********************
“” ഏട്ടാ.. അമ്മ പറഞ്ഞകാര്യം എങ്ങനെയാ..?? ”
റൂമിൽ ചെന്ന് ഡ്രസ്സ് മാറുന്നതിനിടക്ക് അവൾ നിന്ന് തത്തി കളിക്കുന്നത് കണ്ടതെ നിക്ക് മനസിലായിരുന്നു കാര്യം.. ഷർട്ട് ഊരികൊണ്ട് ഞാൻ അവളോടായി പറഞ്ഞു,
“” നീ വേണ്ടതെല്ലാം പാക്ക് ആക്കി, നിന്റെ ഹോസ്പിറ്റലിലേക്കും, മീനുട്ടീടെ മിസ്സിംനേം വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറ.. ന്തായാലും അമ്മ വിളിച്ചതല്ലേ പോകാം..””
മറുപടിയവൾ കെട്ടിപിടിച്ചൊരു ഉമ്മയിലായിരുന്നു അറിയിച്ചത്. പിന്നെവളവിടൊരു ബഹളം തന്നെയായിരുന്നു, ഡ്രെസ് പാക്ക് ചെയുന്നു, ഓരോരുത്തർക്കും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുന്നു.. ഹോ ഒരു മേളം തന്നെയായിരുന്നു, ഞാനും വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറഞ്ഞു.. പിന്നെ ആകെ ഒരാശ്വാസം മീനുട്ടിക്ക് വൺ മന്ത് ലീവ് ആണ് ബട്ട് വൺ വീക്ക് കഴിഞ്ഞേ ഉള്ളു.. പിന്നെ ഈ വീക്ക് പോകുന്നില്ല ന്നു വച്ചു.. അതിൽ കുറച്ച് പഠിച്ചാൽ മതി ന്നായിരുന്നു ആമിടെ കല്പന,,, പുള്ളികാരത്തി ഭയങ്കര സന്തോഷത്തിലാണ്, കാരണം അവരെ എല്ലാം കണ്ടിട്ട് കുറെ ആയി, ഫോണിലൂടെ ന്നും വിളിച്ചു കാര്യങ്ങൾ പറയുമെങ്കിലും അതൊന്നും നേരിട്ട് കാണുന്നതുപോലെയല്ലലോ., അവളുടെ വീട്ടിൽ പോകുന്നതിലും സന്തോഷം ന്റെ വീട്ടിലെക്ക് പോകുന്നതാണ്., അവരുടേ അവസ്ഥയും മറിച്ചായിരുന്നില്ല, മീനുട്ട്യേ കൊച്ചിലെ കണ്ടതാണ്, പിന്നെ ഇടക്ക് അവളും അവരെ കാണാൻ വീഡിയോ കാളിൽ വരും.. മോൾക്കും അതിന്റ ഒരു ചമ്മലുണ്ട്.
***************************
അങ്ങനെ വൈകിട്ട് ഒരു 11 മണിയോടെ ഞങ്ങൾ ഫ്ലൈറ്റ് പിടിച്ചു, രാവിലെ 7 ആയപ്പോ കൊച്ചിയിൽ ഇറങ്ങി അവിടുന്നു വിഷ്ണു നെ വിളിച്ചു, അവനിപ്പോ എറണാകുളത്തു ഉണ്ട്, അവൻ അവന്റെ അമ്മായിയപ്പന്റെ റിസോർട് നോക്കി നടത്തുന്നു.. ഭാര്യ അവന്റെ കൂടെ നിഴലായ് ഉണ്ട്.. കാരണം അത്ര നല്ല സോഭാവമാണെ ന്റെ നന്പന്റെ..
അങ്ങനെ അവൻ വിളിച്ചു തന്ന കാറിൽ ലൊക്കേഷനുമിട്ട് ഞങ്ങൾ യാത്രയായി.. എപ്പോളോ നഷ്ടമായ സ്നേഹബന്ധത്തെ തിരിച്ചെടുക്കാൻ, അല്ലെങ്കിൽ നോവിച്ചവരുടെ കാലിൽ വീണോന്ന് മാപ്പ് പറയാൻ.
സിറ്റിയുടെ ആഡംബരങ്ങൾ വിട്ടെറിഞ്ഞു ഗ്രാമം തന്റെ പച്ചപ്പെടുത്തിട്ടു., ചെറിയ ചെറിയ വികസനങ്ങൾ വന്നു ന്നല്ലാതെ ന്റെ നാടിനൊരു മാറ്റവുമില്ല. റോഡുകളിൽ ടാർ വീണു, ചെറിയ കാടമുറികൾ അവ വർണങ്ങൾ കൊണ്ട് ചാലിച്ചു മനോഹരമാക്കിയിരിക്കുന്നു. സ്വന്തം നാടിന്റെ സൗന്ദര്യം ഒരു കൊച്ചുകുട്ടിയുടെ ലകവത്തോടെ കണ്ടസ്വദിക്കാനാണ് നിക്കപ്പോ തോന്നിത്..!
“” ചേട്ടാ വണ്ടി അങ്ങോട്ടേക് നിർത്തിക്കോ… “”
വീടിന്റെ ഗേറ്റ് കടന്നതും ഞാൻ ഡ്രൈവറോടത്തും പറഞ്ഞു ചുറ്റുമോന്ന് നോക്കി, വീട്… ഒരുവേള കുടി ഞാൻ ചുറ്റും കണ്ണോടിച്ചു.ആകെ പൊടി വണ്ടി കൊണ്ട് നിർത്യെന്റെ . ഇയാളെന്താ പോൾ വാൾക്കറോ , കൂടുതൽ നിന്ന് ചികയാതെ അവരെ തട്ടി വിളിച്ചു
“” ഇതെവിടാ… ഇറാക്കോ.. ”
കണ്ണ് തുറന്നതേ ആമി ചുറ്റുമോന്ന് നോക്കി, കാർ ബ്രേക്ക് ഇട്ട് നിർത്തിയതിൽ തുടർന്ന് പടർന്ന പൊടിശകലങ്ങൾ വായുവിൽ തത്തി കളിച്ചു,
“” അല്ല കുവൈറ്റ്.. ഇറങ്ങണുണ്ടോ നീ.. ഇല്ലേൽ ഗാലിബൻ തീവ്രവാദികൾക്കിട്ടുകൊടുക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട.. “”
അവളുടനെ കാറിൽ നിന്ന് ഇറങ്ങി,ചുറ്റുമോന്ന് വീക്ഷിച്ചു മൂരി നിവർന്നതും അവൾക്ക് സ്ഥാലകാല ബോധം വീണത്.. പിന്നൊരു ഓട്ടമായിരുന്നു അകത്തേക്ക് അവൾക്കിപ്പോ കൊച്ചിനേം വേണ്ട, ഭർത്താവിനേം വേണ്ട, അലറി വിളിച്ചാണ് പോക്ക്.. അവസാനം കൊച്ചി രാജാവിലെ ദിലീപിന്റെ പെണ്ണുകാണൽ പോലെ ആകാതെയിരുന്നാൽ മതിയായിരുന്നു.
എത്ര വിളിച്ചിട്ടും ഉറക്കമുണരാതെ നിന്ന കൊച്ചിനേം തോളിലിട്ട് ഞാൻ ഒരു ബാഗ് തോളിലിട്ട് മറ്റേത് കൈയിലും പിടിച്ചകത്തേക്ക് കയറി..
“” ഇനി യി പടിച്ചവിട്ടാൻ ന്റെ പട്ടി വരും… “”
ന്റെ പണ്ടത്തെ മാസ്സ് ഡയലോഗ് എങ്ങുനിന്നോ കാതിൽ മുഴങ്ങി കേട്ടു, ഉളുപ്പ് തീരെ തൊട്ട് തീണ്ടാത്ത നമ്മക്കെന്ത് നോക്കാൻ.. വലത് കാല് തന്നെ ആയിക്കോട്ടെ..
