പതിയെ വെളിയിലേക്ക് ഇറങ്ങുമ്പോളാണ് കാണുന്ന ന്റെ പെണ്ണിനെ.. കോളേജ് ഗേറ്റ് കടന്ന് വരുന്നവൾ അത്രെയേറെ സുന്ദരിയാണെന്ന് ഞാമ്പറയും..
ഒരു മെറൂൺ കളർ അനാർക്കലിയും, അതിന് മാച്ചിംഗ് ഈററിംഗ്സും പൊട്ടും, മേക്കപ്പും ചെയ്ത് വരുന്നവളെ കണ്ട് പിള്ളേരെല്ലാം നോക്കുനുണ്ടായിരുന്നു.. ഇന്നെങ്കിലും ഇവളൊന്ന് പെണ്ണായിട്ട് വന്നല്ലോ എന്നായിരിക്കും…
കുറച്ച് ദൂരെ നിൽക്കുന്ന ന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു, ന്നെ അടിമുടി ഒന്ന് നോക്കി, അടുത്ത നിന്ന അക്ഷര ന്തോ പറഞ്ഞതിന് ശെരിവച്ചവൾ ഒന്ന് ചിരിച്ചു, ന്റെ സാറേ…..
അവളെ കണ്ട് നിന്ന വിശാല് ന്റെ ചെവിക്കൊപ്പം വന്നു
“” ഇത് നിന്റെ ചേച്ചി തന്നെയല്ലേ… “” അവനൊന്ന് ഉറപ്പിക്കുന്ന പോലെ ചോദിച്ചതും ഞനൊന്ന് ചിരിച്ചു പോയി, ഉടനെ മുന്നിൽ നിന്നും ഒരു മുഖം ചുളിക്കൽ, ഞാൻ ഒന്നുമില്ല അടിപൊളി ന്ന് കണ്ണ് കാണിച്ചതും, അവിടാകെ രക്തം ഇരച്ചു കയറി .
“” സ്റ്റെഫി ചേച്ചി….. വാ..”” അടുത്ത് നിന്ന ആൻഡ്രേസ്സ ഉറക്കെ വിളിച്ചതും, ഞാനവളെ നോക്കി… എവിടെ തലക്ക് ചുറ്റുമുള്ള മഞ്ഞ വളയം കാണുന്നില്ലാലോ…
അവർ രണ്ടാളും ഞങ്ങൾക്കരികിൽ എത്തി ആ കണ്ണിടയ്ക്കിടെ ന്നെ വീക്ഷിക്കുന്നുണ്ട്..!!
“” സ്റ്റെഫി ചേച്ചി ഇതാണ് ന്റെ ഫ്രണ്ട്സ്.. സിദ്ധു… വിശാല്, അപർണ്ണ… “”
ആ കണ്ണുകൾ ന്നിലേക്ക് തന്നെ ആഴത്തിൽ നീണ്ടു, അവക്ക് ന്നോടെന്തോ പറയാനുള്ളത് പോലെ.
ഉടനെ അക്ഷരയവളെ തട്ടിവിളിച്ചു,
“” നീ കേട്ടില്ലേ.. ഇതൊക്കെ ആൻഡ്രേസ്സയുടെ ഫ്രണ്ട്സ്സാണ്… ഇത് അപർണ്ണ, ഇത് വിശാല്, ഇത് സിദ്ധു…. സിദ്ധുനെ നിനക്ക് പിന്നെ അറിയാല്ലോ ല്ലേ… “”
അവളൊന്ന് പറഞ്ഞു നിർത്തിയതും ഞാനും അവളും വിശാലും ഒന്ന് ഞെട്ടി,
“”ഏഹ്ഹ്…എങ്…. ങ്ങനെ..? “” ഒന്ന് ഞെട്ടി നിന്നവൾ പെട്ടെന്ന് അവളുടെ കയ്യി കയറി പിടിച്ചു,
“” എടി സിദ്ധു വല്ലേ അന്ന് ആ ബോഡി ഷോ ഒക്കെ കാണിച്ചു വല്യ ഹീറോ ഒക്കെ ആയെ.. ഓർക്കുന്നിലെ… “”
അവളോന്ന് വിശദീകരിച്ചു,ഓഹ് ശ്വാസം നേരെ വീണു..
