ഞാൻ അവിടെ അവർക്കായി കാത്തിരിക്കുമ്പോൾ ന്നെ കടന്ന് പോകുന്ന പല കണ്ണുകളും ന്നെ നോക്കുന്നത് ഞാൻ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.. ഇല്ലേ അവർക്കെന്തകിലും തോന്നിയാലോ….??
പ്രസാദവും വാങ്ങി നെറ്റിയിൽ ചാർത്തി ഞാൻ വെളിയിലേക്കിറങ്ങി, വണ്ടിക്കടുത്തേക്ക് നടക്കുമ്പോ കണ്ണ് പോയത് മുന്നിൽ ഒരു മുത്തശ്ശി ഇരുന്ന് ഭീക്ഷക്കായി കൈ നീട്ടുന്നിടത്തേക്കാണ്..
ന്റെ നെഞ്ചോന്ന് പിടഞ്ഞു, പെട്ടന്ന് നിക്കെന്റെ മുത്തശ്ശിയെ ഓർമ്മ വന്നു, അതെന്റെ മുത്തശ്ശി യാണോ എന്നറിയാൻ ഞാൻ രണ്ട് തവണ ഉറപ്പിച്ചു.. ല്ലാ അതാരോ….
ഞാൻ അവരിരിക്കുന്നിടത്തേക്ക് നടന്നു, ഒപ്പമെത്തി അവർക്ക് മുഖേനയിരുന്നു
അവരെന്നെയൊന്ന് നോക്കി,
“” അമ്മ വല്ലതും കഴിച്ചായിരുന്നോ…?? “”
ഞനത് ചോദിച്ചതും ആ കണ്ണിൽ ഒരു വിഷമം, ന്തോ അങ്ങനെയൊരു വാക്ക് ആരിൽ നിന്നും കേൾക്കാത്തത് പോലെ ആ കണ്ണ് നിറഞ്ഞു, ഞാൻ അവരേം താങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു, അവർക്കാവശ്യം ഉള്ളതും വാങ്ങി കൊടുത്ത് ഞാൻ അവർക്കൊപ്പം അവിടിരുന്നു,
“” മോൻ കഴിച്ചോ… വല്ലോം… “” ആ ഷീണിച്ചകണ്ണുകൾ നിക്ക് നേരെ ഉയർത്തി അവരെന്നോട് തിരക്കി
“” ഞാങ്കഴിച്ചായിരുന്നു.. അമ്മ കഴിക്ക്. “”
കുറച്ച് കഴിഞ്ഞതും വിശാലിന്റെ വിളി വന്നതും വരുവാ ന്നും പറഞ്ഞു ഞാൻ അവരോട് മതിയോ ന്ന് തിരക്കി ബില്ല് പേ ചെയ്തു, തിരിച്ചു അവരുടെ അടുത്തെത്തി ഒരു ഇരുന്നൂറ് രൂപയും കയ്യിൽ കൊടുത്തതും അവർ കരഞ്ഞോണ്ട് ന്റെ തലയിൽ തൊട്ട്..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” നിയിത് എവിടെ പോയതാ.. പോകാനേരം അവള് നിന്നെ തിരക്കിയായിരുന്നു.. “”
അവനൊരു ദേഷ്യത്തോടെ ന്നോട് തിരക്കി,
“” ഞനൊന്ന് മുള്ളൻ പോയതാടാ ഉവ്വ്വേ… നീ വണ്ടിയെഡ്… “”
നേരെ വണ്ടി കോളേജിലേക്ക് വിട്ടു, ചെല്ലുമ്പോ അങ്ങനെ അധികം ആരും ഉണ്ടായിരുന്നില്ല. ഞങ്ങളു നേരെ കാന്റീനിലേക്ക് വിട്ടു,
ഗോപിയേട്ടനോട് രണ്ട് ചായയും പറഞ്ഞു, ങ്ങള് ഓരോന്ന് പറഞ്ഞിരിക്കുമ്പോ ഫോണിലേക്ക് ഒരു കാൾ…
“” പറയെടി നാശമേ… “” കാൾ എടുത്തതെ ഞാൻ പ്രാകി..
