അപ്പൊ അവനുടനെ ന്നാ ബ്രദർ അങ്ങോട്ട് മാറി നില്ല് ചേച്ചിയോട് ചേട്ടൻമാർക്ക് കുറച്ച് പറയാനുണ്ടെന്നും പറഞ് അവരുടെ കൈക്ക് കേറി പിടിച്ചളിയാ… ഞാനോർത്ത് തമാശക്ക് ആയിരിക്കും… ഒന്നുല്ലേലും അവരൊക്കെ ഒന്നിച്ചു പഠിക്കണതല്ലേ… അപ്പോ ദോണ്ട ചേച്ചി നിന്ന് ദേഷ്യപ്പെടുന്നു.. കൂടെ ആ നാറി
“” എവിടെടി നിന്റെ കൂടെയുള്ള ആ മറ്റേമോള്… ഏഹ് അവളിന്ന് ഇല്ലേ അതോ ആരുടേലും കൂടെ പോയോ…?? ന്ന് , ഏതായാലും ന്റെ കടം തീർക്കാൻ നിക്ക് ഇന്ന് നിന്നെ മതി.. “” ന്നും പറഞ്ഞു അവനാ ചേച്ചിയോട് മോശമായി പെരുമാറി, അതും ന്റെ മുന്നിൽ,
പിന്നെ ഞാനൊന്നും നോക്കിയില്ല അളിയാ നെഞ്ചും കൂട് തീർത്തൊരു ചവിട്ടു വെച്ചു കൊടുത്ത്, അതിപ്പോ ഇവിടെ വരെയായി..
ഞനവന്റെ തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു,
അപ്പോളാണ് ന്യായമായ ഒരടിക്കണല്ലോ കൂട്ട് നിന്നതെന്നോർത്ത് എല്ലാർക്കും ഒരു ചിരി മുഖത്തു വിരിഞ്ഞു, വെളിയിൽ പോയി, വെള്ളവും വാങ്ങി കുടിച്ചു ഷർട്ടിലും മുണ്ടിലും കുറച്ചേ ഏതായാലും പറ്റിയുള്ളൂ, അതും തൂത്ത് കളഞ്ഞു, അപ്പുറത്തെ കടേലെ അണ്ണാച്ചിമ്മാരുടെ തേപ്പ് കടേലോട്ട് ചെന്ന് ഷർട്ട് ഒന്ന് തേച്ചു താരോന്ന് ചോദിച്ചു ഞാൻ വീണ്ടും തിരിച്ചു വന്നൊരു സിഗരറ്റ് കത്തിച്ചു,
“” ന്നാലും ന്റെ സിദ്ധു നീയി ശരീരോം വെച്ചോണ്ട് ന്ത് ഇടിയാടാ അവമ്മാർക്കിട്ട് ഇടിച്ചേ.. കണ്ടിട്ട് നിക്ക് തന്നെ സങ്കടം വന്ന്…. “” കൂടെ നിന്നവൻ ഒന്ന് ചിരിച്ചതും അവിടെയുള്ളവമ്മാരെല്ലാം നിന്ന് ചിരി തുടങ്ങി,
“” എടാ ദേ ചേച്ചി വരുന്നു…. സിഗരറ്റ്… സിഗരറ്റ് കള… “”
വിശാല് പെട്ടെന്ന് കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് താഴേക്ക് ഇട്ടു, കാര്യം മനസിലാവാതെ അവന്റെ പ്രവർത്തി കണ്ടവന്മ്മാര് അവനെ നോക്കിയതും, ഉടനെ അവൻ പറഞ്ഞതനുസരിച്ചു ഞാൻ ചുറ്റുമോന്ന് നോക്കി, ന്നാൽ കുറച്ച് ടൈമിംഗ് തെറ്റിപ്പോയി, അവള് ന്റെ അടുത്തെത്തിയിരുന്നു, പെട്ടന്ന് ചുണ്ടിൽ ഉണ്ടായിരുന്ന സിഗരറ്റ് ഞാൻ തട്ടി കളഞ്ഞു,
മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്നവളെയും അക്ഷരയെയും ഞനൊന്ന് നോക്കി,
സ്റ്റെഫി….!! അവള് കരഞ്ഞോ..?? കണ്മഷി എല്ലാം പടർന്നിരുന്നു, ആ കണ്ണുകൾ ചുവന്നു തുടിച്ചിരുന്നു, അവളുടെ മുഖം കണ്ട് കിളി പോയി നിൽക്കുകയാണ് എല്ലാം..
