അവള് പാലുകൊടുക്കാൻ നൈറ്റി താക്കുന്ന കൂട്ടത്തിൽ നികെട്ടൊരു തട്ട്..
“” കിടക്കണ കണ്ടില്ലേ.. കള്ളനാടി നിന്റെ അപ്പാ, പക്ഷെ പാവമാ, ഇച്ചിരി കള്ളത്തരം കയ്യിലുണ്ട് ന്നാലും നമ്മളെ ജീവനാ പാവത്തിന്., ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ ഞാനും, ഇതുപോലൊരു നല്ല അച്ഛനെ കിട്ടാൻ നീയും ഭാഗ്യം ചെയ്തവരാ.. “”
അവളെന്റെ കവിളിൽ ഒന്ന് മുത്തി,കുഞ്ഞിനെ മാറിൽ നിന്ന് മാറ്റാതെതന്നെ.അവളുടെ മിഴികളിൽ നിന്ന് പൊഴിഞ്ഞ ശകലം ന്റെ കവിളിനെ നനയിക്കുമ്പോൾ, നിക്കും ഉള്ളിലൊരു സന്തോഷത്തിന്റെ പിടച്ചിൽ,
കുഞ്ഞിന് പാലും കൊടുത്ത് അവൾ കുളിക്കാൻ കയറി, അപ്പോളേക്കും ഞാൻ രണ്ടാമത്തെ ഉറക്കം പിടിച്ചിരുന്നു, അവളിറങ്ങുമ്പോളും ഞാൻ ഉറക്കത്തിലായിരുന്നു, അതുകൊണ്ടു അവളിറങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല.
“” ഏട്ടാ എണ്ണിറ്റെ.. ദേ സമയം കുറെയായി.. “”
അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി കൊണ്ടൊന്നു വരച്ചു നെറുകിൽ ചാർത്തിയ സിന്ദൂരതിന് പുറമെ നെറ്റിയിലും അവൾ ഒരു ചെറു കളഭക്കുറി വരച്ചു..
“”കുഞ്ഞേന്തിയെടി…?? “” ഒരു കൈ തലക്ക് താങ്ങിക്കൊണ്ട് ഞാൻ അവളെ നോക്കി
“” കുഞ്ഞ് അമ്മേടെ കയ്യിലാ.. “”
“” സമയമെന്തായി… “”
ഞനൊന്ന് മൂരി നിവർന്നു,
“” ആറര കഴിഞ്ഞു ….””
“” ഏഹ് അതെങ്ങനെ ഞാൻ കിടന്നപ്പോ ആറായിരുന്നല്ലോ സമയം..!”” എനിക്ക് സംശയം..
“” എടൊ മനുഷ്യ അത് വൈകുന്നേരം ആറു.. ഇത് വെളുപ്പിന് ആറ്..””
“” വെളുപ്പിനെയോ..!!! “”
ഞാനവളെ നോക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കി താഴേക്ക് നടന്നു, ശെരിയാ രാവിലെ.. എന്നാലും അതെന്തൊരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫ്രഷ്യായി താഴേക്ക് ഇറങ്ങി, ഞാൻ ചെല്ലുമ്പോ കുഞ്ഞ് അച്ഛന്റെ കയ്യിൽ ആണ്, അവളുടെ വീട്ടുകാർ എല്ലാം തിരിച്ചു പോയിരുന്നു, അഞ്ചുന്റെ ക്ലാസ്സിന്റെ ന്തോ,, അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനൊരുമ്മയും കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി, കുറച്ചുനേരം ഇരുന്നതും അവളെനിക് കട്ടനുമായി വന്നു അതും കുടിച്ചിരിക്കുമ്പോളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,
“” നിനക്കെന്ന ഇനി പോണ്ടേ.. “”
“” മ്മ്ഹ്ഹ്.. “” കാപ്പികുടിയോടെ തന്നെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി,
“” മോൾക്കൊരു തുലഭാരം നേർന്നിരുന്നു ഞാൻ.. “”
“” അതിനെന്താ പോകാം. അത് കഴിഞ്ഞേ ഞാനും പോണുള്ളൂ.. “”
“” ഹ്മ്മ്… ആഹ്ഹ്….ശേഖരാ ഒന്ന് നിന്നെടോ..!!