“” എന്തൊക്കെ ഉണ്ട് സിദ്ധു വിശേഷം…രാത്രി ഉറക്കൊക്കെ കിട്ടുന്നുണ്ടല്ലോ ല്ലേ… “”
“” ഏഹ്ഹ… “” ഞനൊന്ന് ചുറ്റും നോക്കി അടുത്തു നിൽക്കുന്നവർ ഒന്നും മനസിലാവാതെ നോക്കുന്നത് കണ്ടതും, സ്റ്റെഫി അവളുടെ കാലിൽ ഒരു ചവിട്ട്, ഇന്നലത്തെ സംഭവം അവൾക്ക് നന്നായിട്ട് മനസിലായി ന്നറിഞ്ഞതും, ഞനൊരു ചമ്മിയ ചിരിയവൾക്ക് കൊടുത്തു.
“” അല്ല, ബോഡി ഒക്കെ നോക്കുന്ന ആളല്ലേ.. അപ്പോ ഉറക്കം ഒക്കെ നല്ലത് പോലെ വേണോന്ന് ആണല്ലോ അതോണ്ട് ചോദിച്ചതാ… “” അതിന് പിന്നിൽ നിന്നും ഒരു ചിരി.. ആ നാറിയാണ് വിശാല്.. ഞാനവനെ കണ്ണ് കാണിച്ചു,
‘” ചേച്ചി ഡ്രെസ്സ് നന്നായിട്ടുണ്ടല്ലോ.. പുതിയതായിരിക്കും ല്ലേ.. “”
ന്നവൻ പറഞ്ഞു സംഗതി മാറ്റിയതും പിന്നെല്ലാരും അതിനെ കുറിച്ചായി സംസാരം..കൂടെ അവനൊരു താങ്ക്സും..
“” ന്നാ നിങ്ങള് നടന്നോ.. എനിക്കൊന്ന് ലൈബ്രറിയിയിൽ കേറണം…. ആക്ഷേ… “”
ന്നവൾ പറഞ് അക്ഷരയെ കണ്ണ് കാണിച്ചു, അതിന് തലയനക്കി, കുട്ടത്തിൽ ന്നോടും അവർ കാണാതെ കൂടെ വരാൻ പറഞ്ഞതും അവള് തിരിഞ്ഞു നടന്നു.
“” അളിയാ ഇപ്പോളാ ഓർത്തെ.. മറ്റേ പൈസ കൊടുത്തില്ല അവന്… “” അവൾ പോയതും ഞാൻ തലയിൽ കൈ വെച്ചു.
“” ഏതവന്…?? “” ന്നവൻ തിരിച്ചു ചോദിക്കുമ്പോൾ ഞനവന്റെ കാലിലൊന്ന് ചവിട്ടി ആരും കാണാതെ, പക്ഷെ അത് അക്ഷര കണ്ടിരുന്നെന്ന് അടക്കിപ്പിടിച്ചുള്ള ചിരിയിൽ നിന്നും നിക്ക് മനസിലായി..
“” ഓഹ്… ഓഹ് അവൻ… ഇയ്യോ അത് കൊടുത്തില്ലേ നീ.. മ്മ് ചെല്ല് ക്കൊണ്ട് കൊടുത്തിട്ട് വാടാ… നമ്മക് ന്തിനാ കണ്ടവമ്മാരുടെ പൈസ..””
ഞനൊരു ശെരിയും പറഞ്ഞു അക്ഷരയെ നോക്കി ചിരിച്ചിട്ട് അങ്ങോട്ടേക്ക് ഓടി,
“” ബൈ ദി ബൈ അക്ഷരചേച്ചി….വാങ്ങിയ പണം തിരിച്ചു കൊടുത്തില്ലെങ്കിൽ അതൊരു മോശം പ്രവണതയല്ലേ….??””
“” പിന്നെ… പിന്നെ…. “” അവന്റെ വാക്കിനു ചിരിച്ചോണ്ട് അക്ഷരയും അവർക്കൊപ്പം മുന്നോട്ട് നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
