പെണ്ണിനെന്നോട് പിണക്കമാണോ..??””

“” നിക്കാരോടും പെണ്ണാക്കോമില്ല ദേഷ്യോമില്ല. “”

“” ആ പറഞ്ഞതിൽ തന്നെയൊരു പിണക്കമുണ്ടല്ലോ അനാമികെ.. “”

ഒരു മിനിറ്റ് കഴിഞ്ഞില്ല ന്റെ കഴുത്തിൽ അവളുടെ കൈ വീണു, പെണ്ണിന് അവളെ ഞാൻ പേര് കൂട്ടി വിളിക്കുന്നതിഷ്ടമല്ല, ഞാൻ അങ്ങനെ വല്ലോം വിളിച്ചാൽ പിന്നെ ന്റെ കയ്യിൽ നിറയെ പാടുകളായിരിക്കും.

“” ദേ യേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കല്ലെന്ന്. “”

“” ഹാഹ്ഹ… അതിന്.. അതിനത് നിന്റെ പേരുതന്നെയല്ലെടി കോപ്പേ… “”

പിച്ചു കിട്ടിയ ഭാഗം ഉഴിഞ്ഞു ഞാൻ അവളെ നോക്കി,

“” ആണ്.. പക്ഷെങ്കില് നിങ്ങളെന്നെയാ പേര് വിളിക്കണ്ട.. സാധാരണ വിളിക്കണപ്പോലെയങ്ങ് വിളിച്ചോണ്ടാ മതി.. “”

“” ഹോ സമ്മതിച്ചെന്റെ പെണ്ണെ… “”

അവളെ ഞാൻ വട്ടം കുട്ടിച്ചുരുണ്ടു, അവളെന്റെ തലയിൽ തലോടിയും.

“” ഒരു ലിപ്‌ലോക്ക് തരോ.. “”

കുറച്ചുനേരത്തെ കിടപ്പുതുടർന്നു ഞാൻ തലയുയർത്തി അവളോട് ചോദിച്ചതും, പെണ്ണ് കണ്ണുതുറന്നെന്നെ നോക്കി ,

“” ഹ്മ്മ്.. ഈ കിടപ്പ് കണ്ടപ്പോളെ എനിക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചതാ… അപ്പൊ ഇതായിരുന്നല്ലേ ഉദ്ദേശം..? “”

കവിളിൽ പിടിച്ചാട്ടി കളിപ്പിച്ചവസാനം അവളുത്തന്നെ ന്റെ ചുണ്ടിനു മീതെ അവളുടെ ചുണ്ടു ചേർത്തു..

ഏറെ നേരം നീണ്ടുനിന്നയാ സ്നേഹം ഞങ്ങളു രണ്ടാളും ആസ്വദിക്കുകയായിരുന്നു.എന്നിലെ ഇവളിലുള്ള പ്രണയം ഒരിറ്റുപോലും കുറയാതെ എന്നുമിങ്ങനെ കാക്കണേ ന്നൊരു പ്രാർത്ഥന മാത്രേ ഉള്ളു..

******************************

പുറത്തുനിന്നു കുഞ്ഞിന്റെ കരച്ചില് കേട്ടതും

“” ന്റെ കുഞ്ഞ്… “” ന്നും പറഞ്ഞു ചാടി എണ്ണിറ്റവൾ വെളിയിലേക്ക് ഇറങ്ങി., പുറകിൽ നിന്ന് ഞാൻ പറഞ്ഞതൊന്നും അവള് കെട്ടില്ലെന്ന് എനിക്കിതിനോടകം മനസിലായി., പുറത്തേക്ക് ചെല്ലുമ്പോ കേൾകാം കുറച്ചു സംസാരം

“” നുമ്പേ കണ്ടപോലെയല്ലല്ലോടി പെണ്ണെ നിന്റെ മുഖമിപ്പോ ആകെയൊന്ന് ചുവന്നല്ലോ.. മ്മ് ന്തേ അവൻ ചുമക്കാൻ പാകത്തിന് വല്ലതും തന്നോ..? “”

കുഞ്ഞിനെ തോളിലിട്ട് കരച്ചില് നിർത്തുന്ന മാഗിയുടെ മുന്നിൽ കെണിയിൽ അകപ്പെട്ട വെരുകിനെ പോലെ നിക്കാണ് ആമി, ഞാൻ പറഞ്ഞത് കേൾക്കാതെ ഓടിച്ചെന്നു കേറി കൊടുത്തതല്ലേ കുറച്ച് വെള്ളം കുടിക്കട്ടെ, വിഷ്ണു വില്ല,അവിടെ ആ നാറി അടുക്കളയിൽ പോയ് കാണും കേറ്റാൻ.

“” പിന്നെ.. ചുവക്കാൻ അങ്ങ് മരുന്നിരിക്കയല്ലേ.. കളിക്കാതെ പോയേച്ചി.. “”

“” അമ്പടി നിയെങ്ങനെയങ്ങ് പോകാൻ വരട്ടെ.. പറഞ്ഞോ.. സത്യം പറഞ്ഞോ ഇല്ലേൽ ഇപ്പൊ ഞാൻ എല്ലാരേം വിളിച്ചുകൂട്ടും..””

Leave a Reply

Your email address will not be published. Required fields are marked *