അവനെ ഇപ്പോ കണ്ടത് നന്നായി ആ തൊടിയിലെ തേങ്ങ ഇടറായി,, ഇപ്പോ പറഞ്ഞില്ലച്ച അവനെ പിന്നെ കിട്ടില്ല..
നീ മോളെയൊന്ന് പിടിച്ചേ.. “”
കുഞ്ഞിനെ ന്റെ കയ്യിൽ തന്നിട്ട് അച്ഛൻ സോപനത്തിൽ വിരിച്ച തോർത്തും തോളിലിട്ട് വെളിയിലേക്ക് ഇറങ്ങി,, അതോടെ ഞാനും ന്റെ മോളും മാത്രമായി അവിടെ.. കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചവിടെ ഇരിക്കുമ്പോൾ തോളിലോരടി..
“” മഞ്ഞത്ത് കുഞ്ഞിനേം കൊണ്ടിരിക്കാതെ കേറി പോടാ അകത്ത്.. “”
അകത്തേക്ക് വിരൽ ചൂണ്ടി ഏട്ടത്തി ഒച്ചയിടുമ്പോൾ സ്വാഭാവികമായും ഞാൻ അകത്തേക്ക് കുഞ്ഞുമായി ഓടിക്കയറി,
*************************
അങ്ങനെ വീണ്ടും ദിനങ്ങൾ പൊഴിഞ്ഞുകൊണ്ടിരിക്കെ കുഞ്ഞിന്റെ വളർച്ചയിലും മാറ്റങ്ങൾ വന്ന് തുടങ്ങി.., അവളുടെ തുലഭാരം കഴിഞ്ഞാണ് ഞാൻ തിരിച്ചു ഓഫീസിലേക്ക് മടങ്ങുന്നത്, ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്, വീട്ടിൽ നിന്ന് എല്ലാരും ഉണ്ടായിരുന്നു,
ഞാൻ സ്വർണ്ണക്കര മുണ്ടും തോളിലൊരു കസവു മുണ്ടും, അവള് പച്ച ബ്ലൗസ്യിൽ സ്വർണ്ണക്കര സെറ്റ് സാരീ ഒരു ചന്ദനക്കുറി നെറുകിൽ സിന്ദൂരരേഖ, കണ്ണിൽ നേർത്ത കറുപ്പ് വരകൾ, അത് മതിയായിരുന്നു അവളെ സുന്ദരിയാക്കാൻ,, ഞാനും അവളും ഒന്നിച്ചാണ് കുഞ്ഞിനെ തുലഭാരം തുക്കിയത്., അതങ്ങനെ കഴിഞ്ഞു. ഇപ്പോ വീട്ടിൽ നിന്ന് വന്നിട്ട് ഒരു മാസം ആകുന്നു, അവൾക്കും കുഞ്ഞിനും പൂർണ്ണ റസ്റ്റ് വേണമെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഞാൻ മാത്രമാണ് തിരികെ പോന്നത്.., ഈ യാത്ര കുഞ്ഞിനേം അവളേം തിരിച്ചു എറണാകുളത്തേക്ക് കൊണ്ട് വരനാണ്, അതിനുള്ള യാത്രയിലാണ് ഞാൻ, അവളുടെ ക്ലാസ്സ് ഒരുപാട് മിസ്സ് അയക്കിലും നോട്‌സും കാര്യങ്ങളും അയച്ചു തന്നും പറഞ്ഞു തന്നും അവളെ സഹായിക്കാൻ കുട്ടികളെ പോലെ ടീച്ചേർസിനും മടുപ്പൊന്നുമില്ലായിരുന്നു.,
