“” മാഡമിന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ…? “”
ന്തോ ഓർത്ത് കിടന്നവൾ ശബ്ദം കെട്ടിടത്തേക്ക് കണ്ണെത്തിച്ചു, ആ വാതിൽ പ്പടിയിൽ കയ്യും ചാരി തന്നെ നോക്കി നിൽക്കുന്ന അക്ഷയെ കണ്ടതും ഒരു ചിരിയോടെ അവൾ പാഞ്ഞടത്തു അവളുടെ കവിളിൽ അമർത്തിയൊരു ഉമ്മ കൊടുത്ത് അവളെ വലിച്ചാ കാട്ടിലിലേകിട്ടു, ഡോറടച്ചു കുറ്റിയിട്ട് ബെഡിൽ അവൾക്കൊപ്പം വന്നിരുന്നു..
“” നിനക്കെന്താടി പ്രാന്തായോ…?? നിന്ന് വട്ട് കളിക്കുന്നു….?? “” ബെഡിലേക്ക് വീണ ദേഷ്യത്തിൽ അവൾ പല്ല് കടിച്ചത് കണ്ടിട്ടും സ്റ്റെഫിയിൽ ചിരി.
“” നിന്നിളിക്കാതെ കാര്യം പറയെടി മോൾടെ മോളെ… നീയിന്ന് കോളേജിൽ വരാതെ അവന്റൊപ്പം എവിടാ പോയെ… വിളിച്ചാ ഫോണും എടുകുലാ ശവം..””
ഉമ്മ കിട്ടിയ കവിളിൽ പറ്റിയതെന്തോ ഈർഷയോടെ തൂത്ത് കളയുന്നപോലവൾ ആക്ഷൻ ഇട്ടതും, സ്റ്റെഫി അവളുടെ കവിളിൽ ഒരു കുത്തുടെ വെച്ച് കൊടുത്തു.
“” സത്യം പറഞ്ഞോ പെണ്ണെ… ഇല്ലേ നല്ലയിടി ഇടിക്കും ഞാൻ… അറിയാല്ലോ മോളെ ഈ അക്ഷയെ… “”
ഒരു ചിരിയോടെ അവൾ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു, അവന്റെ വീട്ടിൽ ആയിരുന്നേനും, ചെയ്തതും, ഡ്രെസ്സ് എടുത്തതും, ബീച്ചിൽ പോയതും ഒക്കെ… കേട്ട് കഴിഞ്ഞതും അക്ഷയയുടെ കണ്ണ് തള്ളി.
“” എത്രയൊക്കെ ആണെന്ന് പറഞ്ഞാലും.. വെറും നാല് മാസത്തെ പരിജയത്തിന്റെ പുറത്ത്… അതും നിങ്ങളൊന്ന് നേരെചൊവ്വേ മിണ്ടുന്നത് തന്നെ ഇന്നാ.. അപ്പോ പെട്ടന്ന് അങ്ങനെയൊന്നും വേണ്ടിയിരുന്നില്ലടി.. “”
അക്ഷര തലക്ക് കൈകൊടുത്തു, അവളെയോർത്തവൾക്ക് പേടിയുണ്ടായിരുന്നു.പക്ഷെ അവളുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റാകില്ല ന്ന് തനിക്ക് അറിയുകയും ചെയ്യാം… അക്ഷ അവളെയൊന്ന് നോക്കി, സന്തോഷവാദിയായിരുന്നവൾ,
“” നീ പറഞ്ഞതെനിക്ക് മനസിലാവും… പക്ഷെ.. അങ്ങനെ ഇന്നോ ഇന്നലെയോ കണ്ടറിഞ്ഞൊരു ബന്ധമല്ല ഞങ്ങൾക്കിടയിലുള്ളത്, എല്ലാ ചെറുപ്പക്കാരെ പോലെ വെറുമൊരു അട്ട്രാക്ഷൻ അല്ല ന്നിലവനുള്ളത്… അതെനിക്കവന്റെ കണ്ണിലൂടെ കാണാം…
അവന്റെ ആരെയും മയക്കുന്ന യാ ചിരി… ആ കള്ള നോട്ടം…സംസാരിക്കുമ്പോ ആളുകളെ പിടിച്ചിരുത്താനുള്ളവന്റെ കഴിവ്… ഒക്കെ ന്നെ അവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട് അക്ഷ..
പിന്നെ… പിന്നവന് ഞാൻ മാത്രേ ഉള്ളു എന്നറിഞ്ഞപ്പോ അവനോടെനിക്കുള്ളത് പ്രണയത്തെ ക്കാൾ വാത്സല്യമായി… നിക്കവനെയും… അവനെന്നെയും വേണമെടി… ഞങ്ങൾക്ക് ഞങ്ങളെ വേണം.. വേണം അക്ഷ… “”
അവളൊന്ന് വിതുമ്പി അക്ഷരയുടെ മേലേക്ക് ചാഞ്ഞു…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” എടാ ദേ നിന്റെ ചേച്ചി വിളിക്കണ്…. “”
ജിമ്മിൽ നിന്നും ഇറങ്ങാനായി തുടങ്ങുമ്പോളാണ് വിശാല് വിളിച്ചു പറയുന്നത്.. ഉടനെ അവന്മാരെല്ലാം ന്നെ നോക്കി… ചേച്ചിയോ…? ഏത് ചേച്ചി…? ന്ത് ചേച്ചി ന്നൊക്കെ പറഞ്ഞഇവന്മ്മാര് തുടങ്ങി, അവസാനം എല്ലാത്തിന്റേം തന്തക്കും വിളിച്ചു ഞാൻ അവന്റേന്ന് ഫോണും വാങ്ങി ചെവിയിലേക്ക് വെച്ചു.
“” എവിടാടാ… എത്രയായി ഞാൻ വിളിക്കണ്… “”
അവന്മാരോട് യാത്രയും പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി കൂടെ ആ വിശാലിനേം ചവിട്ടി വെളിയിലിറക്കി.
“” ഞാൻ ജിമ്മിലായിരുന്നു.. ഫോൺ അവിടെ എവിടോ ആയിരുന്നു അതാ നോക്കാഞ്ഞേ.. സോറി…””
ഞാൻ അവനോട് വണ്ടിയെടുക്കാൻ പറഞ്ഞു അവന്റെ പിന്നിൽ കേറി,
“” നീ വണ്ടി ഓടിക്കയാണോ..?? ആണേൽ വെച്ചോ ചെന്നിട്ട് വിളി…. “”
“” ഞാനെ ചെന്നിട്ട് ഒരു കുളിയൊക്കെ കഴിഞ്ഞു വിളിക്കട്ടോ…!! ഉറങ്ങിക്കളയല്ലേ… “”
ഞനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ മറുപടി കിട്ടിയതും ഫോൺ വെച്ചു.
“” നിയെല്ലാം പറഞ്ഞല്ലേ… “” വണ്ടി ഓടിക്കുന്നതിൽ തന്നെ ശ്രദ്ധകൊടുത്ത് അവനൊന്ന് നേരെയിരുന്നു
“” ആഹ്മ്.. ന്തായാലും അവളറിയണ്ടതല്ലേ… “”
“” മ്മ്… “” അവനൊന്ന് മൂളി നേരെ തറവാട്ടിലേക്ക് വിട്ടു, അവന്റെ ബൈക്ക് അവിടെ ഉണ്ടായിരുന്നു ഇന്നലെ എന്തോ ക്കൊണ്ട് വച്ചിട്ട് എടുക്കാൻ മറന്ന് പോയിരുന്നു. രാവിലെ ഞാൻ ഇല്ലെന്ന് പറഞ്ഞതും അടുത്തുള്ള ആരുടെയോ ആക്റ്റീവയും വാങ്ങിയാണവൻ കോളേജിൽ പോയത്.
