നിറമുള്ള വെയിലുകൾ

ആന്‍റണിയുടെ മുഖം ചുവന്നു.

“നീയെന്നാ സൂസനെ ഈ പറയുന്നേ?”

അയാള്‍ ചോദിച്ചു.

“അതിന് വെള്ളമടിച്ചാല്‍ ഞാന്‍ ഉണ്ടോ വാ തുറക്കുന്നു…വാ തുറന്നാല്‍ ഉണ്ടോ അങ്ങനത്തെ കാര്യം ഒക്കെ പറയുന്നു…നീയൊന്നു പോയെ!”

“ഇനി അഥവാ അപ്പാ അങ്ങനെ പറഞ്ഞാ തന്നേം അതൊന്നും കാര്യവാക്കുന്നവന്‍ അല്ല വിനു,”

മാത്യൂസ് പറഞ്ഞു.

“എനിക്കവനെ അറീത്തില്ലേ? ഇതതൊന്നുമല്ലന്നേ! ആ രമേശന്‍ നായര് എന്തോ ഹ്യൂജ് എമൌണ്ട്‌ ഓഫര്‍ ചെയ്തതാ…”

“ഒന്ന് പോടാ!”

സൂസന്‍ ശബ്ദമുയര്‍ത്തി.

“നല്ല ഫസ്റ്റ് കൂട്ടുകാരന്‍! നീ അങ്ങനെയാണോ അവനെപ്പറ്റി കരുതീത്? പണത്തിനൊന്നും അവന്‍ ഒരിടത്തേക്കും മറിയില്ല… എനിക്കറിയാം അവനെ…ഇനി അഥവാ അതാണേല്‍ ആ രമേശന്‍ നായര് പറഞ്ഞ അമൌണ്ടിനേക്കാള്‍ കൂടുതല്‍ കൊടുത്ത് അവനെ എങ്ങനേം കൂട്ടിക്കൊണ്ട് വാ…”

“പക്ഷെ…മമ്മീ…”

മാത്യൂസ് പറയാന്‍ ശ്രമിച്ചു.

“അവന്‍റെ മനസ്സില്‍ എന്നതാന്ന് ആര്‍ക്കറിയാം? നമ്മള്‍ ശ്രമിച്ചാലും അവന്‍ വരുവോ എന്ന് എങ്ങനെ അറിയാം? നന്ദി കേടൊക്കെ സംഭവിക്കാന്‍ ഒരാള്‍ക്ക്
അധികം സമയമൊന്നും….”

“മതി…!”

സാന്ദ്ര ശബ്ദമുയര്‍ത്തി.
എല്ലാവരും അമ്പരന്ന് അവളെ നോക്കി.

“ഇച്ചായന്‍ എന്ത് അറിഞ്ഞിട്ടാ വിനു ചേട്ടായിയെപ്പറ്റി ഇങ്ങനെ പറയുന്നേ?”

“കൊച്ചെ അവന്‍ വേറെ കമ്പനീല്‍ പോകുന്ന കാര്യമല്ലേ നമ്പ്യാരങ്കിള്‍ പറഞ്ഞെ…അപ്പോള്‍…”

“ഞാന്‍ കാരണമാ ഇതൊക്കെ…”

എല്ലാവരും പരസ്പ്പരം നോക്കി.

“നീ കാരണമോ? എന്നുവെച്ചാല്‍?”

ആന്‍റണി ചോദിച്ചു.
മാത്യൂസ് അത് കേട്ട് മുഖം ചുളിച്ചു.
അയാള്‍ പെട്ടെന്ന് സാന്ദ്രയുടെ അടുത്തെത്തി.

“പറയെടീ…”
അയാള്‍ ക്രുദ്ധനായി ചോദിച്ചു.

“നീ എന്നാ കാണിച്ചിട്ടാ, എന്നാ ചെയ്തിട്ടാ അവനിങ്ങോട്ട് വരാത്തേം നമ്മളെ വിട്ടുപോകാനും ഒക്കെ …”

സാന്ദ്ര ആ ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം പതറി.
പക്ഷെ പെട്ടെന്ന് തന്നെ അവള്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു.
ആന്‍റണിയേയും സൂസനെയും നോക്കി.
പിന്നെ അശോകന്‍ നമ്പ്യാരെയും.

“എനിക്ക് ..എനിക്ക് വിനു ചേട്ടായിയെ ഇഷ്ടമാണ്….”

“എഹ്?”

ആന്‍റണി സൂസനെ നോക്കി.
അത് കേട്ട് അശോകന്‍ നമ്പ്യാരും ഒന്ന് പകച്ചു.

“കൊച്ചേ, നീ എന്നതാ ഈ പറയുന്നേ?”

മാത്യൂസ് അവളുടെ തോളില്‍ പിടിച്ചു.

“ഞാനത് ചേട്ടയിയോടു പറഞ്ഞു..പക്ഷെ ..പക്ഷെ ചേട്ടായി സമ്മതിച്ചില്ല …ഞാനും ജയ്മോളും ചേട്ടായിയ്ക്ക് ഒരുപോലെയാണ് എന്ന് പറഞ്ഞു….എന്നെ പിന്തിരിപ്പിച്ച് ..എന്നോട് പിന്മാറാന്‍ … എനിക്ക് ….”

സാന്ദ്രയുടെ മിഴികള്‍ നിറഞ്ഞൊഴുകി.
അവള്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് മുമ്പില്‍ തരിച്ച് തകര്‍ന്നിരിക്കുകയാണ് ആന്‍റണിയും മാത്യൂസും പിന്നെ അശോകനും.
അവളുടെ ദൈന്യമായ മുഖവും കണ്ണുനീര്‍പ്പ്രവാഹവും അവരുടെ മനസ്സ് തളര്‍ത്തി.
അടുത്ത് നിന്ന മാത്യൂസ് അവളെ ചേര്‍ത്ത് പിടിച്ചു.

“വാവേ, നീ ഇങ്ങനെ കരയാതെടാ…”
അയാളുടെ മിഴികളില്‍ നനവ് പടര്‍ന്നു.

“പക്ഷെ എനിക്കറിയാം…”

കണ്ണുനീരൊപ്പി അവള്‍ തുടര്‍ന്നു.

“എന്നെ ജീവനാണ്, എന്നെ ഞാനിഷ്ട്ടപ്പെടുന്നത് പോലെ ചേട്ടായീം എന്നെ ഇഷ്ട്ടപ്പെടുന്നുണ്ട്…എന്നില്‍ നിന്നും എത്ര മറച്ചാലും എനിക്ക് അത് ഫീല്‍ ചെയ്യും…എന്നോട് ചേട്ടായി അത് സമ്മതിക്കില്ലെങ്കിലും….”

സൂസനും ആന്‍റണിയും പരസ്പ്പരം നോക്കി.

“എന്‍റെ ഇഷ്ടം അഗീകരിച്ചാല്‍ അത് നമ്മുടെ ഫാമിലിക്ക് നാണക്കേടാണ് എന്ന്….”

സാന്ദ്ര തുടര്‍ന്നു.

“നമ്മള് കൂടിയ ആള്‍ക്കാരാ ..ചേട്ടായി ഒത്തിരി ബാക്ക് വേഡാ സോഷ്യലി എന്നൊക്കെ ..അത് അപ്പായേയും മമ്മിയേയും ഇച്ചായനെയും ഒക്കെ ഒത്തിരി ഹര്‍ട്ട് ചെയ്യും .. നമ്മടെ കസിന്‍സിനെ ഒക്കെ നമ്മള് എമ്പറാസ്ഡാക്കും അങ്ങനെ സംഭവിച്ചാല്‍ എന്നൊക്കെ ചേട്ടായി പറഞ്ഞപ്പം ….”

ബാക്കി പറയാനാവാതെ സാന്ദ്ര വീണ്ടും വിതുമ്പി.
അവളുടെ സ്വരവും കണ്ണുനീര്‍ നിറഞ്ഞ മുഖവും സൂസനെയും ആന്‍റണിയേയും മാത്രമല്ല അശോകനേയും വല്ലാതാക്കി.

“കൊച്ചിനെപ്പോയി പിടിക്കെടീ…”

ആന്‍റണി സൂസനെ തള്ളിവിട്ടു.

“എന്തോരവാന്നു വെച്ചാ ഇത് കണ്ടോണ്ട് നിക്കുന്നെ! വലുതായെപ്പിന്നെ മോള്‍ടെ മുഖം വാടിക്കണ്ടിട്ടില്ല ഇത് വരെ! എന്നിട്ടിപ്പം!!”

സൂസന്‍ സാന്ദ്രയുടെ അടുത്തെത്തി അവളെ ആശ്ലേഷിച്ചു.

“ചേട്ടായിയ്ക്ക് നമ്മുടെ ഫാമിലിയോട് നന്ദികേട് കാണിക്കാന്‍ കഴിയില്ലന്നു പറഞ്ഞു…”

സൂസന്റെ ആശ്ലേഷത്തില്‍ അമര്‍ന്ന് അവള്‍ തുടര്‍ന്നു.

“ഒരു കൂടെപ്പിറപ്പിനെപ്പോലെ നമ്മളൊക്കെ ചേട്ടായിയെ കണ്ടിട്ട് ലാസ്റ്റ് ആ വിശ്വാസവും ട്രസ്റ്റും ഒക്കെ ബ്രേക്ക് ചെയ്യാന്‍ …അതിന് ചേട്ടായിയ്ക്ക് കഴിയില്ല ….അതാ ..അതാ ചേട്ടായി ഇവിടെ വരാത്തെ ..ഇവിടെ ഞാനുണ്ടല്ലോ …ഇവിടെ വന്നാല്‍ എന്നെ കാണില്ലേ? എന്നെ അവോയ്ഡ് ചെയ്യാനല്ലേ ചേട്ടായി ഇങ്ങോട്ട് വരാത്തെ …അതുകൊണ്ടല്ലേ ചേട്ടായി വേറെ കമ്പനീല്‍ പോകുന്നെ?”

സൂസന്റെ തോളില്‍ മുഖമമര്‍ത്തി അവള്‍ വീണ്ടും കരഞ്ഞു.
പെട്ടെന്ന് മാത്യൂസിന്റെ ഫോണ്‍ ശബ്ദിച്ചു.
വാട്ട്സ് ആപ്പ് മെസേജ് ടോണാണ്.
മാത്യൂസ് മൊബൈല്‍ എടുത്തു.

“വിനു ആണല്ലോ അപ്പാ…”
മൊബൈല്‍ സ്ക്രീനില്‍ നോക്കി അവന്‍ പറഞ്ഞു.

“എന്നതാ മെസേജ്?”
സൂസന്‍ ചോദിച്ചു.

“വാച്ച് എന്‍ ഡി റ്റി വി ന്യൂസ്…”

മാത്യൂസ് പറഞ്ഞു.

“നമ്പ്യാരങ്കിളെ ന്യൂസ് വെച്ചേ…..എന്‍ ഡി ടി വി.”

അശോകന്‍ ടി വി ഓണ്‍ ചെയ്തു.

ന്യൂസില്‍ പ്രീതി ഘോര്‍പ്പഡേയുടെ കൂവള മിഴികള്‍.

“……Sandra Technologies of Kochi has signed a four-year contract with the TechnoVision, the software corporate giant to provide workplace and enterprise management solutions, with an option to extend the tie-up by two, two-year terms provided the total deal value that amounts $122 million…..”

പ്രീതി ഘോര്‍പ്പഡേ ആ ന്യൂസ് വായിച്ചത് പുഞ്ചിരിയോടെയാണ്.

“എന്‍റെ കര്‍ത്താവേ!”

ആന്‍റണി ചാടിയെഴുന്നേറ്റു.
മാത്യൂസും സൂസനും അശോകനും പരസ്പ്പരം അന്ധാളിച്ചു നോക്കി.

“എടാ ഇത് ഒള്ളതാണോ?”

ആന്‍റണി മാത്യൂസിനെയും അശോകനേയും മാറി മാറി നോക്കി.

“കൊച്ചീല്‍ വേറെ സാന്ദ്രാ ടെക്നോളജീസ് ഉണ്ടോ ഇനി?”

“ഒന്ന് പോ അപ്പാ…!”

വിസ്മയം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ മാത്യൂസ് പറഞ്ഞു.

“എത്ര കൊല്ലവായി നമ്മളൊക്കെ ശ്രമിച്ച കാര്യവാ എന്‍റെ നമ്പ്യാരെ!”
ആന്‍റണി ഉച്ചത്തില്‍ ആഹ്ലാദം അണപൊട്ടിയൊഴുകുന്ന സ്വരത്തില്‍ പറഞ്ഞു.

“അത് ആ ചെറുക്കന്‍ ..ഒറ്റയ്ക്ക് ..പുഷ്പ്പം പോലെ…എന്നിട്ടാ മൈര് ചെറുക്കന്‍ എവിടെയാ? എനിക്കിപ്പം കാണണം അവനെ! മൊഖത്ത് നോക്കി രണ്ടെണ്ണം ചോദിക്കാനുണ്ട് എനിക്ക്….”

പതിവ് പോലെ വാഴത്തൈകള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു പൌലോസ്.
അപ്പോഴാണ്‌ ഗേറ്റിനു വെളിയില്‍ കാര്‍ വന്ന് നിന്നത്.
തനിക്ക് ഏറ്റവും പരിചയമുള്ള വാഹനം.
നീല ബെന്‍സ്.
അതിന്‍റെ ഉടമയുടെ ജീവചരിത്രം തന്‍റെ കൈവെള്ളയിലുണ്ട്.
പൌലോസ് ഹോസ്പ്പൈപ് നിലത്തേക്ക് ഇട്ടിട്ട് ഗേറ്റിലേക്ക് കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *