നിശാഗന്ധി – 3 7

“” ഇത് അവളാണല്ലോ… ആ ആൻഡ്രേസ്സ…. “” ഡിസ്പ്ലേയിലേക്ക് നോക്കി ഒന്ന് മുഖം ചുളിച്ഛ് നിക്ക് നേരെ യാ ഫോൺ നീട്ടി,

ഞാനാ കവിളിൽ ഒരു കുത്തും കൊടുത്ത് ഫോൺ അറ്റന്റ് ചെയ്തു,,

“” സിദ്ധു..ടാ…. വിശാലിനെ ഇവരൊക്കെ..നിയോന്ന് പെട്ടെന്നിങ്ങോട്ട് വാ….. “”

ഫോൺ കട്ടാക്കി ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു.

“” നീ ക്ലാസ്സിലേക്ക് പോക്കൊ…. “” അവളോടത് പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് ഓടി, ഉടുത്തിരുന്ന മുണ്ടും മടക്കികുത്തി ഞാൻ അങ്ങോട്ടേക്ക് പായുകയായിരുന്നു.. പുറകിൽ നിന്നും വിളി വന്നെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.

ക്ലാസ്സിലേക്ക് ഓടി കയറുന്നതിന് മുന്നേ കാണാം നിലത്ത് കിടക്കുന്ന വിശാലിനെ.. അവന്റെ അടുത്ത് രാവിലെ കാന്റീനിൽ കണ്ട സീനിയറും,

ന്റെ കാലിൽ നിന്നും പെരുത്ത് കയറി, ന്റെ ചെറുക്കനെ…

മുന്നിലേക്ക് വീണ്ടും തല്ലാനായി ഒരുങ്ങിയവന്റെ പുറം തീർത്തൊരു ചവിട്ട് കൊടുത്തതും അവൻ നിന്നിടത് നിന്ന് തെറിച്ചു വീണു, കാര്യം മനസിലാവാതെ അവന്റെ ഒപ്പം നിന്നവൻ ചവിട്ട് കൊടുത്ത സ്ഥലത്തേക്ക് നോക്കണ്ട താമസം മുഖമടച്ചോന്ന് കൊടുക്കാൻ എനിക്കധിക നേരം വേണ്ടി വന്നില്ല, ആളുകൾക്കിടയിൽ നിന്നും ജെറ്റ് പോലെ വന്ന ന്നെ അവർ കണ്ടില്ലെന്ന് വ്യക്തം..

കവിളിൽ അടികിട്ടി നിന്നവന് വീണ്ടും ഒന്നുടെ കൊടുത്തതും, പുറകിൽ നിന്നവനെന്റെ കഴുത്തിലൂടെ കയ്യിട്ടു, അതൊരു വിഷയമേ അല്ല ന്നുള്ള രീതിയിൽ തുടർന്നു കൊണ്ടിരുന്ന അടി ഞാൻ രണ്ടണ്ണത്തിൽ അവസാനിപ്പിച്ചു അവന്റെ നെഞ്ചിലൊരു ചവിട്ടും കൂടെ കൊടുത്തതും, ആദ്യം അടികിട്ടിയവൻ ന്റെ നേർക്ക് വരുന്നത്, പിന്നിൽ പിടിച്ചിരിക്കുന്നവന്റെ കൈ പിടിച്ചൊരു തിരി കൊടുത്ത് ഞാൻ അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു,

“”ന്താടാ…. ന്താടാ നിന്റെയൊക്കെ പ്രശ്നം…?? ഏഹ്..””

മുന്നിൽ നിക്ക് നേരെ വരുന്നവനോട് ചോദിച്ചതും, സൈഡിൽ നിന്നും ഒരു ചവിട്ട് കിട്ടിയതും ഒന്നിച്ചു.. കൈ പിടിച്ചു വെച്ചവനുമായിട്ട് ഞാൻ തെറിച്ചു വീണതും, ആരോ കരയുന്ന സ്വരം കേട്ടെങ്കിലും അത് പെട്ടന്ന് നഷ്ടമായി, ഞാൻ ചുറ്റും നോക്കി അപ്പോളാണ് ആദ്യത്തെ അവന്റെ അടിയുടെ ഹാങ്ങ്‌ ഓവർ കഴിഞു കിടക്കുന്ന വിശാല് നിവർന്നു ആ തറയിൽ കൈ തലക്ക് ചാരി കിടന്ന് ഫൈറ്റ് ആസ്വദിക്കുന്നത് കാണുന്നെ.. ഓഹ് ന്ത്‌ സുഖമാണെന്ന് നോക്കിയേ..

“” സുഖം പിടിച്ചു കച്ചേരി കണ്ട് കഴിഞ്ഞെങ്കിൽ വന്നടിയെടാ കഴുവേറി…. “” ഞാനവനെ നോക്കി ഒന്ന് അലറിയെങ്കിലും, അത് കേട്ട് മടിപിടിച്ചു കടേൽ പോകാൻ നിക്കുന്ന പോലെ അവൻ അവിടുന്ന് താല്പര്യമില്ലാത്ത രീതിയിൽ എണ്ണിറ്റ്, ഞാനില്ല നീയടിയെടാ ന്ന് അവന്റെ മുഖമെന്നോട് പറയുന്നു.,

അപ്പോളേക്കും ക്ഷമ നശിച്ചവന്മ്മാര് വീണ്ടും അടുത്തേക്ക് വന്നതും കൊടുത്തു, വന്നവനും നിന്നവനുമെല്ലാം കൊടുത്ത്, കൂടെ ക്ലാസ്സിലെ അവന്മാരുടെ കേറിയതും അതൊരു പൊരിഞ്ഞ അടിയായി.. അവസാനം ആ പ്രശ്നം പ്രിൻസിപ്പലിന്റെ റൂമിന്റെ അവിടെയാണ് തീർന്നത്.പുള്ളിയുടെ വായിലിരിക്കുന്ന സ്റ്റിരം ക്ലീഷേയും കേട്ട് പറഞ്ഞു വിട്ടു.

അങ്ങനെ വന്നിട്ട് നാല് മാസത്തിനുള്ളിൽ ആദ്യത്തെ വർണിഗും കിട്ടി. ഞങ്ങൾ എല്ലാരും വെളിയിലേക്ക് ഇറങ്ങിയതും, സീനിയർ കുറച്ച് പേരെ മുറിവുകളും മറ്റുമായിട്ട് സ്റ്റാഫ്‌ റൂമിൽ തന്നെ ഇരുത്തി, കാരണം അവരാണല്ലോ പ്രശ്നം തുടങ്ങിയത്.. ന്നാലും ന്തിനായിരിക്കും ഇവനെ അവര് അടിച്ചത്…??

വെളിയിലേക്ക് നടക്കുന്ന കുട്ടത്തിൽ ഞാൻ അവനെ നോക്കി

“” ന്തിനാടാ നിന്നെ അവന്മാര് തല്ലിയെ…?? “‘

അപ്പോളേക്കും അടിയെല്ലാം കഴിഞ്ഞു തളർച്ചയോടെ നിന്നവന്മ്മാർ എല്ലാം കാരണം അറിയാൻ നിന്നതും വിശാൽ ല്ലരേം നോക്കി

“” എടാ അതുപിന്നെ നീ അങ്ങോട്ട് പോയ്‌ കഴിഞ്ഞു, ഞാനും ആ അക്ഷര ചേച്ചിയും നടക്കുന്ന കുട്ടത്തിൽ രാവിലെ ന്നോട് മിണ്ടിയ ആ സീനിയർ ഞങ്ങളുടെ അടുത്തേക്ക് വന്നത്..

ഇതാരാ അക്ഷരേ ബ്രദർ ആണോ ന്ന് ചോദിച്ചതും, ഞാൻ കേറി അതെയെന്ന് പറഞ്ഞു,

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *