ജോലി കഴിഞ്ഞുള്ള ശനിയഴ്ച്ചത്തെ മടക്കയാത്രയിൽ ചെവിതല തരാതെ അവള് വിളിച്ചുകൊണ്ടേ ഇരുന്നു., വിശപ്പുണ്ടായിട്ടും കഴിക്കാതെ ഞാൻ വീട് പിടിച്ചു, ചെന്നിട്ട് അവിടുന്ന് അവളുണ്ടാക്കിയത് കഴിച്ചില്ലേൽ തല അടിച്ചു പൊട്ടിച്ചു കളയും പെണ്ണ്.., പോരാത്തതിന് രണ്ട് ദിവസം അവളുടെ വീട്ടിൽ കൂടെ നിൽക്കണം ന്നും ആള് പറഞ്ഞിട്ടുണ്ട് , ഡെലിവറി കഴിഞ്ഞ് പിന്നങ്ങോട്ട് പോയിട്ടില്ലയോ, സാധാരണയിലും വിപരിതമായി ആണല്ലോ ഇവിടെ കാര്യങ്ങൾ, അതോണ്ട് പോകാൻ ന്ന് വാക്കും കൊടുത്താണ് ഫോൺ വെച്ചത്,
വീട്ടിൽ എത്തി കതകിൽ മുട്ടിയപ്പോ അവളാണ് തുറന്നു തന്നത്,നേരം കുറച്ച് ഇരുട്ടിയിരുന്നു, ഏകദേശം 1 മണി.. ഈൗ… നിപ്പ് കണ്ടാലറിയാം കാത്തിരിക്കായിരുന്നുന്ന്
“” നീ ഉറങ്ങിയില്ലായിരുന്നോ…?’”
ഷൂ അഴിച്ചു സൈഡിലേക്ക് നീക്കുന്ന കുട്ടത്തിൽ ബാഗ് ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു,,
“” ഇല്ല.. ഇപ്പോളാ മോളുറങ്ങിയെ.. “”
അവളും ന്റെ കൂടെ അകത്തേക്ക് കയറി,
“” മ്മ്… നീ കഴിച്ചോ.. ഇല്ലാലോ ഞാൻ ദേ ഒന്ന് ഫ്രഷ് ആയിട്ട് ഓടി വരണ്… നീ എടുത്ത് വയ്ക്ക്.””
അതും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, യാത്ര ചെയ്ത വന്നതുകൊണ്ട് കുഞ്ഞിനെ കിടത്തിയ മുറിയിലേക്ക് കയറിയില്ല അതാണ് കുളി പുറത്താക്കിയത്..
കുളിച്ചു കഴിഞ്ഞു അവള് തന്നെ എടുത്ത് തന്ന കൈലിയും ഉടുത്തു ഞാൻ വെളിയിലേക്ക് ഇറങ്ങി,
“” പത്തു പതിനൊന്നു മണിവരെ എല്ലാരും നോക്കിയിരിക്കയായിരുന്നു.. പിന്നെ വിളിച്ചപ്പോ വരാൻ വൈകുന്നും പറഞ്ഞത് കൊണ്ടാ എല്ലാരോടും പോയി കിടന്നോളാൻ പറഞ്ഞെ..””
“” അതേതായാലും നന്നായി, ന്റെ പെണ്ണിനോട് എനിക്ക് കുറച്ചു റൊമാന്റിക് ആയിട്ട് സംസാരിക്കലോ..?? “”
ഞാൻ അവളുടെ താടിതുമ്പിൽ പിടിച്ചട്ടി അവളോടൊത് കൊഞ്ചി
“” മ്മ് ന്താ മോന്റെ ഉദ്ദേശം.. കുച്ചിനൊരു വയസ്സ് പോലും ആയിട്ടില്ല.. അതിന് മുന്നേ നിങ്ങള് ന്നെ വീണ്ടും ചെന പിടിപ്പിക്കൊ.. “”
“” ആഹ്ഹ് ചിലപ്പോ.. “”
പിന്നെ അവളും ഞാനും അങ്ങോട്ടുമിങ്ങോട്ടും വിളമ്പികൊടുത്തും വാരിയുമാണ് കഴിച്ചത്..
**********************
ഡോറിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ഉണർന്നതേ നോക്കിയത് തൊട്ടിലിൽ ആണ്,, മ്മ് ചുന്ദരി പെണ്ണുറക്കമാ.. പിന്നേം മുട്ട് കേട്ടപ്പോ
“” ദാ വരണു..”” ഇട്ടിരുന്ന ചുരിദാർ ടോപ് വലിച്ചു താത്തു, പടർന്നു വീണ മുടികൾ കൈകൊണ്ടോന്ന് മാടിയൊതുക്കി, തിരിഞ്ഞു ബെഡിലേക്ക് നോക്കുമ്പോൾ ന്തൊരുറക്കമാണെന്ന് നോക്കിയേ ദുഷ്ടൻ.. ഇന്നലെ ഒറങ്ങാൻ കൂടി കൂട്ടാക്കില.., രാത്രിയിൽ എപ്പോളോ ഊരി എറിഞ്ഞ തുണികൾ എടുത്തിടുന്നത് ഓർമ്മയുണ്ട്,
ചെന്ന് ഡോർ തുറന്നപ്പോ ഏട്ടത്തി ആണ്, ചായ ന്റെ കൈയിൽ തന്നിട്ട് ന്നെ ഒന്ന് നോക്കി ചിരിച്ചു,
“” ന്തിനാ ഏട്ടത്തി ഇത്രേം രാവിലെ ചായ കൊണ്ട് വന്നേ കുറച്ചൂടെ കഴിഞ്ഞിരുന്നേൽ ഞാൻ അടുക്കളയിലോട്ട് തന്നെ വരാതില്ലായിരുന്നോ..””
അതിനേട്ടത്തി ന്നെ ഒന്ന് നോക്കി, ന്നിട്ട് എന്തോ മനസിലായപോലെ തലയൊന്നിളക്കി കാട്ടി
“” എടി പെണ്ണെ സമയമെന്തായിന്നാ നിന്റെ വിചാരം ഏഹ്…. “”
“” അഞ്ചു മണി…ആ നേരത്തല്ലേ ഞാൻ സാധാരണ എണ്ണിക്കാറു.. പിന്നെന്താ.. “”
“” എടി പെണ്ണെ സമയം നോക്ക് എട്ടായി..””
അതും പറഞ്ഞേട്ടത്തി തിരിഞ്ഞതും എട്ടോ.. ന്നും ചോദിച്ചു ഞാൻ അലറി.., ഉടനെ
“” ദേ… പിന്നെ ദൃതി പ്പിടിച്ചോടി വരുന്നതൊക്കെ കൊള്ളാം ആ ചുരിദാറ് നേരെ ചൊവ്വേ ഇട്ടിട്ടങ്ങോട്ട് വന്ന മതി.. “”
അപ്പോളാണ് ഞാൻ കണ്ണാടിയിലൊന്ന് നോക്കുന്നെ,, സത്യം പറയാലോ അവിടെ നിന്നങ് തീർന്ന മതിന്നായിപ്പോയി, രാവിലെ കേറ്റി ഇട്ടപ്പോ ചുരിദാറിന്റെ തല തിരിഞ്ഞു പോയ്, മുഖത്താകെ സിന്ദൂരം പടർന്നിരിക്കുന്നു,, ഞാൻ അപ്പോളേ പറഞ്ഞതാ സിന്ദൂരം രാത്രി തൊടണ്ട ന്ന് ആരു കേൾക്കാൻ..ന്തായാലും മാനം പ്പോയി. ശെടാ ഇനി ഞാൻ എങ്ങനെ ഏട്ടത്തിയുടെ മുഖത്തു നോക്കും. സമയം ഇത്രേം ആയെന്നറിഞ്ഞപ്പോ തന്നെ പകുതി ഗ്യാസ് പ്പോയി , നേരെ പ്പോയി കുളിച്ചു ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങുമ്പോൾ ആകെയൊരു ചമ്മൽ ആയിരുന്നു, ന്നാൽ ഏട്ടത്തി പിന്നീട് അത് പറഞ്ഞോന്നു കളിയാക്കുകയോ ഒന്നും ചെയ്തില്ല.. പിന്നെ പഴേ പോലെ തന്നെ അങ്ങോട്ട് പണിയിൽ ഇടപെടാൻ തുടങ്ങി, ഏട്ടന് ചായ ഇതിനിടക്ക് കൊണ്ടോയ് കൊടുത്തിരുന്നു.
