നിറമുള്ള വെയിലുകൾ

“വഴ്സ് ഫ്രണ്ട്…. വഴ്സ്റ്റ് ഫ്രണ്ട് …ഹഹഹ……”

സാന്ദ്ര മുഖം വീര്‍പ്പിച്ചു.

“;എന്‍റെ പൊന്നെ!!”

ജയ് മോള്‍ അവളുടെ മുഖം കൈയ്യിലെടുത്തു.

“നീയല്ലെടീ എന്‍റെ ബെസ്റ്റ് ഫ്രണ്ട് … വേറെ ആരാ എനിക്ക് ബെസ്റ്റ് എന്ന് വിളിക്കാന്‍? അറിയില്ലേ നിനക്കത്? പിന്നെയെന്തിനാ നീയത് ചോദിക്കുന്നെ?”

സാന്ദ്രയുടെ മിഴികള്‍ നിറയുന്നത് ജയ് മോള്‍ കണ്ടു.

“ഈശോയെ!”?

അത് കണ്ട് ജയ് മോള്‍ അമ്പരന്നു.

“സാന്ദ്രെ!! എന്നാടി ഇത്? നെനക്കെന്നാ പറ്റിയെ? നീയെന്തിനാ കരയുന്നെ…”

“നിന്‍റെ ബെസ്റ്റ് ഫ്രണ്ടായിട്ടും നിനക്ക് എന്‍റെ മനസ്സ് കാണാന്‍ കഴിഞ്ഞില്ലല്ലോ…”

ജയ് മോള്‍ തന്‍റെ കണ്ണുകള്‍ തുടയ്ക്കവേ സാന്ദ്ര പറഞ്ഞു.

“നിന്‍റെ മനസ്സ് കാണാനോ? എന്താ പെണ്ണേ നീയീ പറയുന്നേ?”

ജയ് മോള്‍ ചോദിച്ചു.

“ഞാന്‍ പൌലോസ് ചേട്ടനെ ചാച്ചന്‍ എന്ന് വിളിച്ചപ്പോളെങ്കിലും നിനക്കൊന്നു മനസ്സിലാക്കത്തില്ലേ എന്‍റെ ജയ്?”

“അത് എനിക്കും മനസ്സിലായില്ല …പിന്നെ ഓര്‍ത്തു നീയല്ലേ! നിനക്ക് ചാച്ചനെ അങ്ങനെ വിളിക്കാല്ലോ…”

പെട്ടെന്ന് ജയ് മോളുടെ കണ്ണുകള്‍ വിടര്‍ന്നു.
അവള്‍ അവിശ്വസനീയതയോടെ സാന്ദ്രയെ നോക്കി.
പിന്നെയും ചിലത് അവളാലോചിക്കുന്നത് പോലെ തോന്നി.

“എടീ…”

ജയ് മോള്‍ അവളുടെ തോളില്‍ പിടിച്ചു.

“നീ എന്താ ഉദ്ദേശിക്കുന്നെ? പറ പെണ്ണേ! ഞാന്‍ പേടിക്കുന്ന വല്ല കാര്യവുമാണോ?”

ജയ് മോള്‍ അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി.

സാന്ദ്ര തല കുലുക്കി.

“നീ പേടിക്കുന്ന കാര്യം തന്നെയാണ്!”

“ഈശോയെ!”

ജയ് മോളുടെ കണ്ണുകള്‍ ഭയത്താലും അമ്പരപ്പിനാലും വിടര്‍ന്നു.

“നിനക്ക് ചേട്ടായിയോട്….”

അവള്‍ ഭയത്തോടെ മന്ത്രിച്ചു.
ജയ്മോള്‍ മുഴുമിക്കാത്ത ആ ചോദ്യത്തോട് സാന്ദ്ര പ്രതികരിച്ചത് അവളെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു.

“സന്ദ്രെ…!”

അവളെ ചേര്‍ത്ത് പിടിക്കവേ സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ ജയ് മോള്‍ സ്നേഹത്തോടെ വിളിച്ചു.

“നിനക്ക് എന്നെ മനസ്സിലായല്ലോ…”

സാന്ദ്ര പറഞ്ഞു.

“ഹ്മം…”

ജയ് മോള്‍ പറഞ്ഞു.

“നീ ചേട്ടായിയെ നോക്കുമ്പം …നീ ചേട്ടായിയോട് വര്‍ത്താനം പറയുമ്പം നിന്‍റെ നോട്ടവും ഭാവവും ഒക്കെ കണ്ട് എനിക്ക് തോന്നിയിരുന്നു മോളെ…പക്ഷെ…”

അവളുടെ തലമുടിയില്‍ തലോടിക്കൊണ്ട് ജയ് മോള്‍ പറഞ്ഞു.

“പക്ഷെ എന്താ ജയ്? എന്താടി നീ പക്ഷെ എന്ന് പറഞ്ഞെ?”

അവളുടെ ആലിംഗനത്തില്‍ നിന്നുമകന്നുമകലവേ സാന്ദ്ര ചോദിച്ചു.

“നിന്‍റെ മനസ്സില്‍ അങ്ങനെ വല്ലതും ആണേല്‍ ..എങ്കില്‍ …നിനക്കറിയോ ഞാന്‍ ഒത്തിരി സന്തോഷിച്ചു…നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനേ എന്‍റെ ചേട്ടായിക്ക് കിട്ടുവാന്ന് പറഞ്ഞാല്‍ …അതില്‍പ്പരം ഭാഗ്യം വേറെ എന്താ ഉള്ളത്..പക്ഷെ…”

“നീയാ പക്ഷെ എന്ന് പറഞ്ഞത് എന്നതാ എന്ന് പറ ജയ്,”

സാന്ദ്ര അക്ഷമ കാണിച്ചു.

“എടീ നീയെന്നാ എം ബി എക്കാരിയാണേലും ചേട്ടായി നിങ്ങളെ കമ്പനീടെ മാനേജര്‍ ആയാലും … പാരമ്പര്യ ക്രിസ്ത്യാനീം പുതുക്രിസ്ത്യാനീം ഒക്കെയാണ് മോളെ ഫൈനല്‍ റിയാലിറ്റി….അത് കൊണ്ട് നിന്‍റെ ഇഷ്ടം നടക്കില്ല എന്ന് ഞാന്‍ പേടിച്ചു..നടക്കാനും പാടില്ല…”

“എന്‍റെ പെണ്ണേ…”

സാന്ദ്ര ജയ് മോളുടെ കവിളില്‍ തലോടി.

“നിന്‍റെ ചെട്ടായിയാ എന്‍റെ മനസ്സു നിറച്ച് …എനിക്ക് മറ്റൊന്നും അറിയില്ല…അതിനെടെല്‍ നീ പറഞ്ഞ പുതുക്രിസ്ത്യാനീടേം പഴേ ക്രിസ്ത്യാനീടേം മീനിംഗ് ഒന്നും നോക്കിപ്പോകാന്‍ എനിക്ക് സമയമില്ല ..അതിന്‍റെയൊക്കെ മീനിംഗ് എന്നതായാലും വിന്‍സെന്‍റ്റ് ചേട്ടായിയിയോടുള്ള ഇഷ്ടത്തിന് എനിക്ക് കൊറവ് ഒന്നും ഉണ്ടാകത്തില്ല…ഞാന്‍ സ്കൂള്‍ കുട്ടിയല്ല ജയ്…ലൈഫ് എന്നതാന്നും ഒക്കെ എനിക്ക് അറിയാം..നീ അത് വിട് …”

“നിന്‍റെ മമ്മി, അപ്പാ, ഇച്ചായന്‍?”

“മമ്മിയ്ക്കറിയാം!”

അത് കേട്ട് ജയ് മോള്‍ കണ്ണുകള്‍ മിഴിച്ചു.

“എഹ്? ആന്‍റ”യ്ക്ക് അറിയാവോ? നേര്?”

“അതേടീ! ഞാന്‍ ഇന്നലെ പറഞ്ഞു മമ്മിയോട് ..ഇന്നലെ വരാന്നു വിചാരിച്ചതാ …പക്ഷെ ഗൂഗിള്‍ മീറ്റ്‌ കൊറേ നേരം കണ്ടിന്യൂ ചെയ്തു….വരാമ്പറ്റീല്ല…”

“എന്നിട്ട്? എന്നിട്ടാന്റിയെന്നാ പറഞ്ഞു?”

“മമ്മിയെന്നാ പറയാനാ? മമ്മീടെ മോളല്ലേ ഞാനെന്ന് വെച്ചാല്‍ ജീവനല്ലേ മമ്മിയ്ക്ക്? മമ്മിയ്ക്ക് കൊഴപ്പമില്ല ജയ്….”

“പക്ഷെ നിന്‍റെ അപ്പാ … പിന്നെ ഇച്ചായന്‍..എന്‍റെ മോളെ എനിക്ക് പേടിയാ…ആ കെവിന് പറ്റിയപോലെയെങ്ങാനും എന്‍റെ ചേട്ടായിക്ക് ..അങ്ങനെ വന്നാ ഞാന്‍ ജീവിച്ചിരിക്കില്ല കേട്ടോ….”

“കെവിന്‍ മാത്രമല്ല കെവിന്‍റെ കൂടെ നീനുവുമുണ്ടായിരുന്നു….നീനു ഇപ്പോഴും ആ വീട്ടിലെ പെണ്ണാ..അറിയില്ലേ നിനക്കത്?”

ജയ് മോള്‍ അത് കേട്ട് പുഞ്ചിരിച്ചു.

“നിനക്കെപ്പഴാ പെണ്ണേ ചേട്ടായിയോട് ഇങ്ങനെ ഒക്കെ തോന്നീത്?”

“ശരിക്കും പറഞ്ഞാ പത്തില്‍ പഠിക്കുമ്പഴാ ആദ്യം തോന്നിയെ… അന്നൊക്കെ നമ്മള് പെണ്ണുങ്ങള് ബോയ്സിനോടൊക്കെ വലിയ ഫ്രീയല്ലാരുന്നോ? അടീം പിടീം ഒക്കെ … അവരോട് ഒക്കെ മിണ്ടുമ്പഴും തൊടുമ്പോഴും ഒന്നും നമുക്ക് ഒന്നും തോന്നത്തില്ലല്ലോ…അങ്ങനെ ഇരിക്കുമ്പഴാ ചേട്ടായി നമ്മടെ ക്ലബ്ബിന്‍റെ ഓണപ്പരിപാടിയ്ക്ക് കരോക്ക ഒക്കെ വെച്ച് “ദുനിയാ ഹസീനോം കാ മേളാ” എന്നൊരു പാട്ട് പാടുന്നെ..നീ ഓര്‍ക്കുന്നില്ലേ?”

“ഓഹോ,”

ജയ് മോള്‍ ചിരിച്ചു.

“പിന്നെ ഓര്‍ക്കാതെ! അപ്പം നീ ചേട്ടായീടെ പാട്ട് കേട്ട് വീണതാ അല്ലെ?”

“എന്‍റെ മോളെ…ഞാന്‍ മുമ്പി തന്നെ ഇരുപ്പുണ്ടായിരുന്നു..പാട്ടിനെടെല്‍ ചേട്ടായി എന്‍റെ മുഖത്തേക്ക് ഒന്ന് നോക്കി..ഞാന്‍ ആകെ നാണിച്ചു പോയി…എന്നാലും ചേട്ടായീടെ മൊഖത്ത്ന്ന്‍ കണ്ണ് മാറ്റീല്ല..ഒരേ നോട്ടം…ഈ പൊട്ടിപ്പെണ്ണിന് എന്ത് പറ്റി എന്ന് ചേട്ടായി ഓര്‍ത്തു കാണും..ഏതായാലും ചേട്ടായി നോട്ടം മാറ്റി…”

സാന്ദ്ര ചിരിച്ചു.

ജയ് മോളും.
“എന്‍റെ മോളെ, സത്യം പറയുവാ…”

സാന്ദ്ര തുടര്‍ന്നു.

“അന്ന് നൈറ്റില് ഞാന്‍ ഒരു പോളക്കണ്ണടച്ചിട്ടില്ല…കണ്ണ് തുറന്നാല്‍ ചേട്ടായി..കണ്ണടച്ചാല്‍ ചേട്ടായി…. ചേട്ടായീടെ നോട്ടം…ചേട്ടായീടെ പാട്ട് …ചേട്ടായീടെ സ്മെല്‍ …നെനക്കറിയോ ബോഡി മൊത്തം ചൂട് പിടിച്ച് എനിക്കറിയാമ്മേല…മനസ്സ് മൊത്തം ചേട്ടായി എന്നെ തൊടുന്നതും എന്നെ ഉമ്മ വെക്കുന്നതും എന്‍റെ എല്ലാടത്തും ….”

സാന്ദ്ര ബാക്കി പറയാതെ ലജ്ജയോടെ ജയ് മോളെ നോക്കി.
ജയ് മോള്‍ അദ്ഭുതത്തോടെ അവളുടെ വാക്കുകള്‍ കേട്ടു.

“ചേട്ടായീടെ പെങ്ങളല്ലേ നീ…”

ജയ് മോളുടെ കൈ കവര്‍ന്നുകൊണ്ട് സാന്ദ്ര പറഞ്ഞു.

“അത് കൊണ്ട് എനിക്കെങ്ങനെയാ അന്നത്തെ അനുഭവം നിന്നോട് ഓപ്പണായി പറയാന്‍ പറ്റുക?”

“ചേട്ടായി എന്‍റെ ആങ്ങള തന്നെയാ…”

ജയ് മോള്‍ ചിരിച്ചു.

“എന്നാലും എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ നീ? നിന്നെപ്പോലെ ഒരു ലോക സുന്ദരിയെ ഭ്രാന്ത് പിടിപ്പിച്ച ആളല്ലേ എന്‍റെ ചേട്ടായി…നീ പറയെടീ…”

Leave a Reply

Your email address will not be published. Required fields are marked *