അവളെ കണ്ട് ഞാനൊന്ന് ചിരിച്ചു, ഉടനെ ചിരിച്ച ചുണ്ടിൽ നിന്നു ഉള്ളിലെ സിഗരറ്റിന്റെ പുക പുറത്തേക്ക് പറന്നു, പെട്ടന്ന് കൈ കൊണ്ടത് ഇല്ലാതാക്കി ങ്കിലും സെക്കന്റ് വെത്യാസത്തിൽ ന്റെ കവിളിൽ ഒരടി വീണിരുന്നു.. കണ്ട് നിന്നവരും കടയിലെ ചേട്ടനും, ന്തിന് അക്ഷരവരെ ഞെട്ടി പോയി, മറുത്തൊന്നും പറയാതെ തിരിഞ്ഞു നടന്നവളെ നോക്കി നിൽക്കാനല്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, അടികിട്ടിയ കവിളിൽ കയ്യും വെച്ചു അവളുടെ നടത്തം നോക്കി നിന്ന് പോയി ഞാൻ.
“” എടാ നിയെന്ത് പണിയാ കാണിച്ചേന്റെ സിദ്ധു……?? “”
അക്ഷരമുന്നിലേക്ക് കയറി നിന്നത് പറഞ്ഞതും പിന്നിൽ നിന്നും അവളുടെ വിളിയെത്തിയിരുന്നു, ഉടനെ ന്നെയൊന്ന് നോക്കിട്ട് അവളും അവൾക്കടുത്തേക്ക് ഓടി,
“” തമ്പി ഉണോടെ ഷർട്ട് സെരിയായിടിച്ച്…. “”
അണ്ണൻ വിളിച്ചു പറഞ്ഞതും, ഞനൊന്ന് അങ്ങോട്ടേക്ക് നോക്കി,
“” ഷർട്ടല്ലണ്ണാ… അവനിപ്പോ അത്യാവശ്യം വേണ്ടത് ഒരു കോടി മുണ്ടാ…. നീളത്തിലുള്ളത്…..””
ഞനവനെയൊന്ന് നോക്കി, താഴെ കിടന്ന അവൻ കളഞ്ഞ സിഗരറ്റെടുത്ത് ചിരിച്ചോണ്ട് വീണ്ടും ചുണ്ടിലേക്ക് വെച്ചു, ഉടനെ അവന്മാര് ചിരിക്കാൻ തുടങ്ങി, കൂടെ..
“” ന്താടാ പ്രശ്നം… നിന്നെയെന്തിനാ അവര് തല്ലിയെ…?? “” ന്ന് കുട്ടത്തിൽ ഒരുത്തൻ തിരക്കിയതും, ഞാൻ വിശാലിനെ നോക്കി..
“” അവന്റെ കസിനാടാ ആ ചേച്ചി… അപ്പോ അതോണ്ട് തല്ലിയതാ…. “” അവനൊന്ന് പറഞ്ഞു നിർത്തി ഉടനെ,
“” അതിന് ആ ചേച്ചി ക്രിസ്ത്യാനിയല്ലേ… ഇവൻ ഹിന്ദുവും പിന്നെങ്ങനെ കസിനാവും…?? “”
ഇവന്റെ തലയടിച്ചങ് പൊട്ടിച്ചാലോ… ഞാൻ ഒന്നും മിണ്ടാതെ ഷർട്ട് വാങ്ങാൻ പോയി,
