പെട്ടെന്ന ഫോൺ കട്ടായി… ഞാൻ ഞെട്ടി ചെവിയിൽ നിന്നും ഫോൺ എടുത്തു നോക്കി, അതാര്…?? ദൈവമേ സീനായോ….
വിളിച്ചു നോക്കണോ…. ഏയ്യ് വേണ്ട ന്തകിലുംഉണ്ടേൽ അവള് വിളിച്ചോളും…. ഞാൻ തിരിഞ്ഞു കിടന്നു..
ഒന്ന് പോയി നോക്കണോ..?? ഇനി വാഡൻ വല്ലോം ആണോ…
ഓരോന്ന് ചിന്തിച്ചിരിക്കെ ഒരു മെസ്സേജ്, നോക്കുമ്പോ അവളാണ്..
“” അക്ഷര കട്ടിലിൽ വന്ന് കിടന്നത് ഞാൻ കണ്ടില്ലടാ… ഇപ്പോ ചമ്മി നാറിയേനെ.. ഞാൻ നാളെ വിളികാം… ഓക്കേ ബൈ… ഗുഡ് നൈറ്റ്… ഉമ്മ… “”
അതിനൊരു ചിരിയോടെ തിരിച്ചൊരുമ്മയും കൊടുത്ത് ഞാൻ കട്ടിലിലേക്ക് ചരിഞ്ഞു.
രാവിലെ കുളിച്ചു തല തോർത്തി നില്കുമ്പോ ഗേറ്റും കടന്ന് വരുന്നു ഒരു നാറി..
ഡാർക്ക് നീല ഷർട്ട്.. ന്റെ.. അതെ കര മുണ്ട് അതവന്റെ തന്തേടെ ആയിരിക്കും, മുഖത്തിരിക്കുന്ന കൂളിംഗ് ഗ്ലാസ്സ് അതും ന്റെ.. കെട്ടിയിരിക്കുന്ന വാച്ച് കൂട്ടുകാരൻ ആഷിക്കിന്റെ തന്നെ, ഇട്ടിരിക്കുന്ന ചെരുപ്പ്… അത് സ്വന്തം ആകാൻ വഴിയില്ല ഏതേലും അമ്പലത്തിൽ നിന്നും മുക്കിയതാവാനെ ചാൻസ് ഉള്ളു.. ബൈക്ക് നിർത്തി ഒരളിഞ്ഞ ചിരിയോടെ ഇറങ്ങിയവൻ ന്നെ നോക്കാതെ അകത്തേക്ക് വെച്ചു പിടിച്ചു, ഇവന് തലക്ക് ഓളം വല്ലോം… ആഹ്ഹ്..
ഞാൻ തലയും തൂവർത്തി അകത്തേക്ക് കയറി, ഡിനിംഗ് ടേബിളിൽ ഞാൻ എടുത്തു വെച്ച ന്റെ പാൽ ഗ്ലാസ്സിൽ നിന്നും പകുതി ആ ചെറ്റ കൊണ്ടോയി.. എടുത്തു വച്ചിരിക്കുന്ന നട്സ് ൽ നിന്നും കുറച്ചെടുത്തു കഴിച്ചു കൂടെ അവന്റെയൊപ്പം ഞാനും.. ഇല്ലേൽ അത് മുഴുവൻ ഈ നാറി തീർക്കും..
“” ന്താണ് മുണ്ടൊക്കെ ഉടുത്തോണ്ട്… “” അവനിട്ടിരിക്കുന്ന ന്റെ ഷർട്ട് പരിശോധിച്ച് ഞാൻ കാര്യം തിരക്കിയതും അതിഷ്ടപ്പെടാതെ ന്റെ കയ്യവൻ തട്ടിയെറിഞ്ഞു.
“” ഞാൻ മാത്രമല്ല നീയും ഇന്ന് മുണ്ടുടുത്താ മതി…””
അവനെന്റെ തോളിൽ കൈ വെച്ചു, ഒറ്റ തട്ടിന് ഞനത് ദൂരേക്ക് എറിഞ്ഞു
“” നീയൊന്ന് പോയെ മലരേ.. നിന്റെ തലക്ക് ഓളമാണെന്ന് വെച്ച്..!!
അല്ലെ തന്നെ മുണ്ടൊക്കെ ഉടുത്താ അത് ഞാതന്നെ വേണം അലക്കിയുമിടാൻ.. വല്യ പാട മോനെ.. അതോണ്ട് നോ മുണ്ട്.. ഒൺലി പാന്റ്.. “”
“” അളിയാ…. “”
കാലമാടൻ നിന്ന നിൽപ്പിൽ ന്നെകൊണ്ടും മുണ്ടാക്കിച്ചു,
“” ഓക്കേ.. മുണ്ടുടുക്കാം… പക്ഷെ.. കാര്യമെനിക്കറിയണം…!””
“” Good Question…!! ഞാൻ നിന്നെ മാനിക്കുന്നു.. എടാ അതുപിന്നെ അവള് ചോദിച്ചു രാവിലെ അമ്പലത്തിലൊന്ന് വരോന്ന്, മുണ്ടുടുത്തോണ്ട് വരണോന്നും പറഞ് അതാ.. “”
അവൻ നിന്ന് കളം വരക്കുന്നു ചെറ്റ… ഇനി ഇവൻ ശെരിക്കും പെങ്കോന്തനാകണോ…?
“” എടാ അത് നിന്റെ കൊച്ച്.. നിന്നോട് മുണ്ടുടുത്തോണ്ട് വരാൻ പറഞ്ഞു,
നിന്നെ കാണാൻ വിളിച്ച്, ഓക്കേ ന്യായം, ഞാൻ അംഗീകരിക്കുന്നു…പക്ഷെ നിക്ക് മനസിലാകാത്തത് അതിന് ഞാൻ ന്തിന് മുണ്ടുടുക്കണം ന്നാണ്….? “”
“” അതുപിന്നെ അളിയാ ഇനി മുണ്ടുടുത്തോണ്ട് ചെന്നാ കോളേജിൽ കേറ്റില്ലേലോ..നീ മാത്രം ക്ലാസ്സിൽ ഇരിക്കുനത് കാണാൻ മാത്രം ക്രൂരനല്ലളിയാ ഞാൻ.. അതോണ്ട് ഇറങ്ങുമ്പോ നമ്മക് രണ്ടാൾക്കും ഇറങ്ങാം…. അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ്… “”
“” അളിയാ………… “” അവന്റെ മറുപടിക്ക് ഞനൊന്ന് പല്ല് കടിച്ചു, പിന്നെ നേരെ മുറിയിലേക്ക് ചെന്നു. അലമാരയിൽ നിന്നും ഒരു ഗ്രീൻ ലൈറ്റ് ഡാർക്ക് ഷെഡ് ഫുൾ സ്ലീവ് ഷർട്ട് എടുത്തിട്ടു.. അതിന്റെ കൂടെ തപ്പി തിരഞ്ഞു സെയിം കളർ മുണ്ടും ഒപ്പിച്ചു, കര കറക്റ്റ് ഫിറ്റ് ആക്കി മുണ്ടുടുത്തു, കൈ രണ്ടും മുട്ടിനു താഴെ ഒരു പാനൽ വിട്ട് മടക്കി നിർത്തി, ഉണങ്ങിയ തുണികൊണ്ട് മുഖമൊന്ന് തുടച്ചു, മുടിയൊന്ന് ചീകി സെറ്റ് ചെയ്ത് താടിയും ചീകി ലെവൽ ആക്കി അലമാരയിൽ നിന്നും കാൽവിന്റെ പെർഫ്യൂംമും അടിച്ച് കയ്യിൽ ഒരു ബ്ലാക്ക് വാച്ചും കെട്ടി , ഞാൻ പുറത്തേക്കിറങ്ങി,
പിന്നൊരു പായിച്ചിലായിരുന്നു അവന്റെ വണ്ടിയുടെ പുറകിലിരുന്നു.. ചെല്ലുമ്പോ അമ്പലത്തിൽ അവന്റെ കൊച്ചുണ്ടായിരുന്നു.. ഞങ്ങളു പരിചയക്കാരാണ്, പരിജയവും പുതുക്കി ഞനല്പം മാറി നിന്ന് കൊടുത്തു, അവർ ചുറ്റമ്പലത്തിലേക്ക് കടന്നതും ഞാൻ അകത്തേക്ക് നടന്നു, ഷർട്ടും അഴിച്ചു തോളിലേക്കിട്ട് ഞാൻ ഒന്ന് പ്രാർത്ഥിച്ചു തിരിയുമ്പോ സ്കൂൾ പിള്ളേർ അടക്കം അത്യാവശ്യം കളക്ഷൻ ഉണ്ടായിരുന്നു അവിടെ.. പിന്നെ പറയണ്ടല്ലോ…
