നിശാഗന്ധി – 3 7

ആ സെയിൽ ഗേൾ നിന്ന് ചിരിയോടെ ഓരോന്ന് മുന്നിലേക്ക് എടുത്തിട്ടുകൊണ്ടിരുന്നു.. കൂടെ അവളോട് ന്തൊക്കെയോ ചോദിക്കുന്നതും കേട്ടു.. ഇനി നിക്ക് വല്ല വട്ടും ഉണ്ടോന്നാണോ…?

“” ഇവിടെന്തായി… “” ഞാൻ സ്റ്റെഫിക്കും പൂജക്കും അടുത്തേക്ക് വന്നു,

“”ഇത്രേം എടുത്തുള്ളൊ..?? ന്റെ ചേച്ചി ന്നെ നോക്കി നിക്കാതെ ഒരു മൂന്നു നാലെണ്ണം കൂടെ എടുത്തിട്ട് കൊട്…””

ഞാൻ അവിടെ നിന്ന പുള്ളികാരിയോട് പറഞ്ഞതും അവരൊന്ന് ചമ്മി… പിന്നെ വേഗന്ന് ഉണ്ടായിരുന്നതെല്ലാം എടുത്തിട്ടു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” അപ്പോ ശെരി… രണ്ടും നന്നായിട്ട് പോയിട്ട് വാ… എന്തുണ്ടെലും ന്നെ വിളിക്കണം… ഓക്കേ…. “”

ഞാനവരെ നോക്കിയൊന്ന് ചിരിച്ചു, ഉടനെ ഒരു വിതുമ്പലോടെ അവളെന്നെ കെട്ടിപിടിച്ചു,ചേർത്തു പിടിക്കാനല്ലാതെ എനിക്കെന്താ കഴിയാ. മറുപടി ഒന്നും പറയാതെ കണ്ണുകൊണ്ടൊരു യാത്രയും തന്നവർ മുന്നോട്ട് നടന്നു..

“” ന്റെ കർത്താവെ.. അഞ്ചു മണിയോ…..!!
ദേ വന്നേ സമയമ്പോയി ന്നെ ഹോസ്റ്റലിൽ വിടണം…. “”

അവരുടെ പോക്കും നോക്കി ആനന്തസ്ര് പൊഴിച്ചുനിന്നവൾ പെട്ടന്ന് വ്യാകുലയായി ന്നെയും ഉന്തി വണ്ടിക്കരികിലേക്ക് വിട്ടു. അവളുടെയാ ദേ… വിളി നിക്ക് നന്നേ ബോധിച്ചിരുന്നു.

“” ഹാഹ്…. നീയിങ്ങനെ ടെൻഷനാവൊന്നും വേണ്ട.. അഥവാ ഇന്ന് ഹോസ്റ്റലിൽ കേറ്റില്ലേ നീ ന്റെയോപ്പം വീട്ടിലേക്ക് പോര്…നമ്മക് അവിടെ കൂടാം ന്തേ…. “”

ഞനൊരു കള്ളച്ചിരിയോടെ പറഞ്ഞതും അവളെന്റെ കവിളിൽ കുത്തി, കൂടെ വാങ്ങിയ കവർ ആരും എടുത്തോണ്ട് പോകാഞ്ഞതിലുള്ള ഒരു ആശ്വാസ നിശ്വാസവും അവിടുന്ന് വീണിരുന്നു,

“” അയ്യടാ… ന്നിട്ട് വേണം കെട്ടിന് മുന്നേ രണ്ടിനേം കൂടെ അവിടുന്ന് പിടിക്കാൻ… ഒന്നും വേണ്ട വണ്ടി ഒന്നെടുക്കോ… “”

അതിനൊന്ന് ചിരിച്ചു വണ്ടി ഞാൻ മുന്നോട്ടേക് എടുത്തു. തിരിച്ചുള്ള യാത്രയിൽ അവളെന്റെ വയറിലൂടെ കൈയിട്ടു ന്റെ ചെവിയോടെടുത്തു

“” കാശുണ്ടായിരുന്നോ അത്രേം വാങ്ങാൻ…?
ബില്ല് വന്നപ്പോ ഞനൊന്ന് ഞെട്ടിയായിരുന്നു, ന്റലും അത്രയൊന്നും ഉണ്ടായിരുന്നില്ലതാനും.. ഒരുപാട് പൈസ പോയില്ലേ ഞാങ്കാരണം… “”

അവളെന്റെ തോളിലേക്ക് തലചായിച്ചു, പിന്നിലൂടെ കയ്യിട്ട് അവളെ ചേർത്തുപ്പിടിച്ചു.

ഞാനൊന്നും മിണ്ടിയില്ല, നേരെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു. ഹോസ്റ്റലിന്റെ വെളിയിൽ വണ്ടി നിർത്തുമ്പോ അവളെന്നോട് ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു.

“” നീകാരണം ഞനിന്നൊരുപാട് സന്തോഷിച്ചു സ്റ്റെഫി, ന്റെ വേദനകൾ ല്ലാം മറന്ന് ഞാനിന്നൊരുപാട് സന്തോഷവാനാണ്… “”

ഞനാ കൈകൾ കവർന്നുകൊണ്ട് പറഞ്ഞതും അവളൊന്ന് കണ്ണ് ചിമ്മിക്കാട്ടി,

“” എനിക്കാ സന്തോഷം ന്റെ ജീവിതാവസാനം വരെ വേണം സ്റ്റെഫി… നിന്നെ നഷ്ടമാകുന്ന നിമിഷത്തെ കുറിച്ചേനിക്ക് ചിന്തിക്കമ്പോലും കഴില്ല… “”

ഞന്നൊന്ന് വിങ്ങി പോയിരുന്നു, ഉടനെ അവളെന്നെ ചേർത്തുപ്പിടിച്ചു, ന്റെ മുടിയിൽ വിരലോടിച്ചവൾ നെറുകിൽ മുത്തമിട്ടു.

“”ഞാനെന്റെ വാവേടെ കൂടെ തന്നെ കാണുട്ടോ.. ഒന്നുമോർത്ത് സങ്കടപ്പെടേണ്ട… മ്മ് ചെല്ല് വീട്ടി പോ… “”

അവളെന്നെ ഒരു ചിരിയോടെ യാത്രയാക്കി. ഞാൻ പോകാൻ ബൈക്ക് തിരിച്ചതും,

“”സൂക്ഷിച്ചു പോണേ….”” ന്നൊരു ആശങ്കനാദവും കേട്ട് ഞാൻ വണ്ടി ഞാൻ ജിമ്മിലേക്ക് വിട്ടു,
ചെല്ലുമ്പോ അവന്മാർ ല്ലാം തിരക്കിട്ട വർക്ഔട്ട് ഞാൻ മൂലയിലേക്ക് നോക്കി ന്തിനോ വേണ്ടി കിടന്നുറങ്ങുന്ന വിശാല്… ഇവന് വീട്ടി സ്ഥലമില്ലേ…

ഞാനൊന്ന് വാർമിംഗ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു, കൂടെ ഒരു തൊഴികുടെ കൊടുത്തു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

മുന്നിലെ കവറെല്ലാം ബെഡിലേക്ക് നിരത്തിയിട്ട് അതിന് നടുക്ക് കിടക്കുന്ന സ്റ്റെഫി ഇന്നത്തെ കാര്യങ്ങളോർത്തവളിൽ പുഞ്ചിരി ഒഴുകിയെത്തി, കുളിയൊക്കെ കഴിഞ്ഞു തന്റെ മുട്ടോളം നീളമുള്ള മുടിയവൾ ടൗവൽ ക്കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്.

കോളേജ് കഴിഞ്ഞു ഊര് തെണ്ടലും കഴിഞ്ഞ് റൂമിലെത്തിയ അക്ഷയ ബെഡിൽ ചിരിച്ചോണ്ട് കിടക്കുന്ന സ്റ്റെഫിയെ കണ്ട് പുരികം വളച്ചു, ഒപ്പം അവളുടെ ചുറ്റും കിടന്ന കവറിലേക്ക് കണ്ണും

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *