“” ടാ പൊട്ടാ… വിടെ…!”” ഞാൻ ലൈബ്രറിയിലേക്ക് കയറാൻ തുടങ്ങുമ്പോ അവളുടെ സ്വരം ഒരു സൈഡിൽ നിന്നും കേട്ടു, ഞാൻ അകത്തേക്ക് വെച്ച തല മാത്രം പിന്നിലേക്ക് നീട്ടി ആ ഭാഗത്തേക്ക് നോക്കി, ചുറ്റും കണ്ണോടിച്ചു ന്നെ കൈ കാട്ടി വിളിക്കുന്നുപെണ്ണ്..
ഞനൊരു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു, ഒപ്പം ഇടക്കിടെ ചുറ്റുമോന്ന് വീക്ഷിക്കുന്നുമുണ്ട്.
“” മ്മ്.. ന്തേ ഇന്ന് മുണ്ടിലൊക്കെ…? “”
വന്നതും ന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ ന്റെ ബട്ടൺസ്സിൽ കൈ വെച്ച് അതേലിട്ട് ഓരോ പണിയായി.
“” രാവിലെയൊന്ന് അമ്പലത്തിൽ പോയി…പിന്നെ നേരെയിങ്ങ് പോന്നു, ഡ്രെസ്സൊന്നും മാറാൻ നിന്നില്ല.. “”
“” എനിക്കില്ലേ കുറി…?? “” അവളെന്റെ നെറ്റിയിലെ ചന്ദനത്തിലേക്ക് വിരൽ ചൂണ്ടി,
“” കുറിയിപ്പോ….. ആഹ്ഹ്.. “” അവളത് പറഞ്ഞതും ചാർത്തി ബാക്കിവന്ന ചന്ദനം ഞാൻ ഇലയിൽ പൊതിഞ്ഞു പോക്കറ്റിൽ വച്ചിരുന്നു, അത് പോക്കറ്റിൽ നിന്നുമെടുത്തു കുറച്ചപ്പുറത്തെ ടാപ്പിലേക്ക് കൈ നീട്ടി അല്പം വെള്ളവും കൈയ്യിൽ തൊട്ട് ചന്ദനം നനച്ചു ഞാനവളുടെ നെറ്റിയിൽ ചാർത്തി,
ചാർത്തുമ്പോൾ അടച്ച മിഴികൾ തുറക്കാൻ തയാറാല്ലാതെ നിന്നവളുടെ കവിളിൽ ചുണ്ട് ചേർക്കുമ്പോ ആ ചുണ്ടിൽ ഒരു ചിരി ഓടിയെത്തിയിരുന്നു.
“” ന്ത് രേസ്സ പെണ്ണെ നിന്നെ കാണാൻ… നന്നായി ചേരണ്ണ്ണ്ട് നിനക്കിത്… “” ഞാനവളെ അടിമുടി വീക്ഷിച്ചു പറഞ്ഞതും അവളൊന്ന് കുറുകി ന്റെ കയ്യിൽ പറ്റിച്ചേർന്നു.
“” അപ്പോ പിന്നെ ഇതന്നെ മതി ന്നും ല്ലേ…!! “” അവളൊന്ന് സ്വയം വീക്ഷിച്ചു പറഞ്ഞതും, ഞനൊന്ന് ചിരിച്ചു..
“” ഏയ്യ്… നിക്ക് വേണ്ടി നീ നിന്റെ ഇഷ്ടങ്ങളൊന്നും മാറ്റണ്ട… നിനക്കിഷ്ടമുള്ളതൊക്കെ നീ ചെയ്യണം.. നിനക്കിഷ്ടമുള്ളതേ നീ ആദ്യം ചെയ്യാവു…. “”
ഞനാ കവിളിൽ പിടിച്ചു വലിച്ചു വിട്ടു.അവളതിന് കുറുമ്പ് ചേർത്തൊരു മുഖത്തോടെ ന്റെ കവിളിൽ കടിച്ചു
“” ഇന്നലെ അക്ഷര നന്നായിട്ട് പണിതല്ലേ.. “” ഞനൊന്ന് ഓർത്ത് പറഞ്ഞതും അവളുടനെ ന്റെ വയറിനോരിടി
“” പണിതോന്നോ… കൊന്നെന്നെ…!!
സത്യത്തിൽ നീ വിളിച്ചങ്ങനെയൊക്കെ പറഞ്ഞപ്പോ ഞാനൊരു വല്ലാത്ത അവസ്ഥയിലായിരുന്നേ.. “” മൂക്കിന് മുകളിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൈകൊണ്ട് തൂത്തവൾ ന്റെ മുഖത്തേക്ക് നോക്കി, ന്റെ നെഞ്ചിനോളം പൊക്കമുള്ളവൾ കണ്ണൊന്നുയർത്തിയാണ് ന്നെ നോക്കുന്നത്.
“” അതിന്നലെ നിന്റെ മൂളൽ കേട്ടപ്പോളെ നിക്ക് തോന്നി.. “” ഞനൊന്ന് അടക്കി ചിരിച്ചതും.
“”ച്ചി…അസത്തെ…വൃത്തികേട് പറയുന്നോ,…ഞാനതോന്നുവല്ല ഉദ്ദേശിച്ചേ…! “”
അവളെന്റെ കയ്യിൽ തല്ലി, ന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു, പീലിക്കണ്ണിൽ ഒരു ടീച്ചറുടെ ഭാവം.
“” ഓഹ്… സോറി…. സോറി.. ‘” അവളുടെ മുന്നിൽ കൈ കൂപ്പി നിന്നതും അവൾ വീണ്ടും തുടർന്നു.
“” അങ്ങനെ നിക്കുമ്പോളല്ലേ അവള് ഇടക്ക് കേറിയതും ഞാൻ ഫോൺ വെച്ചതുമൊക്കെ.. പക്ഷെയുണ്ടല്ലോ വാവേ ഇവള് വന്ന് കിടന്നതൊന്നും ഞാനാറിഞ്ഞില്ലെടാ.. സത്യായിട്ടും….! “” കുഞ്ഞിക്കുട്ടികൾ പരാതികളുടെ കെട്ടഴിക്കുന്നത് പോലെ ന്നോട് പരിഭവം പറയുന്ന പെണ്ണിന്റെ സൗന്ദര്യത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു ഞാൻ.
“” അഹ് അത് പോട്ടെ… ന്നിട്ട്…?? “” ഞാൻ അവളുടെ മുഖത്തേക്ക് അലസമായി വന്ന് വീണ മുടി ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി വീണ്ടുമവളെ പ്രോത്സാഹിപ്പിച്ചു,
“” ന്നിട്ടെന്ത്…ന്നെ വാരി കൊന്നവള്….ഒറ്റ ദിവസം ക്കൊണ്ട് നിക്ക് വന്ന മാറ്റമായിരുന്നു വിഷയം…. “”
ഞനൊന്ന് ചിരിച്ചു, ന്റെ ചിരി കണ്ടാകണം അവളും അതിന് കൂടെ ചിരിച്ചു.
കുറച്ചേരം അതെ നിൽപ്പ് നിന്നതല്ലാതെ അവളോരക്ഷരം മിണ്ടിയില്ല,
ഞാനാ പുറത്തൂടെ അലസമായി കിടന്നിരുന്ന നീളൻ മുടിയിൽ തഴുകി നിന്നു..
“” വാവേ…. “” ന്റെ നെഞ്ചിലെ താളം കേട്ടവൾ ഒന്നനങ്ങി,
“” ഓ…. “” അനങ്ങി കിടന്നവളെ ഒന്നുടെ ചേർത്ത് ഞാനതിനോന്ന് മൂളി,
“” വാവേ…. “” അവളൊന്നുടെ ആ ഈണത്തിൽ വിളിച്ചതും
“” ന്തോ……??? “” ഞാനതിന് നീട്ടി വിളി കേട്ടതും, അവളൊന്ന് ഇളകി ചിരിച്ചുകൊണ്ടെന്റെ നെഞ്ചിൽ മുഖമമർത്തി, പെട്ടന്ന് ഫോൺ മുഴങ്ങിയതും ഞങ്ങള് രണ്ടാളുമൊന്ന് ഞെട്ടി, അതിന് പരസ്പരമോന്ന് ചിരിച്ചു അവളെന്റെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,
