നിറമുള്ള വെയിലുകൾ

“ഇപ്പഴാ ഡെല്ലീന്ന് അഗര്‍വാളിന്റെ കോള്‍ വന്നെ.”

സൂസന്‍ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.

“മത്തന്‍ അത് അത് അറ്റന്‍ഡ് ചെയ്തോണ്ടിരിക്കുവാ!”

അപ്പോഴേക്കും ശീതള്‍ അകത് നിന്നും ഹോട്ട് ബോക്സുകളുമായി ഡൈനിങ്ങ്‌ ടേബിളിനടുത്തേക്ക് വന്നു.
അടുക്കളയുടെ മഹാറാണി എന്നാണ് ശീതളിനെക്കുറിച്ച് വീട്ടിലുള്ളവര്‍ പരാമര്‍ശിക്കുന്നത്.
അടുക്കള ജോലിക്കാരിയേക്കാള്‍ വലിയ പരിഗണന ഉണ്ടവള്‍ക്ക്.
ഇടനാഴിയില്‍ നിന്നു ഫോണില്‍ സംസാരിക്കുന്ന മാത്യൂസിനടുത്തുകൂടിയാണ് അവള്‍ വന്നത്.

“എന്നാടി നിന്‍റെ കുണ്ടിയ്ക്ക് ഇന്ന് വല്ലാത്ത ഒരിളക്കം!”

മൊബൈല്‍ മാറ്റിപ്പിടിച്ച്, ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി മാത്യൂസ് ശീതളിന്റെ തടിച്ച നിതംബത്തില്‍ ഒന്ന് പിതുക്കി.

“ഈ ഇച്ചായന്‍!”

മുഖത്ത് ദേഷ്യം വരുത്തി ഞെട്ടലോടെ ചുറ്റുപാടും നോക്കി ശീതള്‍ അയാളുടെ കൈ വിടുവിച്ചു.

“എന്നെ കൊലയ്ക്ക് കൊടുത്തെ അടങ്ങൂ അല്ലെ?”

“എന്നാ കൊലയ്ക്ക്? ഏത്തനോ അതോ നേന്ത്രനോ?”

പിടിച്ചു മാറ്റിയ അവളുടെ കൈയില്‍ ഒന്ന് ഞെരടിക്കൊണ്ട് മാത്യൂസ് ചോദിച്ചു.

“ഇന്നെന്നാ രാവിലെ തന്നെ ഒരെളക്കം?”

അയാളുടെ ചുമലില്‍ പതിയെ ഇടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“സൂസാന്‍റ്റി ഇപ്പത്തന്നെ ഇറങ്ങിവരും കേട്ടോ! ഇച്ചായന്‍റെ പിടുക്ക് കണ്ടിക്കും ഇതെങ്ങാന്‍ കണ്ടാല്‍ പറഞ്ഞേക്കാം,”

അവന്‍ ഇളിഭ്യനായി ചിരിച്ചു.

“ഒന്നാമത് ഞങ്ങള് പണിക്കാരികളാ വീട് ഭരിക്കുന്നേന്നാ സൂസാന്റി എപ്പഴും പറയുന്നേ! അതുകൊണ്ട് ഇച്ചായന്‍ ഒന്ന് പൊടിയ്ക്ക് അടങ്ങു കേട്ടോ,”

അയാളുടെ പുറത്ത് കൈ ചുരുട്ടി ഒന്നിടിച്ചിട്ട് ശീതള്‍ ഡൈനിങ്ങ്‌ ടേബിളിനടുത്തെക്ക് പോയി.
അല്‍പ്പം കഴിഞ്ഞ് അകത്ത് നിന്നും മാത്യൂസ് ഇറങ്ങി വന്നു.

“എന്നാ പറഞ്ഞെടാ അഗര്‍വാള്‍?”

ആന്‍റണി മകനോട്‌ ചോദിച്ചു. ഔദ്യോഗിക വേഷത്തിലാണ് മാത്യൂസും. കൊട്ടും ടൈയ്യുമൊക്കെയുണ്ട്.

“എന്‍റെ അപ്പാ അയാളെങ്ങും അമ്പിനും വില്ലിനും അടുക്കുന്നില്ല,”

ദേഷ്യവും നിരാശയും കലര്‍ന്ന സ്വരത്തില്‍ മാത്യൂസ് പറഞ്ഞു.

“കമ്പനീടെ നെറ്റ് പ്രോഫിറ്റ് ഇപ്പം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്നൂറ്റി ഇരുപത് ശതമാനം ഇരട്ടിയായില്ലേ? അതിന്‍റെ ട്വെന്റി പേര്‍സെന്റ്‌ ആണയാള്‍ ചോദിക്കുന്നെ! ഒക്കുകേല എന്ന് ഞാനങ്ങു തീര്‍ത്ത് പറഞ്ഞു. നിങ്ങള് കോടതീപ്പൊക്കോ എന്നും കൊടെ പറഞ്ഞു. അയാളുമായുള്ള ഒരു കൊളാബറേഷനും ഇനി വേണ്ട!”

“അഗര്‍വാളുമായി ഒരു തരത്തിലും ടൈ അപ്പ് വേണ്ടാന്ന് വിനു പറഞ്ഞതല്ലാരുന്നോ?”

അകത്ത് നിന്നും അതും പറഞ്ഞുകൊണ്ടാണ് സൂസന്‍ അങ്ങോട്ട്‌ വന്നത്.
ചുവന്ന ഷിഫോണ്‍ സാരിയില്‍ കുലീനമായ ഭാവങ്ങളോടെ, ചലനങ്ങളോടെ അവള്‍ ഡൈനിങ്ങ്‌ ടേബിളിനേ സമീപിച്ചു.

“അന്നേരം നിങ്ങള് അവന്‍റെ വാക്ക് കേട്ടില്ല. പുതുക്രിസ്ത്യാനിക്ക് ബുദ്ധിയുണ്ടോ എന്നൊക്കെ ആ കൊച്ചന്‍ ഇവിടുന്ന് പോയപ്പം പറഞ്ഞെന്നാ പരിഹാസവാരുന്നു! ഇപ്പം എങ്ങനെ ഇരിക്കുന്നു…?”

സൂസന്‍ കസേര വലിച്ച് അതിലിരുന്നു.

“ഇനിയിപ്പം അത് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?”

ആന്‍റണി ആരെയും നോക്കാതെ പറഞ്ഞു.

“അടുത്ത വഴി നോക്കണം! നീ അവനെ വിളിക്ക്?”

ആന്‍റണി മകനെ നോക്കി.

“അവനെയാ ട്രൈ ചെയ്യുന്നേ അപ്പാ,”

നിരാശയോടെ ഫോണിലേക്ക് നോക്കി മാത്യൂസ് പറഞ്ഞു.

“അവന്‍ സ്വിച്ചോഫ!”

“സ്വിച്ചോഫോ? അതെന്നാ?”

സൂസന്‍ ചോദിച്ചു.

“അതിപ്പം എന്നോട് ചോദിച്ചാ ഞാനെങ്ങനെ അറിയാനാ? അവന്‍റെ ഫോണല്ലേ സ്വിച്ചോഫ്‌?”

സൂസന്‍ എന്തോ ഓര്‍ത്തു.

“എടാ ഇന്നവന്റെ അപ്പാപ്പന്‍റെ ആണ്ടാ! പള്ളീല്‍ ആരിക്കും!”

സൂസന്‍ പെട്ടെന്ന് പറഞ്ഞു.

“പള്ളീല്‍ എപ്പം തീരും?”

മാത്യൂസ് വാച്ച് നോക്കി.

“ഇപ്പം എട്ടര! എട്ടര ആയാ തീര്‍ന്നു കാണില്ലേ?”

ആന്‍റണി ചോദിച്ചു.

“എട്ടിന് കുര്‍ബാന തീരും. ഒപ്പീസോക്കെ എട്ടരയാകുമ്പം തീര്‍ന്നു കാണും…”

“എന്നാ ഒന്നുകൂടി ട്രൈ ചെയ്യ്‌,”

സൂസന്‍ മകനോട്‌ പറഞ്ഞു.

മാത്യൂസ് ഡയല്‍ ചെയ്തു.

“ച്ചേ!!”

അവന്‍ നിരാശയോടെ കൈ കുടഞ്ഞു.

“എന്നാടാ?”

മാത്യൂസ് ചോദിച്ചു.

“അവന്‍റെ ഫോണ്‍ എന്‍ഗേജ്ഡാ അപ്പാ!”

“ഇന്ന് അപ്പാപ്പന്‍റെ ആണ്ടല്ലേ, കൊറേപ്പേര് വിളിക്കുന്നുണ്ടാവും!”

എല്ലാവരുടെയും മുഖങ്ങളില്‍ നിരാശ പ്രകടമായി.

“ഇതെന്നാന്നെ ആരും കഴിക്കാന്‍ തൊടങ്ങാത്തെന്നേ ?”

അങ്ങനെ ചോദിച്ചുകൊണ്ടാണ് സാന്ദ്ര അങ്ങോട്ട്‌ വന്നത്.
നീല ടാങ്ക് ടോപ്പ്.
വെളുത്ത മിനി സ്ക്കര്‍ട്ട്.
ഇടതൂര്‍ന്ന, എന്നാല്‍ മൃദുവായ മുടിയിഴകള്‍ മനോഹരമായി അവളുടെ തോളിനിരുവശത്തും ഓളം വെട്ടി.
അവളുടെ രൂപഭംഗിയിലേക്ക് നോക്കി ശീതള്‍ തംസ് അപ്പ് മുദ്ര കാണിച്ചു.

“എന്നാ, ഞാന്‍ വരാത്തത് കൊണ്ടാണോ? എന്നാ മത്തച്ചായന്‍റെ മൊഖം ഇഞ്ചി കടിച്ച കൊരങ്ങന്‍റെ പോലെ ഇരിക്കുന്നെ?”

അവള്‍ മാത്യൂസിന്‍റെ സമീപത്ത് കസേര വലിച്ചിട്ടിരുന്നു.
പെട്ടെന്ന് മാത്യൂസിന്‍റെ ഫോണ്‍ ശബ്ദിച്ചു.

“കര്‍ത്താവേ!”

ഇഷ്ട്ടക്കേടോടെ അവന്‍ പറഞ്ഞു.

“അഗര്‍വാളാ!”

“ഇനി എന്നാ ഒണ്ടാക്കാന അവന്‍ പിന്നേം വിളിക്കുന്നെ?”

ആന്‍റണി സ്വയം പറഞ്ഞു.

“പത്തില്‍ കൂടുന്ന ഒരെടപാടും സമ്മതിച്ചേക്കരുത്!”

അവന്‍ പെട്ടെന്ന് ഫോണ്‍ കാതോടു ചേര്‍ത്തു.

“സ്പീക്കറില്‍ ഇടെടാ!”

സൂസന്‍ മകനോട്‌ പറഞ്ഞു.

മാത്യൂസ് പെട്ടെന്ന് ഫോണ്‍ കാതില്‍ നിന്നുമെടുത്ത് സ്പീക്കര്‍ മോഡില്‍ വെച്ചു.

“ആഹ് മാത്യൂസ് സാര്‍!”

ഹിന്ദിച്ചുവയുള്ള ഉച്ചാരണം ഫോണിലൂടെ കേട്ടു.

“ബോലോ അഗര്‍വാള്‍!”

മാത്യൂസ് ഗൌരവത്തില്‍ പറഞ്ഞു.

“തുമാരാ വോ വിന്‍സെന്‍റ്റ് ഹേ ന? തുമാരാ മാനേജര്‍? ഉസ്നെ മുജേ ബുലായാ! ഹമനേ തോടാ ഡീറ്റയില്‍സ് ബാത്ത് കിയെ…ഔര്‍ യേ നതീജെ മേ പഹൂഞ്ച് ഗയെ കി മേ ആട്ട് പ്രതിശത് തക് കൊമ്പ്രോമൈസ് കര്‍നേ കി തയ്യാര്‍ ഹൂ…”

മാത്യൂസ് വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കി.

“ടീക്‌ ഹേ!”

“എന്നാടാ അവന്‍ പറഞ്ഞെ?”

ആന്‍റ്ണി അക്ഷമയോടെ ചോദിച്ചു.

“എനിക്കീ ഹിന്ദീന്നു വെച്ചാ കലിയാ…”

“അപ്പാ അത്…”

മാത്യൂസ് വിശദീകരിച്ചു.

“അഗര്‍വാള്‍ എട്ട് പേര്‍സെന്‍റ്റിന് സമ്മതിച്ചു…”

“എന്‍റെ ഈശോയെ! നേരോ?”

സൂസന്‍ അത്യാഹ്ലാദത്തോടെ ചോദിച്ചു.

“നേരാണോടാ?”

ആന്‍റണിയും തന്‍റെ സന്തോഷമം മറച്ചുവെച്ചില്ല.

“അതെന്നാ പറ്റി മാര്‍വാഡിയ്ക്ക് ഇപ്പം ഇങ്ങനെയൊരു മാനസാന്തരം?”

“വിനു ചേട്ടായി വിളിച്ചിരുന്നെന്ന്!”

ഹോട്ട് ബോക്സ് തുറന്നുകൊണ്ട് എല്ലാവരുടേയും പാത്രങ്ങളില്‍ ദോശയെടുത്ത് വെച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു.

“വിനു ചേട്ടായീം അഗര്‍വാളും കൊറച്ച് മുമ്പ് അഗര്‍വാളുമായി ചര്‍ച്ച നടത്തി …അതിന്‍റെ ഫലമായി എട്ട് ശതമാനമെന്ന റിട്ടേണ്‍ പോയിന്‍റില്‍ അഗര്‍വാള്‍ സമ്മതിച്ചു…”

“അത് കൊച്ചെങ്ങനെ അറിഞ്ഞു?”

Leave a Reply

Your email address will not be published. Required fields are marked *