“” എവിടാടാ മുത്കാലാ നിങ്ങള്…? “”
ഹൈ വോൾടേജിൽ തിരിച്ചും കിട്ടി. വയറു നിറഞ്ഞു
“” ഞങ്ങള് ക്യാന്റീനിൽ… ഇങ്ങോട്ട് പോര്.. “”
ഒക്കേം ന്നും പറഞ്ഞു ഫോൺ വെച്ചതും ഗോപിയേട്ടനോട് രണ്ട് ചായേം കൂടെ പറഞ്ഞൂ, അവളുടെ കൂടെ അപർണ്ണയും കാണും.
ന്റെ ഊഹം തെറ്റിയില്ല, കയ്യും പൊക്കി കേറി വരുന്നുണ്ട് നാറികൾ.. വന്നതേ ന്റെ ചായ എടുത്ത് അണ്ണാക്കിലേക്ക് ഒഴിക്കാൻ നിന്നവളോട് ദേ നിന്റെ ചായ ന്ന് പറയുന്നതിന് മുന്നേ അവളത് അകത്തേക്ക് കമത്തിയിരുന്നു. എന്നിട്ടൊരു ഇളിയും…
“” നീ കഴിഞ്ഞ ദിവസം ന്നെ വിളിച്ചായിരുന്നോ സിദ്ധു…?? ഫോണിൽ വിളിച്ചതായിട്ടുണ്ട്.. പക്ഷെ ഞനോർക്കുന്നില്ല….”” ക്കൊണ്ട് വെച്ച പഴംപൊരി കഴിക്കുന്ന തിരക്കിലായിരുന്നു ല്ലാരും.
“” ഏയ്യ് കൈ തട്ടി വന്നതാവനെ വഴിയുള്ളു ഉള്ളു.. നിയത് വിട് ന്നിട്ട് ഞങ്ങളുടെ കോസ്റ്റുമിനെ പറ്റി വല്ലോം പറ… അപർണ്ണേ എങ്ങനെ ഉണ്ട്… “”
ആ വിഷയത്തിൽ നിന്നും മാറാനെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു.. അതും പറഞ്ഞു ഞനൊന്ന് എഴുനേറ്റ് നിന്നു. അപ്പോളാണെന്ന് തോന്നുന്നു രണ്ടും ന്നെ കണ്ടത് ഇരുന്നത് ക്കൊണ്ട് മുണ്ടാണോ ന്നൊന്നും അറിയില്ല..
“” എന്റെ മോനെ പൊളി… സിദ്ധു നീ നോക്കിക്കോ ഇന്ന് നിനക്ക് കുറച്ച് പെർപ്പോസലൊക്കെ കിട്ടും ഉറപ്പ്… “”
അപർണ്ണ പറഞ്ഞതിന് ആൻഡ്രേസ്സയും ശെരിവെച്ചതും, ഒരു ഇൻട്രോക്ക് വേണ്ടി മൂന്നു തവണ കറങ്ങി വന്ന വിശാലിനെ ആരും കണ്ടില്ല..
“” നായ്ക്കളെ ഇവിടൊരുത്തൻ കഷ്ടപ്പെട്ട് മൂന്നു തവണയാ സിനിമ സ്റ്റൈലിൽ കറങ്ങി വന്നേ… ന്നിട്ടും നീയൊന്നും നിക്കൊരു വിലയും തരുന്നില്ലന്നോ…?? “”
അത് കേട്ട് അവിടെ ഇരുന്ന ഞങ്ങൾ അടക്കം അവന്റെ കളികൾ കണ്ട് നിന്ന സീനിയർസ് വരെ ചിരിച്ചു പോയി..
“” ഇടിവെട്ടയിട്ടുണ്ടേടാ… നീയിരുന്നോ… “” അതിലൊരു സീനിയർ പറഞ്ഞതും അവനൊരു താങ്ക്സും പറഞ്ഞു അവിടിരുന്നു.
