നിശാഗന്ധി – 3 7

“” അയ്യടാ…. “” അങ്ങനെ പറഞ്ഞവൾ നോക്കുന്നത് മുന്നിൽ ന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ്.. അതോടെ പെണ്ണിന്റെ മുഖമിടിഞ്ഞു, പക്ഷെ ഞനതൊന്നും ശ്രദ്ധിച്ചിരുന്നില്ല..

“” അഹ് ടെക്സ്റ്റ്‌യിൽസ്സിൽ കയറിയപ്പോ മുതൽ കാണാ ഞാൻ ഓരോന്നിന്റെം നോട്ടോമ് ചിരിമ്…ല്ലാങ്കുടെ നിക്കങ്ങോട്ട് പൊളിയണുണ്ട് പറഞ്ഞേക്കാം… “”

മുന്നിൽ നിന്നവരെ നോക്കി കലിപ്പിച്ച് പറഞ്ഞവരോടുള്ള ദേഷ്യം പാവം ന്റെ തൊടയിലാ പെണ്ണ് തീർത്തെന്ന് മാത്രം. ഒന്ന് ഞെട്ടി ഞാൻ ന്താന്ന് ചോദിച്ചതും ആ നിന്ന പിള്ളാര് ചിരിക്കുന്ന കേട്ട് ന്റെ നോട്ടം അങ്ങോട്ടേക്ക് നീണ്ടു… ഉടനെ അവരോരു ചിരിയോടെ കൈ വീശി കാണിച്ചു..

ഏഹ് ഇതാരാ… ഓഹ് ചിലപ്പോ ഇവള്ടെ ഫ്രണ്ട്സായിരിക്കും… ഞാനും കൈ വീശി ഒരു ചിരികുടെ കൊടുത്തതും അവളെന്നെ നോക്കിയൊന്ന് കണ്ണുരുട്ടി, കൂടെ ആ പെൺപിള്ളാര് ഞങ്ങളുടെ അടുത്തേക്ക് വരുകേം ചെയ്ത്…

“” ആരാ അവര്… നീയെന്തിനാവരെ കൈ വീശി കാണിക്കാൻ പോയെ.. “”

ഏഹ്ഹ് ഇപ്പോ അങ്ങനെയായോ…

“” നിന്റെ ഫ്രണ്ട്സ്സല്ലേ… അതല്ലേ ഞാൻ കൈ കാണിച്ചേ… “” അതിനും ന്നെ നോക്കിയൊന്ന് കലിപ്പിച്ചവൾ

“” ഇവര് പൊക്കോട്ടെ തരാം ഞാൻ ബാക്കി… “”

ശെടാ ഇത് നല്ല കൂത്ത്…

“” സിദ്ധുവേട്ടനല്ലേ….?? “” അവളെന്നെ അറിയാവുന്ന പോലെ വിരൽ ചൂണ്ടി, ഇതേതാ ഈ മാരണം ന്നായിരുന്നു ന്റെ സംശയം… ഉടനെ ന്റെ കയ്യിൽ പിടിച്ചിരുന്ന കൈകളയഞ്ഞു.
ഞാൻ അതെയെന്ന് തലയനക്കി അവളുമായി എഴുനേറ്റു.

“” പൂർണ്ണിമേ… ഞാൻ പറയാറില്ലേ ഒരു സിദ്ധുവേട്ടനെ കുറിച്ച്… ദാ ഇതാ ആള്… “”

പിന്നിൽ ഉണ്ടായിരുന്നവളെ നോക്കി ഒരു ചിരിയോടെ പരിജയപ്പെടുത്തിയതും, അവളെന്നെ തന്നെ നോക്കി നില്കുവായിരുന്നു, ന്നെ പരിജയപ്പെടുത്തിയവൾ ഒന്ന് തട്ടിയതും ഒന്ന് ഞെട്ടി നിക്ക് നേരെ കൈ നീട്ടി,

“” അല്ല….ആരാ നിക്ക് അങ്ങോട്ട് മനസിലായില്ല..””

ഞനൊന്ന് പരുങ്ങി, ഇതാരപ്പാ ന്ന് ആലോചിച്ചു നിൽക്കേ,

“” ന്നെ അറിയാൻ വഴിയില്ല…അതിന് നമ്മള് തമ്മിൽ അങ്ങനെ കണ്ടിട്ടില്ല… പക്ഷെ നിക്കറിയാം സിദ്ധേട്ടനെ… “”

പിന്നേം അളെ മനസിലാവാതെ നിന്ന ന്നെ കണ്ടവൾ ഒരു ചിരിയോടെ തുടർന്നു..

“” ഞാൻ തറവാട്ടിലെയാ.. ശ്രീധരന്റെ മോള് പൂജ…””

അവളെന്നെ ന്തോ ഓർത്തെടുക്കാൻ പഠിപ്പിക്കുന്ന പോലെ പറഞ്ഞതും, ഓഹ് കുടുംബത്തുന്നാണോ വെറുതെയല്ല നിക്ക് മനസിലാവാഞ്ഞേ… വഴിവെച്ചു കണ്ടതാണെന്ന് പറഞ്ഞിരുന്നേലും ഞനോർത്തേനെ…. ഇതിപ്പോ പൂജേ പോയിട്ട് അവിടുത്തെ ഒരു പൂച്ചേ പോലും അറിയാനും പാടില്ല.. ന്തായാലും അങ്ങനെ ഭാവിക്കണ്ട..
ഞനൊരു നമ്പറിട്ട്

“” ഓഹ് ശ്രീധരൻ വല്യച്ചന്റെ മോള് പൂജ… അഹ് മുത്തശ്ശി പറയാറുണ്ട് നിങ്ങളെ പറ്റി… “”

ഞനത് പറഞ്ഞതും അവളിലൊരു ദീർഘനിശ്വാസം വീണു, പിന്നിലേക്ക് കൂട്ടുകാരിയോട് ന്തോ പറയാനായി തിരിഞ്ഞതും.
ശ്രീധരനോ…? അവനാരാടാ…?? ന്നൊരു സംശയവും എനിക്കുണ്ടായിരുന്നു..!

ന്റെ സൈഡിൽ നിന്നവൾ ന്നെ ചുരണ്ടി ആരാ ന്ന് ചോദിച്ചതിന് നിക്കെങ്ങും അറിയാൻ പാടില്ലെന്ന് കൈ കാണിച്ചതും അവള് അടക്കിചിരിച്ചു.

“” മുത്തശ്ശി ന്തയേട്ടാ ന്നെ പറ്റി പറഞ്ഞിട്ടുള്ളെ…””

ആഹ്ഹ് വട്ടത്തിൽ ഉംഫി… കയ്യിൽ ഉള്ള സ്റ്റോക്കും തീർന്നല്ലോ ഭഗവാനെ…അളിഞ്ഞ മുഖവുമായി ഞാൻ അടുത്ത നിന്നവളെ നോക്കുമ്പോ ചുണ്ട് കടിച്ചുപ്പിടിച്ചു ചിരിയൊതുക്കുന്നു.
ഞാനൊന്നും പറയാത്ത കൊണ്ടാവും അവൾ തുടർന്നെ…

“” മുത്തശ്ശിക്ക് ന്നെ വല്യ ഇഷ്ടയിരുന്നു… ചെറുപ്പത്തിൽ ഒരുപാടെന്നെ എടുത്തോണ്ട് നടന്നിട്ടുണ്ട്.. പിന്നെ ന്തൊക്കെയോ പ്രശ്നങ്ങൾ കാരണം മുത്തശ്ശി സിദ്ധുവേട്ടനുമായി തറവാട്ടിൽ നിന്നും ഇറങ്ങിയില്ലേ…പിന്നെ… “” അവളൊന്ന് നിർത്തി…

അവളുടെ കണ്ണിൽനിന്നും കണ്ണീർ പൊടിഞ്ഞു, സംഭവം കൈ വിട്ട് പോകുന്ന് തോന്നിയപ്പോ,

“” അതൊക്കെ പഴേ കാര്യങ്ങളല്ലേ… അല്ല നിയിപ്പോ ന്താ പരുപാടി..? “”

“” ഞാനിപ്പോ നേഴ്‌സിങ് പഠിക്കാൻ ബാംഗ്ലൂർ പോകാൻ നിക്കുന്നേട്ടാ..അപ്പൊ അതിന് മുന്നേ കുറച്ച് ഷോപ്പിംഗ് ഒക്കെ ബാക്കി ഉണ്ടയിരുന്നു.. അതിനായി ഇറങ്ങിയതാ ഞങ്ങൾ..പിന്നെ ഇതാണ് പൂർണിമ…. “”

Updated: February 4, 2025 — 1:11 pm

Leave a Reply

Your email address will not be published. Required fields are marked *